Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.പി.സി.സി അധ്യക്ഷ സ്ഥാനം...സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഒഴിഞ്ഞ കെ.സുധാകരനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള തുറുപ്പുഗുലാനുമായി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തിറങ്ങി.... അങ്ങനെ ഒരു ഇടവേളക്ക് ശേഷം കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്....


മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ.... അദ്ദേഹത്തിന്റെ അച്ഛനും സം​​ഗീതജ്ഞനുമായ കെ ജയൻ അടുത്തിടെയാണ് അന്തരിച്ചത്.... അന്ന് മനോജ് കെ ജയന്റെ ഭാര്യ ആശ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു...


ഇരുവരും സുഹൃത്തുക്കളാണ്.... യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ്, പൊലീസിന്റെ പ്രാഥമിക നിഗമനം...രണ്ടു പേരും വിവാഹിതർ...


അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...


കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...

പിണറായിയുടെ വിജിലന്‍സ് അന്വേഷണത്തില്‍ സിപിഎമ്മിന് പോലും വിശ്വാസമില്ല. ആടിനെ പട്ടിയാക്കുന്ന അന്വേഷണ സംഘമായി വിജിലന്‍സിനെ മാറ്റിക്കഴിഞ്ഞു

28 APRIL 2023 08:15 PM IST
മലയാളി വാര്‍ത്ത

More Stories...

കോണ്‍ഗ്രസുകാര്‍ ദീര്‍ഘവീക്ഷണമുള്ളവരാണ്, പ്രത്യേകിച്ച് തമ്മിലടി, കുതികാല്‍വെട്ട് എന്നിവയുടെ കാര്യത്തില്‍; എല്‍.ഡി.എഫിന് കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ സീറ്റും ബിജെപിക്ക് വോട്ട് ഷെയറും ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിട്ടുമെന്ന് വിലയിരുത്തൽ

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ് ഹാജരാക്കാത്തതെന്തെന്ന് കോണ്‍ഗ്രസ്

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...

കെല്‍ട്രോണ്‍ എന്ന സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനം അഴിമതിയുടെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുവെന്ന വെളിപ്പെടുത്തലുകളാണ് പുറത്തു വരുന്നത്. കെല്‍ട്രോണ്‍ സര്‍ക്കാരിന്റെതായി ഏറ്റെടുത്തിട്ടുള്ള എല്ലാ കരാറുകളും സംശയത്തിന്റെ നിഴലിലേയ്ക്കാണ് പോകുന്നത്. സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ കൊടുക്കുന്ന ടെന്‍ഡറുകളെല്ലാം അംഗീകരിച്ചു കൊടുക്കും. കരാര്‍ ഏറ്റെടുത്ത് കഴിഞ്ഞാല്‍ നേരത്തെ നിശ്ചയിച്ചിരിക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ മറിച്ചു നല്കും.

ഇടനിലക്കാരായി നിന്നു കൊണ്ട് ചെറിയ തുകയ്ക്കുള്ള കരാറുകള്‍ പോലും വന്‍ തുകയിലേയ്ക്കുയര്‍ത്തി തട്ടിയെടുക്കും. അഴിമതി നടത്തുന്നതിനായി നേരത്തെ തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് കെല്‍ട്രോണ്‍ ഓരോ ടെന്‍ഡറിലും പങ്കെടുക്കുന്നത്. സിപിഎം നേതാക്കള്‍ തന്നെയാണ് ഇതിന് പിന്നില്‍ ചരടു വലിക്കുന്നതെന്ന് വ്യ്കതം. പുറത്തു വരുന്ന തെളിവുകളനുസരിച്ച് അന്വേഷണം എത്തി നില്ക്കുന്നത് മുഖ്യമന്ത്രിയിലേയ്ക്കും ക്ലീഫ് ഹൗസിലേയ്ക്കുമാണ്.

പിണറായിയുടെ വിജിലന്‍സ് അന്വേഷണത്തില്‍ സിപിഎമ്മിന് പോലും വിശ്വാസമില്ല. ആടിനെ പട്ടിയാക്കുന്ന അന്വേഷണ സംഘമായി വിജിലന്‍സിനെ മാറ്റിക്കഴിഞ്ഞു. എന്നാല്‍ കേന്ദ്ര ലൈഫ് മിഷന്‍ മാത്ൃകയില്‍ കേന്ദ്ര അന്വേഷണം വന്നാല്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമാകും കുടുങ്ങുകയെന്ന കാര്യത്തില്‍ സംശയമില്ല.വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്ക് ഇന്ത്യയൊട്ടാകെ 9 രൂപ മാത്രമുള്ളപ്പോള്‍ കേരളത്തില്‍ കെല്‍ട്രോണ്‍ കരാര്‍ നേടിയതാകട്ടെ 18 രൂപയ്ക്കാണ്. തുക കൂടി പോയെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് വിദഗ്ദ്ധ സമിതിയെ വെച്ച് അന്വേഷണവും നടത്തിയിരുന്നു. വിദഗ്ദ്ധ സമിതിയും കെല്‍ട്രോണ്‍ അമിത തുകയാണ് ചോദിച്ചിരിക്കുന്നതെന്ന് റി്‌പ്പോര്‍ട്ട് നല്കിയിരുന്നു. എന്നാല്‍ പൊതുമേഖല സ്ഥാപനത്തെ തുലയ്ക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം നല്കി കൊണ്ട് സിപിഎമ്മിന്റെ ഉന്നത നേതാവ് ഇടപെട്ട് വിദഗ്ദ്ധ സമതി റിപ്പോര്‍ട്ടിനെ ചവറ്റു കൊട്ടയില്‍ എറിഞ്ഞ ശേഷം കരാര്‍ കെല്‍ട്രോണിന് തന്നെ നല്കി.

ഒരു കാര്‍ഡൊന്നിന് പത്ത് രൂപയിലേറെയാണ് ലാഭം നേടിയത്. എന്നിട്ടും ആര്‍ത്തിമൂത്ത സഖാക്കള്‍ കെല്‍ട്രോണിനെ കൊണ്ട് കോടികള്‍ പോക്കറ്റിലാക്കാനുള്ള പദ്ധതികള്‍ക്കായി ചരടുവലികള്‍ നടത്തി കൊണ്ടിരുന്നു. അതില്‍ അവസാനത്തേതാണ് എ.ഐ.ക്യാമറകള്‍. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ക്യാമറ സ്ഥാപിച്ചതിലും അഴിമതിയും പുറത്തു വന്നിരിക്കുകയാണ്. അതേസമയം, നിരത്തുകളില്‍ എ.ഐ കാമറ സ്ഥാപിച്ചതില്‍ കോടികളുടെ വെട്ടിപ്പ് നടന്നെന്ന സംശയം ബലപ്പെടുന്നതിനിടെ ഇന്റലിജന്‍സ് ബ്യൂറോയും  വിവര ശേഖണം തുടങ്ങിയതായുള്ള വിവരങ്ങളും പുറത്തു വരികയാണ്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണിത്. ഐ.ബിയുടെ തിരുവനന്തപുരം യൂണിറ്റാണ് ഇടപാടിന്റെ രേഖകള്‍ ശേഖരിക്കുന്നത്.സാമ്പത്തിക തിരിമറി കണ്ടെത്തിയാല്‍ കള്ളപ്പണക്കേസില്‍ ഇ.ഡി അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ ഐ.ബിക്കാവും. ലൈഫ് കേസിലെപ്പോലെ സി.ബി.ഐ അന്വേഷണത്തിനും വഴിവച്ചേക്കും.

അതിനിടെ, 232.25 കോടിക്കല്ല വെറും 83.63 കോടി രൂപയ്ക്ക് കാമറ സ്ഥാപിക്കാനാണ് കരാറെന്ന രേഖ ഇന്നലെ പുറത്തായതും തിരിച്ചടിയായി. മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് രേഖകള്‍ പുറത്തുവിട്ടത്.
കെല്‍ട്രോണില്‍ നിന്ന് കരാറെടുത്ത എസ്.ആര്‍.ഐ.ടി, ക്യാമറകളും അനുബന്ധ ഉപകരണങ്ങളും സോഫ്റ്റ്വെയറുമുള്‍പ്പെടെ 75.33 കോടിക്ക് വാങ്ങാനാണ് ഉപകരാറുകാരായ ലൈറ്റ്മാസ്റ്ററിന് ഓര്‍ഡര്‍ നല്‍കിയത്. സിവില്‍ ജോലികള്‍ക്ക് 8.3 കോടി രൂപ കൂടി കണക്കാക്കിയാണ് 83.63 കോടിയാവുന്നത്. ഇതിന് കെല്‍ട്രോണ്‍ എസ്.ആര്‍.ഐ.ടിക്ക് 151.22കോടിയുടെ കരാറാണ് നല്‍കിയത്.

മൂന്ന് മെഗാപിക്‌സലിന്റെ 175, അഞ്ച് മെഗാപിക്‌സലിന്റെ 500 എ.ഐ കാമറകള്‍, നോപാര്‍ക്കിംഗ് കണ്ടെത്താനുള്ള 25 പി.ടി.സെഡ് കാമറകളും അനുബന്ധ ഉപകരണങ്ങളും 18% ജി.എസ്.ടിയും അടക്കമാണ് 75.33 കോടി രൂപയുടെ പര്‍ച്ചേസ് ഓര്‍ഡര്‍. 2 വര്‍ഷത്തെ അറ്റകുറ്റപ്പണിക്കുമുള്ള തുകയും ഇതില്‍പ്പെടുന്നു. കോഴിക്കോട്ടുള്ള പ്രസാഡിയോയും ലൈറ്റ്മാസ്റ്ററും കൂടിയാണ് പദ്ധതി നടപ്പാക്കേണ്ടതെന്നാണ് കരാറുണ്ടാക്കിയത്. ഇതില്‍ സാക്ഷിയായി ഒപ്പിട്ടത് കെല്‍ട്രോണിലെ ഉദ്യോഗസ്ഥയാണ്. ഉപകരാറുകളെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് കെല്‍ട്രോണ്‍ പറഞ്ഞിരുന്നത്. ഉപകരണങ്ങളുടെ വിതരണക്കാര്‍ ലൈറ്റ്മാസ്റ്ററാണ്. കെല്‍ട്രോണിന് ആറു കോടി സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കിയത് പ്രസാഡിയോ ആണ്. 5വര്‍ഷം കൊണ്ട് 20 തവണകളായി സര്‍ക്കാര്‍ നല്‍കുന്ന തുകയില്‍ നിന്ന് എസ്.ആര്‍.ഐ.ടിക്ക് 9 കോടി സര്‍വീസ് ചാര്‍ജ്ജുമുണ്ട്.

പദ്ധതി മേല്‍നോട്ടച്ചുമതലയുള്ളവര്‍ പര്‍ച്ചേസ് നടത്തരുതെന്ന ഉത്തരവും കെല്‍ട്രോണ്‍ ലംഘിച്ചു. സാങ്കേതിക സഹായം നല്‍കുന്ന ടെക്‌നോപാര്‍ക്കിലെ ട്രോയ്‌സ്, കെ-ഫോണ്‍ പദ്ധതിയിലെയും നടത്തിപ്പുകാരാണ്. ജനങ്ങളുടെ ചിത്രങ്ങളടക്കം ഡേറ്റാ സൂക്ഷിക്കുന്നതും സ്വകാര്യകമ്പനിയാണ്.സംസ്ഥാന, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കാല്‍, ലാപ്‌ടോപ്പ് പര്‍ച്ചേസ്, കണ്‍ട്രോള്‍ റൂമിലെ 146 ജീവനക്കാരുടെ ശമ്പളം, കണക്ടിവിറ്റി, കാമറഘടിപ്പിക്കാനുള്ള 4 വൈദ്യുത കാറുകള്‍ എന്നിവയ്ക്ക് 66കോടി വേറെയും മാറ്റിയിട്ടുണ്ട്. 675 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകളാണ് ഘടിപ്പിച്ചിട്ടുള്ളതെന്നാണ് മന്ത്രി ആന്റണിരാജു ഫെബ്രുവരി 8ന് നിയമസഭയില്‍ പറഞ്ഞത്. ഇതടക്കമാണ് 726കാമറകള്‍. 14 കണ്‍ട്രോള്‍ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ചെലവിനത്തില്‍ മൂന്നു മാസത്തിലൊരിക്കല്‍ 3.5 കോടി, കാമറകള്‍ സ്ഥാപിച്ചതിന് 8.5 കോടി എന്ന കണക്കില്‍ കെല്‍ട്രോണിന് സര്‍ക്കാര്‍ നല്‍കണം. 424 കോടി രൂപ പിഴത്തുക പിരിച്ചെടുക്കുമ്പോള്‍ ഇത് കഴിച്ചുള്ള തുകയാണ് സര്‍ക്കാരിന് നല്കുകയെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

കെല്‍ട്രോണിനെ മുന്നില്‍ നിറുത്തി സ്വകാര്യ കമ്പനികള്‍ നടത്തിയ എ.ഐ കാമറ ഇടപാടിന് പിന്നില്‍ ഭരണകക്ഷിയിലെ ഉന്നതനായ നേതാവെന്ന് സൂചനകളും പുറത്തു വന്നിരുന്നു.കെല്‍ട്രോണ്‍ ഉപകരാര്‍ കൊടുത്തതിലും അവര്‍ മറുകരാര്‍ നല്‍കിയതിലും രാഷ്ട്രീയ നേതാവിന്റെ ഇടപെടല്‍ ഉണ്ടായിരുന്നുവെന്നാണറിയുന്നത്‌ശോഭ റെണൈസന്‍സ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി  പദ്ധതിയുമായി കെല്‍ട്രോണിനെ സമീപിച്ചതിനു പിന്നാലെ, 2019ല്‍ കെല്‍ട്രോണാണ് മോട്ടോര്‍ വാഹന വകുപ്പിനെ സമീപിച്ചത്. ഉപകരാര്‍ ലഭിച്ച സ്രിറ്റ് മറുകരാര്‍ കൊടുത്തതാകട്ടെ 2020ല്‍ രജിസ്റ്റര്‍ ചെയ്ത കോഴിക്കോട്ടെ പ്രസാഡിയോ കമ്പനിക്കാണ്.അഞ്ചു വര്‍ഷത്തെ ബില്‍ഡ് ഓണ്‍ ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍  പദ്ധതിയുടെ പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി  ആയിട്ടാണ് കെല്‍ട്രോണ്‍ പദ്ധതിയുടെ ഭാഗമാവുന്നത്.

തുടര്‍ നടപടികളെല്ലാം സുതാര്യമാകണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഉപകരാര്‍ ഉള്‍പ്പെടെ കെല്‍ട്രോണ്‍ മറച്ചുവച്ചു.തുകയില്‍ പൊരുത്തക്കേട് കണ്ടെത്തിയെങ്കിലും 'ഗതാഗത കമ്മിഷണര്‍ നല്‍കിയ വര്‍ക്ക് ഓര്‍ഡര്‍ റദ്ദ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ സമഗ്ര ഭരണാനുമതി നല്‍കുന്നു' എന്ന് രേഖപ്പെടുത്തി ഗതാഗത സെക്രട്ടറി അന്തിമ ഉത്തരവ് ഇറക്കുകയായിരുന്നു.സേഫ് കേരള പദ്ധതിയിലെ പ്രവൃത്തികള്‍ ഏതാണ്ട് പൂര്‍ണമായി പൂര്‍ത്തീകരിച്ചത് കണക്കിലെടുത്തും, സര്‍ക്കാര്‍ മിക്കവാറും എല്ലാ ഘടകങ്ങളുടെയും അനുമതി പല ഘട്ടങ്ങളായി നല്‍കിയതിനാലും കെല്‍ട്രോണ്‍ സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായതിനാലും എല്ലാ ഉപകരണങ്ങളും സ്ഥാപിച്ചതിനാലും അനുമതി എന്നാണ് ഉത്തരവിലെ വിശദീകരണം. ഇത്രയും വിചിത്രമായ ഉത്തരവില്‍ തന്നെയുണ്ട് അഴിമതിയുടെ വ്യാപത്. ഇങ്ങനെയാരു ഉത്തരവിറക്കാന്‍ ഗതാഗത സെക്രട്ടറിയക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായതായും ആരോപണം ഉയരുന്നുണ്ട്.

മോട്ടോര്‍ വാഹന വകുപ്പുമായി നടന്ന ചര്‍ച്ചയില്‍ കെല്‍ട്രോണ്‍ പദ്ധതി ചെലവായി അറിയിച്ചത് 73 കോടി രൂപ.
ഈ തുകയുടെ പലിശയും പരിപാലന ചെലവും ചേര്‍ത്ത് പദ്ധതി തുക 232.25 കോടി രൂപയാക്കി വര്‍ദ്ധിപ്പിച്ചു. മന്ത്രിസഭ ഇത് അംഗീകരിച്ചു. സര്‍ക്കാരിന് പണച്ചെലവില്ലെന്ന ന്യായീകരണമാണ് ഇപ്പോള്‍വരുന്നത്.
 ദേശീയ തലത്തില്‍ വിളിച്ച ടെന്‍ഡറില്‍ പങ്കെടുത്താണ് എ.ഐ കാമറ സ്ഥാപിക്കുന്നതിനുള്ള കരാര്‍ നേടിയതെന്ന് 'സ്രിറ്റ്' എം.ഡി മധുനമ്പ്യാര്‍ പറഞത് പച്ചക്കള്ളമാണെന്നും തെളിഞ്ഞിരിക്കുകയാണ്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയ്ക്ക് ബന്ധമില്ലെന്ന് പറഞ്ഞത് കളവാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.

പുതിയ തെളിവുകള്‍ പുറത്തുവരികയും സര്‍ക്കാരിന്റെ പ്രതിരോധം ദുര്‍ബലമാവുകയും ചെയ്തതോടെ റോഡ് ക്യാമറ ഇടപാടില്‍ ദുരൂഹതയേറുന്നു. ഇടപാടില്‍ ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ടു പ്രതിപക്ഷം രംഗത്തെത്തിയിട്ടും മുഖ്യമന്ത്രി തികഞ്ഞ മൗനത്തിലാണ്. രണ്ടാം ലാവ്ലിന്‍ അഴിമതിയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചപ്പോള്‍, അഴിമതിക്കു പുറമേ ഡേറ്റ കച്ചവടം കൂടി ലക്ഷ്യമിട്ടെന്ന ഗുരുതര ആരോപണം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചു. ഉപകരാര്‍ നല്‍കിയതിനെക്കുറിച്ചു കെല്‍ട്രോണിനു വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നതിന്റെ രേഖകളും ചെന്നിത്തല പുറത്തുവിട്ടു.

പ്രതിപക്ഷം ആരോപണം കടുപ്പിക്കുമ്പോഴും കാര്യമായ പ്രതിരോധം തീര്‍ക്കാന്‍ സര്‍ക്കാരോ ഇടതുമുന്നണിയോ തുനിയുന്നില്ല. വലിയ നേട്ടമായി അവതരിപ്പിച്ച പദ്ധതി വിവാദത്തിലായപ്പോള്‍ കയ്യൊഴിയാനുള്ള വഴി തേടുകയാണു വകുപ്പുകള്‍. കരാര്‍ നല്‍കിയതു മന്ത്രി എ.കെ.ശശീന്ദ്രന്റെ കാലത്താണെങ്കിലും ഇടപാടിനെക്കുറിച്ച് ഓര്‍മയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പദ്ധതി ഗതാഗത വകുപ്പിന്റേതാണെങ്കിലും വിശദീകരിക്കേണ്ടതു കെല്‍ട്രോണ്‍ ആണെന്നു മന്ത്രി ആന്റണി രാജു നിലപാടെടുത്തു.

കെല്‍ട്രോണിന്റെ ചുമതലയുള്ള മന്ത്രി പി.രാജീവ് ദിവസങ്ങള്‍ക്കു ശേഷം വിശദീകരണത്തിനു മുതിര്‍ന്നെങ്കിലും കെല്‍ട്രോണിനെ സംരക്ഷിക്കുന്നതിനപ്പുറമുള്ള വാദത്തിനു നിന്നില്ല. ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണു സാങ്കേതിക വൈദഗ്ധ്യം പരിശോധിച്ചതെന്നു പറഞ്ഞൊഴിയുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക്  ആരോപണ മുന നീണ്ടെങ്കിലും അദ്ദേഹം ഇക്കാര്യത്തില്‍ മൗനത്തിലാണ്.

ഉപകരാര്‍ ലഭിച്ച പ്രസാഡിയോ കമ്പനിയുടെ ഉടമ രാംജിത്ത് ക്ലിഫ് ഹൗസിലെ സ്ഥിരം സന്ദര്‍ശകനാണെന്നും എസ്ആര്‍ഐടിക്കു സാങ്കേതിക സഹായം നല്‍കിയ ട്രോയ്‌സ് കമ്പനിയുടെ ഡയറക്ടര്‍ ജിതേഷിനു പിണറായി സര്‍ക്കാരില്‍ വന്‍ പിടിപാടുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ക്യാമറ ഇടപാടിലെ കള്ളത്തരങ്ങള്‍ക്കു ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ കൂട്ടുനിന്നെന്ന് വ്യക്തമാകുന്നതാണ് അദ്ദേഹം ഒപ്പിട്ടു നല്കിയ ഉത്തരവിലുള്ളതെന്ന് വ്യ്കതമാണ്. അറിഞ്ഞു കൊണ്ട് ഭരണകര്‍ത്താക്കളും, ഉദ്യോഗസ്ഥരും കൂട്ടുനിന്ന അഴിമതി അല്ലെങ്കില്‍ കൂട്ടുകച്ചവടമായിരുന്നു എ.ഐ ക്യാമറകളെന്ന് വ്യ്കതമായിരിക്കുകയാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസ്; മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (18 minutes ago)

കോട്ടയം ചിങ്ങവനത്ത് വന്‍ എംഡിഎംഎ വേട്ട; അന്തര്‍ സംസ്ഥാന ബസ്സില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍  (26 minutes ago)

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ  (1 hour ago)

കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്.  (1 hour ago)

മേയറും എംഎല്‍എയും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തില്‍ അവസാനം നിയമം നിയമത്തിന്റെ വഴിയില്‍... കന്റോൺമെന്റ് പൊലീസിനോടാണ് കേസെടുക്കാൻ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ടേറ്റ് കോ  (1 hour ago)

ഞാൻ പോലുമറിയാതെ കേറിക്കൂടി  (1 hour ago)

ഈ ബന്ധം വേർപിരിയാൻ സാധിച്ചില്ല...!  (1 hour ago)

കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാം: മന്ത്രി വീണാ ജോര്‍ജ്:- മേയ് 7 ലോക ആസ്ത്മ ദിനം...  (2 hours ago)

ഭയപ്പെടുത്തുന്ന ബാബ വംഗയുടെ പ്രവചനം; ഭൂമിയിലെ താപനില മനുഷ്യന് താങ്ങാവുന്നതിലും അപ്പുറത്തേക്ക് കുതിക്കും; വിയര്‍പ്പ് പുറത്തേക്ക് പോകാനുള്ള അവസരം പോലും ഇല്ലാതായി മനുഷ്യര്‍ അടക്കമുള്ള ജീവജാലങ്ങള്‍ ഇല്ലാ  (2 hours ago)

കോണ്‍ഗ്രസുകാര്‍ ദീര്‍ഘവീക്ഷണമുള്ളവരാണ്, പ്രത്യേകിച്ച് തമ്മിലടി, കുതികാല്‍വെട്ട് എന്നിവയുടെ കാര്യത്തില്‍; എല്‍.ഡി.എഫിന് കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ സീറ്റും ബിജെപിക്ക് വോട്ട് ഷെയറും ഇത്തവണത്തെ ലോക്‌സഭാ  (2 hours ago)

അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...  (2 hours ago)

പൊതുസമൂഹത്തിൽ കെഎസ്ആർടിസിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടികൾ താൻ ചെയ്യില്ലെന്ന് കണ്ടക്ടർ സുബിൻ:- ആരെയും സഹായിക്കാനും വെള്ളപൂശാനും ഞാനില്ല... യദു, മേയർ തർക്കത്തിൽ വെളിപ്പെടുത്തൽ...  (2 hours ago)

കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...  (2 hours ago)

നടുറോഡിൽ വെച്ച് യദു അസഭ്യം പറഞ്ഞു; തെളിവുകളെല്ലാം യദുവിന് എതിരാണ്; ഡ്രൈവർ യദുവിനെതിരെ വീണ്ടും ആഞ്ഞടിച്ച് നടി റോഷ്ന ആൻ റോയ്  (2 hours ago)

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും, സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്:- ഉത്തരവ് കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ...  (2 hours ago)

Malayali Vartha Recommends