മുഖ്യമന്ത്രിയുടെ രാജിക്കായി പ്രകടനം നടത്തി ബിജെപി പ്രവർത്തകർ; അക്രമം നടത്തി സിപിഎം,ഡിവൈഎഫ്‌ഐ ഗുണ്ടകൾ; പോലീസിനെതിരെ ആരോപണവുമായി ബിജെപി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ വിവി. രാജേഷ്

സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ പുതിയ പ്രതിഷേധങ്ങൾക്ക് വഴി വച്ചിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ രാജിക്കായുള്ള മുറവിളി ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ രാജിക്കായി ബിജെപി പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. ഇതിന് നേരെ സിപിഎം, ഡിവൈഎഫ്‌ഐ ഗുണ്ടകൾ അക്രമം നടത്തിയിരുന്നു.
സിപിഎം ഡിവൈഎഫ്‌ഐ പ്രവർത്തകർ വർക്കലയിൽ പ്രകടനം നടത്തിയ പ്രവർത്തകർക്ക് നേരെ അക്രമം നടത്തിയെന്നാണ് പറയുന്നത്. മുഖ്യമന്ത്രി രാജി വക്കണം എന്ന് ആവശ്യമുയർത്തിയായിരുന്നു ബിജെപി പ്രതിഷേധം നടത്തിയത്. മൂന്ന് കൗൺസിലർമാർക്കും സ്ത്രീകൾ ഉൾപ്പെടെ നിരവധി പ്രവർത്തകർക്കും പരിക്കേൽക്കുകയും ചെയ്തു.
സിപിഎമ്മിന്റെ അക്രമത്തിന് മുൻപിൽ തല കുനിച്ചു കൊടുക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ വിവി. രാജേഷ് ആരോപിച്ചു. ഒരു ഭാഗത്ത് പോലീസിനെ സിപിഎം ആക്കി മാറ്റുകയാണെന്ന് പറഞ്ഞ അദ്ദേഹം മറുഭാഗത്ത് സിപിഎംകാരെ തെരുവിൽ അക്രമം കാണിക്കുകയും ചെയ്യാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി. സർവ്വശക്തിയും സമാഹരിച്ച് പ്രതിരോധിക്കുവാനൊരുങ്ങുകയാണ് ബിജെപി.
അക്രമത്തെ പോലീസ് നോക്കി നിന്ന് പിന്തുണയ്‌ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആസൂത്രിതമായ അക്രമമാണ് നടന്നത്. സംഭവത്തിൽ നിഷ്‌ക്രിയരായി നിന്ന പോലീസുകാർക്കെതിരെ റൂറൽ എസ്പിക്ക് പരാതി നൽകും. എംഎൽഎയുടെ പിന്തുണയോടെയാണ് അക്രമികൾ അഴിഞ്ഞാടിയതെന്നും അദ്ദേഹം ആരോപിച്ചു. മറ്റെന്നാൾ രാവിലെ വർക്കല എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും വി.വി രാജേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha