Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മഴ ദുർബലമാകുന്നു.... ഇന്നും നാളെയും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത


സങ്കടക്കാഴ്ചയായി... തിരുവല്ലത്ത് റോഡ് മുറിച്ചുകടക്കവേ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വയോധികരായ സഹോദരിമാർക്ക് ദാരുണാന്ത്യം


ഈ രാശിക്കാർക്ക് പ്രമോഷനും അപ്രതീക്ഷിത ധനയോഗവും!


കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട്... ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.... ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി നല്‍കി, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല


ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിയെ കുടുക്കിയ ധീരനായ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി...

സ്വപ്ന സുരേഷിനെതിരെ ഗോവിന്ദന്റെ പടയൊരുക്കം: തന്‍റെ വ്യക്തി ജീവിതത്തെ കരിനിഴലിൽ ആക്കി:- മാനനഷ്ടക്കേസ് ഇന്ന് ഫയൽ ചെയ്യും...

02 MAY 2023 11:40 AM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്ക് എതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള വഴി എംവി ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്‌തെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് മാനനഷ്ടകേസ് ഫയൽ ചെയ്യും. തളിപ്പറമ്പ് കോടതിയിൽ നേരിട്ട് ഹാജരായാണ് ഹർജി നൽകുക. സ്വപ്നയുടെ ആരോപണത്തിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നും, ആരോപണം തന്‍റെ വ്യക്തി ജീവിതത്തെ കരിനിഴലിൽ ആക്കിയെന്നും 10 കോടിരൂപ നഷ്ടപരിഹാരം വേണമെന്നുമാണ് എംവി ഗോവിന്ദന്റെ ആവശ്യം.

സമാന സംഭവത്തിൽ സിപിഎം ഏരിയാ സെക്രട്ടറി നൽകിയ പരാതിയിൽ പോലീസ് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തിരിന്നെങ്കിലും ഹൈക്കോടതി അന്വേഷണം തടഞ്ഞിരിക്കുകയാണ്. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ അപകീർത്തി കേസ് എന്ന നിലയിൽ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷ് പോലീസിൽ പരാതി നൽകിയിരുന്നു.

ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കൽ, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചുമത്തിയാണ് സ്വപ്ന സുരേഷിനും, വിജേഷ് പിള്ളക്കുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്. പിന്നാലെ സ്വപ്‌ന സുരേഷ് കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. ഇതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ട് തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

അതേ സമയം ചില്ലിക്കാശു പോലും നഷ്ടപരിഹാരം നല്‍കില്ലെന്നും മാപ്പു പറയില്ലെന്നും സ്വപ്‌ന സുരേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതു നിയമ നടപടികളും നേരിടാന്‍ തയാറാണ്. എന്താണ് പറഞ്ഞതെന്ന് വ്യക്തമായി മനസ്സിലാക്കാതെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും സ്വപ്‌ന പറഞ്ഞിരുന്നു. സ്വപ്നയുടെ നിലപാട് ശരിയല്ല. വിട്ടുകൊടുക്കില്ലെന്നും എം.വി ഗോവിന്ദന്‍ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

മാപ്പ് പറയില്ലെന്ന് ചൂണ്ടിക്കാട്ടി സ്വപ്‌ന സുരേഷ് എം.വി.ഗോവിന്ദന് അയച്ച മറുപടി പുറത്ത് വന്നിരുന്നു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു എം വി ഗോവിന്ദന്‍ സ്വപ്നയ്ക്ക് വക്കീല്‍ നോട്ടീസയച്ചത്. എം.വി. ഗോവിന്ദനോട് മാപ്പുപറയില്ലെന്നും ഒരുകോടിരൂപയുടെ പത്ത് ശതമാനം കോടതി ഫീസ് കെട്ടി എം.വി. ഗോവിന്ദന്‍ കേസിനുപോകുമോ എന്നറിയാന്‍ കാത്തിരിക്കുകയാണെന്നും സ്വപ്ന അഭിഭാഷകന്‍ മുഖേന മറുപടി നൽകുകയായിരുന്നു.

എം.വി. ഗോവിന്ദനെക്കുറിച്ച് വിജേഷ് പിള്ള പറഞ്ഞാണ് അറിയുന്നത്. അതിനാല്‍ത്തന്നെ സമൂഹത്തിലെ നല്ല പേരിന് കോട്ടംതട്ടിക്കാനുദ്ദേശിച്ചുള്ള പ്രസ്താവനയെന്ന വാദം നിലനില്‍ക്കില്ല. വിജേഷ് പിള്ളയെ എം.വി. ഗോവിന്ദന്‍ അയച്ചു എന്ന് ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞിട്ടില്ല. തന്നെ എം.വി. ഗോവിന്ദന്‍ അയച്ചെന്ന് വിജേഷ് പിള്ള അറിയിച്ചുവെന്നാണ് പറഞ്ഞത്. അതിനാല്‍ എം.വി. ഗോവിന്ദനയച്ച മാനനഷ്ട നോട്ടീസ് അടിസ്ഥാനരഹിതമാണ്.

നഷ്ടപരിഹാരമായി ചില്ലിക്കാശുപോലും തരില്ലെന്നും സ്വപ്നാ സുരേഷ് മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. സ്വപ്‌നയുടെ മറുപടി സംബന്ധിച്ച് നടത്തിയ ഗോവിന്ദന്റെ പ്രതികരണത്തിൽ വിജേഷ് പിള്ള പറഞ്ഞുവെന്ന് കരുതി അത് അന്വേഷിക്കാതെ പറയാന്‍ പാടില്ല. മാധ്യമങ്ങളോടോ മറ്റോ പ്രസ്താവന നടത്തുമ്പോള്‍ അതിന്റെ വസ്തുത പരിശോധിക്കേണ്ട ഉത്തരവാദിത്വം പറയുന്നവര്‍ക്കുണ്ടെന്ന് ഗോവിന്ദന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് തനിക്ക് അപകീർത്തിയുണ്ടാക്കിയെന്നാണ് നോട്ടീസിൽ പറയുന്നത്.

നിയമ നടപടിയിൽ നിന്ന് ഒഴിവാകണമെങ്കിൽ ആരോപണം പിൻവലിച്ച് പ്രമുഖ മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നായിരുന്നു അഡ്വ. നിക്കോളാസ് ജോസഫ് മുഖേന അയച്ച നോട്ടീസിലൂടെ ആവശ്യപ്പെട്ടിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ കോടതിയിൽ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കാൻ വിജേഷ് പിള്ള എന്നയാൾ മുഖേന വൈറ്റ്ഫീൽഡിലെ ഹോട്ടലിൽ വിളിച്ചുവരുത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നാണു സ്വപ്ന വെളിപ്പെടുത്തിയത്.

കേരളം വിട്ടില്ലെങ്കിൽ പിന്നെ ഒത്തുതീർപ്പ് ഉണ്ടാകില്ലെന്നും, ആയുസ്സിന് ദോഷംവരുമെന്നും പറയാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞതായി വിജേഷ് പിള്ള പറഞ്ഞുവെന്നും സ്വപ്ന ആരോപിച്ചിരുന്നു. തുടര്‍ന്ന് സ്വപ്‌നയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എം വി ഗോവിന്ദന്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി വക്കീൽ നോട്ടീസ് അയക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ.... അജ്മാനിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു  (4 minutes ago)

കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു...  (22 minutes ago)

23-ാമത് കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾക്ക് സ്വീകരണം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി  (41 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം...  (56 minutes ago)

കോഴിക്കോട് ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തേയ്ക്ക് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

കേരളത്തിലെ മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്; ടി.ജി മോഹന്‍ദാസിന്റെ അറസ്റ്റിനെതിരെ ബിജെപി  (1 hour ago)

ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു, ഇന്ന് കോടതിയിൽ ഹാജരാക്കും.  (1 hour ago)

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി  (1 hour ago)

ഹയർ സെക്കൻഡറി ഒന്നാം വർഷം സ്‌കൂൾ, വിഷയം മാറ്റത്തിന്‌ അലോട്ട്‌മെന്റ്‌ ലഭിച്ചവർക്ക്‌ ഇന്ന് പകൽ 11 മുതൽ നാളെ വൈകുന്നേരം നാലുവരെ പ്രവേശനം നേടാം  (2 hours ago)

കർക്കടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സർവീസ് സമയം നീട്ടി...  (2 hours ago)

  കെ.എസ്.ആർ.ടി.സിയിൽ സ്വിഫ്റ്റിൽ ഉൾപ്പെടെ താൽക്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കും  (2 hours ago)

ഇ​ടു​ക്കി അ​ണ​​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 50 ശ​ത​മാ​നം ഉ​യ​ർന്ന നിലയിൽ...  (2 hours ago)

പരിക്കേറ്റ സായി സുദർശന് പകരം സർഫറാസ് ഖാനെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി  (2 hours ago)

കാറിടിച്ച് തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ മെഡിക്കൽ വിദ്യാർഥിനി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

സംസ്ഥാനത്ത് മഴ ദുർബലമാകുന്നു.... ഇന്നും നാളെയും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത  (3 hours ago)

Malayali Vartha Recommends