Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫലസ്തീനി തടവുകാരുടെ കൈമാറ്റം, ഗസ്സയിലെ വെടിനിർത്തൽ...ഇസ്രായേൽ പുതിയ കരാർ വ്യവസ്ഥകൾ മുന്നോട്ടുവെച്ചതായി റിപ്പോർട്ട്..20 ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്ന ആവശ്യം ഇതിൽ അടങ്ങിയതായി ഇസ്രായേലി മാധ്യമങ്ങ​ൾ..കരാറിന്റെ കാലാവധി തീർന്നാൽ ആക്രമണം വീണ്ടും...


ലോക്‌സഭാ വോട്ടെടുപ്പ് ദിവസം ബി.ജെ.പി സി.പി.എമ്മിന്റെ പെനാറ്റില്‍, പോസ്റ്റില്‍ കയറി അടിച്ച ഗോളില്‍ നിന്ന് അടുത്തകാലത്തൊന്നും സഖാക്കള്‍ മുക്തരാകില്ല..ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍ സഖാക്കളുടെ ഉറക്കംകെടുത്തും..


ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ തടയാൻ... ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് ഹൂതികൾ...കപ്പലുകൾ സഞ്ചരിക്കുന്നത് അവസാനിപ്പിക്കുമെന്ന് ഹൂതി നേതാവ്.. രണ്ട് ദിവസം കൂടുമ്പോൾ ശരാശരി ഒരു കപ്പലെങ്കിലും ആക്രമണത്തിനിരയാകുന്നു..


മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ചൊല്ലായിരുന്നു തിരഞ്ഞെടുപ്പ് ദിവസം നിറഞ്ഞുനിന്നത്...ഈ വാക്കുകളിലുണ്ട് വരാൻ പോകുന്ന നടപടിയുടെ സൂചന.... ഇത് മനസ്സിലാക്കി ഇപി ജയരാജൻ സ്വയം തീരുമാനം എടുക്കുമെന്ന് സൂചന... തിങ്കളാഴ്ച്ച യോഗത്തിൽ തീരുമാനം ആവും...നീണ്ട അവധിയെടുത്ത് പുറത്തു പോകും...

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് പന്‍വലിക്കാന്‍ മുപ്പത് കോടി വാഗ്ദാനം നല്കിയെന്ന പ്രതിയുടെ ആരോപണം നട്ടാല്‍ കുരുക്കാത്ത നുണയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പത്രക്കുറിപ്പിലുള്ളത്. പത്രക്കുറിപ്പ് കയ്യില്‍ കിട്ടിയ മാധ്യമ പ്രവര്‍ത്തകര്‍ നേതാക്കളെ ബന്ധപ്പെട്ടെങ്കിലും പിശക് തിരുത്താന്‍ തയ്യാറായിട്ടില്ല.

11 MARCH 2023 09:48 AM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത എല്ലാ ജനാധിപത്യ വിശ്വാസികൾക്കും അദ്ദേഹം നന്ദി; ജനാധിപത്യത്തിൻ്റെ മഹോത്സവത്തിൽ പങ്കാളികളായി സമ്മതിദാന അവകാശം വിനിയോഗിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാർ കണ്ടെത്തിയ ബൂത്തുകളിൽ പോളിംഗ് സമയം ദീർഘിപ്പിച്ച് നൽകിയില്ല; സമീപ കാലത്തെങ്ങും ഇത്രയും മോശപ്പെട്ട രീതിയിൽ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ഉണ്ടായിട്ടില്ല; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ല; ഉദ്യോഗസ്ഥരുടെ അനാസ്ഥ അന്വേഷിക്കണം; ആരോപണവുമായി പ്രതിപക്ഷ നേതാവ്

ഏറ്റവും കൂടുതൽ പോളിങ് വൈക്കം നിയമസഭ മണ്ഡലത്തിൽ; ഏറ്റവും കുറവ് പോളിങ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിൽ;കോട്ടയം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ 65.59 ശതമാനം പോളിങ്ങ്

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയരാജനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരിന് തിരിച്ചടി നല്‍കാനായാണ് ഭൂരിപക്ഷം ജനങ്ങളും വോട്ട് ചെയ്യാനെത്തിയിരിക്കുന്നത്

സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വിജേഷ് പിള്ളയുടെ മറുപടിയുടെ ദിനമായിരുന്നു കടന്നു പോയത്. എന്നാല്‍ സ്പ്‌ന പറഞ്ഞ കാര്യങ്ങളെല്ലാം വിജേഷ് പിള്ള സമ്മതിക്കുന്നുണ്ട്. അതെല്ലാം പറഞ്ഞിരിക്കുന്നത് വേറേ രീതിയ്ക്കാണെന്നുമാത്രം. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സെക്രട്ടറി എം.വിഗോവിന്ദന്‍ എന്നിവര്‍ക്കെതിരെയാണ് സ്വപ്‌ന ആരോപണം കടുപ്പിച്ചിരിക്കുന്നത്. അതില്‍ താന്‍ സ്വപ്‌നയ്‌ക്കെതിരെ ആയിരംവട്ടം കേസ് കൊടുക്കുമെന്ന് എം.വി.ഗോവിന്ദന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. മുഖ്യന് മാത്രം മിട്ടാണ്ടമില്ല.

എന്നാല്‍ഏറെ വിചിത്രം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പത്രകുറിപ്പാണ്. കേരളവും കടന്ന് വിവാദമായി കൊണ്ടിരിക്കുന്ന ഒരു കേസിന് സിപിഎം സെക്രട്ടറിയേറ്റ് മറുപടി തയ്യാറാക്കുമ്പോള്‍ സാമാന്യബോധമെങ്കിലും ഉപയോഗിക്കേണ്ടതല്ലെയെന്ന സംശയമാണുയരുന്നത്. ഇന്നലെ ഏ.കെ.ജി സെന്ററില്‍ നിന്നിറക്കിയ പത്രക്കുറിപ്പിന്റെ ആദ്യ ഭാഗത്ത് പറഞ്ഞു തുടങ്ങുന്നത് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് പന്‍വലിക്കാന്‍ മുപ്പത് കോടി വാഗ്ദാനം നല്കിയെന്ന പ്രതിയുടെ ആരോപണം നട്ടാല്‍ കുരുക്കാത്ത നുണയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പത്രക്കുറിപ്പിലുള്ളത്. പത്രക്കുറിപ്പ് കയ്യില്‍ കിട്ടിയ മാധ്യമ പ്രവര്‍ത്തകര്‍ നേതാക്കളെ ബന്ധപ്പെട്ടെങ്കിലും പിശക് തിരുത്താന്‍ തയ്യാറായിട്ടില്ല.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തല്‍ അസംബന്ധമെന്നാണ് സിപിഎം പറയുന്നത്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത് കേന്ദ്ര ഏജന്‍സികളാണ്. കേന്ദ്ര ഏജന്‍സികളെടുത്ത കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന കാര്യം സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അറിയാവുന്നതാണ്. എന്നിട്ടും സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടി എന്ന നിലയില്‍ അവ പിന്‍വലിക്കാന്‍ വാഗ്ദാനം നല്‍കിയെന്നത് നട്ടാല്‍ പൊടിക്കാത്ത നുണയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും ഇക്കാര്യം മനസ്സിലാക്കാമെന്നിരിക്കെ ഇതിന്റെ പേരില്‍ പാര്‍ട്ടിക്കും, സര്‍ക്കാരിനുമെതിരെ കള്ള പ്രചാരവേലകള്‍ അഴിച്ചുവിടാനാണ് പ്രതിപക്ഷ പാര്‍ട്ടികളും, ചില മാധ്യമങ്ങളും ശ്രമിക്കുന്നത്. ചില മാധ്യമങ്ങളും, പ്രതിപക്ഷവും എല്ലാം ചേര്‍ന്ന് തയ്യാറാക്കുന്ന ഈ തിരക്കഥകളില്‍ ഇനിയും പുതിയ കഥകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുമെന്ന് ഇതുവരെ നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ബദലുയര്‍ത്തിക്കൊണ്ട് മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ പലവിധത്തില്‍ സംഘപരിവാര്‍ ഇടപെടുകയാണ്. സംസ്ഥാന സര്‍ക്കാരിന് അര്‍ഹതപ്പെട്ട വിഭവങ്ങള്‍ നല്‍കാതെയും, ഗവര്‍ണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനുമുള്ള നടപടികള്‍ ഇതിന്റെ തുടര്‍ച്ചയാണ്. മാത്രമല്ല കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന പദ്ധതികളെ തകര്‍ക്കാനും കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികളെടുത്ത കേസ് പിന്‍വലിക്കാമെന്ന വാഗ്ദാനം ഇടനിലക്കാരെക്കൊണ്ട് പാര്‍ട്ടി ചെയ്യിച്ചുവെന്ന കള്ളക്കഥ ഈ ഘട്ടത്തിലാണ് പ്രചരിക്കുന്നത് എന്നതോര്‍ക്കണം.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിലും, നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിലും ഇതുമായി ബന്ധപ്പെട്ട് നടത്തിയ എല്ലാ പ്രചരണങ്ങളേയും കേരളത്തിലെ പ്രബുദ്ധജനത തള്ളിക്കളഞ്ഞതാണ്. അവരുടെ മുമ്പിലാണ് ഇത്തരം നുണകളുമായി വീണ്ടും ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്ന് അപവാദപ്രചരണക്കാര്‍ മനസ്സിലാക്കണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ്‌സ്വപ്‌നസുരേഷ് നടത്തിയ അപവാദ പ്രചരണമാണെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നോ ഇല്ലെന്നോ പ്രസ്താവനയില്‍ പറയുന്നില്ല. ഗോവിന്ദന്‍ മാസ്റ്റര്‍ കേസ് കൊടുക്കുമെന്ന് പ്രഖ്യാപിച്ച വിവരവുമില്ല.

പത്രക്കുറിപ്പില്‍ പറയുന്നതുപാേലെ സ്വര്‍ണ്ണകള്ളക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കമെന്ന വിഷയമല്ല സ്വപ്‌നയും വിജേഷ് പിള്ളയും ചര്‍ച്ച ചെയ്തത്. കേരളത്തിലെ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അവസാനിപ്പിക്കാനാണ് സ്്വപ്‌നയ്ക്ക് മുപ്പത് കോടി വാഗ്ദാനം നല്കിയത്. മറ്റേതെങ്കിലും രാജ്യത്ത് പോയി ജീവിക്കാനുള്ള അവസരവുമൊരുക്കുമെന്നാണ് പറഞ്ഞിരുന്നത്. മുഖ്യനെതിരെ വന്ന കാര്യങ്ങളൊന്നും സിപിഎം അറിഞ്ഞമട്ടില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രസ്താവനയിറക്കി സിപിഎം വീണ്ടും അപഹാസ്യരായി മാറികൊണ്ടിരിക്കുകയാണ്. സ്വപ്‌ന സുരേഷ് ഇപ്പോള്‍ ഇരട്ടചങ്കന്റെ റോളിലാണ് കളിക്കുന്നത്.

ഗോവിന്ദന്‍ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത സ്വപ്‌ന അദ്ദേഹത്തിന് ചെറിയൊരു ഉപദേശം കൂടി നല്കുന്നുണ്ട്. കഴിയുമെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് കൂടി കേസ് കൊടുക്കാന്‍ പറയണം. അല്ലെങ്കില്‍ അദ്ദേഹത്തിനെ കൊണ്ട് കൂടി എനിക്കെതിരെ കേസ് കൊടുപ്പിക്കണം. മാനം നഷ്ടപ്പെട്ടെങ്കില്‍ അത് ചെയ്യണം എന്നാണ് സ്വപ്‌ന ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇതേ ആവശ്യമാണ് പ്രതിപക്ഷവും ഉയര്‍ത്തുന്നത്.

സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ നിലപാട് പ്രഖ്യാപിച്ചതിനു പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്തെത്തിയിരുന്നു. ഒരു ദിവസം ഒരൊറ്റ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ സ്വപ്നയ്‌ക്കെതിരെ ഗോവിന്ദനും വിജേഷ് പിള്ളയും നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടും, പലതവണയായി ഇത്രയേറെ ഗുരുതരമായ ആരോപണങ്ങള്‍ നേരിട്ട മുഖ്യമന്ത്രി എന്തുകൊണ്ട് സ്വപ്നയ്ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്നില്ല എന്നാണ് മാങ്കൂട്ടത്തിലിന്റെ ചോദ്യം.

കഴിഞ്ഞ ദിവസം നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ 'പുതിയ വിജയന്‍, പഴയ വിജയന്‍' പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍, 'പുതിയ വിജയന്‍' എന്ന പരിഹാസത്തോടെയാണ് രാഹുല്‍ ചോദ്യം ഉന്നയിച്ചത്. പിണറായി വിജയന്‍ മാനനഷ്ടക്കേസ് കൊടുക്കാറില്ല എന്ന വാദം നിലനില്‍ക്കില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. സിപിഎം സെക്രട്ടറിയായിരുന്ന 'പഴയ വിജയന്‍' ജസ്റ്റിസ് സുകുമാരന്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ മുന്‍പ് മാനനഷ്ടക്കേസ് കൊടുത്തിട്ടുണ്ട്. അപ്പോള്‍ 'പുതിയ വിജയനാണോ' മാനം നഷ്ടമായാലും കേസ് കൊടുക്കാത്തതെന്നും രാഹുല്‍ ചോദിച്ചു.

 സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ നിലവിലെ വെളിപ്പെടുത്തല്‍ പ്രാഥമികമായി അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനു പറയുന്നു. സ്വപ്നയുടെ വെളിപ്പെടുത്തല്‍ തെറ്റാണെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കട്ടെ. സ്വപ്നയെ സ്വാധീനിക്കാന്‍ ശ്രമിച്ച ഷാജ് കിരണ്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ പേരും നേരത്തെ പുറത്തു വന്നിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും എഡിജിപി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ ഷാജ് കിരണിനെ പൊലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തി നിര്‍ദേശങ്ങള്‍ കൊടുത്തതിന്റെ തെളിവുകള്‍ പുറത്തു വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടറെ മാറ്റിയത്.

എത്രയോ വെളിപ്പെടുത്തലുകളുണ്ടായിട്ടും നിയമ നടപടികള്‍ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. നിയമനടപടി സ്വീകരിച്ചാല്‍ അവര്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന ഭയമാണ്. ഷാജ് കിരണിനെ ഉപയോഗിച്ച് സര്‍ക്കാരും പൊലീസും സ്വപ്നയെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വീണ്ടും ജയിലിലാകുകയും അഡീഷനല്‍ പിഎസിനെ ചോദ്യം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ സ്വപ്ന സുരേഷിനെ സ്വാധീനിക്കാന്‍ വീണ്ടും ശ്രമം ഉണ്ടായിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

നിലവിലെ സാഹചര്യത്തില്‍ സിനിമയുടെ കാര്യം സംസാരിക്കാന്‍ പോയെന്നു പറയുന്നത് വിശ്വസനീയമല്ല. സാമാന്യബുദ്ധിയെ വെല്ലുവിളിക്കലാണ്. വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയും എം.വി.ഗോവിന്ദനുമാണ് മറുപടി പറയേണ്ടത്. ആരോപണം തെറ്റാണെങ്കില്‍ നിയമനടപടി സ്വീകരിക്കണം. നേരത്തെ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിട്ടും മാനനഷ്ട നോട്ടിസ് പോലും അയച്ചില്ല. അതിനു പകരം സ്വപ്നയെ കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമിച്ചത്. വിജേഷ് പിള്ളയുമായി ഒരു ബന്ധവും ഇല്ലെന്ന് തെളിയിക്കേണ്ടത് ആരോപണവിധേയരാണെന്നും വി.ഡി.സതീശന്‍ പറഞ്ഞിരുന്നു.

എന്നിട്ടും സിപിഎം പാര്‍ട്ടിയും നേതാക്കളും പറയുന്ന സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ വാഗ്ദാനംനല്കിയെന്നാണ് . എന്നാല്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ സ്വപ്‌ന പ്രതിയാണ്. സ്വപ്‌നയല്ലേ പണം വാഗ്ദാനം ചെയ്യേണ്ടത്. സ്വര്‍ണ്ണക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ സിപിഎമ്മിന് കഴിയുകയുമില്ല. ആടിനെ പട്ടിയാക്കുന്ന തനി കൊള്ള രാഷ്ട്രീയത്തിന്റെ വക്താക്കളാക്കി സിപിഎം മാറിയിരിക്കുന്നു. മുഖ്യനെയും കുടുംബത്തേയും ഒഴിവാക്കാനാണ് സ്വപ്‌നയ്ക്ക് പണം വാഗ്ദാനം ചെയ്തതെന്ന് പച്ചക്ക് പറയാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല. എവിടെയൊക്കെയോ അല്ല മൊത്തത്തില്‍ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് സിപിഎമ്മില്‍ നിന്നുയരുന്നത്.     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരാർ വ്യവസ്ഥ മയപ്പെടുത്തി  (1 hour ago)

ചിറ്റപ്പന്റെ ഒറ്റുകഥ അതുക്കും മേലെയായിപ്പോയി.  (1 hour ago)

ഇസ്രായേൽ കപ്പലുകളെ വെറുതെ വിടില്ലെന്ന് ഹൂതികൾ  (1 hour ago)

ഇ പി ജയരാജൻ വീണ്ടും അവധിയെടുക്കും...!  (2 hours ago)

കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്  (2 hours ago)

കാപ്സ്യുൾ ഇറക്കാതെ പാർട്ടി...  (2 hours ago)

ആവേശകരമായ പോളിങ്.  (2 hours ago)

ദല്ലാള്‍ നന്ദകുമാര്‍ തുടങ്ങിവച്ചത്... കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി കൂട്ടിക്കാഴ്ച നടത്തിയെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ വെളിപ്പെടുത്തലിന്റെ ഞെട്ടല്‍ മാറാതെ  (5 hours ago)

ഒട്ടുമേ പ്രതീക്ഷിച്ചില്ല... പഞ്ചാബിനെതിരെ 261 എന്ന വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും കൊല്‍ക്കത്തയ്ക്കു രക്ഷയില്ല; പതറാതെ വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിച്ച് പഞ്ചാബ്; നഷ്ടമായത് 2 വിക്കറ്റുകള്‍ മാ  (5 hours ago)

അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക; പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാ  (5 hours ago)

ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത എല്ലാ ജനാധിപത്യ വിശ്വാസികൾക്കും അദ്ദേഹം നന്ദി; ജനാധിപത്യത്തിൻ്റെ മഹോത്സവത്തിൽ പങ്കാളികളായി സമ്മതിദാന അവകാശം വിനിയോഗിച്ച എല്ലാവർക്കും അഭിനന്  (5 hours ago)

വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാർ കണ്ടെത്തിയ ബൂത്തുകളിൽ പോളിംഗ് സമയം ദീർഘിപ്പിച്ച് നൽകിയില്ല; സമീപ കാലത്തെങ്ങും ഇത്രയും മോശപ്പെട്ട രീതിയിൽ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ഉണ്ടായിട്ടില്ല; സ്വതന്ത്രവും നീതിയുക്  (5 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട്, വടക്കൻ തമിഴ്‌നാട് തീരങ്ങളിൽ തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്  (5 hours ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (5 hours ago)

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു  (6 hours ago)

Malayali Vartha Recommends