Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മഴ ദുർബലമാകുന്നു.... ഇന്നും നാളെയും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത


സങ്കടക്കാഴ്ചയായി... തിരുവല്ലത്ത് റോഡ് മുറിച്ചുകടക്കവേ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വയോധികരായ സഹോദരിമാർക്ക് ദാരുണാന്ത്യം


ഈ രാശിക്കാർക്ക് പ്രമോഷനും അപ്രതീക്ഷിത ധനയോഗവും!


കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട്... ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.... ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി നല്‍കി, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല


ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിയെ കുടുക്കിയ ധീരനായ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി...

എല്ലാം വകുപ്പുകളിലും ഇരട്ട ചങ്കന്റെ ഒരു ബന്ധു അത് നിർബന്ധാ; ഭരണം ഇപ്പോൾ മന്ത്രിമാരും മുഖ്യമന്ത്രിയും കടന്ന് പാർട്ടിയും കടന്ന് ഭരണത്തിന്റെ എ ബി സി ഡി അറിയാത്ത മുഖ്യന്റെ അടുത്ത സുഹൃത്തുക്കളിലേക്കും ബന്ധുക്കളിലേക്കും പോകുന്നുവെന്ന് ആരെങ്കിലും പറയുന്നത് കേട്ടാൽ ആരും തെറ്റിദ്ധരിക്കരുത്; നമ്മുടെ നാട് കുത്തഴിഞ്ഞ ഭരണത്തിലേക്ക് കടന്നു കൊണ്ട് ആർക്കും എന്ത് അഴിമതിയും നടത്തം ചോദിക്കാനും പറയാനും ഒരാളും വരില്ലെന്ന അവസ്ഥയിലേക്ക് കടന്ന് കേരളം

04 MAY 2023 05:03 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

എല്ലാം വകുപ്പുകളിലും ഇരട്ട ചങ്കന്റെ ഒരു ബന്ധു അത് നിർബന്ധാ... ഭരണം ഇപ്പോൾ മന്ത്രിമാരും മുഖ്യമന്ത്രിയും കടന്ന് പാർട്ടിയും കടന്ന് ഭരണത്തിന്റെ എ ബി സി ഡി അറിയാത്ത മുഖ്യന്റെ അടുത്ത സുഹൃത്തുക്കളിലേക്കും ബന്ധുക്കളിലേക്കും പോകുന്നു എന്ന ആരെങ്കിലും പറയുന്നത് കേട്ടാൽ. ആരും തെറ്റുധരിക്കരുത് കേട്ടോ. അത് നമ്മുടെ മുഖ്യമന്ത്രിയെ കുറിച്ചേ അല്ല പറയുന്നത്. നമ്മുടെ നാട് കുത്തഴിഞ്ഞ ഭരണത്തിലേക്ക് കടന്നു കൊണ്ട് ആർക്കും എന്ത് അഴിമതിയും നടത്തം ചോദിക്കാനും പറയാനും ഒരാളും വരില്ല എന്ന അവസ്ഥയിലേക്ക് കേരളം കടക്കുകയാണ്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു തുടങ്ങിയതാണ് ജനങ്ങളെ പറ്റിക്കുന്ന പരിപാടി. അതിപ്പോൾ എ ഐ ക്യാമറയിൽ വന്നു നിൽക്കുകയാണ്. അതിലും അഴിമതി. അതും വിരൽ ചൂണ്ടുന്നത് മുഖ്യമന്ത്രിയിലേക്കും. അടുത്ത ബന്ധുവിലേക്കും. നശിച്ച് നാരാണകല്ലെടുത്തിരിക്കുകയാണ് കേരളം. എഐ ക്യാമറയിൽ ആദ്യമാസം നിയമം ലംഘിച്ച് ക്യാമറയിൽ കുടുങ്ങുന്നവർക്കു ബോധവൽക്കരണ നോട്ടിസ് അയയ്ക്കുമെന്ന മന്ത്രിയുടെ നിർദ്ദേശം നടപ്പായില്ല. പക്ഷെ റോഡ് ക്യാമറകളുടെ പൂർണ തോതിലുള്ള പ്രവർത്തനം 19ന് തുടങ്ങും എന്ന സർക്കാർ പറയുന്നത് എന്ത് ആത്മവിശ്വാസത്തിലാണോ എന്തോ..ഒരു മാസമാണു മുന്നറിയിപ്പിനു നിശ്ചയിച്ചിരുന്നത്. അതുകഴിഞ്ഞാൽ നിയമം ലംഘിക്കുന്നവർക്ക് പിഴ അടയ്ക്കാനുള്ള ചെലാൻ അയച്ചു തുടങ്ങും.ആദ്യമാസം ചെല്ലാൻ എത്താത്തിന് കാരണം കെട്രോണിന്റെ പിടിവാശിയാണ്.

കെൽട്രോൺ നോട്ടിസയക്കണമെന്ന് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. എന്നാൽ പിഴയില്ലാതെ നോട്ടിസ് അയയ്ക്കാൻ പണമില്ലെന്ന നിലപാടിലാണ് കെൽട്രോൺ. നോട്ടിസ് അയയ്ക്കാൻ ലക്ഷങ്ങൾ ചെലവാകുമെന്നതായിരുന്നു കെൽട്രോണിന്റെ നിലപാട്. ഇതോടെ മന്ത്രിയുടെ പ്രഖ്യാപനം ജലരേഖയായി. പുറത്തു വന്ന വിവരങ്ങളിൽ ഉപകരാറുകളിലൂടെ കെൽട്രോൺ ഈ പദ്ധതിയിൽ ഒരു പണിയും എടുക്കാതെ ലാഭമുണ്ടാക്കുകയായിരുന്നു. എന്നിട്ടും മന്ത്രി പറയുന്നത് പോലും പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ പ്രവർത്തിച്ചില്ല.ഇതിനിടയിൽ കഴിഞ്ഞ ദിവസം ഒരു വലിയ ബോംബ് തന്നെയാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പൊട്ടിച്ചത്..കുറെ കാലമായി മാധ്യമ ചർച്ചകളിലും പൊതു പരിപാടികളിൽ ഒന്നും കാണാൻ ഇല്ലായിരുന്ന ശോഭ ഇന്നലെ മാധ്യമങ്ങളെ കാണാൻ വരുമ്പോൾ..കൈയിൽ ഉണ്ടായിരുന്നത്..മുഖ്യനെതിരെയുള്ള ഒരു ആയുധം ആകുമെന്ന് കരുതിയില്ല..ഇത്രയും എ ഐ ക്യാമറയും കെൽട്രോണും , ഉപകരാർ നൽകിയ കമ്പനിയുമായിരുന്നു ചർച്ചയിൽ എങ്കിൽ, ഇന്നലെ ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തലുകളോട് കൂടി അന്വേഷണത്തിന്റെ ദിശ തന്നെ മാറുകയാണ്..അന്വേഷണം നേരെ ഇപ്പോൾ മുഖ്യമന്ത്രിയിലേക്ക് തിരിഞ്ഞ അവസ്ഥയാണ്...അതിൽ ഇത്രയും നാൾ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച പ്രതിപക്ഷത്തിനിട്ട് താങ്ങാനും ശോഭ സുരേന്ദ്രൻ മടിച്ചില്ല...എ.ഐ ക്യാമറ ടെൻഡർ എടുത്തത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് പ്രകാശ് ബാബുവിന്റെ ബിനാമി കമ്പനിയാണെന്ന് മനസിലാക്കിയിട്ടും

ആ പേര് പറയാതിരിക്കാൻ ശ്രദ്ധിച്ച പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്ക് ബോൺവിറ്റ കൊടുക്കുന്ന പണിയാണ് ചെയ്യുന്നതെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ.കേരളത്തിന്റെ ഉപമുഖ്യമന്ത്രിയായാണ് സതീശനെ ജനം കാണുന്നത്. പരസ്പര സഹായ മുന്നണിയായാണ് ഭരണപക്ഷവും പ്രതിപക്ഷവും കേരളത്തിൽ പ്രവർത്തിക്കുന്നത്. കണ്ണൂരിലെ വ്യവസായിയാണ് ക്യാമറ സ്ഥാപിച്ചതിന് പിന്നിൽ എന്ന് പറയുമ്പോഴും ആ പേര് ചർച്ചയിൽ വരരുതെന്ന് പ്രതിപക്ഷത്തിന് ആഗ്രഹമുണ്ടെന്നും അവർ പറഞ്ഞു.ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും പേര് പരാമർശിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, അദ്ധ്യക്ഷൻ പറയുന്നത് തന്നെ ഉപാദ്ധ്യക്ഷയും പറയണമെന്ന് ശഠിക്കരുത് എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം.

എ.ഐ ക്യാമറ സ്ഥാപിച്ചതിന് പിന്നിലെ തട്ടിപ്പുകൾ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നൽകി. സംസ്ഥാന സർക്കാർ ഏജൻസികളുടെ അന്വേഷണത്തെ തന്റെ വഴിക്കു കൊണ്ടുപോകുന്നതിൽ മിടുക്കുള്ളയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. 7 ലക്ഷം പേർക്ക് തൊഴിൽ നൽകിയെന്നാണ് സർക്കാരിന്റെ അവകാശവാദം. ആ പട്ടിക പുറത്തു വിടാൻ പി.എസ്.സിയെ വെല്ലുവിളിക്കുന്നു.ബിനാമി പേരിൽ ടെൻഡർ നൽകിയത് മുഖ്യമന്ത്രിയുടെ മകൻ്റെ ഭാര്യാപിതാവ് പ്രകാശ് ബാബുവിനാണെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചു. ബിസിനസുകാരനായ പ്രകാശ് ബാബുവിൻറെ ബിനാമിയാണ് ക്യാമറ ടെൻഡർ ഏറ്റെടുത്തത്.

വിഷയം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും ശോഭ സുരേന്ദ്രൻ തൃശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.ബിസിനസുകാരനായ പ്രകാശ് ബാബുവിന്റെ ബിനാമിയാണ് ക്യാമറ ടെൻഡർ ഏറ്റെടുത്ത പ്രസാഡിയോ കമ്പനിയുടെ ഡയറക്ടർ രാംജിത്ത് എന്നു ശോഭാ സുരേന്ദ്രൻ ആരോപിച്ചു. ബിനാമിയാണെന്ന് തെളിയിക്കാനുള്ള രേഖകൾ കേന്ദ്ര ഏജൻസികൾക്ക് നൽകുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.ക്യാമറ ഇടപാടിൽ മുഖ്യമന്ത്രിയുടെ മകൻറെ ഭാര്യാപിതാവിനുള്ള ബന്ധം പ്രതിപക്ഷ നേതാക്കൾ ഇതുവരെ പറയുന്നില്ല.

മുഖ്യമന്ത്രിയെ സഹായിക്കാൻ വേണ്ടിയാണ് പ്രതിപക്ഷ നേതാക്കൾ മൗനം പാലിക്കുന്നതെന്നും അവർ ആരോപിച്ചു. വിഷയത്തിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും പേര് പറയാത്തത് എന്താണെന്ന ചോദ്യത്തോട് അക്കാര്യം സംസ്ഥാന അധ്യക്ഷനോട് ചോദിക്കണമെന്ന് ശോഭാ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.ധനവകുപ്പിന്റെ എതിർപ്പ് പൂർണമായും അവഗണിച്ചായിരുന്നു എഐ ക്യാമറ പദ്ധതിക്കുള്ള മന്ത്രിസഭാനുമതിയെന്നും വ്യക്തമാകുകയാണ്. നടപടിക്രമങ്ങളിൽ ദുരൂഹതയുണ്ടെന്നു വ്യക്തമാക്കുന്നതാണ് ധനവകുപ്പിന്റെ മുന്നറിയിപ്പുകളോടുള്ള ഈ അവഗണന. ഫയൽ അനുമതിക്കായി ആദ്യം വന്നപ്പോൾത്തന്നെ പദ്ധതിയുടെ സാമ്പത്തികമാതൃകയിൽ ധനവകുപ്പ് അവ്യക്തത ചൂണ്ടിക്കാണിച്ചിരുന്നു. കരാറുകാരെ സുതാര്യമായി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടു. ഇതൊന്നും നടന്നില്ല. അങ്ങനെ അടിമുടി ദുരൂഹമാണ് ഈ പദ്ധതി.

അതിലാണ് മന്ത്രിയുടെ പ്രഖ്യാപനം കെൽട്രോൺ തള്ളിയതും. അതിനിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ കുടുംബത്തിന് വേണ്ടിയാണ് അഴിമതിയെന്ന വാദവും ചർച്ചകളിലുണ്ട്.നിർമ്മിതബുദ്ധി ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതിയിൽ ജാഗ്രതയും സുതാര്യതയും പാലിക്കാൻ ധനവകുപ്പ് ഓർമിപ്പിച്ചത് രണ്ടുതവണ. ആദ്യം പദ്ധതിക്ക് അനുമതി തേടിയപ്പോഴും മന്ത്രിസഭാനുമതി നൽകുന്നതിനുമുമ്പുമായി രണ്ടുവട്ടം ഫയലുകൾ ധനവകുപ്പിലെത്തി. രണ്ടുതവണയും എതിർപ്പ് അറിയിച്ച് ധനവകുപ്പ് ഫയൽ തിരിച്ചയച്ചു. പിന്നീട്, മന്ത്രിസഭ പരിഗണിച്ച ഫയലാവട്ടെ, അംഗീകാരത്തിനായി ധനവകുപ്പിൽ വന്നില്ല. അതിനാൽ ധനമന്ത്രി കെ.എൻ. ബാലഗോപാലും കണ്ടിട്ടില്ല.ആകെ മൊത്തം കേരളത്തെ കുട്ടിച്ചോറാക്കാൻ ആണോ ഇവരെയെല്ലാം വീണ്ടും അധികാരത്തിൽ കയറ്റിയത് എന്നോർത്ത് നാണിച്ചു തല താഴ്ത്തുകയാണ് കേരളം.

മുഖ്യമന്ത്രി പിണറായി വിജയനോ മറ്റേതെങ്കിലും മന്ത്രിമാർക്കോ..മാധ്യമങ്ങളുടെ മുൻപിൽ വന്നോ..അതോ ജനങളുടെ മുഖത്ത് നോക്കിയോ ധൈര്യത്തോടെ ആത്മവിശ്വാസത്തോടെ പറയാൻ പറ്റുമോ...ഏതെങ്കിലും ഒരു പദ്ധതിയെങ്കിലും ഞങൾ അഴിമതി നടത്താതെയാണ് ചെയ്തിരിക്കുന്നത്..ഇല്ല പറയാൻ സാധിക്കില്ല...കഷ്ട്ടം എന്നെ പറയാൻ സാധിക്കു..അഴിമതിയിൽ മുങ്ങിയ നാടായി നമ്മുടെ കേരളം മാറി ഇരിക്കുകയാണ്.ഏതായാലും അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് തിരിഞ്ഞിരിക്കുകയാണ്..വിവാദമായ എ.ഐ ക്യാമറ ഇടപാടിൽ അഴിമതിയാരോപണത്തിന്റെ ഫോക്കസ് മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കും തിരിഞ്ഞതോടെ, സമ്മർദ്ദത്തിലായ സർക്കാർ കെൽട്രോണുമായി ഉണ്ടാക്കിയ കരാർ മരവിപ്പിക്കാൻ ഒരുങ്ങുന്നു. നിയമോപദേശം തേടിയശേഷം ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കാനും സാദ്ധ്യതയുണ്ട്. കരാർ റദ്ദാക്കാൻ ഗതാഗത വകുപ്പ് തയ്യാറായേക്കുമെന്നും സൂചനയുണ്ട്.ഇനി ആരൊക്കെ എന്തൊക്കെ ആരോപണങ്ങളും തെളിവുകളുമായിട്ട് വരുമെന്നുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ.... അജ്മാനിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു  (5 minutes ago)

കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു...  (23 minutes ago)

23-ാമത് കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾക്ക് സ്വീകരണം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി  (42 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം...  (57 minutes ago)

കോഴിക്കോട് ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തേയ്ക്ക് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

കേരളത്തിലെ മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്; ടി.ജി മോഹന്‍ദാസിന്റെ അറസ്റ്റിനെതിരെ ബിജെപി  (1 hour ago)

ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു, ഇന്ന് കോടതിയിൽ ഹാജരാക്കും.  (1 hour ago)

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി  (1 hour ago)

ഹയർ സെക്കൻഡറി ഒന്നാം വർഷം സ്‌കൂൾ, വിഷയം മാറ്റത്തിന്‌ അലോട്ട്‌മെന്റ്‌ ലഭിച്ചവർക്ക്‌ ഇന്ന് പകൽ 11 മുതൽ നാളെ വൈകുന്നേരം നാലുവരെ പ്രവേശനം നേടാം  (2 hours ago)

കർക്കടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സർവീസ് സമയം നീട്ടി...  (2 hours ago)

  കെ.എസ്.ആർ.ടി.സിയിൽ സ്വിഫ്റ്റിൽ ഉൾപ്പെടെ താൽക്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കും  (2 hours ago)

ഇ​ടു​ക്കി അ​ണ​​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 50 ശ​ത​മാ​നം ഉ​യ​ർന്ന നിലയിൽ...  (2 hours ago)

പരിക്കേറ്റ സായി സുദർശന് പകരം സർഫറാസ് ഖാനെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി  (2 hours ago)

കാറിടിച്ച് തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ മെഡിക്കൽ വിദ്യാർഥിനി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

സംസ്ഥാനത്ത് മഴ ദുർബലമാകുന്നു.... ഇന്നും നാളെയും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത  (3 hours ago)

Malayali Vartha Recommends