Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടം അടക്കാനാവാതെ..... ബഹ്‌റൈനില്‍ പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു...


ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട പോളിംഗ് ഇന്ന് .... 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായണ്‍ റാണെ, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാന്‍, ദിഗ്വിജയ് സിംഗ് എന്നിവരാണ് മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍


പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി കനകലത അന്തരിച്ചു.... പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു, മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ടിരുന്നു


എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ... നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്, ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ ഭവന്റെ വെബ്‌സൈറ്റില്‍ , ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ മറ്റെന്നാള്‍ പ്രഖ്യാപിക്കും


കെ.പി.സി.സി അധ്യക്ഷ സ്ഥാനം...സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഒഴിഞ്ഞ കെ.സുധാകരനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള തുറുപ്പുഗുലാനുമായി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തിറങ്ങി.... അങ്ങനെ ഒരു ഇടവേളക്ക് ശേഷം കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്....

ക്രിസ്ത്യാനികള്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കുമതിരെ നടക്കുന്ന എല്ലാ കൊള്ളരുതായ്മകളേയും മറന്നു കൊണ്ട് ബിഷപ്പുമാര്‍ കൂട്ടത്തോടെ ബിജെപി അനുകൂല നിലപാടുകള്‍ പരസ്യമാക്കിയത് ഇടത് വലതു മുന്നണികളെയും വെട്ടിലാക്കിയിരിക്കുകയാണ്.

24 APRIL 2023 06:06 PM IST
മലയാളി വാര്‍ത്ത

More Stories...

കോണ്‍ഗ്രസുകാര്‍ ദീര്‍ഘവീക്ഷണമുള്ളവരാണ്, പ്രത്യേകിച്ച് തമ്മിലടി, കുതികാല്‍വെട്ട് എന്നിവയുടെ കാര്യത്തില്‍; എല്‍.ഡി.എഫിന് കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ സീറ്റും ബിജെപിക്ക് വോട്ട് ഷെയറും ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിട്ടുമെന്ന് വിലയിരുത്തൽ

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ് ഹാജരാക്കാത്തതെന്തെന്ന് കോണ്‍ഗ്രസ്

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...

നരേന്ദ്രമോദിയും ക്രിസ്തീയ മതമേലധ്യക്ഷന്‍മാരും തമ്മില്‍ നടത്താന്‍ പോകുന്ന കൂടിക്കാഴ്ചയില്‍ അതീവ സന്തോഷത്തിലാണ് ക്രിസ്തുമത വിശ്വാസികള്‍. സഭകളുടെ മുന്നോട്ടുള്ള പ്രയാണത്തിന് കേന്ദ്രസര്‍ക്കാരിന്റെ പിന്‍തുണ മാത്രം പോരായെന്നും കേ്ന്ദ്രം ഭരിക്കുന്ന ബിജെപിയ്ക്കും അങ്ങോട്ട് സഹായം ചെയ്യണമെന്നുമുള്ള അടിയുറച്ച് ചിന്തയില്‍ നിന്നുയര്‍ന്നു വന്ന കൂടക്കാഴ്ചയുടെ വിശദാംശങ്ങളറിയാന്‍ രാഷ്ട്രീയ കേരളവും കാത്തിരിക്കുകയാണ്. ക്രിസ്ത്യാനികള്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കുമതിരെ നടക്കുന്ന എല്ലാ കൊള്ളരുതായ്മകളേയും മറന്നു കൊണ്ട് ബിഷപ്പുമാര്‍ കൂട്ടത്തോടെ ബിജെപി അനുകൂല നിലപാടുകള്‍ പരസ്യമാക്കിയത് ഇടത് വലതു മുന്നണികളെയും വെട്ടിലാക്കിയിരിക്കുകയാണ്.

ബിജെപിയുടെ ഈ രാഷ്ട്രീയ ചടുല നീക്കം കണ്ട് അമ്പരന്നിരിക്കുകയാണ് കോണ്‍ഗ്രസും, ഇടതുപക്ഷവും. പരമ്പരാഗതമായി കിട്ടികൊണ്ടിരുന്ന ക്രൈസ്തവ വോട്ടുകളില്‍ ബിജെപി ആധിപത്യം സ്ഥാപിക്കുന്നത് കണ്ട് നില്‍ക്കാനേ അവര്‍ക്ക് കഴിയുന്നുള്ളൂ. കേരളത്തില്‍ എത് മണ്ഡലത്തില്‍ ജയിക്കണമെങ്കിലും ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ നിര്‍ണ്ണായകാണ്. ഇസ്ലാം ന്യൂനപക്ഷം ബിജെപിയോട് അടുക്കാത്ത സാഹചര്യത്തിലാണ് ക്രൈസ്തവ സഭകളെ കൂടെ കൂട്ടി അതുവഴി മുസ്ലീം ന്യൂനപക്ഷ കോട്ടകളില്‍ കടന്നു കയറാമെന്ന് ബിജെപിയും കരുതുന്നത്. അതും കൂടിയായാല്‍ പ്രധാനമന്ത്രി പറയുന്നതു പോലെ കേരളവും ഭരിക്കുമെന്ന കാലമെത്തുമെന്നും അവര്‍ കണക്ക് കൂട്ടുന്നു.

ക്രൈസ്ത മതമേലധ്യക്ഷന്‍മാരുമായി  കഴിഞ്ഞ മൂന്നുവര്‍ഷമായി ബിജെപി ചര്‍ച്ചകള്‍ നടത്തി കൊണ്ടിരിക്കുകയാണ്. എന്താണ് ചര്‍ച്ചയെന്നത് നേരത്തെ പുറത്തായിരുന്നു. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ മിഷണറി സ്ഥാപനങ്ങളുടെ വിദേശ സഹായം തന്നെയായിരുന്നു പ്രധാന അജണ്ട. കേരളത്തില്‍ മാത്രം ആറ് ക്രൈസ്ത രൂപതകളുടെ വിദേശ ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ 2020 ല്‍ മരവിപ്പിച്ചു. രൂപതകള്‍ കേന്ദ്രത്തിന് നല്കിയ വരവ് ചിലവ് കണക്കുകളില്‍ ഒരിടത്തും ഓപ്പണിംഗ് ബാലന്‍സും , ക്ലോസിംഗ് ബാലന്‍സും ഒത്തു പോയിരുന്നില്ല .കണക്കുകളില്‍ കോടികളുടെ വ്യത്യാസം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പലവട്ടം കണക്കുകള്‍ പരിശോധിച്ചെങ്കിലും അതിന്റെ നിജസ്ഥിതി കണ്ടെത്താനായില്ല. ബന്ധപ്പെട്ട രൂപതാ ഭാരവാഹികള്‍ക്ക് നോട്ടീസുകള്‍ നല്കി പലതവണ ഡെല്‍ഹിയക്ക് വിളിച്ചു വരുത്തിയെങ്കിലും കോടികളുടെ കണക്കുകള്‍ ശരിയാക്കാനായില്ല.

കേരളത്തിലെ ആറ് രൂപതകള്‍ക്കും 2020 മുതല്‍ ഫണ്ടിംഗ് നിലച്ചിരിക്കുകയാണ്. അന്നു തുടങ്ങിയ ചര്‍ച്ചകളാണ് ബിജെപി പ്രധാനമന്ത്രിയ്ക്ക് അരമനയില്‍ സ്വീകരണം ഒരുക്കുന്നതിലേയ്ക്ക് വരെ എത്തിച്ചത്. ക്രിസത്യന്‍ മിഷണിമാര്‍ വിദേശ പണം എത്തിച്ച് ഇന്ത്യയില്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്ന പഴയ ആര്‍ എസ്  എസ്, ബിജെപി സിദ്ധാന്തങ്ങളെല്ലാം ചുരുട്ടികൂട്ടി എറിഞ്ഞു കൊണ്ടാണ് ഇപ്പോള്‍ അരമനകള്‍ കയറിയിറങ്ങുന്നത്.ബിഷപ്പ് പാംപ്ലാനി പെട്ടെന്നൊരു ദിവസം റബ്ബറിന്റെ വിലയില്‍ കയറി തൂങ്ങിയതല്ല.

വര്‍ഷങ്ങളായി നടക്കുന്ന ആലോചനകളുടെയും ചര്‍ച്ചകളുടെയും ഫലമായാണ് റബ്ബര്‍ വലിച്ച് രാഷ്ട്രീയ ചര്‍്ച്ചയ്ക്കിട്ടു കൊടുത്തത്. വിദേശ ഫണ്ടിംഗ് മുടങ്ങിയെന്നുമാത്രമല്ല, ബിഷപ്പുമാരും കര്‍ദ്ദിനാള്‍മാരും കേസുകളില്‍  പ്രതിയാകുമെന്നും കൂടി വന്നതോടെ പാംപ്ലാനിയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മറ്റുള്ള സഭാധ്യക്ഷന്‍മാരും രംഗത്തു വന്നു.

കോണ്‍ഗ്രസിനെ ഞെട്ടിച്ചു കൊണ്ടുള്ള ഏ.കെ.ആന്റണി പുത്രന്‍ അനില്‍ ആന്റണിയുടെ രാഹുല്‍ വിരുദ്ധ പ്രസ്താവനയും ബിജെപിയിലേയ്ക്കുള്ള കൂടുമാറ്റവും ബിഷപ്പുമാരുടെ അനുഗ്രഹത്തോടെയാണ്.ഇപ്പോഴിതാ പുതിയ പാര്‍ട്ടിയുമായി ജോണി നെല്ലൂരും കൂട്ടരും രംഗത്തിറങ്ങിയിരിക്കുന്നു. അതും വര്‍ഷങ്ങളുടെ ആലോചനയുടെ മറ്റൊരു പൊട്ടിപ്പുറപ്പെടലായിരുന്നു. മോദിയുടെ കൂടിക്കാഴ്ചയില്‍ റബ്ബര്‍ വിഷയത്തെ മുന്‍നിറുത്തി സഭകളെ കേന്ദ്രം വിരട്ടുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് പരിഹാരം നേടാനാണ് ചര്‍ച്ചക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഡെല്‍ഹിയില്‍ നടത്തിയിരുന്ന രഹസ്യ ചര്‍ച്ചകള്‍ പരസ്യമായി നടത്തുമ്പോള്‍ സഭാംഗങ്ങള്‍ തങ്ങളെടൊപ്പം നില്ക്കുമെന്നുതന്നെയാണ് പുരോഹിതന്മാരും വിശ്വസിക്കുന്നത്. ആ വിശ്വാസത്തിലേയ്ക്ക് എത്തിക്കാനാണ് ബിജെപി കാത്തിരുന്നതും.

ഇടത്, വലതു മുന്നണികളെ തികച്ചും അപ്രസക്തമാക്കി കൊണ്ടും മറ്റുള്ള ഹിന്ദു സമുദായ സംഘടനകളെ പാടെ അവഗണിച്ചു കൊണ്ടും ബിജെപി നടത്തി കൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ അധിനിവേശം മുസ്ലീം സമുദായത്തെ മുന്നില്‍ കണ്ടു കൊണ്ടാണെന്നും വ്യക്തം. എ്ന്നാല്‍ ബിജെപിയില്‍ വിലപ്പെട്ട സ്ഥാനമാനങ്ങള്‍ വഹിക്കുന്നവര്‍ സ്വന്തം സ്ഥാനങ്ങള്‍ നിലനിറുത്താനുള്ള തത്രപാടിലാണെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.

മുന്‍പ് ബിഡിജെഎസിനെയും കൂറെ ഈഴവ സമുദായക്കാരും പെട്ടിയും കിടക്കയുമായി വന്നപ്പോള്‍ സ്ഥാനങ്ങള്‍ തെറിച്ച പലരുമുണ്ട്. അതുപോലെ ക്രിസ്ത്യാനികള്‍ ചേക്കേറാന്‍ തുടങ്ങിയാല്‍ ബിഷപ്പുമാര്‍ വിലപേശുന്നതനുസരിച്ച് പാര്‍ട്ടിയിലും സര്‍ക്കാരിലും സ്ഥാനമാനങ്ങള്‍ നല്‌കേണ്ടി വരും. അപ്പോള്‍ പാര്‍ട്ടികെട്ടി ഉയര്‍ത്താന്‍ ചോരനീരാക്കിയ പലരും അപ്രസക്തരായി പോകുമെയെന്നും അവര്‍ ഭയക്കുന്നത് തികച്ചും ന്യായമാണെന്നു പറയാം. കാരണം ബിഡെജെഎസ് എന്ന മുന്‍ ഉദാഹരണം അവരുടെ മുന്നിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിക്കും വീണാ വിജയനും സിഎംആര്‍എല്ലിനുമെതിരെ വിജിലന്‍സ് കേസെടുക്കണമെന്ന മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി.. പൊതുമേഖല സ്ഥാപനമായ കെ.എം.എം.എല്ലിനെ മുന്‍ നിര്‍ത്തി സ്വകാര്യ കമ്പനിയെ സഹായിക്കാന്‍ മ  (8 minutes ago)

കണ്ണീര്‍ക്കാഴ്ചയായി..... സുഹൃത്തിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ രണ്ടു പെണ്‍കുട്ടികളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു....  (20 minutes ago)

സങ്കടം അടക്കാനാവാതെ..... ബഹ്‌റൈനില്‍ പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (1 hour ago)

ആശ്വാസമായി മഴയെത്തുന്നു... സംസ്ഥാനത്ത് അതി കഠിനമായ ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍ മഴയെത്തുമെന്ന് കാലാവസ്ഥ പ്രവചനം... ഇന്ന് 13 ജില്ലകളിലും മഴ സാധ്യത, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ... നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്, ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ ഭവന്റെ വെബ്‌സൈറ്റില്‍ , ഹയര്‍സെക്കന്‍ഡറി  (2 hours ago)

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി കനകലത അന്തരിച്ചു.... പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു, മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ടിരുന്നു  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട പോളിംഗ് ഇന്ന് .... 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായ  (2 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി  (6 hours ago)

സിഖ്സ് ഫോര്‍ ജസ്റ്റിസി'ല്‍ നിന്ന് ധനസഹായം സ്വീകരിച്ചുവെന്ന ആരോപണത്തില്‍ അരവിന്ദ് കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ  (6 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം നാളെ... 93 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക  (6 hours ago)

ചലച്ചിത്ര താരം കനകലത അന്തരിച്ചു...  (7 hours ago)

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു... ഹരികുമാര്‍ അന്തരിച്ചുഅര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....  (11 hours ago)

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്, മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതി വിധിയിലെ വിശദാംശങ്ങൾ പുറത്തുവന  (11 hours ago)

ഭക്തര്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴും വിഷമുണ്ടെന്നതിന് ശാസ്ത്രീയ തെളിവുമായി വരൂ, എന്നിട്ട് അരളിപ്പൂ വിലക്കാം എന്ന നിലപാടുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടക്കം അചഞ്ചലരായി നില്‍ക്കുന്നു.! എന്  (11 hours ago)

പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നും നാളെയും പുതുപ്പള്ളി ടൗൺ ഭാഗത്തേക്ക് പോലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി  (12 hours ago)

Malayali Vartha Recommends