Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തെരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല...വിഴി‍ഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിയായ ജോണിൻ്റെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്തി  


സംസ്ഥാനത്ത് മഴ ദുർബലമാകുന്നു.... ഇന്നും നാളെയും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത


സങ്കടക്കാഴ്ചയായി... തിരുവല്ലത്ത് റോഡ് മുറിച്ചുകടക്കവേ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വയോധികരായ സഹോദരിമാർക്ക് ദാരുണാന്ത്യം


ഈ രാശിക്കാർക്ക് പ്രമോഷനും അപ്രതീക്ഷിത ധനയോഗവും!


കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട്... ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.... ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി നല്‍കി, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് പന്‍വലിക്കാന്‍ മുപ്പത് കോടി വാഗ്ദാനം നല്കിയെന്ന പ്രതിയുടെ ആരോപണം നട്ടാല്‍ കുരുക്കാത്ത നുണയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പത്രക്കുറിപ്പിലുള്ളത്. പത്രക്കുറിപ്പ് കയ്യില്‍ കിട്ടിയ മാധ്യമ പ്രവര്‍ത്തകര്‍ നേതാക്കളെ ബന്ധപ്പെട്ടെങ്കിലും പിശക് തിരുത്താന്‍ തയ്യാറായിട്ടില്ല.

11 MARCH 2023 09:56 AM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വിജേഷ് പിള്ളയുടെ മറുപടിയുടെ ദിനമായിരുന്നു കടന്നു പോയത്. എന്നാല്‍ സ്പ്‌ന പറഞ്ഞ കാര്യങ്ങളെല്ലാം വിജേഷ് പിള്ള സമ്മതിക്കുന്നുണ്ട്. അതെല്ലാം പറഞ്ഞിരിക്കുന്നത് വേറേ രീതിയ്ക്കാണെന്നുമാത്രം. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സെക്രട്ടറി എം.വിഗോവിന്ദന്‍ എന്നിവര്‍ക്കെതിരെയാണ് സ്വപ്‌ന ആരോപണം കടുപ്പിച്ചിരിക്കുന്നത്. അതില്‍ താന്‍ സ്വപ്‌നയ്‌ക്കെതിരെ ആയിരംവട്ടം കേസ് കൊടുക്കുമെന്ന് എം.വി.ഗോവിന്ദന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. മുഖ്യന് മാത്രം മിട്ടാണ്ടമില്ല

എന്നാല്‍ഏറെ വിചിത്രം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പത്രകുറിപ്പാണ്. കേരളവും കടന്ന് വിവാദമായി കൊണ്ടിരിക്കുന്ന ഒരു കേസിന് സിപിഎം സെക്രട്ടറിയേറ്റ് മറുപടി തയ്യാറാക്കുമ്പോള്‍ സാമാന്യബോധമെങ്കിലും ഉപയോഗിക്കേണ്ടതല്ലെയെന്ന സംശയമാണുയരുന്നത്. ഇന്നലെ ഏ.കെ.ജി സെന്ററില്‍ നിന്നിറക്കിയ പത്രക്കുറിപ്പിന്റെ ആദ്യ ഭാഗത്ത് പറഞ്ഞു തുടങ്ങുന്നത് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് പന്‍വലിക്കാന്‍ മുപ്പത് കോടി വാഗ്ദാനം നല്കിയെന്ന പ്രതിയുടെ ആരോപണം നട്ടാല്‍ കുരുക്കാത്ത നുണയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പത്രക്കുറിപ്പിലുള്ളത്. പത്രക്കുറിപ്പ് കയ്യില്‍ കിട്ടിയ മാധ്യമ പ്രവര്‍ത്തകര്‍ നേതാക്കളെ ബന്ധപ്പെട്ടെങ്കിലും പിശക് തിരുത്താന്‍ തയ്യാറായിട്ടില്ല.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തല്‍ അസംബന്ധമെന്നാണ് സിപിഎം പറയുന്നത്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത് കേന്ദ്ര ഏജന്‍സികളാണ്. കേന്ദ്ര ഏജന്‍സികളെടുത്ത കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന കാര്യം സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അറിയാവുന്നതാണ്. എന്നിട്ടും സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടി എന്ന നിലയില്‍ അവ പിന്‍വലിക്കാന്‍ വാഗ്ദാനം നല്‍കിയെന്നത് നട്ടാല്‍ പൊടിക്കാത്ത നുണയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും ഇക്കാര്യം മനസ്സിലാക്കാമെന്നിരിക്കെ ഇതിന്റെ പേരില്‍ പാര്‍ട്ടിക്കും, സര്‍ക്കാരിനുമെതിരെ കള്ള പ്രചാരവേലകള്‍ അഴിച്ചുവിടാനാണ് പ്രതിപക്ഷ പാര്‍ട്ടികളും, ചില മാധ്യമങ്ങളും ശ്രമിക്കുന്നത്. ചില മാധ്യമങ്ങളും, പ്രതിപക്ഷവും എല്ലാം ചേര്‍ന്ന് തയ്യാറാക്കുന്ന ഈ തിരക്കഥകളില്‍ ഇനിയും പുതിയ കഥകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുമെന്ന് ഇതുവരെ നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ബദലുയര്‍ത്തിക്കൊണ്ട് മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ പലവിധത്തില്‍ സംഘപരിവാര്‍ ഇടപെടുകയാണ്. സംസ്ഥാന സര്‍ക്കാരിന് അര്‍ഹതപ്പെട്ട വിഭവങ്ങള്‍ നല്‍കാതെയും, ഗവര്‍ണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനുമുള്ള നടപടികള്‍ ഇതിന്റെ തുടര്‍ച്ചയാണ്. മാത്രമല്ല കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന പദ്ധതികളെ തകര്‍ക്കാനും കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികളെടുത്ത കേസ് പിന്‍വലിക്കാമെന്ന വാഗ്ദാനം ഇടനിലക്കാരെക്കൊണ്ട് പാര്‍ട്ടി ചെയ്യിച്ചുവെന്ന കള്ളക്കഥ ഈ ഘട്ടത്തിലാണ് പ്രചരിക്കുന്നത് എന്നതോര്‍ക്കണം.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിലും, നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിലും ഇതുമായി ബന്ധപ്പെട്ട് നടത്തിയ എല്ലാ പ്രചരണങ്ങളേയും കേരളത്തിലെ പ്രബുദ്ധജനത തള്ളിക്കളഞ്ഞതാണ്. അവരുടെ മുമ്പിലാണ് ഇത്തരം നുണകളുമായി വീണ്ടും ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്ന് അപവാദപ്രചരണക്കാര്‍ മനസ്സിലാക്കണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ്‌സ്വപ്‌നസുരേഷ് നടത്തിയ അപവാദ പ്രചരണമാണെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നോ ഇല്ലെന്നോ പ്രസ്താവനയില്‍ പറയുന്നില്ല. ഗോവിന്ദന്‍ മാസ്റ്റര്‍ കേസ് കൊടുക്കുമെന്ന് പ്രഖ്യാപിച്ച വിവരവുമില്ല.

പത്രക്കുറിപ്പില്‍ പറയുന്നതുപാേലെ സ്വര്‍ണ്ണകള്ളക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കമെന്ന വിഷയമല്ല സ്വപ്‌നയും വിജേഷ് പിള്ളയും ചര്‍ച്ച ചെയ്തത്. കേരളത്തിലെ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അവസാനിപ്പിക്കാനാണ് സ്്വപ്‌നയ്ക്ക് മുപ്പത് കോടി വാഗ്ദാനം നല്കിയത്. മറ്റേതെങ്കിലും രാജ്യത്ത് പോയി ജീവിക്കാനുള്ള അവസരവുമൊരുക്കുമെന്നാണ് പറഞ്ഞിരുന്നത്. മുഖ്യനെതിരെ വന്ന കാര്യങ്ങളൊന്നും സിപിഎം അറിഞ്ഞമട്ടില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രസ്താവനയിറക്കി സിപിഎം വീണ്ടും അപഹാസ്യരായി മാറികൊണ്ടിരിക്കുകയാണ്. സ്വപ്‌ന സുരേഷ് ഇപ്പോള്‍ ഇരട്ടചങ്കന്റെ റോളിലാണ് കളിക്കുന്നത്.

ഗോവിന്ദന്‍ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത സ്വപ്‌ന അദ്ദേഹത്തിന് ചെറിയൊരു ഉപദേശം കൂടി നല്കുന്നുണ്ട്. കഴിയുമെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് കൂടി കേസ് കൊടുക്കാന്‍ പറയണം. അല്ലെങ്കില്‍ അദ്ദേഹത്തിനെ കൊണ്ട് കൂടി എനിക്കെതിരെ കേസ് കൊടുപ്പിക്കണം. മാനം നഷ്ടപ്പെട്ടെങ്കില്‍ അത് ചെയ്യണം എന്നാണ് സ്വപ്‌ന ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇതേ ആവശ്യമാണ് പ്രതിപക്ഷവും ഉയര്‍ത്തുന്നത്.

സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ നിലപാട് പ്രഖ്യാപിച്ചതിനു പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്തെത്തിയിരുന്നു. ഒരു ദിവസം ഒരൊറ്റ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ സ്വപ്നയ്‌ക്കെതിരെ ഗോവിന്ദനും വിജേഷ് പിള്ളയും നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടും, പലതവണയായി ഇത്രയേറെ ഗുരുതരമായ ആരോപണങ്ങള്‍ നേരിട്ട മുഖ്യമന്ത്രി എന്തുകൊണ്ട് സ്വപ്നയ്ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്നില്ല എന്നാണ് മാങ്കൂട്ടത്തിലിന്റെ ചോദ്യം.

കഴിഞ്ഞ ദിവസം നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ 'പുതിയ വിജയന്‍, പഴയ വിജയന്‍' പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍, 'പുതിയ വിജയന്‍' എന്ന പരിഹാസത്തോടെയാണ് രാഹുല്‍ ചോദ്യം ഉന്നയിച്ചത്. പിണറായി വിജയന്‍ മാനനഷ്ടക്കേസ് കൊടുക്കാറില്ല എന്ന വാദം നിലനില്‍ക്കില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. സിപിഎം സെക്രട്ടറിയായിരുന്ന 'പഴയ വിജയന്‍' ജസ്റ്റിസ് സുകുമാരന്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ മുന്‍പ് മാനനഷ്ടക്കേസ് കൊടുത്തിട്ടുണ്ട്. അപ്പോള്‍ 'പുതിയ വിജയനാണോ' മാനം നഷ്ടമായാലും കേസ് കൊടുക്കാത്തതെന്നും രാഹുല്‍ ചോദിച്ചു.

 സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ നിലവിലെ വെളിപ്പെടുത്തല്‍ പ്രാഥമികമായി അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനു പറയുന്നു. സ്വപ്നയുടെ വെളിപ്പെടുത്തല്‍ തെറ്റാണെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കട്ടെ. സ്വപ്നയെ സ്വാധീനിക്കാന്‍ ശ്രമിച്ച ഷാജ് കിരണ്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ പേരും നേരത്തെ പുറത്തു വന്നിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും എഡിജിപി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ ഷാജ് കിരണിനെ പൊലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തി നിര്‍ദേശങ്ങള്‍ കൊടുത്തതിന്റെ തെളിവുകള്‍ പുറത്തു വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടറെ മാറ്റിയത്.

എത്രയോ വെളിപ്പെടുത്തലുകളുണ്ടായിട്ടും നിയമ നടപടികള്‍ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. നിയമനടപടി സ്വീകരിച്ചാല്‍ അവര്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന ഭയമാണ്. ഷാജ് കിരണിനെ ഉപയോഗിച്ച് സര്‍ക്കാരും പൊലീസും സ്വപ്നയെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വീണ്ടും ജയിലിലാകുകയും അഡീഷനല്‍ പിഎസിനെ ചോദ്യം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ സ്വപ്ന സുരേഷിനെ സ്വാധീനിക്കാന്‍ വീണ്ടും ശ്രമം ഉണ്ടായിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

നിലവിലെ സാഹചര്യത്തില്‍ സിനിമയുടെ കാര്യം സംസാരിക്കാന്‍ പോയെന്നു പറയുന്നത് വിശ്വസനീയമല്ല. സാമാന്യബുദ്ധിയെ വെല്ലുവിളിക്കലാണ്. വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയും എം.വി.ഗോവിന്ദനുമാണ് മറുപടി പറയേണ്ടത്. ആരോപണം തെറ്റാണെങ്കില്‍ നിയമനടപടി സ്വീകരിക്കണം. നേരത്തെ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിട്ടും മാനനഷ്ട നോട്ടിസ് പോലും അയച്ചില്ല. അതിനു പകരം സ്വപ്നയെ കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമിച്ചത്. വിജേഷ് പിള്ളയുമായി ഒരു ബന്ധവും ഇല്ലെന്ന് തെളിയിക്കേണ്ടത് ആരോപണവിധേയരാണെന്നും വി.ഡി.സതീശന്‍ പറഞ്ഞിരുന്നു.

എന്നിട്ടും സിപിഎം പാര്‍ട്ടിയും നേതാക്കളും പറയുന്ന സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ വാഗ്ദാനംനല്കിയെന്നാണ് . എന്നാല്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ സ്വപ്‌ന പ്രതിയാണ്. സ്വപ്‌നയല്ലേ പണം വാഗ്ദാനം ചെയ്യേണ്ടത്. സ്വര്‍ണ്ണക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ സിപിഎമ്മിന് കഴിയുകയുമില്ല. ആടിനെ പട്ടിയാക്കുന്ന തനി കൊള്ള രാഷ്ട്രീയത്തിന്റെ വക്താക്കളാക്കി സിപിഎം മാറിയിരിക്കുന്നു. മുഖ്യനെയും കുടുംബത്തേയും ഒഴിവാക്കാനാണ് സ്വപ്‌നയ്ക്ക് പണം വാഗ്ദാനം ചെയ്തതെന്ന് പച്ചക്ക് പറയാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല. എവിടെയൊക്കെയോ അല്ല മൊത്തത്തില്‍ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് സിപിഎമ്മില്‍ നിന്നുയരുന്നത്.     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്റ്റേഷനിലിരുന്ന് പത്രം വായനയും ‘കമന്റടിയും’; അർജുൻ ആയങ്കിക്കെതിരെ ‘കാപ്പ’ വരുന്നു, കടുപ്പമേറിയ വകുപ്പുകൾ ചുമത്താൻ പോലീസ് നിയമോപദേശം തേടി...  (2 minutes ago)

പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തെരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല...വിഴി‍ഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിയായ ജോണിൻ്റെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്  (1 hour ago)

ഭരണഘടനയിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതുമാറ്റി ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു...  (2 hours ago)

സങ്കടമടക്കാനാവാതെ.... അജ്മാനിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു  (3 hours ago)

കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു...  (3 hours ago)

23-ാമത് കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾക്ക് സ്വീകരണം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം...  (3 hours ago)

കോഴിക്കോട് ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തേയ്ക്ക് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം  (4 hours ago)

കേരളത്തിലെ മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്; ടി.ജി മോഹന്‍ദാസിന്റെ അറസ്റ്റിനെതിരെ ബിജെപി  (4 hours ago)

ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു, ഇന്ന് കോടതിയിൽ ഹാജരാക്കും.  (4 hours ago)

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി  (4 hours ago)

ഹയർ സെക്കൻഡറി ഒന്നാം വർഷം സ്‌കൂൾ, വിഷയം മാറ്റത്തിന്‌ അലോട്ട്‌മെന്റ്‌ ലഭിച്ചവർക്ക്‌ ഇന്ന് പകൽ 11 മുതൽ നാളെ വൈകുന്നേരം നാലുവരെ പ്രവേശനം നേടാം  (4 hours ago)

കർക്കടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സർവീസ് സമയം നീട്ടി...  (5 hours ago)

  കെ.എസ്.ആർ.ടി.സിയിൽ സ്വിഫ്റ്റിൽ ഉൾപ്പെടെ താൽക്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കും  (5 hours ago)

ഇ​ടു​ക്കി അ​ണ​​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 50 ശ​ത​മാ​നം ഉ​യ​ർന്ന നിലയിൽ...  (5 hours ago)

Malayali Vartha Recommends