Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.പി.സി.സി അധ്യക്ഷ സ്ഥാനം...സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഒഴിഞ്ഞ കെ.സുധാകരനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള തുറുപ്പുഗുലാനുമായി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തിറങ്ങി.... അങ്ങനെ ഒരു ഇടവേളക്ക് ശേഷം കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്....


മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ.... അദ്ദേഹത്തിന്റെ അച്ഛനും സം​​ഗീതജ്ഞനുമായ കെ ജയൻ അടുത്തിടെയാണ് അന്തരിച്ചത്.... അന്ന് മനോജ് കെ ജയന്റെ ഭാര്യ ആശ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു...


ഇരുവരും സുഹൃത്തുക്കളാണ്.... യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ്, പൊലീസിന്റെ പ്രാഥമിക നിഗമനം...രണ്ടു പേരും വിവാഹിതർ...


അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...


കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ കേരളാ സന്ദർശനത്തിനായി ടൂറിസം വകുപ്പ് പൊട്ടിച്ചത് 95 ലക്ഷം..?തുക അടിയന്തിരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊതുഭരണ പൊളിറ്റിക്കൽ വകുപ്പിന് കത്ത് നൽകിയത്. എന്നാല്‍ 30 ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ച് ഉത്തരവിറക്കി...ബാക്കി തുകയുടെ കാര്യത്തിൽ തർക്കം രൂക്ഷം

30 APRIL 2023 03:20 PM IST
മലയാളി വാര്‍ത്ത

More Stories...

കോണ്‍ഗ്രസുകാര്‍ ദീര്‍ഘവീക്ഷണമുള്ളവരാണ്, പ്രത്യേകിച്ച് തമ്മിലടി, കുതികാല്‍വെട്ട് എന്നിവയുടെ കാര്യത്തില്‍; എല്‍.ഡി.എഫിന് കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ സീറ്റും ബിജെപിക്ക് വോട്ട് ഷെയറും ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിട്ടുമെന്ന് വിലയിരുത്തൽ

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ് ഹാജരാക്കാത്തതെന്തെന്ന് കോണ്‍ഗ്രസ്

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...

മന്ത്രി മുഹമ്മദ് റിയാസിന് നേരെ കൈ മലർത്തി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ധനമന്ത്രാലയത്തിന് എതിർപ്പുണ്ടെങ്കിൽ ഫയൽ മുഖ്യമന്ത്രിക്ക് അയക്കാൻ മന്ത്രി റിയാസ് ബാലഗോപാലിനെ അറിയിച്ചെന്നാണ് വിവരം.എന്നാൽ ഫയൽ താൻ കണ്ടിട്ടില്ലെന്ന നിലപാടാണ് മന്ത്രി ബാലഗോപാൽ സ്വീകരിക്കുന്നത്. എന്നാൽ ഫയൽ ബാലഗോപാൽ കണ്ടിട്ടുണ്ട്. ഇക്കാര്യം റിയാസിനറിയാം.   പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ കേരളാ സന്ദർശനത്തിനായി കേരളാ ടൂറിസം വകുപ്പ്  95 ലക്ഷം രൂപ ആവശ്യപ്പെട്ടതാണ് വിവാദമായത്.       ഈ മാസം 20 നാണ് ടൂറിസം ഡയറക്ടർ പ്രധാനമന്ത്രിയുടെ 24 മുതൽ 25 വരെയുള്ള 2 ദിവസത്തെ സന്ദർശനത്തിന് 95 ലക്ഷം ചെലവാകുമെന്നും തുക അടിയന്തിരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊതുഭരണ പൊളിറ്റിക്കൽ വകുപ്പിന് കത്ത് നൽകിയത്.  എന്നാല്‍ 30 ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ച് ഉത്തരവിറക്കി. ടൂറിസം ഡയറക്ടറുടെ കത്തിന്റെ അടിസ്ഥാനത്തിൽ ഫണ്ട് അനുവദിക്കണമെന്ന്  പൊളിറ്റിക്കൽ വകുപ്പ് ധനവകുപ്പിനോട് ആവശ്യപ്പെട്ടു. വിവിഐ പി സന്ദർശനത്തിന് ടൂറിസം വകുപ്പിന് 75 ലക്ഷം ബജറ്റിൽ ഈ സാമ്പത്തിക വർഷം വകയിരുത്തിയിട്ടുണ്ട്. എന്നിട്ടും 95 ലക്ഷം വേണമെന്നായിരുന്നു ടൂറിസം ഡയറക്ടറുടെ ആവശ്യം.  30 ലക്ഷം കൊടുത്താൽ മതിയെന്ന്  ധന മന്ത്രി ബാലഗോപാൽ ഉത്തരവിട്ടു. പ്രധാനമന്ത്രി എത്തിയ 24 ന് തന്നെ 30 ലക്ഷം അനുവദിച്ച് ഉത്തരവും ഇറങ്ങി. ചെലവുകൾ സംബന്ധിച്ച എല്ലാ രേഖകളും ഗവൺമെന്റിന് സമർപ്പിക്കണമെന്ന് ടൂറിസം ഡയറക്ടറോട് ഉത്തരവിൽ സൂചിപ്പിച്ചിട്ടുണ്ട്. വിവിഐപികളുടെ സന്ദർശനത്തിന്റെ മറവിൽ ഫണ്ട് ദുരുപയോഗം ചെയ്യുണ്ടോയെന്ന് പരിശോധിക്കാനാണ് ചെലവിന്റെ എല്ലാ രേഖകളും സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. ഇത് റിയാസിന് പിടിച്ചില്ല.    ടൂറിസം വകുപ്പ് സർക്കാർ പണം  ധൂർത്തടിക്കുകയാണെന്ന ഫയലിലെ പ്രസ്താവനയാണ് വിവാദമായത്. ഒരു വർഷത്തെ വി. ഐ പി സന്ദർശനത്തിന് 75 ലക്ഷം മാത്രം ബജറ്റിൽ അനുവദിക്കുമ്പോൾ ഒരു സന്ദർശനത്തിന് മാത്രം  95 ലക്ഷം  ചോദിച്ചതാണ് വിവാദമായത്. ടൂറിസം വകുപ്പ് അയച്ച പ്രൊപ്പോസൽ രണ്ടു തവണ പുന: പരിശോധിക്കാൻ ധനവകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇത് ടൂറിസം  ഡയറക്ടർക്ക് വലിയ പ്രയാസമുണ്ടാക്കി. മുഹമ്മദ് റിയാസ് മന്ത്രിയായതോടെ ടൂറിസം വകുപ്പിന് മേനി കൂടിയെന്നാണ്  സെക്രട്ടറിയറ്റിൽ പറയപ്പെടുന്നത്.  ധനവകുപ്പ് ക്വറിയിട്ടാൽ മന്ത്രി  അക്കാര്യം നോക്കുമെന്ന് ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞത്രേ .ടൂറിസം ഡയറക്ടർ  മന്ത്രിയുടെ  വിശ്വസ്തനാണ്.       ഈ മാസം 24 ന് വൈകീട്ട് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, കൊച്ചിയിൽ റോഡ് ഷോ നടത്തിയിരുന്നു. തുടർന്ന് ബിജെപി സംഘടിപ്പിച്ച യുവം പരിപാടിയിൽ പങ്കെടുത്ത അദ്ദേഹം തുടർന്ന് കൊച്ചിയിൽ ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തി. കൊച്ചി വില്ലിങ്ടൺ ഐലനറിലെ താജ് മലബാർ ഹോട്ടലിൽ താമസിച്ച അദ്ദേഹം 25 ന് രാവിലെ തിരുവനന്തപുരത്ത് എത്തിയിരുന്നു.

തിരുവനന്തപുരത്ത് സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ വെച്ച് വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങായിരുന്നു അദ്ദേഹത്തിന്റെ കേരളാ സന്ദർശനത്തിലെ പ്രധാന അജണ്ട. പിന്നീട് തിരുവനന്തപുരത്ത് വെച്ച് തന്നെ കൊച്ചി വാട്ടർ മെട്രോ പദ്ധതി, ഡിജിറ്റൽ സയൻസ് പാർക്ക് ഉദ്ഘാടനം, വിവിധ റെയിൽവെ സ്റ്റേഷനുകളുടെ വികസന പരിപാടികളും അദ്ദേഹം ഉദ്ഘാടനം ചെയ്തിരുന്നു. അന്ന് തന്നെ അദ്ദേഹം ദില്ലിയിലേക്ക് മടങ്ങുകയും ചെയ്തു.

പരിപാടിക്ക് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയത് വഴിയാണ് വിനോദ സഞ്ചാര വകുപ്പിന് 95 ലക്ഷത്തോളം രൂപ ചെലവായത്. ചെലവായ പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ടൂറിസം വകുപ്പ് ഡയറക്ടർ ധനവകുപ്പിന് നേരത്തേ കത്ത് നൽകിയത്. 30 ലക്ഷം രൂപ അനുവദിച്ച സംസ്ഥാന ധനവകുപ്പ് അവശേഷിക്കുന്ന 65 ലക്ഷം രൂപ എപ്പോൾ അനുവദിക്കുമെന്നതിൽ ഇതുവരെ വ്യക്തതയില്ല.  സർക്കാരിൻ്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോൾ ബാക്കി പണം അനുവദിക്കുന്ന കാര്യം സംശയമാണ്.   വി വി ഐ പി സന്ദർശനങ്ങൾ വരുമ്പോൾ ആതിഥ്യം അരുളുന്ന വകുപ്പുകൾക്ക് ചാകരയാണ്. ഒരു നിയന്ത്രണവുമില്ലാതെ പണം ചെലവാക്കുന്നതും പതിവാണ്. തോമസ് ഐസക് മന്ത്രിയായിരുന്ന കാലത്ത് ഇത്തരം കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല.  അഥവാ നിയന്ത്രണം ഉണ്ടായിരുന്നെങ്കിൽ തന്നെ  മന്ത്രി ഫയൽ വരുത്തി ഒപ്പിട്ട് നൽകുമായിരുന്നു. ഇല്ലെങ്കിൽ മുഖ്യമന്ത്രി ഓവർ റൂൾ ചെയ്യുമെന്ന് ഐസക്കിനറിയാം. ഒരിക്കൽ കോള ഹൈക്കോടതിയിൽ നടന്ന ചടങ്ങിന് ചീഫ് ജസ്റ്റിസ് 50 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നൽകുന്ന കാര്യത്തിൽ ധനവകുപ്പ് ഉടക്കിട്ടു.  ധനമന്ത്രിയായിരുന്ന ഐസക് വകുപ്പിൻെറ അഭിപ്രായത്തോട് യോജിച്ചു.ചീഫ്  ജസ്റ്റിസ് മുഖ്യമന്ത്രിയെ വിവരം ധരിപ്പിച്ചു.മുഖ്യമന്ത്രി 50 ലക്ഷം രൂപയും അനുവദിച്ചു. മുഖ്യമന്ത്രിക്ക് ഏതു ഫയലും  ഓവർ റൂൾ ചെയ്യാൻ അധികാരമുണ്ട്. അതിന് മന്ത്രിസഭ കാണണമെന്നില്ല.    ബാലഗോപാൽ പക്ഷേ ഐസക്കിനെ പോലെയല്ല. മുഖ്യമന്ത്രി ചെയ്യട്ടെ താൻ ചെയ്യില്ല എന്ന നിലപാടാണ് ബാലഗോപാൽ സ്വീകരിക്കാറുള്ളത്.ബാലഗോപാൽ  സാധാരണ ആരോടും ക്ഷോഭിക്കാറില്ല. തനിക്ക് ചീത്ത പേര് ഏൽക്കരുതെന്ന   വാശി മാത്രമാണ് ബാലഗോപാലിനുള്ളത്.മുഖ്യമന്ത്രിക്ക് എന്തു സംഭവിച്ചാലും ബാലഗോപാലിന് ഒന്നുമില്ല.  അതുകൊണ്ടാണ് അദ്ദേഹം റിയാസിൻ്റെ ഫയലിൽ ഉടക്കിട്ടത്. രണ്ടു ദിവസം എത്തിയ പ്രധാനമന്ത്രിക്ക് 95 ലക്ഷം ചിലവാകില്ലെന്ന് തന്നെയാണ് ധനമന്ത്രിയുടെ വിശ്വാസം. ഇതിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് ധനവകുപ്പിൻ്റെ സംശയം.   മന്ത്രി റിയാസ് ധനമന്ത്രിയുമായി സംസാരിച്ചിട്ടില്ല. അത്തരത്തിൽ സംസാരിക്കാനുള്ള ഒരു സാഹചര്യം പോലും സാധാരണ ഉണ്ടാകാറില്ല. ധനമന്ത്രി മാത്രമാണ് മന്ത്രി റിയാസിൻ്റെ ഫയലുകളിൽ ക്വാറയിടാറുള്ളത്.  തൻ്റെ വകുപ്പിൽ ഉള്ളവരെല്ലാം ഇങ്ങനെ ചെയ്യുന്നവരാണെ ന്നാണ് ധന മന്ത്രി പറയാറുള്ളത്. ഇക്കാര്യം റിയാസിനും അറിയാവുന്നതു കൊണ്ട് വഴക്കുണ്ടാകാതെ പോകുന്നു എന്ന് മാത്രം.  ധന സെക്രട്ടറിമാരും സാധാരണ പറഞ്ഞാൽ കേൾക്കാറില്ല.  മാന്യനായ റിയാസ്  ധന സെക്രട്ടറിയോട് ഫോണിൽ പോലും സംസാരിക്കാറില്ല.   റിയാസിനെ വ്യക്തിപരമായി എതിർക്കാൻ സി പി എം നേതാക്കൾ തയ്യാറല്ല.  തൻ്റെ വകുപ്പിൽ കുഴപ്പങ്ങളുണ്ടെങ്കിലും അത്  പെരുപ്പിച്ചു കാണിക്കുന്നതു പോലെ വലുതല്ലെന്നാണ് റിയാസിൻെറ അഭിപ്രായം.  ജി.സുധാകരൻ  ഭരിച്ചിരുന്ന കാലത്തും പൊതുമരാമത്ത് ഇങ്ങനെയൊക്കെയായിരുന്നു. കടകംപള്ളിയുടെ കാലത്ത് ടൂറിസവും ഇങ്ങനെ തന്നെയായിരുന്നു.   എന്നൽ മന്ത്രിയായിരുന്ന സുധാകരൻ മുഖം നോക്കാതെ നടപടിയെടുക്കുമായിരുന്നു.റിയാസും അതിന് ശ്രമിച്ചെങ്കിലും സി പി എമ്മിൽ നിന്നു തന്നെ അഭിപ്രായ ഭിന്നതയുണ്ടായതോടെയാണ് പിൻമാറിയത്.  വകുപ്പിൽ സി പി എം യൂണിയൻ ശക്തമാണ്. നടപടി നേരിട്ട ഉദ്യോഗസ്ഥരിൽ ചിലർ സി പി എമ്മിൻ്റെ മുൻനിര നേതാക്കളായിരുന്നു അതോടെയാണ് റിയാസ് പിന്നാക്കം മാറി തുടങ്ങിയത്. ഇപ്പോൾ ആർക്കിടെക്ചർ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തപ്പോഴും പാർട്ടി രംഗത്തെത്തി.

ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രനാണ് വകുപ്പിൻ്റെ ഇമേജ് കളഞ്ഞ പ്രധാനി.കേരളത്തിലെ റോഡുകൾക്കെതിരെ അതിരൂക്ഷമായ വിമർശനം ഉയർത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഒരു    ഘട്ടത്തിലും  റിയാസിനെ വെറുതെ വിടാൻ തയ്യാറായില്ല. ദേശീയ പാതയെ വിമർശിക്കുമ്പോൾ തന്നെ അദ്ദേഹം സംസ്ഥാന പാതകളെയും വിമർശിച്ചു.സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിയാണ് റോഡ് നിർമ്മാണത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു ഘടകം.റോഡിൻ്റെ പുനർനിർമ്മാണത്തിനും അറ്റകുറ്റപണികൾക്കും സർക്കാരിൽ നിന്നും ഫണ്ട് ലഭിക്കുന്നില്ലെന്ന പരാതി  ഏറെ നാളായുണ്ട്. എന്നാൽ ഇക്കാര്യം മിണ്ടാൻ പല വിധ കാരണങ്ങളാൽ അദ്ദേഹത്തിന് കഴിയുന്നില്ല. ഫണ്ട് കിട്ടാത്ത സാഹചര്യങ്ങളിൽ മുൻ മന്ത്രി സുധാകരൻ നിലപാട് കടുപ്പിച്ചിരുന്നു.എന്നാൽ റിയാസിന് അതിന് കഴിയുന്നില്ല. സീനിയർ നേതാവായ ബാലഗോപാലിനെ തിരുത്താൻ റിയാസിന് കഴിയുന്നതേയില്ല. മുഖ്യമന്ത്രി പറഞ്ഞാൽ പോലും കേൾക്കാത്തയാളാണ് ബാലഗോപാൽ.  തൻ്റെ വകുപ്പിന് കളങ്കം ഏൽപ്പിച്ചവരിൽ ഒരാൾ ധനമന്ത്രി ബാലഗോപാൽ ആണെന്ന് റിയാസ് കരുതുന്നു.

 

തനിക്ക് പൊതുമരാമത്ത് വകുപ്പ് മടുത്തെന്ന് മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നെങ്കിലും റിയാസിനെ രക്ഷിക്കാൻ അദ്ദേഹം തയ്യാറായില്ല. പൊതുമരാമത്ത് മന്ത്രി എന്ന നിലയിൽ താൻ വകുപ്പിനെ പിന്തുണക്കുന്നതിന് പകരം എതിർക്കുന്നതാണ് നല്ലതെന്ന് റിയാസ് മനസിലാക്കുന്നു. മന്ത്രിയായിരുന്ന കാലത്ത്  ജി.സുധാകരൻ ചെയ്തതും ഇതു തന്നെയാണ്. സുധാകരനെ ശിഷ്യപ്പെട്ട് നിൽക്കുന്നതാണ് തനിക്ക് നല്ലതെന്ന് റിയാസ് കരുതുന്നു. അതാണ് അദ്ദേഹം പൊതുമരാമത്ത് ഓഫീസുകളിൽ റിയാസ് നിരന്തരം പരിശോധനകൾ നടത്തുന്നത്

 

സംസ്ഥാനത്തെ പണം വാരി വകുപ്പുകളിലൊന്നാണ് പൊതുമരാമത്ത്. കഴിഞ്ഞ  മന്ത്രിസഭയിൽ വകുപ്പ് സുധാകരന് നൽകിയതു കാരണം പരിമിതമായ വിഭവ സമാഹരണം മാത്രമാണ് പാർട്ടിക്കും മുഖ്യമന്ത്രിക്കും കിട്ടിയത്. ഇതിൽ ആശങ്കാകുലനായ മുഖ്യമന്ത്രിയാണ് സ്വന്തം മരുമകനെ പൊതുമരാമത്ത് മന്ത്രിയാക്കിയത്. എന്നാൽ മന്ത്രിയായതു മുതൽ റിയാസിൻെറ സ്വഭാവം മാറി. ഹൈക്കാടതിയിൽ നിന്നും കൊട്ട് കിട്ടി തുടങ്ങിയതോടെ മന്ത്രി എല്ലാവർക്കും എതിരായി .വിഭവവുമില്ല സമാഹരണവുമില്ല എന്നതാണ് പൊതുമരാമത്ത് വകുപ്പിൻ്റെ അവസ്ഥ .

 

പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാർ മന്ത്രിക്ക് എതിരായി  കഴിഞ്ഞു.. മന്ത്രിക്ക് ജീവനക്കാർ എന്നു കേട്ടാൽ അലർജിയാണെന്ന്  ജീവനക്കാർ പറയുന്നു. ജീവനകാർക്കാകട്ടെ മന്ത്രി എന്നു കേട്ടാലും അലർജിയാണ്. ഇരു വിഭാഗവും തമ്മിലുള്ള വിശ്വാസം നഷ്ടമായി . നിരന്തരം ജീവനക്കാരെ വിമർശിക്കുന്ന  മുൻ മന്ത്രി സുധാകരനെ പോലെയാണ് മന്ത്രി റിയാസെന്ന് ജീവനക്കാർ വിലയിരുത്തുന്നു. ജീവനക്കാർക്കെതിരെ കേസെടുക്കാൻ  വരെ മന്ത്രി പോലീസിന് നിർദ്ദേശം നൽകി.

 

താൻ പിണറായിയുടെ മരുമകനായതാണ് വിരോധത്തിന് കാരണമെന്ന് റിയാസിനറിയാം. അതിൽ അദ്ദേഹത്തിന് സങ്കടമുണ്ടെങ്കിലും വിമർശനങ്ങളെ ധീരമായി നേരിടാനാണ് മന്ത്രിയുടെ തീരുമാനം. റോഡിലെ കുഴികളെ കുറിച്ച് കേന്ദ്രത്തിനെതിരെ കുറ്റം പറഞ്ഞിരുന്ന റിയാസ് വളരെ പെട്ടെന്നാണ് മന്ത്രിമാർക്കിടയിൽ ഏറെ മോശക്കാരനായത്. അതിനാലാണ്  ഉദ്യോഗസ്ഥരെ സഹായിക്കാൻ പോയ വിജിലൻസിനെതിരെ റിയാസ് സംസാരിച്ചത്. ഉദ്യോഗസ്ഥർ കുറ്റം ചെയ്താൽ അവരെ രക്ഷിക്കാൻ ശ്രമിക്കുന്നത് അഴിമതിയാെണെന്ന് മന്ത്രി റിയാസ് പറയുന്നു. അതിനാൽ പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാർ  സൂക്ഷിക്കുന്നതാണ് അവർക്ക് നല്ലത്.

 

റിയാസിനെതിരെ പിണറായിക്ക് ശുണ്ഠി വരുന്നുണ്ടെങ്കിലും അദ്ദേഹം പ്രതികരിക്കാൻ അശക്തനാണ്.  മകൾ അദ്ദേഹത്തിൻ്റെ ദൗർബല്യമാണ്. വീണാ വിജയനാണെങ്കിൽ  റിയാസിലുള്ള നിയന്ത്രണവും നഷ്ടമായി.  നിരന്തരമായി അനുഭവിക്കുന്ന മാനസിക സമ്മർദ്ദം റിയാസിനെ വല്ലാത്തൊരു അവസ്ഥയിലെത്തിച്ചെന്നാണ് കേൾക്കുന്നത്. അതിനിടയിലാണ് കപ്പലിൽ നിന്നു തന്നെ കള്ളൻ ഇറങ്ങുന്നത്. 

                 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു... ഹരികുമാര്‍ അന്തരിച്ചുഅര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....  (3 hours ago)

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്, മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതി വിധിയിലെ വിശദാംശങ്ങൾ പുറത്തുവന  (3 hours ago)

ഭക്തര്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴും വിഷമുണ്ടെന്നതിന് ശാസ്ത്രീയ തെളിവുമായി വരൂ, എന്നിട്ട് അരളിപ്പൂ വിലക്കാം എന്ന നിലപാടുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടക്കം അചഞ്ചലരായി നില്‍ക്കുന്നു.! എന്  (3 hours ago)

പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നും നാളെയും പുതുപ്പള്ളി ടൗൺ ഭാഗത്തേക്ക് പോലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് പുനഃരാരംഭിക്കാനിയില്ല... ഐ എൻ ടി യു സിയും സ്വതന്ത്ര സംഘടനകളും ചേർന്ന് ടെസ്റ്റ് വിവിധയിടങ്ങളിൽ തടഞ്ഞു...  (3 hours ago)

നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി  (3 hours ago)

ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറി; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (3 hours ago)

സ്വകാര്യസന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യാത്രതിരിച്ചത് അവധിക്കാല വിശ്രമം കൂടി ലക്ഷ്യമിട്ട്.... തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിൽനിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്....  (3 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാര്‍ഡ് മോഷണത്തിനും ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു ,തിങ്കളാഴ്ച പരിഗണിക്കും  (3 hours ago)

ഗസ്സയിലെ കിഴക്കൻ റഫ ഒഴിയാൻ ഇസ്രായേൽ സേനയുടെ ഭീഷണി... ഒരു ലക്ഷത്തിലധികം ഫലസ്തീനികളോടാണ് കിഴക്കൻ റഫയിൽ നിന്ന് ഒഴിയാൻ ഇസ്രായേൽ സേന ഉത്തരവിട്ടത്... വെടിനിർത്തലിനായി ഈജിപ്തിലെ കെയ്റോയിൽ നടന്ന ചർച്ച പരാജയപ  (4 hours ago)

യുവാവിനെ മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസ്; മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (4 hours ago)

കോട്ടയം ചിങ്ങവനത്ത് വന്‍ എംഡിഎംഎ വേട്ട; അന്തര്‍ സംസ്ഥാന ബസ്സില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍  (4 hours ago)

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ  (5 hours ago)

കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്.  (5 hours ago)

മേയറും എംഎല്‍എയും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തില്‍ അവസാനം നിയമം നിയമത്തിന്റെ വഴിയില്‍... കന്റോൺമെന്റ് പൊലീസിനോടാണ് കേസെടുക്കാൻ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ടേറ്റ് കോ  (5 hours ago)

Malayali Vartha Recommends