Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മഴ ദുർബലമാകുന്നു.... ഇന്നും നാളെയും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത


സങ്കടക്കാഴ്ചയായി... തിരുവല്ലത്ത് റോഡ് മുറിച്ചുകടക്കവേ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വയോധികരായ സഹോദരിമാർക്ക് ദാരുണാന്ത്യം


ഈ രാശിക്കാർക്ക് പ്രമോഷനും അപ്രതീക്ഷിത ധനയോഗവും!


കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട്... ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.... ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി നല്‍കി, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല


ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിയെ കുടുക്കിയ ധീരനായ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി...

സര്‍ക്കാര്‍ ജോലി വേണോ പൊതുജനത്തെ കൊള്ളയടിച്ച് മുന്‍പരിചയം വേണമെന്ന് പി എസ് സി നോട്ടിഫിക്കേഷനില്‍ ഇടംപിടിക്കുന്ന കാലവും വിദൂരമല്ലെന്നാണ് പ്രതിപക്ഷം പറയുന്നത്

28 APRIL 2023 08:49 AM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

 മോട്ടോര്‍ വാഹനവകുപ്പിനെ കൊണ്ട് പണം പിരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന വിരട്ടലും വിലപേശലും ചെറുതല്ലെന്നാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. മോട്ടോര്‍ വാഹനങ്ങളെ തടഞ്ഞു നിറുത്തി എന്തെങ്കിലും പറഞ്ഞ് പണം പിരിക്കാനറിയാത്തവരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിടാനുള്ള കാരണം കണ്ടെത്തി കൊണ്ടിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഖജനാവ് കാലിയായി തുടങ്ങിയതോടെ സര്‍ക്കാരിന് വരുമാനം നേടിയെടുക്കാന്‍ പറ്റിയ വഴികളാണ് ആലോചച്ചു കൊണ്ടിരുന്നത്. അത്തരത്തിലാണ് മോട്ടോര്‍ വഹന വകുപ്പ് ജീവനക്കാരെ മഴയെന്നോ വെയിലെന്നോ നോക്കാതെ റോഡിലേയ്ക്ക് ഇറക്കി വിട്ടത്.

എ്ന്നാല്‍ പിരിവിന്റെ കാര്യത്തില്‍ പലരും മിടുക്കന്‍മാരല്ലെന്നാണ് വര്‍ഷാന്ത്യ കണക്കെടുപ്പില്‍ പുറത്തു വന്ന വിവരം. സര്‍ക്കാര്‍ ജോലി വേണോ പൊതുജനത്തെ കൊള്ളയടിച്ച് മുന്‍പരിചയം വേണമെന്ന് പി എസ് സി നോട്ടിഫിക്കേഷനില്‍ ഇടംപിടിക്കുന്ന കാലവും വിദൂരമല്ലെന്നാണ് പ്രതിപക്ഷം പറയുന്നത്.

എ ഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ വാഹന യാത്രക്കാര്‍ നിയമലംഘനങ്ങള്‍ പരമാവധി കുറച്ചിരിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പോലും പറഞ്ഞത്. ആ സ്ഥിതിയ്ക്ക് പഴയ പോലെ പെറ്റിപണം പിരിച്ചെത്തിക്കാത്ത ജീവനക്കാരെ എണ്ണച്ചട്ടിയിലിട്ട് പൊരിക്കുന്ന സ്ഥിതിയിലേയ്ക്കാണ് കാര്യങ്ങള്‍ എത്തി നില്ക്കുന്നത്.വാഹന നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിന്റെ എണ്ണവും ഈടാക്കിയ പിഴയും കുറഞ്ഞതിന്റെ പേരില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്കി കൊണ്ടാണ് സര്‍ക്കാര്‍ പ്രതികാര നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 26 മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നോട്ടീസിനെതിരെ പ്രതിഷേധവുമായി ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയതോടെ വിവാദവും കടുത്തിരിക്കുകയാണ്. വാഹന പരിശോധനയ്ക്കു വേണ്ട സൗകര്യങ്ങളൊരുക്കാത്തതാണ് കേസും പിഴത്തുകയും കുറയാന്‍ കാരണമെന്നാണ് ഉദ്യോഗസ്ഥ നിലപാട്. ലക്ഷങ്ങള്‍ പിഴയായി വരുമാനം നല്‍കുന്ന ആര്‍.ടി. ഓഫീസുകളിലെ വാഹനങ്ങള്‍ക്ക് ചെറിയൊരു തുക ഡീസല്‍ അടിക്കാന്‍ പോലും അനുവദിക്കുന്നില്ല. പെട്രോള്‍ പമ്പിലെ കുടിശ്ശിക തീര്‍ക്കാന്‍ പണം അനുവദിക്കാത്തതിനാല്‍ രണ്ട് മാസമായി ഒട്ടേറെ സ്‌ക്വാഡ് വാഹനങ്ങള്‍ കട്ടപ്പുറത്താണ്. പല വാഹനങ്ങളുടെയും ബാറ്ററികള്‍ ഉള്‍പ്പെടെ തകരാറിലാണ്. ഇതൊന്നും പരിഗണിക്കാതെ ഉദ്യോഗസ്ഥരെ ടാര്‍ജറ്റിന്റെ പേരില്‍ പിഴിയുന്ന വകുപ്പ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

 ഇതിന്റെ പേരില്‍ പലരെയും സ്ഥലം മാറ്റുന്നതിനെതിരേയും പ്രതിഷേധമുണ്ട്. വിവിധ നിയമ ലംഘനങ്ങള്‍ക്ക് ഓരോ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും മാസം ഒരുലക്ഷം മുതല്‍ നാലുലക്ഷം രൂപ വരെയാണ് പിഴത്തുകയായി ഈടാക്കി സര്‍ക്കാരിലേക്ക് നല്‍കിയിരുന്നത്.

മാര്‍ച്ചില്‍ പിഴത്തുക പകുതിയായി കുറഞ്ഞ ഇന്‍സ്‌പെക്ടര്‍മാരോടാണ് വിശദീകരണം ചോദിച്ച് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്.പെട്രോള്‍ പമ്പില്‍ കുടിശ്ശിക സര്‍ക്കാര്‍ നല്‍കാത്തതിനെ തുടര്‍ന്ന് ഡീസലടിക്കാനാവാതെ എറണാകുളം ആര്‍.ടി. ഓഫീസില്‍ തന്നെ നാല് വാഹനങ്ങളാണ് ഓടാതെ കിടക്കുന്നത്. കാക്കനാട്ടെ പെട്രോള്‍ പമ്പ് ഉടമയ്ക്ക് ഒന്നര ലക്ഷത്തോളം രൂപയാണ് നല്‍കാനുള്ളത്. പമ്പ് ഉടമകള്‍ ഇന്ധനം കടം നല്‍കില്ലെന്ന് കടുത്ത നിലപാട് എടുത്തതോടെയാണ് എറണാകുളത്ത് ഔദ്യോഗിക വാഹന പരിശോധന പൂര്‍ണമായും നിലച്ചത്. പല ആര്‍.ടി. ഓഫീസുകളിലും സമാന സ്ഥിതിയാണ്.

ഉദ്യോഗസ്ഥരില്‍ ചിലര്‍ നടപടി ഭയന്ന് ഓഫീസ് ജോലികള്‍ പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുംവഴി സ്വന്തം വാഹനത്തിലാണ് നിയമ ലംഘനങ്ങള്‍ക്ക് കേസെഴുതുന്നത്. ഇത് ചില യാത്രക്കാര്‍ ചോദ്യം ചെയ്യുന്നത് തര്‍ക്കത്തിന് കാരണമാകുന്നുണ്ട്. സര്‍ക്കാര്‍ വാഹനമില്ലാതെ സ്വന്തം വാഹനം ഉപയോഗിച്ച് റോഡ് വ്ക്കില്‍ നിന്ന് വാഹനങ്ങള്‍ കൈകാണിച്ചാല്‍ പോലും നിറുത്താറില്ല. എന്നിട്ടും ക്വാറി വാഹനങ്ങളെയും, മണല്‍ വാഹനങ്ങളെയും തപ്പി പിടിച്ച് സര്‍ക്കാര്‍ പറഞ്ഞ തുകയായ നാല് ല്കഷം വരെ അടപ്പിക്കുന്നവരുണ്ട്. എന്നാല്‍ എല്ലാ മാസവും അത്തരം തന്ത്രങ്ങള്‍ പ്രായോഗികമല്ല. ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാര്‍ നല്കുന്ന സഹായം കൊണ്ടാണ് പലപ്പോഴും ടാര്‍ഗെറ്റ് തികയ്ക്കുന്നത്. എന്നിട്ടും മോട്ടോര്‍ വാഹന വകുപ്പിന്റെ ചിലവിനായി പണം കൊടുക്കാറില്ലെന്നാണ് ജീവനക്കാരുടെ പരാതി. വകുപ്പ് മന്ത്രി ആന്റണി രാജുവാകട്ടെ ഇതൊന്നും അറിയാറുമില്ല. സിപിഎം ലോബി തന്നെയാണ് മോട്ടോര്‍ വാഹന വകുപ്പും ഭരിക്കുന്നത്.

എ.ഐ. ക്യാമറകളുടെ വരവ് ആശ്വാസമായെന്ന് കരുതിയിരുന്ന മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ക്കെതിരെ വീണ്ടും ഭീഷണിയും അച്ചടക്ക നടപടിയും കര്‍ശമായതോടെയാണ് സര്‍ക്കാര്‍ പീഡനങ്ങള്‍ പുറത്തായി തുടങ്ങിയത്. ഗതാഗത നിയമലംഘനം കണ്ടെത്തുന്നതിനും പിഴ ഈടാക്കുന്നതിനും കേരളീയര്‍ എതിരല്ല. മറിച്ച് മദ്യവും , ലോട്ടറിയും പോലെ സര്‍ക്കാരിന് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയായി പിഴ ഈടാക്കലും മാറുന്നിടത്താണ് ജനകീയ ധാര്‍മ്മിക രോഷം അണപ്പൊട്ടിയൊഴുകുന്നത്. ക്യ്മറകള്‍ പ്രവര്‍ത്തിപ്പിക്കാനും പിഴ ഈടാക്കാനും സ്വകാര്യ കമ്പനികളെ ഏല്‍പിച്ചിരിക്കുന്നത് വീണ്ടും മോട്ടോര്‍ വാഹന വകുപ്പിന്റെ പിരിവിനുവേണ്ടിയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ.... അജ്മാനിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു  (4 minutes ago)

കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു...  (22 minutes ago)

23-ാമത് കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾക്ക് സ്വീകരണം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി  (41 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം...  (56 minutes ago)

കോഴിക്കോട് ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തേയ്ക്ക് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

കേരളത്തിലെ മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്; ടി.ജി മോഹന്‍ദാസിന്റെ അറസ്റ്റിനെതിരെ ബിജെപി  (1 hour ago)

ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു, ഇന്ന് കോടതിയിൽ ഹാജരാക്കും.  (1 hour ago)

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി  (1 hour ago)

ഹയർ സെക്കൻഡറി ഒന്നാം വർഷം സ്‌കൂൾ, വിഷയം മാറ്റത്തിന്‌ അലോട്ട്‌മെന്റ്‌ ലഭിച്ചവർക്ക്‌ ഇന്ന് പകൽ 11 മുതൽ നാളെ വൈകുന്നേരം നാലുവരെ പ്രവേശനം നേടാം  (2 hours ago)

കർക്കടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സർവീസ് സമയം നീട്ടി...  (2 hours ago)

  കെ.എസ്.ആർ.ടി.സിയിൽ സ്വിഫ്റ്റിൽ ഉൾപ്പെടെ താൽക്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കും  (2 hours ago)

ഇ​ടു​ക്കി അ​ണ​​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 50 ശ​ത​മാ​നം ഉ​യ​ർന്ന നിലയിൽ...  (2 hours ago)

പരിക്കേറ്റ സായി സുദർശന് പകരം സർഫറാസ് ഖാനെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി  (2 hours ago)

കാറിടിച്ച് തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ മെഡിക്കൽ വിദ്യാർഥിനി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

സംസ്ഥാനത്ത് മഴ ദുർബലമാകുന്നു.... ഇന്നും നാളെയും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത  (3 hours ago)

Malayali Vartha Recommends