Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മഴ ദുർബലമാകുന്നു.... ഇന്നും നാളെയും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത


സങ്കടക്കാഴ്ചയായി... തിരുവല്ലത്ത് റോഡ് മുറിച്ചുകടക്കവേ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വയോധികരായ സഹോദരിമാർക്ക് ദാരുണാന്ത്യം


ഈ രാശിക്കാർക്ക് പ്രമോഷനും അപ്രതീക്ഷിത ധനയോഗവും!


കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട്... ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.... ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി നല്‍കി, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല


ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിയെ കുടുക്കിയ ധീരനായ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി...

അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ സ്വന്തം വിജിലന്‍സിനെ കൊണ്ട് അന്വേഷിച്ച് തടിതപ്പുന്ന സ്ഥിരം ശൈലിയാണുള്ളത്. നിര്‍മ്മിത ബുദ്ധി ക്യാമറ സ്ഥാപിച്ച കാര്യത്തിലും അതു തന്നെയാണ് സംഭവിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്

26 APRIL 2023 07:57 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

സിപിഎം കേരള ഘടകവും പിണറായി സര്‍ക്കാരും കേരളത്തില്‍ നടത്തുന്ന എല്ലാ വികസന പദ്ധതികളുടെ പിന്നിലും വ്യക്തമായ അഴിമതി ലക്ഷ്യമുണ്ടെന്ന വിവരങ്ങളാണ് കുറച്ചു കാലമായി കേരളം ചര്‍ച്ച ചെയ്യുന്നത്. അതായത് ഏത് പദ്ധതിയായാലും കണ്‍സള്‍ട്ടന്‍സിയായാലും അതിന്റെ പിന്നില്‍ അഴിമതി വ്യക്തമാണ്. അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ സ്വന്തം വിജിലന്‍സിനെ കൊണ്ട്  അന്വേഷിച്ച് തടിതപ്പുന്ന സ്ഥിരം ശൈലിയാണുള്ളത്. നിര്‍മ്മിത ബുദ്ധി ക്യാമറ സ്ഥാപിച്ച കാര്യത്തിലും അതു തന്നെയാണ് സംഭവിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. എന്നാല്‍ ഈ അഴിമതി പണം ഉപയോഗിച്ചാണ് ഡെല്‍ഹിയിലെ എകെജി ഭവന്‍ പ്രവര്‍ത്തിക്കുന്നതും നേതാക്കള്‍ ജീവിക്കുന്നതെന്നുമുള്ള വിവരങ്ങളും പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.

നാല്പത്തി നാല് എംപി മാരും രണ്ട് സംസ്ഥാനങ്ങളില്‍ ഭരണവുമുണ്ടായിരുന്ന പാര്‍ട്ടി ഇപ്പോള്‍ മൂന്ന് എംപിമാരിലും , ഒരു സംസ്ഥാനത്തുമായി ഒതുങ്ങിയിരിക്കുന്നു. സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസ് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ പണം തന്നെ വേണം. നാട്ടിലിറങ്ങി പിരിക്കാന്‍ പറ്റിയ സ്ഥലം കേരളം മാത്രമേയുള്ളൂ. കേന്ദ്രസര്‍ക്കാരാണെങ്കില്‍ ഭരണത്തിന്റെ ഏഴയലത്ത് അടുപ്പിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടി സംവിധാനം പ്രവര്‍ത്തിക്കണമെങ്കിലോ, തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കണമെങ്കിലോ ധാരാളം ചിലവുണ്ട്. കേരള ജനതയില്‍ നിന്ന് പരമാവധി പിഴിഞ്ഞെടുക്കുന്ന തുക ഇവിടെ തന്നെ സഖാക്കള്‍ വീതം വെച്ചെടുക്കുകയാണ്.

എന്നാല്‍ അത് ഭരണ സംവിധാനത്തെ ഉപയോഗപ്പെടുത്തി എങ്ങനെ സമ്പാദിക്കാം എന്ന ചിന്തയില്‍ നിന്നാണ് എ.ഐ ക്യാമറ സംവിധാനം പിറന്നത്. വര്‍ഷങ്ങളോളം ക്യാമറ പിരിച്ചെടുക്കുന്ന പിഴ തുകയില്‍ നല്ലൊരു പങ്കും കേന്ദ്ര ആസ്ഥാനത്ത് കിട്ടി കൊണ്ടിരിക്കും. ജനങ്ങളുടെ കണ്ണില്‍ ഗതാഗത നിയമലംഘനത്തിന് പിഴ അടയ്ക്കുന്നുവെന്നുമാത്രമേ തോന്നുകയുള്ളൂ. മോട്ടോര്‍ വാഹനവകുപ്പിനോ, സര്‍ക്കാരിനോ ഗതാഗത നിയമലംഘനങ്ങളില്‍ യാതൊരു റോളുമില്ല. പകരം എല്ലാം നിയന്ത്രിക്കുന്നത് പിണറായി രംഗത്തിറക്കിയിട്ടുള്ള ഈ കമ്പനികളാണ് .സര്‍ക്കാരിന് വര്‍ഷം 424 കോടി രൂപ ലഭിക്കുകയും ചെയ്യും. പോളിറ്റ് ബ്യൂറോയും കേന്ദ്ര നേതാക്കളും ജനങ്ങളെ കൊള്ളയടിക്കുന്ന പണത്തിന്റെ വിഹിതം പറ്റി സുഖമായി ജീവിക്കുന്ന സാഹചര്യത്തിലേയക്കാണ് കാര്യങ്ങള്‍ എത്തി നില്ക്കുന്നത്.

പ്രതിപക്ഷം ആരോപണം ഉന്നയിച്ച് ഭരണപക്ഷത്തെ ആക്രമിക്കുന്നുവെന്ന തോന്നലാണ് എ.ഐ ക്യാമറയുടെ കാര്യത്തില്‍ ആദ്യഘട്ടത്തിലുണ്ടായത്. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ഫയലുകളെല്ലാം ശരിയാക്കിയ സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ശുഷ്‌കാന്തിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നപ്പോഴാണ് അഴിമതിയുടെ നാറിയ കഥകള്‍ തെളിവുകളുടെ രൂപത്തില്‍ എത്തയത്.232.25 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരില്‍ നിന്നും കരാര്‍ ഏറ്റെടുത്തത് കെല്‍ട്രോണാണ്.

എന്നാല്‍ രണ്ടു കമ്പനികള്‍ക്ക് ഉപകരാര്‍ നല്കിയതാകട്ടെ 82.87 രൂപയക്ക്ും .ഈ തുകയ്ക്ക് മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തിയാക്കാനുള്ള ചുമതലയാണ് രണ്ടു കമ്പനികളും ഏറ്റെടുത്തത്.നിര്‍മ്മിതബുദ്ധി ക്യാമറയ്ക്ക് കെല്‍ട്രോണ്‍ വിലയിട്ടത് നാലുലക്ഷം രൂപയാണ്.എന്നാല്‍ 1,23,445 രൂപ വിലയുള്ള ക്യാമറകളാണ് വാങ്ങിയതെന്നാണ് രേഖകള്‍ കാണിക്കുന്നത്. 82.87 കോടി രൂപ മാത്രം ചിലവായ പദ്ധതിയ്ക്ക് 232.25 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത് . മൊത്തത്തില്‍ 149.25 കോടി രൂപയാണ് അഴിമതിയിലൂടെ കിട്ടുന്ന ലാഭം.

എ.ഐ ക്യാമറ വിഷയത്തില്‍ സിപിഎം സഖാക്കളും നേതാക്കളും തികഞ്ഞ മൗനത്തിലാണ്. നേതാക്കളാരും വിഷയത്തില്‍ ഇടപെട്ട് സംസാരിക്കരുതെന്ന് സെക്രട്ടറി എം.വി.ഗോവിന്ദന്‍ കര്‍ശന നിര്‍ദ്ദേശം നല്കിയിരിക്കുകയാണ്. ആരോപണങ്ങളെല്ലാം പ്രതിപക്ഷം ഉന്നയിക്കുന്നതാണെന്ന് പതിവ് പല്ലവി ആവര്‍ത്തിക്കുകയും ചെയ്യുന്നു. ലൈഫ് മിഷന്‍ കോഴക്കേസ്, സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ കടത്ത്.ബിരിയാണി ചെമ്പ്, കെ.ഫോണ്‍ വിവാദം ഇപ്പോഴിതാ ക്യാമറ അഴിമതിയും പുറത്തു വന്നിരിക്കുന്നു.

ഇത്രയും രൂക്ഷമായ അഴിമതി ആരോപണങ്ങള്‍ പുറത്തു വന്നിട്ടും കമായെന്നൊരക്ഷരം മിണ്ടാത്ത സിപിഎം കേന്ദ്ര നേതാക്കളെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. കേരളത്തിന്റെ ദയാദാക്ഷിണ്യത്തില്‍ കഴിയുന്നവരാണ് കേന്ദ്ര നേതാക്കളെന്ന പരിഹാസവും ഉയരുന്നുണ്ട്. വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അവെയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ ഉള്‍പ്പടെ കൂടി ഭരണത്തില്‍ നിരന്തരം ഇടപെട്ടിരുന്ന പോളിറ്റ് ബ്യൂറോയെ മഷിയിട്ടു നോക്കിയാല്‍ പോലും കാണാനില്ലെന്ന കമന്റുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

എല്ലാംകൂടി ഒത്തു വായിക്കുമ്പോള്‍ കേരളത്തിലെ സഖാക്കളുടെ അധ്വാനം ഡെല്‍ഹി എകെജി ഭവന്‍ പ്രവര്‍ത്തനത്തിനാണോയെന്ന സംശയം സ്വാഭാവികമാണ്. എന്തായാലും കേരളത്തിലെ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന കേന്ദ്ര നേതാക്കളുടെ അവസ്ഥ പരിതാപകരം തന്നെയാണ്. കേരളത്തില്‍ പിണറായി വിജയന്റെയും കൂട്ടരുടെയും ഇഷ്ടത്തിന് വിട്ടിരിക്കുന്നതിന് പിന്നിലും സാമ്പത്തിക താല്പര്യം തന്നെയെന്ന് പറയാം. പോളിറ്റ് ബ്യൂറോ കൂടുമ്പോള്‍ പോലും കേരള വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യാറില്ലെന്നെതും ശ്ര്‌ദ്ധേയമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ.... അജ്മാനിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു  (4 minutes ago)

കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു...  (22 minutes ago)

23-ാമത് കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾക്ക് സ്വീകരണം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി  (41 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം...  (56 minutes ago)

കോഴിക്കോട് ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തേയ്ക്ക് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

കേരളത്തിലെ മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്; ടി.ജി മോഹന്‍ദാസിന്റെ അറസ്റ്റിനെതിരെ ബിജെപി  (1 hour ago)

ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു, ഇന്ന് കോടതിയിൽ ഹാജരാക്കും.  (1 hour ago)

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി  (1 hour ago)

ഹയർ സെക്കൻഡറി ഒന്നാം വർഷം സ്‌കൂൾ, വിഷയം മാറ്റത്തിന്‌ അലോട്ട്‌മെന്റ്‌ ലഭിച്ചവർക്ക്‌ ഇന്ന് പകൽ 11 മുതൽ നാളെ വൈകുന്നേരം നാലുവരെ പ്രവേശനം നേടാം  (2 hours ago)

കർക്കടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സർവീസ് സമയം നീട്ടി...  (2 hours ago)

  കെ.എസ്.ആർ.ടി.സിയിൽ സ്വിഫ്റ്റിൽ ഉൾപ്പെടെ താൽക്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കും  (2 hours ago)

ഇ​ടു​ക്കി അ​ണ​​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 50 ശ​ത​മാ​നം ഉ​യ​ർന്ന നിലയിൽ...  (2 hours ago)

പരിക്കേറ്റ സായി സുദർശന് പകരം സർഫറാസ് ഖാനെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി  (2 hours ago)

കാറിടിച്ച് തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ മെഡിക്കൽ വിദ്യാർഥിനി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

സംസ്ഥാനത്ത് മഴ ദുർബലമാകുന്നു.... ഇന്നും നാളെയും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത  (3 hours ago)

Malayali Vartha Recommends