Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തെരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല...വിഴി‍ഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിയായ ജോണിൻ്റെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്തി  


സംസ്ഥാനത്ത് മഴ ദുർബലമാകുന്നു.... ഇന്നും നാളെയും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത


സങ്കടക്കാഴ്ചയായി... തിരുവല്ലത്ത് റോഡ് മുറിച്ചുകടക്കവേ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വയോധികരായ സഹോദരിമാർക്ക് ദാരുണാന്ത്യം


ഈ രാശിക്കാർക്ക് പ്രമോഷനും അപ്രതീക്ഷിത ധനയോഗവും!


കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട്... ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.... ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി നല്‍കി, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല

ശരിക്കും ഇത് ഗോവിന്ദന്‍ മാഷിന്റെ രാഷ്ട്രീയ വിജയത്തിന്റെ ഭാഗമായി മാറികൊണ്ടിരിക്കുകയാണ്. തലയെടുപ്പുള്ള നേതാക്കളുടെ ഭാരമില്ലാതെ കടന്നു പോകുന്ന ജാഥ തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ സിപിഎമ്മിലും ഭരണത്തിലും ചില മാറ്റങ്ങളു്ണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

13 MARCH 2023 12:47 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നടത്തുന്ന ജനകീയ പ്രതിരോധജാഥ ശരിക്കും സര്‍ക്കാര്‍ നയങ്ങള്‍ ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തുടങ്ങിയത്. ജാഥ തുടങ്ങിയ ദിവസം മുതല്‍ ഇപി ജയരാജന്‍, തില്ലങ്കേരി, സ്വപ്‌ന, ഏറ്റവും ഒടുവിലായി കെയ്ത്ത് നിറുത്തി വെച്ചതുവരെ വിവാദ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. എങ്കിലും ജാഥയില്‍ ഒന്നുണ്ട് നേട്ടം ശരിക്കും ഇത് ഗോവിന്ദന്‍ മാഷിന്റെ രാഷ്ട്രീയ വിജയത്തിന്റെ ഭാഗമായി മാറികൊണ്ടിരിക്കുകയാണ്. തലയെടുപ്പുള്ള നേതാക്കളുടെ ഭാരമില്ലാതെ കടന്നു പോകുന്ന ജാഥ തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ സിപിഎമ്മിലും ഭരണത്തിലും ചില മാറ്റങ്ങളു്ണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പങ്കെടുക്കണമെന്ന് സത്യത്തില്‍ ജയരാജനും പത്രക്കാര്‍ക്കുമല്ലാതെ മറ്റാര്‍ക്കെങ്കിലും നിര്‍ബന്ധമുണ്ടായിരുന്നോ എന്നു സംശയം.ഇപി വരുമോ ഇല്ലയോ' എന്നതു മാത്രമായി ജാഥയുടെ ആദ്യനാളുകളിലെ ചര്‍ച്ച.സിപിഎം സെക്രട്ടറി സ്ഥാനത്ത് ഗോവിന്ദന്‍ കയറിയിരുന്നതിലുള്ള കുശുമ്പു മുതല്‍ 'വൈദേകം' റിസോര്‍ട്ട് വിവാദമാക്കിയ പി.ജയരാജന്റെ കുന്നായ്മ വരെ ഇപി വരാത്തതിനു കാരണമാണെന്നു വാര്‍ത്തകള്‍ മെനഞ്ഞു കൊണ്ടിരുന്നു.  ഒന്നു വന്നിട്ടു പോയാല്‍ പുലിവാല് ഒഴിയുമല്ലോ എന്നു ഗോവിന്ദനും തോന്നിത്തുടങ്ങിയെന്നു കരുതണം. അങ്ങനെയാണ് ജാഥ രണ്ടാഴ്ച ആയപ്പോള്‍ തൃശൂരില്‍ ജയരാജന്‍ ട്രെയിനില്‍ എത്തുന്നത്.

ട്രെയിനില്‍ ലാന്‍ഡ് ചെയ്തു എന്നു വെറുതേ പറഞ്ഞതല്ല. ഇന്‍ഡിഗോവിമാനം ജയരാജനെയും ജയരാജന്‍ വിമാനത്തെയും മത്സരിച്ചു വിലക്കിയതുകൊണ്ട് യാത്ര പഴയതുപോലെ എളുപ്പമല്ല കക്ഷിക്ക്. എന്നെ വിളിച്ചോ എന്ന് ഇടയ്ക്കിടയ്ക്കു ജയരാജന്‍ ചോദിക്കാതെ ചോദിക്കുന്നുണ്ടെങ്കിലും ഇന്‍ഡിഗോ ഗൗനിച്ചതായി തെളിവൊന്നുമില്ല. ജയരാജന്‍ ഒപ്പം വേണമെന്നില്ലാത്ത കാര്യത്തില്‍ ഗോവിന്ദനും ഇന്‍ഡിഗോയുമൊക്കെ ഒരുപോലെയായത് സമയദോഷം എന്നു കരുതണം.

വൈകിയെത്തിയെങ്കിലും ജയരാജന്‍ കേടു തീര്‍ത്തു. ഒറ്റമണിക്കൂര്‍ പ്രസംഗത്തില്‍ പെണ്ണുങ്ങളുടെ വസ്ത്രധാരണം മുതല്‍ സ്ത്രീ പുരുഷ സമത്വം വരെ ഇടതുപക്ഷം കുത്തകവച്ചു നടത്തിയ പല പുരോഗമന സങ്കല്‍പങ്ങളെയും എടുത്തു കുടഞ്ഞു. 'കണ്ടാല്‍ ആണാണോ പെണ്ണാണോ എന്നു തിരിച്ചറിയാന്‍ പറ്റാതെ ജീന്‍സുമിട്ട് മുടിയും ക്രോപ് ചെയ്ത് പൊലീസിനെ പറ്റിക്കാന്‍ ഇറങ്ങി നടക്കുന്നുവെന്ന്' പെണ്ണുങ്ങളെ കണക്കിനു ചീത്ത പറഞ്ഞു. കുടുംബ വിവാദത്തില്‍ ഞാന്‍ ഒറ്റയ്ക്കല്ല  എന്നു സഖാക്കളെ ബോധ്യപ്പെടുത്താനെന്ന മട്ടില്‍ പിണറായിയുടെ കുടുംബത്തിന്റെ ഗുണങ്ങള്‍ പലവട്ടം പറഞ്ഞു. കേന്ദ്രവിരുദ്ധമെന്നു പറയുന്നുണ്ടെങ്കിലും പാര്‍ട്ടിയും സര്‍ക്കാരും പെട്ടുകിടക്കുന്ന കുടുക്കുകളെ പ്രതിരോധിക്കാനാണ് ഗോവിന്ദന്റെ ജാഥ എന്നാണു ജനം ധരിച്ചിരുന്നത്. അത് ഒന്നുകൂടി ഉറപ്പിക്കാന്‍ ഇ.പി.ജയരാജന്റെ പ്രസംഗത്തിനായി.

ഗോവിന്ദന്റെ ജാഥാവഴിയില്‍ ഒരു അള്ളുകൂടി വിതറിയിട്ടേ ഇപി അടങ്ങിയുള്ളൂ. തനിക്കെതിരായ പാര്‍ട്ടി ഗൂഢാലോചനയില്‍ പി. ജയരാജനു പങ്കുണ്ടെന്നുകൂടി പറഞ്ഞുവച്ചു. ഇതെല്ലാം ഒറ്റയ്ക്കു പ്രതിരോധിക്കാന്‍ ഗോവിന്ദനെക്കൊണ്ട് ആവുമെന്നു തോന്നുന്നില്ല. എങ്കിലും സ്വപ്‌ന വിഷയത്തില്‍ തന്റെ മുന്‍ഗാമികളെ കടത്തിവെട്ടി ഗോവിന്ദന്‍ ഒരടി കൂടി മുന്നോട്ട്ു പോയി. ഒന്നല്ല ആയിരം വട്ടം കേസ് കൊടുക്കുമെന്ന് പത്രക്കാര്‍ക്ക് മുന്നില്‍ ഒരാവേശത്തിന് വച്ചുകീച്ചി. സ്വാഭാവികമായി ഉയരുന്ന സംശയമായിരുന്നു മുഖ്യമന്ത്രിക്ക് മാനാഭിമാനമൊന്നുമില്ലേയെന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക് വേറെ പണിയുണ്ടെന്ന് ക്യാപ്‌സൂളിറക്കി ഗോവിന്ദന്‍ തടിതപ്പുകയും ചെയ്തു. അതിന് ശേഷം കേരളം തിരയുന്നത് മുഖ്യന്റെ മാനത്തെ കുറിച്ചാണെന്നതും ശ്രദ്ധേയം.

 മുഖ്യമന്ത്രിയുടെ കുടുംബം, തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, പി ശ്രീരാമകൃഷ്ണന്‍ എന്നിങ്ങനെ സ്വപ്നയ്ക്കു മുന്നില്‍ മുന്‍പേ വീണുകിടക്കുന്നവര്‍ ഏറെയാണ്. അപമാനത്തിലും ഒരു മാനമുണ്ടെന്നു കണ്ടെത്തി അടങ്ങിയിരിക്കുകയാണ് അവരെല്ലാം. പക്ഷേ, ഗോവിന്ദന്‍ അങ്ങനെയല്ല. മാനാഭിമാനമുള്ള മാഷാണ്. നിയമനടപടിക്കു തന്നെയാണു നീക്കം. അതു തങ്ങളെ കുരുക്കിലാക്കാനുള്ള ദുരഭിമാനമാണോ എന്നു കൂട്ടുകാര്‍ക്കു തോന്നിതിരിക്കാനായാണ് ഗോവിന്ദന്‍ മുഖ്യന് വേറെ പണിയുണ്ടെന്ന് തട്ടിവിട്ടത്.

ഇതെല്ലാം ചേര്‍ത്ത് ആകെ പ്രാന്തു പിടിച്ചിരിക്കുമ്പോഴാണ് ഗോവിന്ദനെ ഉച്ചഭാഷിണിയുടെ പ്രവര്‍ത്തനം പഠിപ്പിക്കാന്‍ സ്റ്റേജില്‍ മൈക്കുകാരനെത്തിയത്. സങ്കടവും നിരാശയും അയാളോടു തീര്‍ത്തു. 'നിന്റെ മൈക്കിന്റെ കുഴപ്പത്തിനു ഞാനാണോ ഉത്തരവാദി ' എന്നൊക്കെ പരസ്യമായി വിരട്ടി. പാവം പേടിച്ചുപോയി. വേണ്ടിയിരുന്നില്ല. ഒരു തൊഴിലാളിയാണെന്ന മിനിമം പരിഗണന തൊഴിലാളിപ്പാര്‍ട്ടിയുടെ നേതാവു നല്‍കേണ്ടതായിരുന്നു. ഒച്ചപ്പാടായപ്പോള്‍ ' മൈക്കുകാരനു ക്ലാസെടുത്തതാണ്' എന്നായി വിശദീകരണം. ഇങ്ങനെയാണ് ക്ലാസിന്റെ രീതിയെങ്കില്‍ കേട്ടിരിക്കാന്‍ കേരളത്തിലെ തൊഴിലാളി നില്‍ക്കില്ലെന്ന് സത്യം ഇനിയും മനസിലാക്കിയിട്ടില്ല. ബംഗാളിലെ പട്ടിണിപ്പാവങ്ങളായ പഴയ സഖാക്കള്‍ നില്‍ക്കുമായിരിക്കും. അവരെല്ലാം മൈക്കാടു പണിക്കാരായി ഇവിടെയുള്ളതിനാല്‍ യാത്രച്ചെലവില്ല. ദിവസക്കൂലി കൊടുത്താല്‍ മതിയെന്നാണ് വിലയിരുത്തല്‍.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്റ്റേഷനിലിരുന്ന് പത്രം വായനയും ‘കമന്റടിയും’; അർജുൻ ആയങ്കിക്കെതിരെ ‘കാപ്പ’ വരുന്നു, കടുപ്പമേറിയ വകുപ്പുകൾ ചുമത്താൻ പോലീസ് നിയമോപദേശം തേടി...  (2 minutes ago)

പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തെരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല...വിഴി‍ഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിയായ ജോണിൻ്റെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്  (1 hour ago)

ഭരണഘടനയിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതുമാറ്റി ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു...  (2 hours ago)

സങ്കടമടക്കാനാവാതെ.... അജ്മാനിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു  (3 hours ago)

കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു...  (3 hours ago)

23-ാമത് കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾക്ക് സ്വീകരണം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം...  (3 hours ago)

കോഴിക്കോട് ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തേയ്ക്ക് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം  (4 hours ago)

കേരളത്തിലെ മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്; ടി.ജി മോഹന്‍ദാസിന്റെ അറസ്റ്റിനെതിരെ ബിജെപി  (4 hours ago)

ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു, ഇന്ന് കോടതിയിൽ ഹാജരാക്കും.  (4 hours ago)

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി  (4 hours ago)

ഹയർ സെക്കൻഡറി ഒന്നാം വർഷം സ്‌കൂൾ, വിഷയം മാറ്റത്തിന്‌ അലോട്ട്‌മെന്റ്‌ ലഭിച്ചവർക്ക്‌ ഇന്ന് പകൽ 11 മുതൽ നാളെ വൈകുന്നേരം നാലുവരെ പ്രവേശനം നേടാം  (4 hours ago)

കർക്കടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സർവീസ് സമയം നീട്ടി...  (5 hours ago)

  കെ.എസ്.ആർ.ടി.സിയിൽ സ്വിഫ്റ്റിൽ ഉൾപ്പെടെ താൽക്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കും  (5 hours ago)

ഇ​ടു​ക്കി അ​ണ​​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 50 ശ​ത​മാ​നം ഉ​യ​ർന്ന നിലയിൽ...  (5 hours ago)

Malayali Vartha Recommends