ഷിന്ദേയ്ക്കൊപ്പമുള്ള ചില എംഎൽഎമാർ സമ്മർദ്ദത്തിന് വഴങ്ങി ഒപ്പിടുകയാണ്; ഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സർക്കാർ പ്രതിസന്ധി നേരിടുകയാണ്; വിമതർക്കെതിരെ ആഞ്ഞടിച്ച് ശിവസേന എംഎൽഎ കൈലാസ് പാട്ടീൽ

ശിവസേന എംഎൽഎ കൈലാസ് പാട്ടീൽ മഹാരാഷ്ട്രയിലെ വിമതർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഒസ്മാനാബാദിലെ എംഎൽഎയാണ് കൈലാസ് പാട്ടീൽ. അദ്ദേഹം ഷിന്ദേയുടെ അരികിൽ നിന്നും സൂറത്തിൽ നിന്ന് തിരിച്ചെത്തിയ വ്യക്തിയാണ്. ഷിന്ദേയ്ക്കൊപ്പമുള്ള ചില എംഎൽഎമാർ സമ്മർദ്ദത്തിന് വഴങ്ങിക്കൊണ്ട് ഒപ്പിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സർക്കാർ പ്രതിസന്ധി നേരിടുകയാണെന്നും കൈലാസ് പാട്ടീൽ വ്യക്തമാക്കി. സമ്മർദ്ദം താങ്ങാനാകാതെയാണ് ചില ആളുകൾ ഒപ്പിട്ടത്. മുഖ്യമന്ത്രിയുടെ തീരുമാനം എന്തായാലും ഞങ്ങൾ അദ്ദേഹത്തിന്റെ കൂടെയാണെന്ന് കൈലാസ് പാട്ടീൽ തുറന്നടിച്ചു.
ജൂൺ 20 ന് ഏക്നാഥ് ഷിന്ദേ താനെയിൽ നടത്തിയ അത്താഴ വിരുന്നിൽ പങ്കെടുക്കാൻ പോയി. പക്ഷേ മഹരാഷ്ട്രയിൽ നിന്ന് കാർ പുറപ്പെട്ട സമയം സംശയം തോന്നിയെന്നും അദ്ദേഹം വ്യക്തമാക്കി. എംഎൽഎമാരേയും കൊണ്ട് സൂറത്തിലേക്ക് പോയ കാറിൽ നിന്ന് രക്ഷപ്പെട്ട് കിലോമീറ്ററോളം നടന്നും ഇരുചക്രവാഹനത്തിലും ട്രക്കിലുമായി രക്ഷപ്പെടുകയായിരുന്നു അദ്ദേഹം.
എന്നാൽ ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിന് മുന്നറിയിപ്പുമായി ശിവസേന രംഗത്തെത്തുകയുണ്ടായി. പ്രവര്‍ത്തകര്‍ ഇതുവരെ റോഡിലിറങ്ങിയിട്ടില്ലെന്ന് തങ്ങള്‍ക്ക് നേരെ വെല്ലുവിളി ഉയര്‍ത്തുന്ന ഷിന്ദേ വിഭാഗം മനസ്സിലാക്കണമെന്ന് ശിവസേന വാക്താവും മുതിര്‍ന്ന നേതാവുമായ സഞ്ജയ് റാവത്ത് തുറന്നടിച്ചു.
https://www.facebook.com/Malayalivartha