Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മഴ ദുർബലമാകുന്നു.... ഇന്നും നാളെയും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത


സങ്കടക്കാഴ്ചയായി... തിരുവല്ലത്ത് റോഡ് മുറിച്ചുകടക്കവേ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വയോധികരായ സഹോദരിമാർക്ക് ദാരുണാന്ത്യം


ഈ രാശിക്കാർക്ക് പ്രമോഷനും അപ്രതീക്ഷിത ധനയോഗവും!


കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട്... ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.... ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി നല്‍കി, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല


ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിയെ കുടുക്കിയ ധീരനായ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി...

പിണറായി വിജയന്റെ ആര്‍ട്ടിഫിഷ്യല്‍ ക്യാമറയ്‌ക്കെതിരെ കെ.ബി .ഗണേശ് കുമാര്‍ എംഎല്‍എയും എത്തിയതോടെ ക്യാമറ പരിപാടിയില്‍ ഇടതുപക്ഷത്തെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തു വരികയാണ്

25 APRIL 2023 03:28 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

പിണറായി വിജയന്റെ ആര്‍ട്ടിഫിഷ്യല്‍ ക്യാമറയ്‌ക്കെതിരെ കെ.ബി .ഗണേശ് കുമാര്‍ എംഎല്‍എയും എത്തിയതോടെ ക്യാമറ പരിപാടിയില്‍ ഇടതുപക്ഷത്തെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തു വരികയാണ്. ഗണേശ് കുമാര്‍ കഴിഞ്ഞ ദിവസമാണ് ക്യാറയുടെ കൊള്ളകളെ കുറിച്ച് പൊതുയോഗത്തില്‍ പറഞ്ഞത്. രോഡപകടങ്ങള്‍ കുറയ്‌ക്കേണ്ടതാണ്. റോഡില്‍ ഒരു ജീവനും പൊലിയാന്‍ പാടില്ല. അതിന് നിരീക്ഷണങ്ങള്‍ ആവശ്യമാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വണ്ടി യോടിക്കുന്നതിനും, സീറ്റ് ബെല്‍റ്റില്ലെതെ വണ്ടി യോടിക്കുന്നതിനും , ലൈന്‍ മാറി ഓടുന്നതിനും നിയമ പ്രകാരമുള്ള ഫൈന്‍ ഈടാക്കേണ്ടതാണ്.

എന്നാല്‍ രണ്ട് കുട്ടികളുമായി ജീവിക്കുന്ന ഒരു സാധാരണക്കാരന്‍ തന്റെ കുടുംബത്തിന്റെ യാത്രയ്ക്കായി ഒരു സ്‌കൂട്ടര്‍ വാങ്ങിയാല്‍ അവന് കുടുംബവുമായി പുറത്തിറങ്ങാന്‍ കഴിയുന്നില്ല. കുട്ടികളെ ഉപേക്ഷിച്ചിട്ട് യാത്ര ചെയ്യാന്‍ ആരും തയ്യാറുമല്ല. അത്തരക്കാര്‍ക്ക് കാറെന്നെത് സ്വപ്‌ന കാണാന്‍ പോലു കഴിയില്ല. എന്നാല്‍ സര്‍ക്കാര്‍ എ.ഐ. ക്യാമറ വെച്ചിട്ട് പറയുന്നത് എല്ലാവരും കാറില്‍ യാത്ര ചെയ്താല്‍ മതിയെന്നാണ്. എന്തൊരു ഗതികേടാണിതെന്നാണ് ഗണേശ് കുമാര്‍ ചോദിക്കുന്നത്.

കുഞ്ഞുങ്ങളെ ചാക്കില്‍ കയറ്റി കൊണ്ടു പോകുന്നതൊക്കെ കാണുമ്പോള്‍ ജനങ്ങളുടെ ദുരിതം മനസിലാക്കുന്നുണ്ട്. കുഞ്ഞുങ്ങളെ കൊണ്ടു പോകുമ്പോള്‍ അവര്‍ക്കും ഹെല്‍മെറ്റ് വെയ്ച്ച് ഓടിക്കട്ടെ. നമുക്ക് കാര്‍ വാങ്ങാന്‍ കാശില്ല. നടപ്പിലാക്കുന്നവര്‍ക്ക് അതിനുള്ള ശേഷിയുണ്ട്. കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്തിരുത്തി യാത്ര ചെയ്യുന്ന മാതാപിതാക്കളെ ലോകത്തിന്റെ എല്ലാ ഭാഗത്തും കാണാം. എന്നാല്‍ കേരളത്തില്‍ മാത്രം കുഞ്ഞുങ്ങള്‍ വേണ്ടായെന്നാണ് പറയുന്നത്.
ഞാന്‍ ഗതാഗത മന്ത്രിയായിരിക്കുമ്പോള്‍ ഏകദേശം ഇരുപത്തിയാറായിരം പ്രൈവറ്റ് ബസുകളുണ്ടായിരുന്നു.2001 ലെ കണക്കാണിത്. അന്ന് നാലായിരത്തി അഞ്ഞൂറ് കെ.എസ്.ആര്‍.ടി സി ബസുകളും ഒാടിയിരുന്നു. എന്നാലിപ്പോള്‍ പ്രൈവറ്റ് ബസുകള്‍ ഏഴായിരത്തില്‍ താഴെ മാത്രമാണ് ഒടുന്നത്. കെ.എസ്.ആര്‍.ടിസി ഇന്നും നാലായിരിത്തിനടത്ത വാഹനങ്ങളെ ഓടിക്കുന്നുള്ളൂ. അപ്പോള്‍ പൊതുഗതാഗതം വളര്‍ന്നിട്ടില്ല. ജനങ്ങള്‍ സ്‌കൂട്ടര്‍ പോലുള്ള സ്വകാര്യ വാഹനങ്ങളിലേയ്ക്ക മാറിയിരിക്കുകയാണ്. ഈ അവസരം മുതലെടുക്കാനാണ് ക്യാമറകളിലൂടെ ഇത്തരം കൊള്ളകള്‍ക്ക് രൂപം നല്കിയിരിക്കുന്നതെന്നും ഗണേശ് കുമാര്‍ പറഞ്ഞു. പൊതുഗതാഗതം തകര്‍ന്നപ്പോള്‍ സ്‌കൂട്ടര്‍ വാങ്ങി യാത്ര ചെയ്യുന്നവരുടെ ജ്യൂസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ എതിര്‍ക്കും. പ്രായോഗികമല്ലാത്ത പരിഷ്‌കാരങ്ങളും അതിന്റെ പുറകില്‍ നടക്കുന്ന കൊള്ളത്തരങ്ങളും എതിര്‍ക്കേണ്ടത് തന്നെയാണ്. നിയമസഭയില്‍ ഈ വിഷയം വന്നാല്‍ എതിര്‍ക്കുമെന്നും ഗണേഷ് കുമാര്‍ പറയുന്നു.

കാര്‍ വാങ്ങാത്തവരെ തൂക്കിലേറ്റുന്ന നിയമം കൊണ്ടു വരുമോയെന്ന് സംശയമുണ്ട്. എന്നാല്‍ കേരളത്തിലെ സാധാരണക്കാരന്റെ മനസ് പിടയുന്നതോ, നിത്യവൃത്തിക്കായി കഷ്ടപ്പെടുന്നതോ സര്‍ക്കാര്‍ കാണുന്നില്ല. ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം കിട്ടാത്തതിന്റെ വൈരാഗ്യത്തിലാണ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നാണ് സിപിഎം പ്രതികരിച്ചിരിക്കുന്നത്. ഗണേഷ് പറഞ്ഞത് തികച്ചും പൊതുജനത്തിന് ഉപയോഗമുള്ള കാര്യങ്ങളാണെന്ന് പൊതുവേ അഭിപ്രായം ഉയരുന്നുണ്ട്. ജനങ്ങളുടെ പക്ഷത്ത് നിന്ന് ചിന്തിക്കാതെ സ്വകാര്യ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ലാഭം ഉണ്ടാക്കി കൊടുക്കാനായി സര്‍ക്കാര്‍ കാലാകാലങ്ങളില്‍ കൊണ്ടു വരുന്ന ഇത്തരം പദ്ധതികള്‍ തികഞ്ഞ അഴിമതിയ്ക്കുള്ളതാണെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ക്യാമറകള്‍ സ്ഥാപിച്ച് ജനങ്ങളുടെ ജ്യൂസെടുക്കാന്‍ നോക്കിയാല്‍ അതിനെ എതിര്‍ക്കപ്പെടേണ്ടത് തന്നെ. മാതാപിതാക്കളോടൊപ്പം യാത്ര ചെയ്യുന്ന കുട്ടികളെ എന്തു ചെയ്യണമെന്ന് ഗതാഗത കമ്മിഷണര്‍ വ്യക്തമാക്കിയിട്ടില്ല. സ്വാകര്യ കമ്പനിയക്ക് ക്വട്ടേഷന്‍ നല്കിയിരിക്കുകയാണ് കേരളത്തിലെ ജനങ്ങളുടെ ജ്യൂസെടുക്കാനെന്ന പൊതു ധാരണ പരത്താന്‍ ഗണേഷിന്‍െ പ്രസംഗത്തിനായിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ രോഗികളെ ആശുപത്രിയില്‍ കൊണ്ടു പോകുമ്പോള്‍ പോലും ക്യാമറകള്‍ പെറ്റി അടിച്ചു കൊണ്ടിരിക്കും. ഇതിനെ ജ്യൂസെടുക്കലെന്നല്ലാതെ എന്തു പറയാനാണെന്ന് പൊതുജനങ്ങളും ചോദിക്കുന്നു. വാഹന ഗതാഗതത്തിലെ നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടികളെടുക്കേണ്ടത് അത്യാവശ്യമാണെന്ന കാര്യത്തില്‍ കേരളത്തില്‍ രണ്ടഭിപ്രായമില്ല. എന്നാല്‍ പൊതുജത്തെ പിഴിയാനുള്ള പദ്ധതിയെ കേരളം ശക്തമായി എതിര്‍ക്കുകയാണ്. എ.ഐ ക്യാമറകളില്‍ നിന്ന് വര്‍ഷം സര്‍ക്കാര്‍ 424 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. വഴിയേ പോകുന്ന മുഴുവന്‍ പേരെയും പിരിച്ചെടുക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ഭരണ പക്ഷ എംഎല്‍എ തന്നെ തുറന്നു പറയുമ്പോള്‍ പൊതുജനം കയ്യടിക്കാതിരിക്കുന്നതെങ്ങനെയാണ്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ.... അജ്മാനിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു  (4 minutes ago)

കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു...  (22 minutes ago)

23-ാമത് കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾക്ക് സ്വീകരണം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി  (41 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം...  (56 minutes ago)

കോഴിക്കോട് ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തേയ്ക്ക് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

കേരളത്തിലെ മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്; ടി.ജി മോഹന്‍ദാസിന്റെ അറസ്റ്റിനെതിരെ ബിജെപി  (1 hour ago)

ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു, ഇന്ന് കോടതിയിൽ ഹാജരാക്കും.  (1 hour ago)

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി  (1 hour ago)

ഹയർ സെക്കൻഡറി ഒന്നാം വർഷം സ്‌കൂൾ, വിഷയം മാറ്റത്തിന്‌ അലോട്ട്‌മെന്റ്‌ ലഭിച്ചവർക്ക്‌ ഇന്ന് പകൽ 11 മുതൽ നാളെ വൈകുന്നേരം നാലുവരെ പ്രവേശനം നേടാം  (2 hours ago)

കർക്കടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സർവീസ് സമയം നീട്ടി...  (2 hours ago)

  കെ.എസ്.ആർ.ടി.സിയിൽ സ്വിഫ്റ്റിൽ ഉൾപ്പെടെ താൽക്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കും  (2 hours ago)

ഇ​ടു​ക്കി അ​ണ​​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 50 ശ​ത​മാ​നം ഉ​യ​ർന്ന നിലയിൽ...  (2 hours ago)

പരിക്കേറ്റ സായി സുദർശന് പകരം സർഫറാസ് ഖാനെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി  (2 hours ago)

കാറിടിച്ച് തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ മെഡിക്കൽ വിദ്യാർഥിനി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

സംസ്ഥാനത്ത് മഴ ദുർബലമാകുന്നു.... ഇന്നും നാളെയും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത  (3 hours ago)

Malayali Vartha Recommends