Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...


യുവതി പീഡനത്തിന് ഇരയായെന്ന് സംശയം; വയർ മുറുക്കി കെട്ടി ആരുമറിയാതെ ഗർഭം ഒളിപ്പിച്ചു. പോലീസ് കസ്റ്റഡിയിൽ എടുത്ത യുവതിയെ ആശുപത്രിയിലേക്കു മാറ്റി! കുഞ്ഞിനെ വലിച്ചെറിഞ്ഞെന്ന് യുവതിയുടെ കുറ്റസമ്മതം! എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം നിർണായക വഴിത്തിരിവിലേക്ക്...


ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...


ഒഡെപെക് മുഖേന അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിലേയ്ക്ക് നിയമനം; മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം

കേന്ദ്ര ധനകാര്യ കമ്മിഷനെ കളത്തിലിറക്കി മോദി. ക്യാമറ അടപടലം പൂട്ടും സീന്‍ പിടുത്തം തുടങ്ങി.

07 MAY 2023 07:44 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...

പിണറായി വിജയനു വേണ്ടി അദ്ദേഹത്തിന്റെ അറിവോടെയാണ് ഇടതുകണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറെ കണ്ടത്; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനത്തില്‍ നിന്നു അത് വ്യക്തമായി; തുറന്നടിച്ച് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍

വോട്ടിംഗ് ശതമാനം കുറഞ്ഞത് യു ഡി എഫിനെ ബാധിക്കും; ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ ഡി എഫിന് ഭൂരിപക്ഷം സീറ്റുകളും ലഭിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ക്യാമറ ഇടപാടിലെ അഴിമതികളും ഒ്ത്തുകളികളും ഓരോന്നായി പ്രതിപക്ഷം പുറത്തു വിടുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിയും ഇതൊന്നും നമ്മളെ ബാധിക്കുന്ന പ്രശ്‌നമേയല്ലെന്ന നിലപാടിലാണ് വാചകമടിച്ചു കൊണ്ടിരിക്കുന്നത് . പ്രതിപക്ഷം ജുഡീഷ്യന്‍ അന്വേഷണത്തിനായി മുറവിളി കൂ്ട്ടു തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ കേന്ദ്രധനകാര്യ കമ്മിഷനെ രംഗത്തിറക്കി പിണറായിയുടെ ബിനാമി കമ്പനികളെ തന്നെ പൂട്ടാനുള്ള നടപടികളുമായാണ് മുന്നേറുന്നത്.

റോഡ് ക്യാമറ ഇടപാടില്‍ പങ്കെടുത്ത കമ്പനികളുടെ ഒത്തുകളിയ്‌ക്കെതിരെ കേന്ദ്രധനകാര്യ കമ്മിഷന് ലഭിച്ച പരാതിയില്‍ അന്വഷണം ആരംഭിച്ചു. ഇടപാടില്‍ കമ്പനികള്‍ തമ്മിലുള്ള ഒത്തുകളി പുറത്തായാല്‍ വലിയ ശിക്ഷ നടപടികളിലേയ്ക്ക് അവയെ എത്തിക്കുമെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ  ശിക്ഷ ലഭിക്കാവുന്ന ടെന്‍ഡറിലെ ഒത്തുകളി എന്ന കുറ്റകൃത്യത്തിലേക്കാണ് ക്യാമറ ഇടപാട് കമ്പനികളെ എത്തിച്ചിരിക്കുന്നത്. ബിസിനസ് പങ്കാളിത്തമുള്ള കമ്പനികള്‍, ആസൂത്രിതമായി ഒരേ ടെന്‍ഡറില്‍ പങ്കെടുക്കുന്നത് 2002 ലെ കോംപറ്റീഷന്‍ നിയമപ്രകാരം കുറ്റകൃത്യമായാണു കണക്കാക്കുക. കുറ്റം തെളിഞ്ഞാല്‍ അതിന്റെ ഗൗരവം കണക്കിലെടുത്തുള്ള പിഴ ചുമത്താനും കമ്പനികളെ വിലക്കുപട്ടികയില്‍ പെടുത്താനും കേന്ദ്രധനകാര്യ വകുപ്പിനു കീഴിലുള്ള കോംപറ്റീഷന്‍ കമ്മിഷന് അധികാരമുണ്ട്.

എഐ ക്യാമറ ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്തത് എസ്ആര്‍ഐടിയും 2, 3 സ്ഥാനങ്ങളിലെത്തിയത് അശോക ബില്‍ഡ് കോണ്‍, അക്ഷര എന്റര്‍പ്രൈസസ് എന്നിവയുമാണ്. കെ ഫോണ്‍ പദ്ധതിയില്‍ എസ്ആര്‍ഐടിയുടെ ബിസിനസ് പങ്കാളിത്തം വഹിച്ചുകൊണ്ടാണ് അശോക ഈ ടെന്‍ഡറില്‍ പങ്കെടുത്തത്. കെ ഫോണില്‍ എസ്ആര്‍ഐടിയുടെ കണ്‍സോര്‍ഷ്യത്തിനു ലഭിച്ച കരാറാണ് അശോകയ്ക്ക് ഉപകരാര്‍ നല്‍കിയത്. ഇതില്‍ 21 കോടി രൂപയുടെ സിവില്‍ ജോലി ചെയ്യാന്‍ അശോക ഏല്‍പിച്ചത് ഇപ്പോഴത്തെ ക്യാമറ ഇടപാടിനു നേതൃത്വം നല്‍കിയ കോഴിക്കോട്ടെ പ്രസാഡിയോ കമ്പനിയെയാണ്. ഇതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു.

കെ ഫോണില്‍ ഉപകരാര്‍ ഇടപാടു നടന്ന് ആറാം മാസമാണ് എസ്ആര്‍ഐടിയും അശോകയും എഐ ക്യാമറയുടെ ടെന്‍ഡറില്‍ പങ്കെടുത്തത്. അശോക പിന്നിലാവുകയും എസ്ആര്‍ഐടി വിജയിക്കുകയും ചെയ്തു. മൂന്നാമതെത്തിയ അക്ഷരയാകട്ടെ 2017 ല്‍ മാത്രം പ്രവര്‍ത്തനം തുടങ്ങിയ കമ്പനിയാണ്. 10 വര്‍ഷം അനുഭവ പരിചയമുണ്ടെങ്കില്‍ മാത്രമേ ടെന്‍ഡറില്‍ പങ്കെടുക്കാവൂ എന്ന വ്യവസ്ഥയാണ് അക്ഷരയുടെ കാര്യത്തില്‍ ലംഘിക്കപ്പെട്ടത്. ടെന്‍ഡര്‍ സാധുവാകാന്‍ 3 കമ്പനികള്‍ പങ്കെടുത്താല്‍ മതി എന്ന പഴുതിലൂടെ ടെന്‍ഡര്‍ നടത്തിയെടുക്കുകയും അത് എസ്ആര്‍ഐടിയിലേക്ക് എത്തുകയും ചെയ്തുവെന്നു സ്വാഭാവികമായും സംശയിക്കുന്നുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ എഐ ക്യാമറ പദ്ധതി നടപ്പാക്കിയ പ്രമുഖ കമ്പനികളൊന്നും കേരളത്തിലെ ടെന്‍ഡറിനെത്തിയില്ലെന്നതും ഈ ഇടപാടിനെ സംശയത്തിലാക്കുന്നു.

2002 ലെ കോംപറ്റീഷന്‍ നിയമം ലംഘിച്ച് ഇന്ത്യന്‍ റെയില്‍വേയുടെ ടെന്‍ഡറില്‍ ഒത്തുകളിച്ചതിന് അടുത്തിടെ 7 കമ്പനികളുടെ വാര്‍ഷിക വിറ്റുവരവിന്റെ 5 % സിസിഐ പിഴയടപ്പിച്ചിരുന്നു. ഗെയിലിന്റെ ടെന്‍ഡറില്‍ ഒത്തുകളിച്ചതിനു 2 കമ്പനികള്‍ക്കും പിഴയിട്ടത്, ടെന്‍ഡര്‍ സമയത്ത് ഇരുകമ്പനികളും തമ്മില്‍ തുടര്‍ച്ചയായി ആശയവിനിമയം നടത്തിയെന്നു കണ്ടാണ്. 2021-22 ല്‍ മാത്രം 112.9 കോടി രൂപയാണു വിവിധ കമ്പനികള്‍ക്കു സിസിഐ പിഴയിട്ടത്.

റോഡ് ക്യാമറ ഇടപാടില്‍ 100 കോടി രൂപയുടെ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപണം മുഖ്യമന്ത്രി അറിഞ്ഞതായി പോലും ഭാവിക്കാതെയാണ് അദ്ദേഹത്തിന്റെ പ്രസംഗമെന്നതും ശ്ര്‌ദ്ധേയമാണ്. ഉത്തരം പറയാന്‍ കഴിയാത്തതു കൊണ്ട് സിപിഎം നേതാക്കളും ക്യാമറ വിവാദത്തില്‍ മറുപടി പറയാതെ തള്ളിക്കളയുന്നു എന്ന ഒറ്റവാക്കില്‍ പറഞ്ഞൊഴിയുകയാണ്. പ്രതികരിക്കാതെ മുഖം തിരിച്ച് ആരോപണങ്ങളെ എത്രനാള്‍ തള്ളി മുന്നോട്ട് പോകാനാകുമെന്ന് കണ്ടറിയേണ്ടതാണ്.പദ്ധതിയിലെ കമ്പനികളുടെ കണ്‍സോര്‍ഷ്യം യോഗത്തില്‍ കൂടുതല്‍ സമയം സംസാരിച്ചതു മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബുവാണെന്നും അന്വേഷണത്തിനു തയാറായാല്‍ അദ്ദേഹം പങ്കെടുത്തതിന്റെ തെളിവു നല്‍കാമെന്നും സതീശന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ക്യാമറ ഇടപാടില്‍ ജുഡീഷ്യല്‍ അന്വേഷണമാണു യുഡിഎഫ് ആവശ്യപ്പെടുന്നതെന്നു വി.ഡി.സതീശന്‍ പറഞ്ഞു. വിജിലന്‍സ് അന്വേഷിച്ചാല്‍ ലൈഫ് മിഷന്‍ കേസ് പോലെയാകും. ലോകായുക്ത പോലുള്ള അഴിമതി നിരോധന സംവിധാനങ്ങളൊക്കെ സര്‍ക്കാര്‍ ഇല്ലാതാക്കി. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചു നടന്ന കൊള്ളയായതിനാല്‍ മറുപടി പറയാന്‍ മുഖ്യമന്ത്രിക്കു ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നെങ്കിലും പയറഞ്ഞാഴിയെന്ന മറുപടിയില്‍ തന്നെ ഉറച്ചു നില്ക്കുകയാണ് പിണറായി വിജയന്‍.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (2 minutes ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (14 minutes ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (25 minutes ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (37 minutes ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (37 minutes ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (47 minutes ago)

പ്രതീക്ഷയേകി ഇസ്രോ  (57 minutes ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (57 minutes ago)

വിവാദ കത്ത് തയാറാക്കിയത് മേയറോ?  (1 hour ago)

ഹൈദരാബാദ് സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാർത്ഥി രോഹിത് വെമുല ദലിതനായിരുന്നില്ലെന്ന വാദം ആവർത്തിച്ച് പൊലീസ് റിപ്പോർട്ട്  (1 hour ago)

യുവതി പീഡനത്തിന് ഇരയായെന്ന് സംശയം; വയർ മുറുക്കി കെട്ടി ആരുമറിയാതെ ഗർഭം ഒളിപ്പിച്ചു. പോലീസ് കസ്റ്റഡിയിൽ എടുത്ത യുവതിയെ ആശുപത്രിയിലേക്കു മാറ്റി! കുഞ്ഞിനെ വലിച്ചെറിഞ്ഞെന്ന് യുവതിയുടെ കുറ്റസമ്മതം! എറണാകുള  (1 hour ago)

നോര്‍ത്ത് പറവൂര്‍ മത്സ്യമാര്‍ക്കറ്റില്‍ വാഹനത്തില്‍ നിന്ന് ബോക്‌സില്‍ നിറച്ച മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

നെല്ലിയാമ്പതിയില്‍ വന്‍ ചന്ദനവേട്ട.. പിടിച്ചെടുത്തത് 97 കിലോ ചന്ദനം  (2 hours ago)

ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിഞ്ഞ ആമസോൺ പാര്‍സല്‍ കവറില്‍ ചോരക്കുഞ്ഞ്:- കുഞ്ഞിന്റെ കഴുത്തിൽ തുണിചുറ്റി വരിഞ്ഞുമുറുക്കിയ പാടുകൾ: കുറ്റം സമ്മതിച്ച് അവിവാഹിതയായ യുവതി: ബലാത്സംഗത്തിനിരയായതായി സംശയം...  (2 hours ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി.... ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് 22കാരിയായ ഗര്‍ഭിണി മരിച്ചു...  (3 hours ago)

Malayali Vartha Recommends