Widgets Magazine
11
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എം.പി.യുടെ തലയ്ക്ക് ലാത്തിക്ക് അടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്; ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിഞ്ഞു:- നടന്നത് പൊലീസ് നരനായാട്ടെന്ന് കോണ്‍ഗ്രസ് നേതാവ് എംകെ രാഘവൻ...


പിണറായിയുടെ വിദേശ യാത്രകൾ വീണ്ടും ചർച്ചയിൽ; നിക്ഷേപ നേട്ടങ്ങൾ എവിടെ? ഗൾഫ് യാത്രാനുമതി നിരസിച്ച് കേന്ദ്രം...


ഇക്കാനെ കാണാൻ പോവുന്നവർ കാര്യങ്ങൾ ശ്രദ്ധിക്കണം ...മൂക്കിൽ ആണ് പരിക്ക്, നെറ്റിയിൽ അല്ലാ.. ആരെങ്കിലും ചോദിച്ചാൽ ശൈലജ ടീച്ചറെ തോല്പിച്ചവൻ ആണ് എന്ന് പറയണം: അതിരുവിട്ട് ട്രോളുകൾ


സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 400 രൂപയുടെ വർദ്ധനവ്


തിരുവനന്തപുരത്ത് അമ്മാവനെ മരുമകൻ മർദ്ദിച്ച് കൊലപ്പെടുത്തി... മരുകൻ പോലീസ് കസ്റ്റഡിയിൽ

മുഖ്യമന്ത്രിയേയും കുടംബത്തേയും നിരവധി തവണ പരസ്യമായി ആക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തിട്ടും ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും ഞങ്ങള്‍ക്ക് വേറെ പണിയുണ്ടെന്നും പറയുന്നത് നല്ല കമ്മ്യൂണിസ്റ്റ് നയമായി കൂട്ടാം. എന്നാല്‍ ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പേരില്‍ നൂറ്റി പത്തൊന്‍പ് പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതും ഇതേ മുഖ്യമന്ത്രിയെ അപകീര്‍്ത്തിപ്പെടുത്തിയന്നെ് ആരോപിച്ചാണ്.

12 MARCH 2023 03:58 PM IST
മലയാളി വാര്‍ത്ത

More Stories...

അയ്യപ്പന്റെ സ്വർണം കട്ടത് മറയ്ക്കാനാണ് വിജയന്റെ പോലീസും വിജയന്റെ പാർട്ടിക്കാരും ഈ ചോര വീഴ്ത്തിയത്; കേരളത്തിൽ തന്നെ വീഴും ഈ കമ്യൂണിസ്റ്റ് സർക്കാർ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ

മുഖ്യമന്ത്രിക്ക് ബുർജ് ഖലീഫയുടെ അത്രയും പൊക്കം ഉണ്ടോ? മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ ആഞ്ഞടിച്ച് എട്ടാം ക്ലാസുകാരി

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം എൽ എമാർ രു കുറ്റവും ചെയ്തിട്ടില്ല; സി.പി.എമ്മുകാരെ പോലെ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന ഒരു അക്രമമവും കാട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ചീഫ് മാര്‍ഷലിനെ ആരും ആക്രമിച്ചിട്ടില്ല; സഭയിലെ എല്ലാ കാര്യങ്ങളും സഭാ ടിവി സംപ്രേഷണം ചെയ്യുന്നില്ല; മര്‍ദ്ദനം നടന്നാല്‍ കാണില്ലെ? പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

എക്സിക്യൂട്ടിവിന്റെ നിരുത്തരവാദപരവും നിഷേധാത്മകവുമായ നിലപാട്; നിയമസഭാ സാമാജികർ സഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമില്ല; പ്രതിഷേധിച്ച് രമേശ് ചെന്നിത്തല

മാനഭിമാങ്ങളുടെ കണക്കെടുപ്പാണിപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ നടക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ അപശബ്ദം ഉയര്‍ന്നാല്‍ പോലും അവരെയെല്ലാം ജയിലിനുള്ളിലാക്കുന്ന മുഖ്യമന്ത്രിയും സിപിഎം സഖാക്കളുമുള്ള നാടാണ് നമ്മുടേത്. മുഖ്യമന്ത്രിയേയും കുടംബത്തേയും നിരവധി തവണ പരസ്യമായി ആക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തിട്ടും ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും ഞങ്ങള്‍ക്ക് വേറെ പണിയുണ്ടെന്നും പറയുന്നത് നല്ല കമ്മ്യൂണിസ്റ്റ് നയമായി കൂട്ടാം. എന്നാല്‍ ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പേരില്‍ നൂറ്റി പത്തൊന്‍പ് പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതും ഇതേ മുഖ്യമന്ത്രിയെ അപകീര്‍്ത്തിപ്പെടുത്തിയന്നെ് ആരോപിച്ചാണ്.

വിമാനത്തില്‍ രണ്ട് പേര്‍ കരിങ്കൊടി കാണിച്ചപ്പോള്‍ എന്നെ കൊല്ലാന്‍ വരുന്നേയെന്ന് നിലവിളിച്ചതും ഇതേ മുഖ്യമന്ത്രിയാണ്. സ്വപ്‌ന സുരേഷ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ പച്ചക്കള്ളമെന്ന് പറയാനുള്ള സാമാന്യ മര്യാദ പോലും കാണിക്കാത്തതിന് പിന്നിലെ ദുരൂഹത ചോദ്യം ചെയ്യുന്നതിന് പകരം മുഖ്യനെ സംരക്ഷിക്കാന്‍ പാര്‍ട്ടി സെക്രട്ടറി നടത്തിയ വൈരുദ്ധ്യാത്മക ഭൗതീക സിദ്ധാന്തം കേട്ടാല്‍ തൊലിക്കട്ടിയ്ക്ക് മുഖ്യന് പേറ്റന്റ് നല്കുന്നതിന് തുല്യമാണെന്ന് തോന്നും. എന്നാല്‍ കമ്മ്യൂണിസ്റ്റുകാര്‍ മാനാഭിമാനമുള്ളവരാണെന്നാണ് മുന്‍ ദേശാഭിമാനി ലേഖകനും ഇടത് ചിന്തകനുമായ ജി.ശകതിധരന്‍ പറഞ്ഞു വെയ്ക്കുന്നത്. അല്ലാതെ ആരോപണങ്ങളില്‍ നിന്ന് ഒളിച്ചു നടക്കുന്നവരോ കോടികള്‍ വാരിയെറിഞ്ഞ് സൈബര്‍ അടിമകളെ കൊണ്ട് ഞാന്‍ നല്ലവനാണെന്ന് വിളിച്ചു പറയിക്കുന്നവരോ അല്ല കമ്മ്യൂണിസ്റ്റ് എന്നദ്ദേഹം തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പില്‍ പറയുന്നു.

ജി.ശ്ക്തിധരന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് പറയുന്നതിങ്ങനെയാണ്.
പശ്ചിമ ബംഗാളിലെ മുന്‍ മുഖ്യന്ത്രി ജ്യോതിബസുവിന്, തന്നെയും തന്റെ മന്ത്രിസഭയെയും അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത ആരെങ്കിലും പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ അത് ചെയ്യുന്നവര്‍ക്കെതിരെ കയ്യോടെ കോടതിയില്‍ പോയി അതിന് നഷ്ടപരിഹാരം തേടുമായിരുന്നു. അതില്‍ ഒരു തെറ്റുമില്ല. സര്‍ക്കാരോ പാര്‍ട്ടിയോ അതിന് വിലങ്ങുതടി ആയിട്ടില്ല. എന്നാല്‍ സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ പ്രതി കേരള മുഖ്യമന്ത്രിയെ വായില്‍ തോന്നുന്നതെല്ലാം വിളിച്ചുപറഞ്ഞു തെരുവിലിട്ട് അലക്കിയാലും ആയിരം വട്ടം 'കള്ളാ കള്ളാ' എന്നുവിളിച്ചാലും മുഖ്യമന്ത്രിക്ക് ഒരു ചേതവുമില്ല. മുഖ്യമത്രിയുടെ മാനത്തിന് വിമാനത്തിന്റെ പുറംചട്ടയുടെ കടുംകട്ടിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മാനത്തിന് കിഴക്കമ്പലത്തു നിര്‍മ്മിക്കുന്ന കഞ്ഞിക്കലത്തിന്റെ മാത്രം കട്ടിയുമാണെന്നാണ് വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന്റെ ഗോവിന്ദഭാഷ്യം!

. മുഖ്യമന്ത്രിയെ ആയിരം വട്ടം അവഹേളിച്ചാലും അപകീര്‍ത്തിപ്പെടുത്തിയാലും അതിനെതിരെ ഒരു കോടതിയെയും സമീപിക്കില്ലന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തന്നെ പറയുന്നത്. അതേസമയം അതേ ആരോപണങ്ങള്‍ തനിക്കെതിരെ ഉന്നയിക്കുന്നവരെ കോടതികയറ്റുമെന്നും അതേ ശ്വാസത്തില്‍ സംസ്ഥാന സെക്രട്ടറി വിളിച്ചുപറയുന്നു? എന്തിന്റെ കേടാണ് ഈ സെക്രട്ടറിക്ക്. ഏതു ലോകത്താണ് ഇവര്‍ ജീവിക്കുന്നത്? ഒരു കൂട്ടിക്കൊടുപ്പിന്റെ സ്വരമാണ് ഇവിടെ മുഴങ്ങുന്നതെന്ന് പറയാതിരിക്കാനാകില്ല. ലജ്ജിക്കണം. ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഇങ്ങിനെയാകാമോ? പാര്‍ട്ടി സെക്രട്ടറി മുഖ്യമന്ത്രിയുടെ അടിമയാകാമോ? സെക്രട്ടറി എന്തിനു മുഖ്യമന്ത്രിയെ ഭയക്കണം? സെക്രട്ടറിയേറ്റും സംസ്ഥാനകമ്മിറ്റിയുമൊക്കെ ചേരുമ്പോള്‍ അവിടെ ഇരിക്കുന്നത് കമ്മ്യുണിസ്റ്റുകാര്‍ തന്നെയാണോ? അതോ ഗോര്‍ബച്ചേവ് കൊണ്ടിരിരുത്തിയിരുന്ന ഏറാന്‍ മൂളികളാണോ. സംശയം ആരു തീര്‍ക്കും.

മൂളികളോ? കമ്മ്യുണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തില്‍ സെക്രട്ടറിയുടെ പദവി മഹനീയമാണ് . മുഖ്യമന്ത്രിക്കു മുന്നില്‍ മുട്ടിട്ട് ഇഴയലല്ല. സെക്രട്ടറിയുടെ പണി. സെക്രട്ടറിയുടെ കൂട്ടായ നേതൃത്വത്തിന് കീഴ്‌പ്പെട്ടാണ് പാര്‍ട്ടിയും സെക്രട്ടറിയും പ്രവര്‍ത്തിക്കേണ്ടത്. മുഖ്യമന്ത്രി കണ്ണിരുട്ടിയാല്‍ മൂത്രം പോകുന്ന സെക്രട്ടറി കമ്യുണിസ്റ്റ് പാര്‍ട്ടിക്ക് ഭൂഷണമല്ല.അതുവല്ല സലിം മടവൂര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയിലെ കാണൂ. മുഖ്യമന്ത്രിക്ക് ആയിരം കൂട്ടം പണിയുണ്ടത്രേ! ചെമ്പ് പാത്രം കഴുകലാണോ ക്ലിഫ് ഹൗസിലെ പണി? .

ജ്യോതിബസുവിന് ആയിരം കൂട്ടം പണിയില്ലാതിരുന്നത് കൊണ്ടാണോ ലോകപ്രശസ്തമായിരുന്ന 'സ്റ്റേറ്റ്സ്മാന്‍' പത്രത്തിനെതിരെ അപകീര്‍ത്തിക്കേസുമായി ഇറങ്ങിയത്.?

പശ്ചിമബംഗാളിലെ വോട്ടര്‍മാര്‍ ഒറ്റസീറ്റില്‍ പോലും സിപിഎമ്മിനെ വിജയിപ്പിക്കുന്നില്ല. പക്ഷെ ഒന്നോര്‍ക്കണം, 34 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്നു തിമിര്‍ത്താടിയിട്ടും ഒറ്റ നേതാവ് പോലും ജയിലില്‍ ഇല്ല. കേരളത്തിലോ? വൈകാതെ ഉന്നത കമ്മിറ്റികള്‍ പോലും ജയിലില്‍ കൂടേണ്ട അവസ്ഥയാണ്. തിന്നുമുടിക്കുന്നത് സൈബര്‍ ഗൂണ്ടകള്‍ ആണ്. പിണറായി ഭക്തി വഴിഞ്ഞൊഴുകുന്ന ക്യാപ്‌സ്യൂള്‍ സൂക്തത്തിന്റെ മറവില്‍ മറിയുന്നത് എത്രകോടിയാണെന്ന് ആരെങ്കിലും മനസിലാക്കുന്നുണ്ടോ? ജ്യോതിബസു കേസ് നല്‍കിയത് ഇന്ത്യയിലെ പേരുകേട്ട ഇംഗ്ലീഷ് പത്രമായ സ്റ്റേറ്റ്‌സ്മാന്‍ എതിരേയായിരുന്നു. കൊല്‍ക്കത്തയിലും ദില്ലിയിലും നിന്ന് അന്ന് പ്രസിദ്ധീകരിച്ച പത്രമായിരുന്നു അത്.പ്രശസ്ത അഭിഭാഷകനായ ഉജ്ജ്വല്‍ ചക്രവര്‍ത്തിയായിരുന്നു ബസുവിനു വേണ്ടി ഹാജരായത്.'അടിമുടി അപകീര്‍ത്തികരമായ വാര്‍ത്ത അച്ചടിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തതിന് പത്രത്തിന്റെ ഒന്നാം പേജില്‍ ക്ഷമാപണം നല്‍കണമെന്നായിരുന്നു ബസു ആവശ്യപ്പെട്ടത്. |'അവസാനിക്കാത്ത അക്രമം ' എന്ന തലക്കെട്ടില്‍ സ്റ്റേറ്‌സ്മാന്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗം രാഷ്ട്രീയ എതിരാളികളെ പ്രത്യേകിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് മമതാ ബാനര്‍ജിയെ ആക്രമിക്കുന്നതിന് ,പ്രോത്സാഹിപ്പിക്കുന്നതാണെന്ന് മുഖപ്രസംഗത്തില്‍ ആരോപിച്ചിരുന്നു. മുഖപ്രസംഗം അപകീര്‍ത്തിപ്പടുത്തുന്നതിനോ മാനഭംഗപ്പെടുത്തുന്നതിനോ ഉള്ളതല്ലെന്ന് എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് സി ആര്‍ ഇറാനി മറുപടി നല്‍കി.

1981 ല്‍ ബിജന്‍ സേതുവില്‍ 18 ആനന്ദ മാര്‍ഗികളെ ചുട്ടുകൊന്ന സംഭവത്തിനെ ബസു ന്യായീകരിച്ചതിനെതിരെ എഴുതിയ മുഖപ്രസംഗമാണ് വിവാദത്തിനിടയാക്കിയത്. സര്‍വ്വകക്ഷിയോഗം വിളിച്ച ജ്യോതിബസുവിന്റെ നടപടിയെ പത്രം ശ്ലാഘിക്കുകയാണ് ചെയ്തതെന്നും ,പക്ഷെ യോഗം വിളിക്കാതിരുന്നതുകൊണ്ടാണ് വിമര്‍ശിച്ചതെന്നും ഇറാനി വ്യക്തമാക്കി.ഒരുവിഭാഗം പത്രങ്ങള്‍ അന്തരീക്ഷം മലിനപ്പെടുത്തുകയാണെന്ന് ബസു എപ്പോഴും ആരോപിക്കാറുള്ളതാണ്. രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുന്നതിനുള്ള തീരുമാനം അന്ന് സൂചിപ്പിക്കുന്നതിനിടയില്‍ , സ്റ്റേറ്റ്സ്മാന്‍, ദി ടെലിഗ്രാഫ്,ബര്‍ത് മാന്‍ ,ആനന്ദ ബസാര്‍ പത്രിക തുടങ്ങിയ പത്രങ്ങള്‍ ബൂര്‍ഷാകളുമായി ചേര്‍ന്ന് സര്‍ക്കാരിനെ എതിര്‍ക്കുകയാണെന്നും ബസു പറഞ്ഞു.നിരുത്തരവാദ പത്രപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കാന്‍ ആവുന്നില്ലെന്നത് കൊണ്ടാണ് അപകീര്‍ത്തിക്കേസുമായി മുന്നോട്ടു പോകാന്‍ പാര്‍ട്ടി ദൃഢ തീരുമാനം എടുത്തിരിക്കുന്നതെന്നും വ്യക്തമാക്കി.

ഇത്തരം ഭീഷണി കൊണ്ടൊന്നും നിര്‍ഭയമായ പത്രപ്രവര്‍ത്തനത്തില്‍ നിന്ന് പിന്മാറ്റാനാകില്ലെന്നും സ്റ്റേറ്റ്സ്മാന്‍ തുറന്നടിച്ചു.യഥാര്‍ത്ഥത്തില്‍ മലയാള മാധ്യമങ്ങളില്‍ സര്‍ക്കാരിന് പ്രതികൂലമായി വരുന്ന വാര്‍ത്തകളുടെ ഗൗരവത്തിന്റെയും വ്യാപ്തിയുടെയും അളവു വെച്ചുനോക്കിയാല്‍ മാധ്യമങ്ങള്‍ക്കെതിരെ .ഇത്രയേറെ ആക്രമണവും ഒളി ആക്രമണവും നടത്തേണ്ടതുണ്ടോ? എത്രകോടി രൂപയാണ് സര്‍ക്കാര്‍ ഇതിനുവേണ്ടി ചെലവിടുന്നത്. കോഴയാണിത്. പല തലങ്ങളിലായാണ് പണം ഒഴുകുന്നത്. ഇത്തരത്തിലുള്ള 10 ഗുണഭോക്താക്കളുടെ പ്രതിമാസ പ്രതിഫലവും ചീഫ് സെക്രട്ടറിക്ക് ഒരു മാസം ലഭിക്കുന്ന ശമ്പളവും തമ്മില്‍ താരതമ്യ പഠനത്തിന് എടുത്തുനോക്കണം. ചീഫ് സെക്രട്ടറി ഇളിഭ്യനാകും.

കടുംവെട്ടാണ് നടക്കുന്നത്. കടുംവെട്ട്.മുഖ്യമന്ത്രിയെ വാഴ്ത്താന്‍ എന്നപേരില്‍ സോഷ്യല്‍ മീഡിയയില്‍ അച്ചടിച്ചുവരുന്ന ഓരോ വാക്കിന് പിന്നിലും ദശലക്ഷണങ്ങളുടെ അഴിമതികറയുണ്ട് സര്‍ക്കാരിനെയോ മുഖ്യമന്ത്രിയെയോ സഹായിക്കാന്‍ ഫലപ്രദമായി എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ശ്ലാഘിക്കണം.പക്ഷെ സംഭവിക്കുന്നതോ മറുകുറ്റി പായിക്കലാണ് .കേരളം കണ്ട ഏറ്റവും ക്രൂരനായ ഏകാധിപതിയെന്ന് ചരിത്രം നാളെ രേഖപ്പെടുത്താനിടയുള്ള ഒരു അഴിമതി രാജാവിനെ വെള്ളപൂശാന്‍ ചെലവിടുന്ന ഓരോ വാക്കിനും നഷ്ടമാകുന്ന പണം എത്രയെന്ന് അറിയണമെങ്കില്‍ ഹിറ്റ്‌ലറുടെ ആത്കഥ 'മെയ്ന്‍ കാഫിനെ' കുറിച്ച് നോര്‍മന്‍ കസിന്‍സ് എഴുതിയ താരതമ്യം വായിക്കണം. എന്നദ്ദേഹം പറഞ്ഞു വെയ്ക്കുന്നു.

ഹിറ്റ്‌ലറുടെ അതേ രീതിയില്‍ സ്വയം അല്ലെങ്കില്‍ മറ്റുള്ളവരെ കൊണ്ട് തന്റെ അപദാനങ്ങള്‍ വാഴ്ത്തി പാടിക്കുന്നത് ഒരിക്കലും ഒരു കമ്മ്യൂണിസ്‌ററിനെന്നല്ല , മനുഷ്യര്‍ക്ക് ചേര്‍ന്ന ഗുണമല്ല. അതെല്ലാം അല്പന്മാരുടെ ആറാട്ടായി മാത്രമേ കാണാനാകൂ. സൈബറിടങ്ങളിലിരുന്ന് ന്യായീകര സൂക്തങ്ങള്‍ മെനയുന്നവരുടെ മനസില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്.പിണറായി വിജയന്‍ ഒരു കൊലകൊമ്പനായിരുന്നോ അതോ ഊതിവീര്‍പ്പിച്ച ബലൂണായിരുന്നോ.        

     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാഫിക്ക ഒപ്പമുണ്ട്, രാഹുലിന് ചുറ്റും ജനസാഗരമിളകി.. സിപിഎം ക്രിമിനൽ എസ്‌പിയെ എടുത്ത് പൂശി എയറിലാക്കി.  (37 minutes ago)

അയ്യപ്പന്റെ സ്വർണം കട്ടത് മറയ്ക്കാനാണ് വിജയന്റെ പോലീസും വിജയന്റെ പാർട്ടിക്കാരും ഈ ചോര വീഴ്ത്തിയത്; കേരളത്തിൽ തന്നെ വീഴും ഈ കമ്യൂണിസ്റ്റ് സർക്കാർ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

'ഷാഫിയെ തൊടുന്നോടാ' കട്ടകലിപ്പിൽ കോൺഗ്രസ് കേന്ദ്രത്തിൽ നിന്ന് നീക്കം AKG സെന്ററിൽ ഒളിച്ച് മുഖ്യൻ  (2 hours ago)

സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എം.പി.യുടെ തലയ്ക്ക് ലാത്തിക്ക് അടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്; ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിഞ്ഞു:- നടന്നത് പൊലീസ് നരനായാട്ടെന്ന് കോണ്‍ഗ്രസ് നേ  (2 hours ago)

പിണറായിയുടെ വിദേശ യാത്രകൾ വീണ്ടും ചർച്ചയിൽ; നിക്ഷേപ നേട്ടങ്ങൾ എവിടെ? ഗൾഫ് യാത്രാനുമതി നിരസിച്ച് കേന്ദ്രം...  (2 hours ago)

ഇക്കാനെ കാണാൻ പോവുന്നവർ കാര്യങ്ങൾ ശ്രദ്ധിക്കണം ...മൂക്കിൽ ആണ് പരിക്ക്, നെറ്റിയിൽ അല്ലാ.. ആരെങ്കിലും ചോദിച്ചാൽ ശൈലജ ടീച്ചറെ തോല്പിച്ചവൻ ആണ് എന്ന് പറയണം: അതിരുവിട്ട് ട്രോളുകൾ  (2 hours ago)

'ഷാഫിയെ തൊടുന്നോടാ' ICയുവിൽ കയറി പോലീസ് തൂക്കും, ഷാഫി പേടിയിൽ AKG സെന്ററിൽ ഒളിച്ച് മുഖ്യൻ  (2 hours ago)

തായ്‌ലൻഡിലേക്ക് കുടുംബസമേതം വിനോദയാത്രയ്ക്കു പോയ യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു  (2 hours ago)

എല്ലാ ബോയിംഗ് 787 വിമാനങ്ങളും സർവീസുകൾ നിർത്തി പൂർണമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി  (3 hours ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്.  (3 hours ago)

എം.ആർ. അജിത് കുമാറിന് ബിവറേജസ് കോർപ്പറേഷൻ ചെയർമാൻ പദവി കൂടി നൽകി ഉത്തരവ്...  (3 hours ago)

മരുകൻ പോലീസ് കസ്റ്റഡിയിൽ  (4 hours ago)

വെനിസ്വേലക്കെതിരെ അർജന്റീനക്ക് ഒരു ഗോൾ ജയം  (4 hours ago)

കുടുംബശ്രീയും രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോയും കൈകോർക്കുന്നു  (4 hours ago)

കോട്ടയം റൂട്ടിൽ ട്രെയിൻ നിയന്ത്രണം‌ ഏർപ്പെടുത്തി  (4 hours ago)

Malayali Vartha Recommends