കാറിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മെഡിക്കൽ വിദ്യാർഥിനി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

കാറിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. രാജമുണ്ട്‌റിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ ബിരുദാനന്തര മെഡിക്കൽ വിദ്യാർഥിനിയായിരുന്ന കനികെ പ്രിയങ്ക (28) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
ആന്ധ്രാപ്രദേശിലെ രാജമുണ്ട്‌റിയിൽ ആഗസ്ത് മൂന്നിന് നഗരത്തിലെ മാളിന് സമീപമുണ്ടായ അപകടത്തിലാണ് കനികെ പ്രിയങ്കയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം പ്രിയങ്കയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. മാളിലെ സുരക്ഷാ ജീവനക്കാരുമായി വാക്കുതർക്കത്തിലേർപ്പെട്ട ശേഷം മടങ്ങിയ രണ്ടു യുവാക്കൾ സഞ്ചരിച്ച കാറാണ് പ്രിയങ്ക സഞ്ചരിച്ച സ്കൂട്ടറിന്റെ പിന്നിലിടിച്ചത്. സംഘം മദ്യലഹരിയിലായിരുന്നുവെന്നാണ് ആരോപണം പ്രിയങ്കയ്ക്ക് ഒപ്പം സഞ്ചരിച്ച സുഹൃത്തിനും അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























