Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മഴ ദുർബലമാകുന്നു.... ഇന്നും നാളെയും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത


സങ്കടക്കാഴ്ചയായി... തിരുവല്ലത്ത് റോഡ് മുറിച്ചുകടക്കവേ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വയോധികരായ സഹോദരിമാർക്ക് ദാരുണാന്ത്യം


ഈ രാശിക്കാർക്ക് പ്രമോഷനും അപ്രതീക്ഷിത ധനയോഗവും!


കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട്... ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.... ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി നല്‍കി, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല


ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിയെ കുടുക്കിയ ധീരനായ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി...

ആരോപണങ്ങള്‍ മുഖ്യമന്ത്രിയോളം വരെ എത്തിക്കുന്നതില്‍ പ്രതിപക്ഷം വിജയം കൈവരിച്ചിരുന്നെ്ങ്കിലും മുഖ്യന്റെ മകനിലേയ്ക്കും അമ്മാവനിലേയ്ക്കും അത് എത്തിച്ചത് ശോഭ സുരേന്ദ്രന്‍ തന്നെയാണ്. ആരോപണങ്ങള്‍ അവിട എത്തിച്ചു എന്നു മാത്രമല്ല, പ്രതിപക്ഷം എന്തിന് ഒളിച്ചു കളിക്കുന്നുവെന്ന ചോദ്യം ചോദിച്ച് പ്രതിപക്ഷത്തെയും അവര്‍ വെട്ടിലാക്കി

03 MAY 2023 06:48 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

പ്രതിപക്ഷം പത്ത് പന്ത്രണ്ട് ദിവസമായി പ്ത്രസമ്മേളനം നടത്തി ഉന്നയിച്ചു കൊണ്ടിരുന്ന എ.ഐ ക്യാമറ അഴിമതി ഇന്നലെ ഒറ്റ ദിവസം കൊണ്ട് ബിജെപി പാളയത്തിലേയ്ക്ക് ചേക്കേറിയ കാഴ്ചയാണ് നമ്മള്‍ കണ്ടത്. അതും ബിജെപി അധ്യക്ഷനെയും മറികടന്ന് ബിജെപി ഉപാധ്യക്ഷ ശേഭാസുരേന്ദ്രനാണ് സിപിഎമ്മിന്റെയും മുഖ്യമന്ത്രിയും കടയ്ക്കല്‍ കത്തി വെയ്ക്കുന്ന തരത്തില്‍ തീയിട്ടത്. ആരോപണങ്ങള്‍ മുഖ്യമന്ത്രിയോളം വരെ എത്തിക്കുന്നതില്‍ പ്രതിപക്ഷം വിജയം കൈവരിച്ചിരുന്നെ്ങ്കിലും മുഖ്യന്റെ മകനിലേയ്ക്കും അമ്മാവനിലേയ്ക്കും അത് എത്തിച്ചത് ശോഭ സുരേന്ദ്രന്‍ തന്നെയാണ്. ആരോപണങ്ങള്‍ അവിട എത്തിച്ചു എന്നു മാത്രമല്ല, പ്രതിപക്ഷം എന്തിന് ഒളിച്ചു കളിക്കുന്നുവെന്ന ചോദ്യം ചോദിച്ച് പ്രതിപക്ഷത്തെയും അവര്‍ വെട്ടിലാക്കി. ക്യാമറ വിവാദം എന്ന പ്രതിബന്ധങ്ങളേയും മറികടന്ന് സിപിഎമ്മിന്റെ ആസ്ഥാനത്തേയ്ക്ക് തന്നെ ചെല്ലുന്ന കാഴ്ചയാണുള്ളത്.

ആരാണ് പ്രകാശ് ബാബു, ചാനല്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നിന്ന പേരായിരുന്നു അത്. ആ പേര് പുറത്തു വിട്ടത് ശോഭ സുരേന്ദ്രനും. പ്രകാശ് ബാബു ആഗോള ബിസിനസുകാരനും അതിനേക്കാളുപരി പിണറായി വിജയന്റെ മകന്‍ വിവേകിന്റെ ഭാര്യാപിതാവുമാണ്. പ്രകാശ് ബാബുവും എ.ഐ ക്യാമറ വിവാദവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ചോദിച്ചാല്‍ വ്യാജ രേഖകളില്‍ പ്രകാശ് ബാബു എന്നൊരാളില്ല. എന്നാല്‍ കരാര്‍ നേടാനായി നടത്തിയ സൂം മീറ്റിംഗില്‍ വ്യാജ ഐഡിയില്‍ പങ്കെടുത്ത ആള്‍ പ്രകാശ് ബാബുവാണെന്ന വിവരം പുറത്തു വന്നിട്ടുണ്ട്. രഞ്ജിത്, ജിതേഷ്, തുടങ്ങിയ പേരുകളോടൊപ്പം പ്രകാശ് ബാബുവിന്റെ പേരും ഉണ്ടായിരുന്നു. വിവാദമായപ്പോള്‍ കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ആ പേര് ഒഴിവാക്കുകയായിരുന്നു.

റോഡുകളും, പാലങ്ങളും, ബില്‍ഡിംഗുകളും നിര്‍മ്മിക്കുന്ന കമ്പനിയ്ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റജിലന്‍സ് രംഗത്ത് മുന്‍പരിചയുമുണ്ടോയെന്ന് ചോദിച്ചാല്‍ മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവാണ് കരാറിന് പുറകിലെന്ന ഉത്തരമാണ് കേരളത്തിന് കിട്ടുക. നൂറ്റി അന്‍പതില്‍ പരം കോടി രൂപയുടെ വെട്ടിപ്പ് നടന്നിരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല കണക്ക് നിരത്തിയാണ് പറഞ്ഞത്. അഴിമതി ആരോപണങ്ങളില്‍ മഹാമൗനിയായി തുടരുന്ന മുഖ്യന്റെ വായ തുറപ്പിക്കാനായി വി.ഡി.സതീശന്‍ വെല്ലുവിളി മുഴക്കി കൊണ്ടാണ് രംഗത്തിറങ്ങിയിരിക്കുന്നത്. സിപിഎമ്മോ സര്‍ക്കാരോ ഇതൊന്നും കേട്ടഭാവമില്ല. എന്നാല്‍ ക്യാമറ ഇടപാടില്‍ എന്തോ ചീഞ്ഞു നാറുന്നുണ്ടെന്ന് പാര്‍ട്ടിയിലെ പുതുതലമുറ മനസിലാക്കുന്നുണ്ട്. എന്നാല്‍ പരമാവധി ന്യായീകരിച്ച് മുഖ്യന്റെ പ്രീതി സമ്പാദിക്കാനായി നെട്ടോട്ടമോടുകയാണ് യുവ നേതാക്കള്‍. വേദികള്‍ കിട്ടുന്നിടത്തെല്ലാം പിണറായി സൂക്തം പാടി പുകഴ്ത്തുന്നതില്‍ അവര്‍ പ്രത്യേക കഴിവ് തന്നെയാണ് തെളിയിച്ചു കൊണ്ടിരിക്കുന്നത്.

പ്രകാശ് ബാബുവിന്റെ കൂട്ടത്തില്‍ മുന്‍പ് വി.എസ് പറഞ്ഞ വെറുക്കപ്പെട്ടവന്‍ ഫാരിസ് അബൂബക്കറും ഉണ്ടെന്ന കാര്യവും ശേഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ മുഖ്യന്റെയും കുടുംബത്തിന്റെയും ബിസിനസ് പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനായി ഫാരിസും, പ്രകാശ് ബാബുവും കിണഞ്ഞ് പരിശ്രമിക്കുന്നതായും, കേരളത്തില്‍ നിന്ന് കൊള്ളയടിക്കുന്ന പണം വിദേശ നിക്ഷേപമായി മാറ്റി പിണറായി വിജയന്‍ സര്‍വ്വരാജ്യ തൊഴിലാളികളെയല്ല് സര്‍വ്വരാജ്യ മുതലാളിമാരെയാണ് സംരക്ഷിക്കുന്നതെന്ന ആരോപണം സിപിഎമ്മില്‍ വരും ദിവസങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കുമെന്നാണ് കരുതുന്നത്. പ്രതിപക്ഷം അഴിമതി പുറത്തു കൊണ്ടു വന്നെങ്കിലും കരാര്‍ ഒപ്പിച്ചെടുത്ത പ്രകാശ് ബാബുവിന്റെ പേര് മാത്രം പുറത്തു പറയാത്തത് അവര്‍ക്കും അഴിമതിയില്‍ പങ്കുള്ളതുകൊണ്ടാണെന്ന് ശേഭ സുരേന്ദ്രന്‍ പറഞ്ഞു.

അതോടെ , പ്രതിപക്ഷത്തും നിരാശയായി. പ്രതിപക്ഷം കടുത്ത ആയുധമായി സര്‍ക്കാരിനെതിരെ കൊണ്ടുവരാന്‍ പദ്ധതിയിട്ട ക്യാമറ അഴിമതിയ്‌ക്കെതിരെ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി പേലും നല്കിയിട്ടില്ല. മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അല്ലാതെ അഴിമതിക്കാരെ കണ്ടെത്താനല്ലെന്നും ശോഭ വാദിക്കുന്നു.സിബി ഐ ഡയറക്ടര്‍ക്ക് രേഖകള്‍ സഹിതം പരാതി നല്കിയിട്ടുണ്ട്. സിബി ഐ ആദ്യം ആന്റ് കറപ്ഷന്‍ ബ്യൂറേയ്ക്ക് കേസ് കൈമാറും. അഴിമതി നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ സിബി ഐ അന്വേഷണം വരുമെന്നു തന്നെയാണ് ശേഭ സുരേന്ദ്രന്‍ പറയുന്നത്. ബിജെപി പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നിരവധി തവണ ഇതു സംബന്ധിച്ച് പത്ര സമ്മേളനം നടത്തിയെങ്കിലും പ്രകാശ് ബാബുവിന്റെ പേര് പറഞ്ഞിരുന്നില്ല. പിണറായി വിജയന്റെ കുടംബത്തെ സുരക്ഷിതമാക്കാന്‍ വേണ്ടി അവര്‍ വന്‍കിട ബിസിനസുകളില്‍ പങ്കാളിയായിട്ടുണ്ട്. മകനും, മകളുമാണ് കേരളത്തിന് പുറത്തിരുന്ന് ഇതു നിയന്ത്രിച്ചു കൊണ്ടിരിക്കുന്നതെന്ന വിവരമാണ് ഓരോ അഴിമതി കേസിലും പുറത്തു വരുന്നത്.

വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എ ഐ ക്യാമറ കരാറുകള്‍ സര്‍ക്കാര്‍ മരവിപ്പിക്കാനിടയുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. കരാര്‍ മരവിപ്പിച്ച് വീണ്ടും ടെന്‍ഡര്‍ ചെയ്യണമെന്ന ആവശ്യവും മന്ത്രിമാരില്‍ ചിലര്‍ ഉയര്‍ത്തിയിട്ടുണ്ട്. ക്യാബിനറ്റ് യോഗത്തില്‍ പേലും കാണിക്കാതെ രഹസ്യമാക്കിവെച്ച കമ്പനികളുടെ പേര് വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ മന്ത്രിമാര്‍ക്ക്ും മറുപടിയില്ല. തങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ പോലും കമ്പനികളുടെ പേര് രഹസ്യമാക്കി വെച്ചതിന് പിന്നില്‍ ഗുഡലക്ഷ്യമുണ്ടെന്ന വാദിക്കുന്ന മന്ത്രിമാരുമുണ്ട്. എന്നാല്‍ പിണറായി വിജയനെ എതിര്‍ക്കാനുള്ള ശേഷിയില്ലാത്തതിനാല്‍ മന്ത്രിമാര്‍ ആരോപണങ്ങള്‍ക്കെതിരെ മുഖം തിരിക്കുകയാണ്. ക്യാമറ വിവാദത്തിന്റെ പിഴവെല്ലാം ഗതാഗത വകുപ്പിന് മേലില്‍ ചാരി തല്ക്കാലം തലയൂരാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാരെന്നറിയുന്നു.

 രാണ്ടാം ലാവ്‌ലിന്‍ അഴിമതിയെന്ന തരത്തില്‍ പ്രതിപക്ഷകക്ഷികള്‍ എ ഐ ക്യാമറകള്‍ക്കെതിരെ വ്യാപക അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തി വിടുന്നതിനെതിരെ യാതൊരു പ്രതികരണവുമില്ലാത്ത സര്‍ക്കാര്‍, ക്യാമറകള്‍ വഴി പെറ്റി പിരിക്കല്‍ നടപടികള്‍ക്ക് തുടക്കം കുറിക്കാനൊരുങ്ങുന്നു.  എന്നാല്‍ കേളത്തിലെ വാഹന യാത്രക്കാരെ പിഴിയാനുള്ള നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ നില്ക്കുകയാണ് സര്‍ക്കാരും. റോഡ് ക്യാമറകളുടെ പൂര്‍ണ തോതിലുള്ള പ്രവര്‍ത്തനം 19ന് തുടങ്ങുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നു ഗതാഗതവകുപ്പ് വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ് .ഒരു മാസമാണു മുന്നറിയിപ്പിനു  നിശ്ചയിച്ചിരുന്നത്. അതുകഴിഞ്ഞാല്‍ നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ അടയ്ക്കാനുള്ള ചെലാന്‍ അയച്ചു തുടങ്ങും. ആദ്യമാസം നിയമം ലംഘിച്ച് ക്യാമറയില്‍ കുടുങ്ങുന്നവര്‍ക്കു ബോധവല്‍ക്കരണ നോട്ടിസ് അയയ്ക്കുമെന്ന മന്ത്രിയുടെ നിര്‍ദേശം നടപ്പായില്ല.

 കെല്‍ട്രോണ്‍ നോട്ടിസയക്കണമെന്ന് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. എന്നാല്‍ പിഴയില്ലാതെ നോട്ടിസ് അയയ്ക്കാന്‍ പണമില്ലെന്ന നിലപാടിലാണ് കെല്‍ട്രോണ്‍. നോട്ടിസ് അയയ്ക്കാന്‍ ലക്ഷങ്ങള്‍ ചെലവാകുമെന്നതായിരുന്നു കെല്‍ട്രോണിന്റെ നിലപാട്. കരാറിലും ഉകരാറിലും തട്ടിക്കൂട്ട് കമ്പനികളും, ദുരൂഹതകളും നിലനില്ക്കുന്നതിനാല്‍ നോട്ടീസ് അയയ്ക്കുന്ന ചിലവ് വഹിക്കാന്‍ ആരും തയ്യാറാകുന്നില്ല. കെല്‍ട്രോണാകട്ടെ കരാറുകള്‍ മറിച്ചു വിറ്റ് കോടികള്‍ ലാഭം കൊയ്തു കൊണ്ടിരിക്കുകയാണ്. കരാറില്‍ പറയുന്ന തരത്തില്‍ നോട്ടീസ് അയയ്ക്കണമെങ്കില്‍ കൂടുതല്‍ പെറ്റി ഉണ്ടാകേണ്ടതാണ്. എന്നാല്‍ പരീക്ഷാണാര്‍ത്ഥം ഒരു മാസം ബേധവല്‍ക്കരണം എന്ന വ്യവസ്ഥ കരാറില്‍ ഇല്ലായിരുന്നു. പൊതുജനരോക്ഷം രൂക്ഷമായപ്പോള്‍ സര്‍ക്കാരാണ് ഒരു മാസത്തെ ബോധവല്‍ക്കരണ നോട്ടീസുകള്‍ നല്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്. പെറ്റിയില്‍ നിന്നു ലഭിക്കുന്ന വരുമാനത്തില്‍ നിന്നുമാത്രമാണ് നോട്ടീസ് ചിലവുകള്‍ക്കും പണം കണ്ടെത്തേണ്ടതെന്നിരിക്കെ വരവില്ലാത്തതിനാല്‍ കെല്‍ട്രോണ്‍ കൈമലര്‍ത്തുകയാണുണ്ടായത്. അതോടെ സര്‍ക്കാരും വെട്ടിലായ സാഹചര്യത്തിലാണ് കരാര്‍ മരവിപ്പിക്കാനുള്ള ആലോചനകല്‍ നടക്കുന്നത്.

മെയ് 19 ന് എ ഐ ക്യാമറകള്‍ വഴി പിഴ ഈടാക്കി തുടങ്ങാന്‍ ഗതാഗത വകുപ്പ് നിശ്ചയിച്ചതിനെ കുറിച്ച് സര്‍ക്കാരിന് യാതൊരു അറിവുമില്ല. 19 മുതല്‍ വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഗതാഗത നിയമങ്ങളില്‍ വീഴ്ച വരുത്തിയാല്‍ കനത്ത പിഴ തന്നെ ലഭിക്കും. ഹെല്‍മിറ്റില്ലായാത്ര, മൂന്നു പോരുടെ യാത്ര , സീറ്റ് ബെല്‍റ്റ്, സൈഡ് മിറര്‍ തുടങ്ങി ഏതു വഴിയ്ക്കും പിഴ എത്തും. പരമാവധി പിഴ ഈടാക്കിയാലേ കമ്പനിയ്ക്കും സര്‍ക്കാരിനും ലാഭമുണ്ടാവുകയുള്ളൂ. ലാഭം ഉാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ക്യാമറകള്‍ സ്ഥാിപിച്ചതെന്ന് വ്യക്തമണ്. 83 കോടി രൂപയ്ക്ക് തീരേണ്ട കരാര്‍ 232.23 കോടി രൂപയ്ക്ക് തട്ടിക്കൂട്ടിയതിന് പിന്നിലെ അഴിമതിയുടെ ദുരൂഹതകള്‍ പ്രതിഷേധ സമരങ്ങളായി മാറുമ്പോള്‍ ക്യാമറകള്‍ അവയുടെ പണി ചെയ്യട്ടേയെന്നാണ് ഗതാഗത വകുപ്പ് പറയുന്നത്.

ഇരുചക്രവാഹനത്തില്‍ അച്ഛനമ്മമാരോടൊപ്പം യാത്ര ചെയ്യുന്ന കുട്ടിയ്ക്ക് പിഴ ഈടാക്കുന്നത് ഒഴിവാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞെങ്കിലും ്അതിനുള്ള നടപടികളൊന്നുമുണ്ടായിട്ടില്ല. ആര്‍ട്ടിഫിഷ്യല്‍ യന്ത്രത്തെ പഠിപ്പിച്ചുവെച്ചരിക്കുന്നത് അതേ പടി പകര്‍ത്താനേ യന്ത്രത്തിന് അറിയുകയുള്ളൂ. അല്ലാതെ മന്ത്രിയുടെ വിടുവായത്തരത്തിന് അനസരിച്ച് പ്രവര്‍്ത്തിക്കാന്‍ യന്ത്രസംവിധാനത്തിന് അറിയില്ല. എന്തായാലും കേരളം മുഴുവന്‍ ആര്‍്ട്ടിഫിഷ്യല്‍ പിരവിന് തുടക്കം കുറിക്കാന്‍ പോവുകയാണ്. അതേസമയം ക്യാമറ വിവാദം തട്ടിക്കൂട്ട് കമ്പനികളെയും കടന്ന് മുഖ്യന്റെ കുടുംബത്തില്‍ തന്നെ ചുറ്റിപറ്റി നില്ക്കുകയാണ്.

സംസ്ഥാനത്തെ പല വന്‍കിട പദ്ധതികളും ഇത്തരത്തില്‍ വ്യാജകമ്പനികളും, കണ്‍സോര്‍ഷ്യങ്ങളുമുണ്ടാക്കി തട്ടിയെടുക്കുന്ന ലോബിയിലേയ്ക്കാണ് ആരോപണങ്ങള്‍ നീളുന്നത്. ആ ലോബിയുടെ വാലറ്റത്ത് മുഖ്യമന്ത്രി പിണറായി വിജയനുമുെണ്ടന്നുള്ളതാണ് ഏറെ വിചിത്രമായ കാര്യം. എന്തായാലും വാഹന യാത്രക്കാര്‍ ഇനിയൊന്നു സൂക്ഷിക്കുന്നത് നന്നായിരിക്കും . കാരണം ഗതാഗത സംസ്‌കാരം വളര്‍ത്തുകയെന്നതിനപ്പുറം പണം വാരുകയെന്ന നീചമായ അജന്‍ഡ കൂടി ക്യാമറയ്ക്ക് പിന്നിലുണ്ടെന്ന് വെളിവായിരിക്കുകയാണ്. പൊതുജനത്തെ പിഴിഞ്ഞ് കുടുംബക്കാരെ പോറ്റി അദാനിമാരാക്കാനുള്ള പിണറായി തന്ത്രമാണ് തുടങ്ങുന്നതെന്ന് വാഹന യാത്രക്കാര്‍ അറിഞ്ഞിരിക്കുന്നതും നല്ലതാണ്. പ്രതിപക്ഷത്തെയും രണ്ടായി കീറിയ ശോഭയുടെ വെളിപ്പെടുത്തലുകള്‍ ഇനി വരും ദിവസങ്ങളില്‍ കേരളം ചര്‍ച്ച ചെയ്യേണ്ടി വരും.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ.... അജ്മാനിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു  (5 minutes ago)

കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു...  (23 minutes ago)

23-ാമത് കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾക്ക് സ്വീകരണം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി  (42 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം...  (57 minutes ago)

കോഴിക്കോട് ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തേയ്ക്ക് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

കേരളത്തിലെ മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്; ടി.ജി മോഹന്‍ദാസിന്റെ അറസ്റ്റിനെതിരെ ബിജെപി  (1 hour ago)

ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു, ഇന്ന് കോടതിയിൽ ഹാജരാക്കും.  (1 hour ago)

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി  (1 hour ago)

ഹയർ സെക്കൻഡറി ഒന്നാം വർഷം സ്‌കൂൾ, വിഷയം മാറ്റത്തിന്‌ അലോട്ട്‌മെന്റ്‌ ലഭിച്ചവർക്ക്‌ ഇന്ന് പകൽ 11 മുതൽ നാളെ വൈകുന്നേരം നാലുവരെ പ്രവേശനം നേടാം  (2 hours ago)

കർക്കടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സർവീസ് സമയം നീട്ടി...  (2 hours ago)

  കെ.എസ്.ആർ.ടി.സിയിൽ സ്വിഫ്റ്റിൽ ഉൾപ്പെടെ താൽക്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കും  (2 hours ago)

ഇ​ടു​ക്കി അ​ണ​​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 50 ശ​ത​മാ​നം ഉ​യ​ർന്ന നിലയിൽ...  (2 hours ago)

പരിക്കേറ്റ സായി സുദർശന് പകരം സർഫറാസ് ഖാനെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി  (2 hours ago)

കാറിടിച്ച് തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ മെഡിക്കൽ വിദ്യാർഥിനി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

സംസ്ഥാനത്ത് മഴ ദുർബലമാകുന്നു.... ഇന്നും നാളെയും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത  (3 hours ago)

Malayali Vartha Recommends