പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കുക; കോണ്‍ഗ്രസിന്റെ മേല്‍ക്കൈ പ്രതിപക്ഷത്ത് അവസാനിപ്പി്ക്കുക; രാഷ്ട്രപതി തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പി ആഗ്രഹിച്ച രണ്ടു കാര്യങ്ങളും അനായാസമായി നേടി; വനിതയും ഗോത്രസമൂഹത്തിന്റെ പ്രതിനിധിയുമായ ഒരാളെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ അവരത് സാധിച്ചു

രാഷ്ട്രപതി തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പി ആഗ്രഹിച്ച രണ്ടു കാര്യങ്ങളും അനായാസമായി നേടി അഭിമാനത്തോടെ നില്‍ക്കുകയാണവര്‍. പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കുക എന്നതായിരുന്നു അതിലൊന്ന്. രണ്ടാമത്തേത് കോണ്‍ഗ്രസിന്റെ മേല്‍ക്കൈ പ്രതിപക്ഷത്ത് അവസാനിപ്പി്ക്കുക എന്നതും. രണ്ടും നേടിയിരിക്കുന്നു. വനിതയും ഗോത്രസമൂഹത്തിന്റെ പ്രതിനിധിയുമായ ഒരാളെ സ്ഥാനാര്‍ഥിയാക്കിയതിലൂടെയാണ് അവരത് സാധിച്ചതും.
അക്ഷരാര്‍ഥത്തില്‍ പ്രതിപക്ഷത്തെ അവര്‍ വെട്ടിലാക്കുകയായിരുന്നു. 2017-ലും മുര്‍മുവിനെ ബി.ജെ.പി സ്ഥാനാര്‍ഥിയായി പരിഗണച്ചിരുന്നു. അന്ന് സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ വേണ്ട വോട്ട് അവര്‍ക്കുതന്നെ ഉണ്ടായിരുന്നു. ഇന്നത്തെ സ്ഥിതി പക്ഷേ അങ്ങനെയല്ല. പ്രതിപക്ഷത്തു നിന്നു കൂടി വോട്ടു വേണ്ടതുണ്ട്. സ്ഥാനാര്‍ഥിയായി മുര്‍മു വന്നാല്‍ അത് എളുപ്പം നടക്കുമെന്നും അവര്‍ക്കറിയാമായിരുന്നു. ഒറ്റയടിക്ക് രണ്ടും സാധിച്ചു. അങ്ങനെ അവര്‍ ആഗ്രഹിച്ച പോലെ പ്രതിപക്ഷം കലങ്ങി മറിഞ്ഞു.
പ്രതിപക്ഷത്ത് കോണ്‍ഗ്രസ്, ത്രിണമൂലിന് പിറകിലുമായി. ദ്രൗപതി മുര്‍മു തന്നെയാകും രാഷ്ട്രപതിയുടെ കസേരയില്‍ എത്തുക എന്നും ഉപ്പിച്ചു. വരും ദിവസങ്ങളില്‍ ശേഷിക്കുന്ന സംശയങ്ങളും മാറും. അതിന്റെ സൂചനകളും വ്യക്തമായിത്തുടങ്ങിയിട്ടുണ്ട്. സുദൃഢമായ പ്രതിപക്ഷ ഐക്യം എന്ന സങ്കല്‍പ്പം വീണ്ടും പൊളിയുകയാണ്. ദൂരവ്യപകമായ ഫലങ്ങളായിരിക്കും ഭരണ പ്രതിപക്ഷ ഐക്യങ്ങളുടെ കാര്യത്തില്‍ ഇനിയുണ്ടാവുക. വോട്ടു ചോദിക്കാനായി പ്രതിപക്ഷ സ്ഥാനാര്‍ഥി ജാര്‍ഖണ്ഡിലേക്ക് നടത്താനിരുന്ന യാത്ര അപ്രതീക്ഷിതമായി മാറ്റിവച്ചു.
നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ വേണ്ട വോട്ടുമൂല്യം 5.43 ലക്ഷമാണ്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് എന്‍.ഡി.എ യുടെ വോട്ടുമൂല്യം 5.2 ലക്ഷമായിരുന്നു. ഇപ്പോള്‍ മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന ബി.ജെ.ഡി യുടെ വോട്ടു കൂടിച്ചേര്‍ന്നാല്‍ മൂല്യം 5.5 ലക്ഷം കവിയും. മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ജെ.ഡി.എം. ജെ.ഡി.എസ് എന്നിവയുടെ വോട്ടുംകൂടി ചേര്‍ന്നാല്‍ വോട്ടുമൂല്യം 6.22 ആകും. 57.3 ശതമാനം വോട്ട് എന്ന് മറ്റൊരു രീതിയില്‍ പറയാം.
കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലവും കലങ്ങിത്തെളിഞ്ഞുവരുന്ന മഹാരാഷ്ട്രയിലെ വോട്ടുകളുടെ എണ്ണവും കൂടി വരുമ്പോള്‍ മൂര്‍മുവിന്റെ വോട്ടു ശതമാനം കൂടാനാണ് സാധ്യത. മുര്‍മു നല്ല സ്ഥാനാര്‍ഥിയാണെന്ന മുന്‍പ്രധാനമന്ത്രി ദേവഗൗഡയുടെ വാക്കുകള്‍ ഇപ്പോള്‍ പിന്‍തുണയായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന പ്രതിപക്ഷയോഗത്തില്‍ നിന്നു അദ്ദേഹം വിട്ടുനിന്നു എന്ന കാര്യം കൂടി ഇതിനോട് ചേര്‍ത്തു വായിക്കണം.
സ്വന്തം സംസ്ഥാനത്തു നിന്ന് പ്രചരണം ആരംഭിക്കാമെന്ന ഉദ്ദേശ്യത്തോടെയാണ് സിന്‍ഹ കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലേക്ക് പോകാന്‍ തീരുമാനിച്ചത്. എന്നാല്‍ ജെ.എം.എമ്മില്‍ നിന്ന് മുര്‍മുവിനുള്ള പിന്തുണ സൂചിതമായപ്പോഴാണ് യാത്ര ഒഴിവാക്കിയത്. കോണ്‍ഗ്രസുമായി ജാര്‍ഖണ്ഡില്‍ ഭരണം പങ്കിടുന്ന കക്ഷിയാണ് ജെ.എം.എം. രാഷ്ട്രപതി സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള പ്രതിപക്ഷ കക്ഷികളുടെ ആലോചനാ യോഗത്തിലും അവര്‍ പങ്കെടുത്തിരുന്നു.
ബി.ജെ.പി സ്ഥാനാര്‍ഥി എന്നതിലുപരിയായി മറ്റു പലരും അവര്‍ ഗോത്രവര്‍ഗത്തില്‍പ്പെട്ട വനിതയാണെന്ന കാര്യം പരിഗണിച്ചേക്കും. അങ്ങനെയാണെങ്കില്‍ ഇനിയും മുര്‍മുവിന് കിട്ടാനുള്ള വോട്ടില്‍ വര്‍ധനയുണ്ടാകാനേ സാധ്യതയുള്ളൂ. പാര്‍ട്ടികളുടെ നിലപാടുകള്‍ക്കപ്പുറത്ത് മനസാക്ഷി വോട്ടിനുള്ള സാധ്യതയുമുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് പരിഗണിക്കേണ്ടതില്ല. കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദന് കോണ്‍ഗ്രസില്‍ നിന്നു പോലും ഇവ്വിധം വോട്ടുകള്‍ ലഭിച്ചിരുന്നു.
ആം ആദ്മി, ടി.എസ്.ആര്‍, വൈ.എസ്.ആര്‍, ബി.ജെ.ഡി., ആകാലിദള്‍, സിക്കിംഗ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്നിവരൊന്നും പ്രതിപക്ഷ യോഗങ്ങളില്‍ പങ്കെടുത്തിരുന്നില്ല. ഇതില്‍ ഒന്നോ രണ്ടോ പാര്‍ട്ടികള്‍ ഇപ്പോള്‍ തന്നെ മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ ദ്രൗപദി മുര്‍മുവിന്റെ വിജയത്തില്‍ ഇപ്പോള്‍ ആര്‍ക്കും സംശയമില്ല. വരും ദിവസങ്ങളില്‍ ഇപ്പോഴത്തെ സ്ഥിതമാറാനുള്ള സാധ്യതയും കുറവാണ്.
അതീവ ഗൗരവമുള്ള രണ്ടു രാഷ്ട്രീയകാര്യങ്ങള്‍ കൂടി രാഷ്ട്രപതി തെരഞ്ഞെടുപ്പിനനുബന്ധിച്ച് സംഭവിച്ചിട്ടുണ്ട്. അതില്‍ ഒന്ന് 2024-ല്‍ നടക്കുന്ന പാര്‍ളമെന്റു തെരഞ്ഞെടുപ്പിലും പ്രതിപക്ഷ ഐക്യം എന്നത് ഒരു മരീചികയായിരിക്കും എന്നുള്ളതാണ്. ബി.ജെ.പിക്ക് ശക്തമായ ബദല്‍ എന്നൊക്കെ പറയുന്നുണ്ടെങ്കിലും അതൊന്നും അത്ര എളുപ്പമായിരിക്കില്ല. പ്രദേശിക പാര്‍ട്ടികള്‍ക്ക് അവരവരുടെ അജണ്ടകളാണ് പ്രധാനം എന്ന് ഒരിക്കല്‍ കൂടി സ്ഥാപിക്കപ്പെട്ടിരിക്കുന്നു.
അതിനാല്‍ ബി.ജെ.പിക്ക് ഒരു ഊഴത്തിനു കൂടി സാധ്യത തളിയുന്നതിന്റെ സൂചനകളും വായിക്കും. രണ്ട് മമതാ ബാനര്‍ജിക്ക് പ്രതിപക്ഷനിരയില്‍ കിട്ടുന്ന നേതൃപദവിയാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്നൊക്കെ അഭിമാനിക്കുന്ന കോണ്‍ഗ്രസിനെയാണ് അവര്‍ രണ്ടാം സ്ഥാനത്തേക്ക് വലിച്ചിറക്കിയിരിക്കുന്നത്. അപ്പോള്‍ സ്വന്തം സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ കഴിയുന്നു എന്നതിനപ്പുറത്ത് പ്രതിപക്ഷ ഐക്യത്തേയും ബ.ജെ.പി ശിഥിലമാക്കിയിരിക്കുന്നു എന്നു ചുരുക്കം.
https://www.facebook.com/Malayalivartha