Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തെരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല...വിഴി‍ഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിയായ ജോണിൻ്റെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്തി  


സംസ്ഥാനത്ത് മഴ ദുർബലമാകുന്നു.... ഇന്നും നാളെയും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത


സങ്കടക്കാഴ്ചയായി... തിരുവല്ലത്ത് റോഡ് മുറിച്ചുകടക്കവേ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വയോധികരായ സഹോദരിമാർക്ക് ദാരുണാന്ത്യം


ഈ രാശിക്കാർക്ക് പ്രമോഷനും അപ്രതീക്ഷിത ധനയോഗവും!


കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട്... ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.... ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി നല്‍കി, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല

മഹാമൗനി മുഖ്യന് സ്പീക്കറുടെ പതിനെട്ടാം അടവ് തോല്പിച്ചു കളയുമെന്ന് ഭീഷണി മാന്തിക്കീറി പ്രതിപക്ഷം.

14 MARCH 2023 01:45 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

കേരള മുഖ്യമന്ത്രി മഹാമൗനത്തിന്റെ വാതായനങ്ങള്‍ തുറന്ന് ഒരുവാക്കെങ്കിലും പറയുമെന്ന് കരുതിയ പ്രതിപക്ഷത്തിന് പൂര്‍ണ്ണമായും തെറ്റി.പഴയ വിജയനോ പുതിയ വിജയനോ മറുപടി നല്കുമെന്ന പ്രതീക്ഷകളെല്ലാം സ്പീക്കര്‍ എ.എന്‍.ഷംസീര്‍ തെറ്റിച്ചു. ഇന്നലത്തെ സഭാ സമ്മേളനത്തില്‍ മന്ത്രി എം.ബി.രാജേഷ് മുഖ്യന്റെ സംരക്ഷകനായി നിന്നെങ്കില്‍ ഇന്ന് ആ ഉത്തരവാദിത്വം സ്പീക്കറാണ് ഏറ്റെടുത്തത്. പരിസ്ഥിതി മലിനീകരണ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയോട് ബ്രഹ്‌മപുരം പ്ലാന്റിന്റെ വിഷയത്തെ കുറിച്ച് പ്രതിപക്ഷം ഉന്നയിച്ചാലും മറുപടി പറയുന്നത് മറ്റ് മന്ത്രിമാരായിരിക്കും. ഇത്തരത്തില്‍ ഒളിച്ചു കളിക്കുന്ന മുഖ്യന്റെ മഹാമൗനത്തിനെതിരെ എല്ലാ ഭാഗത്ത് നിന്നും കടുത്ത പ്രതിഷേധമാണുയരുന്നത്. ശ്വാസം മുട്ടി മരണത്തിനോട് മല്ലിടുന്ന ജനത്തോട് പോലും ഒരക്ഷരം മിണ്ടാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി ചൈനീസ് പ്രസിഡന്റിന് ആശംസ നേര്‍ന്നതും ഏറെ വിവാദമായിരുന്നു.

സോണ്‍ട കമ്പനിക്ക് കരാര്‍ നല്കിയത് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണെന്ന് കണ്ടെത്തിയിരുന്നു. സോണ്‍ട കമ്പനി രാഷ്ട്രീയ ഭരണ സ്വാധീനം ഉപയോഗിച്ചാണ് കരാര്‍ വളഞ്ഞ വഴിയിലൂടെ തട്ടിയെടുത്തെന്നാണ് കണ്ടെത്തിയത്. കൊച്ചി മാലിന്യത്തിന്റെ പേരില്‍ കോര്‍പ്പറേഷന്‍ മേയറെ തടഞ്ഞ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തടഞ്ഞ പോലീസ് തല്ലിച്ചതച്ച വിഷയത്തിലുള്ള അടിന്തിര പ്രമേയ നോ്ട്ടീസിന് ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ പോലും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. പകരം മുഖ്യനായി സ്പീക്കറാണ് പ്രതിപക്ഷത്തെ വിരട്ടിയത്.

പ്രതിപക്ഷ അംഗങ്ങളെ രൂക്ഷമായി വിമര്‍ശിച്ച സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മുഖ്യന്റെ രക്ഷകനായി മാറി. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ബാനറുമായി പ്രതിഷേധിച്ചപ്പോഴായിരുന്നു സ്പീക്കറുടെ വിമര്‍ശനവും പരിഹാസവും. പ്രതിപക്ഷ അംഗങ്ങളില്‍ പലരും നേരിയ ഭൂരിപക്ഷത്തില്‍ ജയിച്ചവരാണെന്നു പറഞ്ഞ സ്പീക്കര്‍, ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും ഷാഫി പറമ്പില്‍ അടുത്ത തവണത്തെ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നും മുന്നറിയിപ്പു നല്‍കി.

ബ്രഹ്‌മപുരം മാലിന്യ വിഷയത്തില്‍ പ്രതിഷേധിച്ച കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍മാരെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. എന്‍.ജയരാജിനെ സ്പീക്കര്‍ ശ്രദ്ധക്ഷണിക്കലിനായി ക്ഷണിച്ചു. പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തിയതിനാല്‍ സ്പീക്കറെ കാണാനാകുന്നില്ലെന്ന് ജയരാജ് പറഞ്ഞു. ഡയസിനു മുന്നില്‍ ബാനര്‍ ഉയര്‍ത്തിയതിനാല്‍ മുഖം കാണാനാകുന്നില്ലെന്നും അങ്ങനെ ചെയ്യരുതെന്നും സ്പീക്കര്‍ പറഞ്ഞു.

'ടി.ജെ.വിനോദ് എറണാകുളത്തെ ആളുകള്‍ ഇതെല്ലാം കാണുന്നുണ്ട്. മുഖം മറയ്ക്കുന്ന രീതിയില്‍ ബാനര്‍ പിടിക്കരുത്. ജനങ്ങള്‍ കാണുന്നുണ്ട്. ആ ബോധ്യമുണ്ടായാല്‍ മതി. മഹേഷ്, കരുനാഗപ്പള്ളിയിലെ ജനങ്ങള്‍ കാണുന്നുണ്ട്. റോജി ഇത് അങ്കമാലിയിലെ ജനങ്ങള്‍ കാണുന്നുണ്ട്. അതേ എനിക്ക് പറയാനുള്ളൂ. ചെറിയ മാര്‍ജിനിലാണ് പലരും ജയിച്ചത്. ചാലക്കുടിയിലെ ജനങ്ങള്‍ ഇത് കാണുന്നുണ്ട്. 16-ാം സഭയില്‍ വരേണ്ടതാണ്. വെറുതേ ഇമേജ് മോശമാക്കരുത്. എല്ലാവരും ചെറിയ ഭൂരിപക്ഷത്തില്‍ ജയിച്ചവരാണ്. ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ട്. ഷാഫി, അടുത്ത തവണ തോല്‍ക്കും.അവിടെ തോല്‍ക്കും'-സ്പീക്കര്‍ പറഞ്ഞു.

എന്നാല്‍ നിയമസഭയില്‍ നടന്ന ഇത്തരം ദൃശ്യങ്ങളൊന്നും സഭ ടിവി പുറത്തുവിട്ടില്ല. സ്പീക്കറേയും മന്ത്രിമാരേയും ചോദ്യം ചോദിക്കുന്നവരേയുമാണ് സഭ ടിവിയിലൂടെയുള്ള ദൃശ്യങ്ങളില്‍ നിന്നും പുറത്തുവന്നത്. പ്രതിപക്ഷം സഭയില്‍ നടത്തിയ പ്രതിഷേധ്ങ്ങളൊന്നു പുറത്തു വന്നിട്ടില്ല. എന്നാല്‍ സ്പീക്കറുടെ വാക്കുകളില്‍ നിന്ന് എ്ല്ലാം വ്യക്തമാവുകയും ചെയ്തു. പ്രതിപക്ഷത്തെ യുവാക്കളായി ഓരോ എംഎല്‍എമാരുടെയും പേര് പറഞ്ഞാണ് സ്പീക്കര്‍ പരിഹസിച്ചത്. പരിഹാസത്തിന് എംഎല്‍എ മാര്‍ മറുപടി പറഞ്ഞില്ലെങ്കിലും മുഖ്യമന്ത്രി മറുപടി പറയണമെന്ന കാര്യത്തില്‍ അവര്‍ ഉറച്ചു നിന്നും. മന്ത്രിമാരും കൂടുതല്‍ ആക്രമണത്തിന് മുതിര്‍ന്നില്ല.

ബ്ര്ഹമപുരത്തെ ബയോമാലിന്യം സംസ്‌കരിക്കാന്‍ സാണ്‍ട കമ്പനി ഏറ്റെടുത്ത കരാറിന് പിന്നില്‍ സര്‍ക്കാരിന്റെ നല്ല ഇടപെടലുണ്ടായിരുന്നതായാണ് പുറത്തു വരുന്ന വിവരങ്ങള്‍. കൊല്ലം കോര്‍പ്പറേഷന്‍ ഓടിച്ച കമ്പനിയാണ് കൊച്ചിയിലെത്തി കരാര്‍ ഏറ്റെടുത്ത് പന്ത്രണ്ട് കോടി രൂപയുമായി കടന്നത്. കോര്‍പ്പറേഷനോ കരാര്‍ നല്കിയ കെ എസ് ഐ ഡി സി യോ ബ്ര്ഹമപുരത്ത് എന്ത് നടക്കുന്നുണ്ടെന്ന് നാളിതുവരെ അന്വേഷിച്ചില്ലെന്നത് മറ്റൊരു വസ്തുത. ബ്ര്ഹ്‌മപുരത്ത് മാലിന്യം അപകടാവസ്ഥയിലാണെന്ന് കാട്ടി ഒരു വര്‍ഷം മുന്‍പ് ഫയര്‍ ഫോഴ്‌സ് റിപ്പോര്‍ട്ട് നല്കിയിരുന്നു. കഴിഞ്ഞ ദിവസം ഫയര്‍ ഫോഴ്‌സ് ഡിജിപി ബി.സന്ധ്യയാണ് ഈ വിവരം പുറത്തു വിട്ടത്. അതുപോലെ സംസ്ഥാന പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് 2018 ല്‍ തന്നെ സര്‍ക്കാരിന് ബ്ര്ഹമപുരത്തിന്റെ ആപത്തിനെ കുറിച്ച് റിപ്പോര്‍ട്ട് നല്കിയിരുന്നു. മാലിന്യം കൂട്ടിയിടുന്നതും അതുമൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും ചൂണ്ടികാട്ടിയാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കിയിരുന്നത്.

എല്ലാ മുന്നറിയിപ്പുകളുമുണ്ടായിരുന്നിട്ടും കൊച്ചിയിലെ ജനങ്ങള്‍ക്ക് ദുരിത പെരുമഴയായി മാറുകയായിരുന്നു ബ്രഹ്‌മപുരം. ഇവിടത്തെ ആയിരങ്ങള്‍ ഇപ്പോഴും പലവിധ ബുദ്ധിമുട്ടുകളില്‍ വീടുകളിലും ആശുപത്രിയിലുമായി കഴിയുകയാണ്. വരും ദിവസങ്ങളിലുണ്ടാകാന്‍ പോകുന്ന പാരിസ്ഥിതിക ആരോഗ്യ പ്രശ്‌നങ്ങള്‍ വളരെ വലുതാണെന്ന് ഈ മേഖലയിലെ വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നുണ്ട്. പ്രകൃതിയിലേയ്ക്ക് പുകഞ്ഞ് എത്തിയിരിക്കുന്ന ഡയോക്‌സിന്‍ വരുംദിവസങ്ങളില്‍ ഭൂമിയിലെത്തി ഭക്ഷണത്തിലൂടെ മനുഷ്യശരീരത്തില്‍ എത്തിച്ചേരുകയും അത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുകയും ചെയ്യും.

കൊച്ചി മാത്രമല്ല തൊട്ടടുത്ത ജില്ലകളേയും വിഷപുക മൂടിയിരിക്കുകയണ് . ഇവ ആസിഡ് മഴയായി പുറംതള്ളുമെന്നാണ് കണക്കാ്ക്കുന്നത്. ജലാശയങ്ങളും ഭൂമിയും കൃഷിയും എല്ലാം നാശത്തിലേയ്ക്ക് എത്തിച്ചേരുമെന്ന കണക്കുക്കൂട്ടലിലാണ് വിദഗ്ദ്ധര്‍. എന്നിട്ടും കേരള സര്‍ക്കാരിന് ഇതിന്‍മേല്‍ യാതൊരു ഉത്തരവാദിത്വവുമില്ലെന്ന നിലയിലാണ് പെരുമാറുന്നത്. വിഷപുകയുടെ ദൂഷ്യവശങ്ങള്‍ ജനങ്ങളിലെത്തിക്കുന്ന മാധ്യമങ്ങളെ കുതിര കേറാനാണ് സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.കരാരിനെ കുറിച്ചോ , തീയിട്ടതിനോ കുറിച്ചോ ഒരു അന്വേഷണം പോലും പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കോര്‍പ്പറേഷനെ മുന്നില്‍ നിറുത്തി സര്‍ക്കാര്‍ എല്ലാ ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെടാനാണ് ശ്രമിക്കന്നത്. നിയമസഭയില്‍ പോലും വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഭയക്കുകയാണ്.ഇതൊക്കെ തെളിയിക്കുന്നത് മടിയില്‍ കനമുണ്ടെന്ന് തന്നെയാണ്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്റ്റേഷനിലിരുന്ന് പത്രം വായനയും ‘കമന്റടിയും’; അർജുൻ ആയങ്കിക്കെതിരെ ‘കാപ്പ’ വരുന്നു, കടുപ്പമേറിയ വകുപ്പുകൾ ചുമത്താൻ പോലീസ് നിയമോപദേശം തേടി...  (2 minutes ago)

പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തെരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല...വിഴി‍ഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിയായ ജോണിൻ്റെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്  (1 hour ago)

ഭരണഘടനയിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതുമാറ്റി ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു...  (2 hours ago)

സങ്കടമടക്കാനാവാതെ.... അജ്മാനിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു  (3 hours ago)

കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു...  (3 hours ago)

23-ാമത് കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾക്ക് സ്വീകരണം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം...  (3 hours ago)

കോഴിക്കോട് ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തേയ്ക്ക് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം  (4 hours ago)

കേരളത്തിലെ മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്; ടി.ജി മോഹന്‍ദാസിന്റെ അറസ്റ്റിനെതിരെ ബിജെപി  (4 hours ago)

ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു, ഇന്ന് കോടതിയിൽ ഹാജരാക്കും.  (4 hours ago)

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി  (4 hours ago)

ഹയർ സെക്കൻഡറി ഒന്നാം വർഷം സ്‌കൂൾ, വിഷയം മാറ്റത്തിന്‌ അലോട്ട്‌മെന്റ്‌ ലഭിച്ചവർക്ക്‌ ഇന്ന് പകൽ 11 മുതൽ നാളെ വൈകുന്നേരം നാലുവരെ പ്രവേശനം നേടാം  (4 hours ago)

കർക്കടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സർവീസ് സമയം നീട്ടി...  (5 hours ago)

  കെ.എസ്.ആർ.ടി.സിയിൽ സ്വിഫ്റ്റിൽ ഉൾപ്പെടെ താൽക്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കും  (5 hours ago)

ഇ​ടു​ക്കി അ​ണ​​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 50 ശ​ത​മാ​നം ഉ​യ​ർന്ന നിലയിൽ...  (5 hours ago)

Malayali Vartha Recommends