Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...


യുവതി പീഡനത്തിന് ഇരയായെന്ന് സംശയം; വയർ മുറുക്കി കെട്ടി ആരുമറിയാതെ ഗർഭം ഒളിപ്പിച്ചു. പോലീസ് കസ്റ്റഡിയിൽ എടുത്ത യുവതിയെ ആശുപത്രിയിലേക്കു മാറ്റി! കുഞ്ഞിനെ വലിച്ചെറിഞ്ഞെന്ന് യുവതിയുടെ കുറ്റസമ്മതം! എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം നിർണായക വഴിത്തിരിവിലേക്ക്...


ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

പിണറായി വിജയനെന്ന കാരണഭൂതന്റെ മുന്നില്‍ മുട്ടിടിക്കാതെ നില്ക്കുന്ന മന്ത്രിമാരാരും മന്ത്രിസഭയിലില്ല. പിണറായിയുടെ ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചവരെയാണ് മന്ത്രിമാരാക്കിയിട്ടുള്ളത്. സിപിഎമ്മില്‍ മാത്രമല്ല ഘടക കക്ഷികളിലും അതു തന്നെയാണ് സ്ഥിതി

04 MAY 2023 05:56 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...

പിണറായി വിജയനു വേണ്ടി അദ്ദേഹത്തിന്റെ അറിവോടെയാണ് ഇടതുകണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറെ കണ്ടത്; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനത്തില്‍ നിന്നു അത് വ്യക്തമായി; തുറന്നടിച്ച് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍

വോട്ടിംഗ് ശതമാനം കുറഞ്ഞത് യു ഡി എഫിനെ ബാധിക്കും; ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ ഡി എഫിന് ഭൂരിപക്ഷം സീറ്റുകളും ലഭിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

നായ ചന്തയ്ക്ക് പോയതു പോലെയാണ് കേരള സര്‍ക്കാരിന്റെ മന്ത്രിസഭാ യോഗം. പിണറായി വിജയനെന്ന കാരണഭൂതന്റെ മുന്നില്‍ മുട്ടിടിക്കാതെ നില്ക്കുന്ന മന്ത്രിമാരാരും മന്ത്രിസഭയിലില്ല. പിണറായിയുടെ ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചവരെയാണ് മന്ത്രിമാരാക്കിയിട്ടുള്ളത്. സിപിഎമ്മില്‍ മാത്രമല്ല ഘടക കക്ഷികളിലും അതു തന്നെയാണ് സ്ഥിതി . അതുകൊണ്ട് മന്ത്രിമാരാരും ആവശ്യമില്ലാത്ത വിഷയങ്ങളൊന്നും മന്ത്രി സഭയോഗത്തില്‍ ഉന്നയിക്കാറില്ല. എല്ലാ ബുധനാഴ്ചയും വൈകുന്നേരങ്ങളില്‍ മന്ത്രിമാര്‍ കൃത്യമായി ക്യാബിനറ്റ് യോഗത്തിനെത്തും. അണ്ടിപ്പരിപ്പും ചായയും കൂടിച്ച് കാര്യങ്ങളൊക്കെ പറഞ്ഞ് പിരിയും. ഓരോ വകുപ്പുകളിലും നടക്കുന്ന കാര്യങ്ങള്‍ സെക്രട്ടറിമാര്‍ തന്നെ വിവരിക്കും. പ്രതിപക്ഷം ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങളോ, സ്വര്‍ണ്ണക്കടത്തോ ഒന്നും അവിടെ ചര്‍ച്ചയാകാറില്ല.

കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. വകുപ്പു തലവന്‍മാരുടെ അധികാരങ്ങളില്‍ പലതും അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍മാര്‍ക്കു നല്‍കി പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവ്, ഭരണരംഗത്തു നിയമപരവും സാങ്കേതികവുമായ പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധിക്കും വഴിയൊരുക്കുമെന്നു വ്യക്തമായിട്ടും ഇക്കാര്യം ആരും മന്ത്രിസഭാ യോഗത്തില്‍ ഉന്നയിച്ചില്ല.അധികാരം മുഴുവന്‍ പൊതുഭരണ വകുപ്പിന് കീഴില്‍ കൊണ്ടുവന്ന് പിണറായി ഏകാധിപതിയാകാനാണ് തയ്യാറെടുക്കുന്നത്. അതോടെ മന്ത്രി പദവിയൊരു അലങ്കാരമായി മാറും. നിലവില്‍ ഇപ്പോഴും അലങ്കാരത്തിനും അഡാബരത്തിനുമാണ് പലരും മന്ത്രി പദവി കൊണ്ടു നടക്കുന്നത്. സ്വന്തം വകുപ്പില്‍ എന്താണ് നടക്കുന്നതെന്നു പോലും പലരും അറിയുന്നില്ല. വകുപ്പ് തലവന്‍മാരുടെ അധികാരം അഡ്മിനിസ്‌ടേറ്റീവ് ഓഫീസര്‍മാര്‍ക്ക് നല്കി കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയപ്പോഴാണ് മന്ത്രിമാര്‍ പോലും അറിഞ്ഞത്.

മന്ത്രിസഭാ തീരുമാനം ഇല്ലാതെ ഇത്തരം ഉത്തരവ് ഇറക്കിയതിനെതിരെ സിപിഎം, സിപിഐ അനുകൂല സര്‍വീസ് സംഘടനകള്‍ രംഗത്തിറങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ മന്ത്രിമാരില്‍ ആരെങ്കിലും ഇക്കാര്യം ഇന്നലത്തെ ക്യാബിനറ്റില്‍ ചൂണ്ടിക്കാട്ടുമെന്നാണു സംഘടനകള്‍ പ്രതീക്ഷിച്ചിരുന്നത്. റോഡ് ക്യാമറ വിവാദവും അജന്‍ഡയില്‍ ഇല്ലാതിരുന്നതിനാല്‍ ചര്‍ച്ച ചെയ്തില്ല. ഏതാനും വിഷയങ്ങള്‍ മാത്രം പരിഗണനയ്‌ക്കെടുത്ത ശേഷം മന്ത്രിസഭാ യോഗം പെട്ടെന്നു പിരിയുകയായിരുന്നു.

മന്ത്രിസഭയ്ക്ക് പുറത്ത് കേരളവും കടന്ന് ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറയുടെ വിവാദം. വിവാദത്തില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തെയടക്കം വലിച്ചിട്ടിട്ടും എന്താണിതെന്ന് ചോദിക്കാന്‍ നാവുള്ള ഒരു മന്ത്രി പോലും ഇല്ലാതെ പോയതില്‍ കേരളം വലിയ വിലകൊടുക്കേണ്ടി വരും.

യുവജന പ്രസ്ഥാനങ്ങളിലൂടെ അഴിമതിയ്‌ക്കെതിരെ നാക്കിട്ടടിച്ച് അധികാരത്തിലെത്തിയ യുവതുര്‍ക്കികളായ മന്ത്രിമാര്‍ പോലും ക്യാബിനറ്റ് യോഗത്തില്‍ വായ തുറക്കാറില്ലെന്നെതാണ് വാസ്തവം. ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ നിന്നു കൊണ്ട് പച്ചക്കള്ളം എത്രതവണ ആവര്‍ത്തിക്കുന്നതിലും അവര്‍ക്കൊരു നാണക്കേടുമുണ്ടാകാറില്ല.

കേരളം സാമ്പത്തിക പ്രതിസന്ധിയിലാകുമ്പോഴും, അഴിമതി പുറത്തു വരുമ്പോഴുമൊക്കെ മാധ്യമങ്ങളുടെ മെക്കിട്ടു കയറുന്ന മന്ത്രിമാര്‍ ക്യാബിനറ്റ് യോഗത്തില്‍ പൂച്ചക്കുട്ടിയ പോലിരിക്കുന്നതിന് പിന്നില്‍ അധികാര മോഹം തന്നെയാണെന്ന് നമുക്ക് പറയാം. ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള കരാറുകള്‍ മന്ത്രിസഭ യോഗത്തില്‍ വന്നിരുന്നു. കരാര്‍ കെല്‍ട്രോണിന് നല്കുകയാണെന്ന ഒറ്റവാക്കില്‍ പറഞ്ഞ് അതിന്‍മേലുള്ള ചര്‍്ച്ച അവസാനിപ്പിക്കുകയായിരുന്നു.

കരാര്‍ എങ്ങനെയെന്നോ, അതിന്റെ ഗുണദോഷങ്ങള്‍ എങ്ങിനെയൊക്കയാണെന്നോ ഗതാഗത വകുപ്പ് മന്ത്രി പോലും ചോദിച്ചതുമില്ല, ആരും അറിയിച്ചിട്ടുമില്ല. ക്യാമറ സ്ഥാപിക്കാനും പ്രവര്‍ത്തിക്കാനുമുള്ള കരാറിലും, ഉപകരാറിലും ഞെട്ടിക്കുന്ന കൊള്ളകളാണ് നടന്നിരിക്കുന്നത്. ധനവകുപ്പ് രണ്ട് പ്രാവശ്യം കരാറിനെ എതിര്‍ത്തെങ്കിലും ഒടുവില്‍ ധനവകുപ്പ്ു പോലും അറിയാതെയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. അതായത്, മുഖ്യമന്ത്രിയുടെ ഓഫീസ് നേരി്ട്ട് കാര്യങ്ങള്‍ നടപ്പിലാക്കുകയായിരുന്നെന്ന് വ്യക്തം.

ആഴ്ചത്തോറും മന്ത്രിസഭ യോഗം ചേരുന്നതു തന്നെ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്. രണ്ടാം പിണറായി സര്‍ക്കാരിനെതിരെ വന്നിട്ടുള്ള അഴിമതി ആരോപണങ്ങളെല്ലാം മുഖ്യമന്ത്രിയിലാണെത്തുന്നത്. വകുപ്പ് മന്ത്രിമാര്‍ക്ക് ഭരണത്തില്‍ യാതൊരു റോളുമില്ലെന്നാണ് ഇത് തെളിയിക്കുന്നത്. ഗതാഗത വകുപ്പിന്റെ കീഴില്‍ സ്ഥാപിച്ച ക്യാമറകളെ കുറിച്ച് ഗതാഗത മന്ത്രിക്കും ഒന്നും അറിയില്ല. പൊട്ടന്‍ കളിച്ച് സുഖിച്ചു നടക്കുന്ന മന്ത്രിമാരെ കേരളം ഇനിയും സഹിക്കേണ്ടി വരും.

ക്യാബിനറ്റ് യോഗത്തില്‍ അവതരിപ്പിക്കുന്ന പലകാര്യങ്ങളിലും ചര്‍ച്ച ഇല്ലായെന്നത് പിണറായി സര്‍ക്കാരിനെ വീണ്ടും വീണ്ടും കുഴികളില്‍ ചാടിയ്ക്കുകയാണ്. പിണറായി ഭക്തരാണ് മന്ത്രിമാരെന്ന് പേഴ്‌സണല്‍ സ്റ്റാഫുകള്‍ അടക്കം പറഞ്ഞ് ചിരിക്കാന്‍ തുടങ്ങിയിട്ടും ആസനം താങ്ങികളായ മന്ത്രി പുംഗവന്‍മാര്‍ അഭിമാനത്തോടെ അള്ളിപ്പിടിച്ചിരിക്കുകയാണ്.

ക്യാമറ വിവാദം ഉണ്ടായപ്പോഴെങ്കിലും അതിനെ കുറിച്ചൊരും ചര്‍ച്ചയുണ്ടാകുമെന്ന് പല മന്ത്രിമാരും കരുതി. ഘടക കക്ഷിമന്ത്രിമാരെങ്കിലും ചോദിക്കുമെന്ന പ്രതീക്ഷയും തെറ്റിച്ചു. അഴിമതിക്കെതിരെ കൊട്ടിപ്പാടി നടക്കുന്ന സിപി ഐ മന്ത്രിമാരും പിണറായി ഭയത്താല്‍ നാവടക്കി ഭരിക്കുകയാണ്. എന്തായാലും കൊള്ളരുതാത്ത ലവലേശം ഉളുപ്പില്ലാത്ത ഈ മന്ത്രി പുംഗവന്‍മാര്‍ കേരളത്തെ എങ്ങോട്ടാണ് നയിക്കുന്നതെന്ന് വരും ദിവസങ്ങളിലറിയാം.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (2 minutes ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (3 minutes ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (11 minutes ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (18 minutes ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (30 minutes ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (41 minutes ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (53 minutes ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (53 minutes ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (1 hour ago)

പ്രതീക്ഷയേകി ഇസ്രോ  (1 hour ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (1 hour ago)

വിവാദ കത്ത് തയാറാക്കിയത് മേയറോ?  (1 hour ago)

ഹൈദരാബാദ് സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാർത്ഥി രോഹിത് വെമുല ദലിതനായിരുന്നില്ലെന്ന വാദം ആവർത്തിച്ച് പൊലീസ് റിപ്പോർട്ട്  (1 hour ago)

യുവതി പീഡനത്തിന് ഇരയായെന്ന് സംശയം; വയർ മുറുക്കി കെട്ടി ആരുമറിയാതെ ഗർഭം ഒളിപ്പിച്ചു. പോലീസ് കസ്റ്റഡിയിൽ എടുത്ത യുവതിയെ ആശുപത്രിയിലേക്കു മാറ്റി! കുഞ്ഞിനെ വലിച്ചെറിഞ്ഞെന്ന് യുവതിയുടെ കുറ്റസമ്മതം! എറണാകുള  (1 hour ago)

നോര്‍ത്ത് പറവൂര്‍ മത്സ്യമാര്‍ക്കറ്റില്‍ വാഹനത്തില്‍ നിന്ന് ബോക്‌സില്‍ നിറച്ച മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

Malayali Vartha Recommends