Widgets Magazine
11
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എം.പി.യുടെ തലയ്ക്ക് ലാത്തിക്ക് അടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്; ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിഞ്ഞു:- നടന്നത് പൊലീസ് നരനായാട്ടെന്ന് കോണ്‍ഗ്രസ് നേതാവ് എംകെ രാഘവൻ...


പിണറായിയുടെ വിദേശ യാത്രകൾ വീണ്ടും ചർച്ചയിൽ; നിക്ഷേപ നേട്ടങ്ങൾ എവിടെ? ഗൾഫ് യാത്രാനുമതി നിരസിച്ച് കേന്ദ്രം...


ഇക്കാനെ കാണാൻ പോവുന്നവർ കാര്യങ്ങൾ ശ്രദ്ധിക്കണം ...മൂക്കിൽ ആണ് പരിക്ക്, നെറ്റിയിൽ അല്ലാ.. ആരെങ്കിലും ചോദിച്ചാൽ ശൈലജ ടീച്ചറെ തോല്പിച്ചവൻ ആണ് എന്ന് പറയണം: അതിരുവിട്ട് ട്രോളുകൾ


സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 400 രൂപയുടെ വർദ്ധനവ്


തിരുവനന്തപുരത്ത് അമ്മാവനെ മരുമകൻ മർദ്ദിച്ച് കൊലപ്പെടുത്തി... മരുകൻ പോലീസ് കസ്റ്റഡിയിൽ

സോണ്‍ട കമ്പനിക്ക് കരാര്‍ നല്കാനായി സര്‍ക്കാര്‍ നടത്തിയ കള്ളക്കളികള്‍ തെളിവു സഹിതം പുറത്തു വരുമ്പോള്‍ ഭരണപക്ഷത്തിന്റെ ആധിയും ചെറുതല്ല. സോണ്‍ട മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്റെ മരുമകന്റെ ഉടമസ്ഥതയിലുള്ളതിന് പുറമേ സിപിഎമ്മിന് സോണ്‍ടയുമായി അഗാധ ബന്ധമുണ്ടെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ബയോമൈനിംഗിന് ലോകത്തെങ്ങുമില്ലാത്ത കൂലിയും വിചിത്രമായ കരാറും നല്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഒറ്റയടിക്ക് സര്‍ക്കാര്‍ നശിപ്പിക്കുകയായിരുന്നെന്ന് വ്യക്തം.

16 MARCH 2023 12:30 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിക്ക് ബുർജ് ഖലീഫയുടെ അത്രയും പൊക്കം ഉണ്ടോ? മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ ആഞ്ഞടിച്ച് എട്ടാം ക്ലാസുകാരി

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം എൽ എമാർ രു കുറ്റവും ചെയ്തിട്ടില്ല; സി.പി.എമ്മുകാരെ പോലെ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന ഒരു അക്രമമവും കാട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ചീഫ് മാര്‍ഷലിനെ ആരും ആക്രമിച്ചിട്ടില്ല; സഭയിലെ എല്ലാ കാര്യങ്ങളും സഭാ ടിവി സംപ്രേഷണം ചെയ്യുന്നില്ല; മര്‍ദ്ദനം നടന്നാല്‍ കാണില്ലെ? പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

എക്സിക്യൂട്ടിവിന്റെ നിരുത്തരവാദപരവും നിഷേധാത്മകവുമായ നിലപാട്; നിയമസഭാ സാമാജികർ സഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമില്ല; പ്രതിഷേധിച്ച് രമേശ് ചെന്നിത്തല

യഥാര്‍ഥ പ്രതികളെ പിടികൂടണമെങ്കില്‍ സത്യസന്ധമായ അന്വേഷണം നടക്കണം; ദേവസ്വം മന്ത്രി സ്ഥാനമൊഴിയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

കൊച്ചിയെ വിഷപുകയില്‍ മുക്കിയ ബ്രഹ്‌മപുരം ദുരന്തത്തിന്റെ ഞെട്ടിക്കുന്ന കൊള്ളയുടെ വിവരങ്ങളാണ് ഓരോ മണിക്കൂറും പുറത്തു വരുന്നത്. സോണ്‍ട കമ്പനിക്ക് കരാര്‍ നല്കാനായി സര്‍ക്കാര്‍ നടത്തിയ കള്ളക്കളികള്‍ തെളിവു സഹിതം പുറത്തു വരുമ്പോള്‍ ഭരണപക്ഷത്തിന്റെ ആധിയും ചെറുതല്ല. സോണ്‍ട മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്റെ മരുമകന്റെ ഉടമസ്ഥതയിലുള്ളതിന് പുറമേ സിപിഎമ്മിന് സോണ്‍ടയുമായി അഗാധ ബന്ധമുണ്ടെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ബയോമൈനിംഗിന് ലോകത്തെങ്ങുമില്ലാത്ത കൂലിയും വിചിത്രമായ കരാറും നല്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഒറ്റയടിക്ക് സര്‍ക്കാര്‍ നശിപ്പിക്കുകയായിരുന്നെന്ന് വ്യക്തം.

സര്‍ക്കാര്‍ നിയമത്തില്‍ പഴുതുകളുണ്ടാക്കി കോര്‍പ്പറേഷനുകളെ മറയാക്കിയും മാലിന്യത്തിന്റെ മാലിന്യം ചൂണ്ടിക്കാട്ടിയുടം പകല്‍ കൊള്ള നടത്തുകയായിരുന്നെന്ന് വ്യക്തം. ലൈഫ് മിഷന്‍ കോഴയേക്കാള്‍ അതിഭീകരമായി വര്‍ഷങ്ങളായി നടന്നു കൊണ്ടിരിക്കുന്ന കൈയ്യിട്ടു വാരല്‍ പ്രക്രിയ ആസൂത്രണം ചെയ്ത മികവിനെ അംഗീകരിക്കാനാവില്ല. പിണറായി സര്‍ക്കാരിന്റെ വമ്പന്‍ കൊള്ളയുടെ പൊള്ളത്തരം പുറത്തു വരാന്‍ കൊച്ചിക്കാര്‍ വിഷപുക ശ്വസിക്കേണ്ടി വന്നു എന്നതാണ് ഏറെ അപലപനീയം. ഇപ്പോഴിതാ സോണ്‍ടകമ്പനിക്ക് കരാര്‍ നല്കാനായി പിണറായി വിജയന്റെ വിദേശ യാത്രകളും സഹായിച്ചുവെന്ന തരത്തിലുള്ള തെളിവുകളാണ് പുറത്തു വരുന്നത്. വിദേശ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിനും സംസ്ഥാനത്തെ പണം വിദേശത്ത് കടത്തിയതിനും തെളിവുകളുണ്ടെന്നാണ് പറയപ്പെടുന്നത്. കോടികള്‍ ഒഴുക്കിയത് നിരര്‍ത്ഥകമായ കരാറുകളുടെ പേരിലാണ്. വിദേശ നാണ്യ വിനിമയം ലംഘിച്ചുള്ള പണം കടത്തില്‍ കണ്ടെത്താന്‍ ഇഡി അന്വേഷണം വന്നേക്കുമെന്നും ഭയക്കുന്നുണ്ട്.


ബ്രഹ്‌മപുരത്തെ ബയോമൈനിങ് കരാര്‍ നേടിയ കമ്പനി സോണ്ടയുടെ 'ഗോഡ്ഫാദറാ'ണു മുഖ്യമന്ത്രിയെന്ന ആരോപണവുമായി മുന്‍ കെച്ചി മേയര്‍ ടോണി ചമ്മണി രംഗത്തെത്തിയിരിക്കുകയാണ്. കരാര്‍ ലഭിക്കും മുന്‍പു 2019 മേയ് 8 മുതല്‍ 12 വരെ നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനത്തിനിടെ സോണ്ട പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. സോണ്ട ഡയറക്ടര്‍മാരായ ഡെന്നിസ് ഈപ്പന്‍, പീറ്റര്‍ ബോയര്‍ എന്നിവരാണു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. 2 ദിവസത്തിനു ശേഷം ഏക ടെന്‍ഡറായി സോണ്ട കരാര്‍ നേടിയതു സംശയാസ്പദമാണ്. കരാര്‍ ലഭിക്കും മുന്‍പു മുഖ്യമന്ത്രി കരാര്‍ കമ്പനിയുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനായിരുന്നു? -എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിനും ഉത്തരമില്ല.  

മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും സോണ്ട പ്രതിനിധികളും ഒത്തുള്ള ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു. കൊച്ചി, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളില്‍ സോണ്ടയ്ക്കു ടെന്‍ഡര്‍ ലഭിച്ചതിനെക്കുറിച്ചു സിബിഐ അന്വേഷിക്കണമെന്നും 3 കരാറുകളും റദ്ദാക്കണമെന്നും ടോണി ആവശ്യപ്പെട്ടു. തദ്ദേശ വകുപ്പിനെ ഒഴിവാക്കി കേരളത്തില്‍ വേസ്റ്റ് ടു എനര്‍ജി പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ കെഎസ്‌ഐഡിസിയെ ഏല്‍പിച്ചത് ആരുടെ താല്‍പര്യപ്രകാരമാണെന്ന് ആരാഞ്ഞ അദ്ദേഹം, ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ ടെന്‍ഡര്‍ പൂര്‍ത്തീകരിക്കണമെന്നു നിര്‍ദേശിച്ചു.

അതേസമയം, ബ്രഹ്‌മപുരത്തു ബയോമൈനിങ് നടത്താന്‍ 4 വര്‍ഷം മുന്‍പ് ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ഈറോഡ് കേന്ദ്രമായ കമ്പനി ആവശ്യപ്പെട്ടതു സോണ്ട ഇന്‍ഫ്രാടെക്കിനു കരാര്‍ നല്‍കിയ തുകയുടെ പകുതി മാത്രം. 2019 ല്‍ ഈറോഡ് കേന്ദ്രമായ 'നെപ്റ്റിയൂണ്‍ ഓട്ടമേഷന്‍' ക്വോട്ട് ചെയ്തത് ക്യുബിക് മീറ്ററിന് 597 രൂപയാണ്. എന്നാല്‍ 2021 ല്‍ സോണ്ടയ്ക്കു കരാര്‍ നല്‍കിയത് അതിന്റെ ഇരട്ടി തുകയ്ക്ക് ക്യുബിക് മീറ്ററിന് 1155 രൂപയ്ക്കാണെന്നുള്ള ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വരുന്നത്.2019 ഓഗസ്റ്റ് 14നു വിളിച്ച ആദ്യ ടെന്‍ഡറില്‍ ആരും പങ്കെടുത്തില്ല. ഒക്ടോബര്‍ 26നു റീടെന്‍ഡര്‍ വിളിച്ചപ്പോള്‍ നെപ്റ്റിയൂണ്‍ മാത്രമാണു വന്നത്. ബ്രഹ്‌മപുരത്ത് 2.63 ലക്ഷം ഘനമീറ്റര്‍ മാലിന്യമുണ്ടെന്നായിരുന്നു അന്നത്തെ കണക്ക്. അതിന് മൊത്തം ചെലവ് 15.71 കോടി രൂപ.

നെപ്റ്റിയൂണിനു കരാര്‍ നല്‍കുന്ന കാര്യം 2020 ലെ ആദ്യ 3 മാസങ്ങളില്‍ ചേര്‍ന്ന കോര്‍പറേഷന്റെ 6 കൗണ്‍സില്‍ യോഗങ്ങള്‍ ചര്‍ച്ച ചെയ്തു. എന്നാല്‍, തുക കൂടുതലാണെന്നും ക്രമക്കേടുണ്ടെന്നും ആരോപിച്ച് എല്‍ഡിഎഫ് എതിര്‍ത്തതോടെ തീരുമാനമെടുത്തില്ല.ഇതിനിടെ 2020 മാര്‍ച്ച് അഞ്ചിനു ദുരന്ത നിവാരണ നിയമം ഉപയോഗിച്ചു സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ഏറ്റെടുത്തു. കോര്‍പറേഷനോടു ടെന്‍ഡര്‍ റദ്ദാക്കാനും സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനോടു (കെഎസ്‌ഐഡിസി) പുതിയ ടെന്‍ഡര്‍ വിളിക്കാനും നിര്‍ദേശിച്ചു.കെഎസ്‌ഐഡിസി വിളിച്ച ടെന്‍ഡര്‍ വഴിയാണു വിവാദ കമ്പനിയായ സോണ്ടയുടെ വരവ്. അവരുടെ പരിശോധനയില്‍ മാലിന്യത്തിന്റെ അളവ് 4.75 ലക്ഷം ഘന മീറ്ററായി. ഒരു ഘനമീറ്ററിന്റെ ചെലവ് 1155 രൂപയായി. മൊത്തം ചെലവ് 54.90 കോടി രൂപയും.

2020 ആദ്യം കോര്‍പറേഷന്‍ യുഡിഎഫ് ഭരിക്കുമ്പോള്‍ 15.71 കോടി രൂപയുടെ കരാറിനെ എതിര്‍ത്ത എല്‍ഡിഎഫ്, അധികാരം കിട്ടിയതോടെ നിലപാട് മാറ്റി. 2021 സെപ്റ്റംബറില്‍ 55 കോടി രൂപയുടെ കരാര്‍ സോണ്ടയുമായി ഒപ്പുവച്ചു. പഴയ ടെന്‍ഡര്‍ ബയോമൈനിങ്ങിനു വേണ്ടിയല്ല, ബയോ ക്യാപ്പിങ്ങ് വേണ്ടിയായിരുന്നെന്നാണ് എല്‍ഡിഎഫ് വാദം. എന്നാല്‍, അത് ബയോമൈനിങ് തന്നെയായിരുന്നുവെന്ന് 2020 മാര്‍ച്ച് മൂന്നിലെ കോര്‍പറേഷന്‍ കൗണ്‍സില്‍ അജന്‍ഡയില്‍ വ്യക്തമാണ്.

കെട്ടിക്കിടക്കുന്ന മാലിന്യം (ലെഗസി വേസ്റ്റ്) ബയോമൈനിങ്ങിലൂടെ സംസ്‌കരിക്കാനുള്ള പദ്ധതിയുടെ നിരക്കുകളും വ്യവസ്ഥകളും തോന്നിയപടി. സംസ്ഥാനത്തെ 5 മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ നിന്നു ശേഖരിച്ച വിവരമനുസരിച്ച്, ക്രമക്കേടിനു വഴിവയ്ക്കുന്ന തരത്തിലാണു നിരക്കുകളും വ്യവസ്ഥകളും. ലെഗസി വേസ്റ്റ് സംസ്‌കരിക്കാന്‍ ശുചിത്വമിഷന്‍ നിശ്ചയിച്ച നിരക്ക് ക്യുബിക് മീറ്ററിന് 1045 രൂപയാണെങ്കില്‍, കണ്ണൂര്‍ കോര്‍പറേഷനില്‍ സോണ്ട ഇന്‍ഫ്രാടെക്കിനു കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കെഎസ്‌ഐഡിസി) അംഗീകരിച്ചു നല്‍കിയ നിരക്ക് 1715 രൂപയാണ്. റീ ടെന്‍ഡര്‍ ചെയ്തപ്പോള്‍ നിരക്ക് മൂന്നിലൊന്നായി.

കോഴിക്കോട്ട് മാലിന്യത്തിന്റെ അളവു കണക്കാക്കുന്നത്, സംസ്‌കരിക്കാന്‍ കരാറെടുത്ത സോണ്ട തന്നെ. സംസ്ഥാനത്തെ കോര്‍പറേഷനുകളിലെ ഏറ്റവുമുയര്‍ന്ന നിരക്ക് സോണ്ട കരാറെടുത്ത കൊച്ചിയില്‍  1168 രൂപ. കണ്ണൂരിലും കൊല്ലത്തും തൃശൂരിലും ക്യുബിക് മീറ്റര്‍ അടിസ്ഥാനമാക്കിയാണു നിരക്കു തീരുമാനിച്ചതെങ്കില്‍, കോഴിക്കോടും കൊച്ചിയിലും അടിസ്ഥാനമാക്കിയതു മൊത്തം വേസ്റ്റിന്റെ അളവ്. സോണ്ടയ്ക്കു വേണ്ടി കെഎസ്‌ഐഡിസി പ്രത്യേക താല്‍പര്യമെടുത്തതിനു നിരക്കു മാറ്റവും തെളിവാകുന്നു.

40,000 ക്യുബിക് മീറ്റര്‍ മാലിന്യം സംസ്‌കരിക്കാന്‍ കെഎസ്‌ഐഡിസി 2019 ല്‍ അംഗീകരിച്ച നിരക്ക് ക്യുബിക് മീറ്ററിന് 1715 രൂപ. ആകെ കരാര്‍ തുക 6.86 കോടി രൂപ. ടെന്‍ഡറില്‍ പങ്കെടുത്തതു സോണ്ട മാത്രം. കോര്‍പറേഷനു വേണ്ടി കോഴിക്കോട് എന്‍ഐടി നടത്തിയ ഡ്രോണ്‍ സര്‍വേയില്‍ 1.23 ലക്ഷം ക്യുബിക് മീറ്റര്‍ മാലിന്യമുണ്ടെന്നു കണ്ടെത്തിയതോടെ, കരാര്‍ തുക 21.50 കോടി രൂപയാക്കണമെന്നു സോണ്ട ആവശ്യപ്പെട്ടു. സോണ്ടയ്ക്കു തന്നെ കരാര്‍ നല്‍കണമെന്ന തിരുവനന്തപുരത്തു നിന്നുള്ള സമ്മര്‍ദത്തിനു വഴങ്ങാതെ, ഉയര്‍ന്ന നിരക്കിന്റെ പേരില്‍ കരാര്‍ കോര്‍പറേഷന്‍ റദ്ദാക്കി. സ്വന്തം നിലയില്‍ കോര്‍പറേഷന്‍ തന്നെ 2 തവണ റീ ടെന്‍ഡര്‍ ചെയ്തു. റോയല്‍ വെസ്റ്റേണ്‍ എന്ന ഏജന്‍സിയുമായി 2022 മേയ് 7ന് കരാര്‍ ഒപ്പുവച്ചത് ക്യുബിക് മീറ്ററിന് 640 രൂപ നിരക്കില്‍.

കോഴിക്കട്ട് മാലിന്യത്തിന്റെ അളവ് തിട്ടപ്പെടുത്തുന്നതേയുള്ളൂവെന്നാണു കോര്‍പറേഷന്‍ വിവരാവകാശപ്രകാരം നല്‍കിയ മറുപടി. പക്ഷേ, 1.03 ലക്ഷം ക്യുബിക് മീറ്റര്‍ ലെഗസി വേസ്റ്റ് സംസ്‌കരിക്കുന്നതിന് 7.70 കോടി രൂപയ്ക്കു സോണ്ടയ്ക്കു കരാര്‍ നല്‍കിയിട്ടുണ്ട്. മാലിന്യത്തിന്റെ അളവ് അറിയുന്നതിനു മുന്‍പ് മൊത്തം കരാര്‍ തുക നിശ്ചയിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന ചോദ്യത്തിന്, ടെന്‍ഡറില്‍ 1.03 ലക്ഷം ക്യുബിക് മീറ്ററെന്നു കണക്കാക്കിയിട്ടുണ്ടെന്നു മാത്രമാണു കെഎസ്‌ഐഡിസിയുടെ മറുപടി. ആരാണ് 1.03 ലക്ഷം ക്യുബിക് മീറ്റര്‍ എന്നു കണക്കാക്കിയതെന്ന ചോദ്യത്തിനു കോര്‍പറേഷനോ കെഎസ്‌ഐഡിസിക്കോ മറുപടി നല്‍കിയില്ല. മാലിന്യത്തിന്റെ അളവ് തിട്ടപ്പെടുത്താതെ കരാര്‍ നല്‍കിയതും കരാറെടുത്ത സോണ്ട തന്നെ മാലിന്യത്തിന്റെ അളവ് നിശ്ചയിക്കുന്നതും കരാറിനെ സംശയനിഴലിലാക്കുന്നു. കോര്‍പറേഷന്‍ നല്‍കിയ ഏകദേശ കണക്കുവച്ചു നോക്കിയാല്‍, കോഴിക്കോട്ടെ നിരക്ക് ക്യുബിക് മീറ്ററിന് 747 രൂപ.

കൊല്ലത്ത് മാലിന്യം 1.04 ലക്ഷം ക്യുബിക് മീറ്റര്‍. നിരക്ക് ക്യുബിക് മീറ്ററിന് 1130 രൂപ. കോര്‍പറേഷന്‍ നേരിട്ടു നടത്തിയ റീ ടെന്‍ഡറിലാണു സിഗ്മ ഗ്ലോബല്‍ എന്‍വിറോണിനു കരാര്‍ നല്‍കിയത്. കെഎസ്‌ഐഡിസി വിളിച്ച ആദ്യ ടെന്‍ഡര്‍, സോണ്ടയ്ക്ക് ഉറപ്പിച്ചിരുന്നു. അന്നു കണക്കാക്കിയിരുന്നത് 40,000 ക്യുബിക് മീറ്റര്‍ മാലിന്യം. കരാര്‍ തുക 4.50 കോടി രൂപ. ക്യുബിക് മീറ്ററിന് 1125 രൂപ നിരക്ക്. തൃശൂരില്‍ മാലിന്യം 51,634 ക്യുബിക് മീറ്റര്‍. അംഗീകരിച്ച നിരക്ക് ക്യുബിക് മീറ്ററിന് 867.50 രൂപ. ഏജന്‍സി: സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്‍. കെട്ടിക്കിടക്കുന്ന മാലിന്യത്തിന്റെ അളവെടുത്തിട്ടില്ലെന്നാണു തിരുവനന്തപുരം കോര്‍പറേഷന്‍ മറുപടി നല്കിയിരിക്കുന്നത്.

സോണ്‍ടയ്ക്ക് മത്രമായി കെഎസ് ഐഡിസിയും മുഖ്യമന്ത്രിയുടെ കീഴിലുള്ള പരിസ്ഥിതി മലിനീകരണ നിയന്ത്രണ വകുപ്പും പ്രവര്‍ത്തുച്ചുവെന്ന് വ്യക്തമാണ്. കരാറുകള്‍ നല്കിയതെല്ലാം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗങ്ങളുടെ തീരുമാനപ്രകാരമാണ്. സോണ്‍ടയെ ഒഴിവാക്കാന്‍ നോക്കിയ കോര്‍പ്പറേഷനുകളിലും വളഞ്ഞ വഴിയിലൂടെ സോണ്‍ട നുഴഞ്ഞ് കയറുകയായിരുന്നു. അടുത്ത ഘട്ടമായി പഞ്ചായത്തുകളിലും ബയോമൈനിംഗ് സംവിധാനം കൊണ്ടുവന്ന് കോടികള്‍ തട്ടാന്‍ ഒരുങ്ങുന്നതിനിടെയാണ് ബ്രഹ്‌മപുരം തീപിടുത്തം ഉണ്ടായത്. വിദേശ കമ്പനിയും വിദേശികളും ഉള്‍പ്പെട്ട അഴിമതിയായതിനാല്‍ ഇഡിയോ സിബി ഐയോ അന്വേഷിക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഷാഫിയെ തൊടുന്നോടാ' കട്ടകലിപ്പിൽ കോൺഗ്രസ് കേന്ദ്രത്തിൽ നിന്ന് നീക്കം AKG സെന്ററിൽ ഒളിച്ച് മുഖ്യൻ  (34 minutes ago)

സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എം.പി.യുടെ തലയ്ക്ക് ലാത്തിക്ക് അടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്; ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിഞ്ഞു:- നടന്നത് പൊലീസ് നരനായാട്ടെന്ന് കോണ്‍ഗ്രസ് നേ  (1 hour ago)

പിണറായിയുടെ വിദേശ യാത്രകൾ വീണ്ടും ചർച്ചയിൽ; നിക്ഷേപ നേട്ടങ്ങൾ എവിടെ? ഗൾഫ് യാത്രാനുമതി നിരസിച്ച് കേന്ദ്രം...  (1 hour ago)

ഇക്കാനെ കാണാൻ പോവുന്നവർ കാര്യങ്ങൾ ശ്രദ്ധിക്കണം ...മൂക്കിൽ ആണ് പരിക്ക്, നെറ്റിയിൽ അല്ലാ.. ആരെങ്കിലും ചോദിച്ചാൽ ശൈലജ ടീച്ചറെ തോല്പിച്ചവൻ ആണ് എന്ന് പറയണം: അതിരുവിട്ട് ട്രോളുകൾ  (1 hour ago)

'ഷാഫിയെ തൊടുന്നോടാ' ICയുവിൽ കയറി പോലീസ് തൂക്കും, ഷാഫി പേടിയിൽ AKG സെന്ററിൽ ഒളിച്ച് മുഖ്യൻ  (1 hour ago)

തായ്‌ലൻഡിലേക്ക് കുടുംബസമേതം വിനോദയാത്രയ്ക്കു പോയ യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു  (1 hour ago)

എല്ലാ ബോയിംഗ് 787 വിമാനങ്ങളും സർവീസുകൾ നിർത്തി പൂർണമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി  (1 hour ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്.  (2 hours ago)

എം.ആർ. അജിത് കുമാറിന് ബിവറേജസ് കോർപ്പറേഷൻ ചെയർമാൻ പദവി കൂടി നൽകി ഉത്തരവ്...  (2 hours ago)

മരുകൻ പോലീസ് കസ്റ്റഡിയിൽ  (2 hours ago)

വെനിസ്വേലക്കെതിരെ അർജന്റീനക്ക് ഒരു ഗോൾ ജയം  (2 hours ago)

കുടുംബശ്രീയും രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോയും കൈകോർക്കുന്നു  (3 hours ago)

കോട്ടയം റൂട്ടിൽ ട്രെയിൻ നിയന്ത്രണം‌ ഏർപ്പെടുത്തി  (3 hours ago)

രണ്ടാം ദിനമായ ഇന്ന് ബാറ്റിങ് ഇന്ത്യ പുനരാരംഭിക്കും  (3 hours ago)

വിവാഹത്തിന് ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ യോഗം കാണുന്നു  (3 hours ago)

Malayali Vartha Recommends