കൊട്ടാരക്കര സംഭവം ആവർത്തിക്കാതിരിക്കാനുള്ള ഒട്ടേറെ നടപടികൾ സർക്കാർ എടുത്തിട്ടുണ്ട്; ആരോഗ്യ പ്രവർത്തകർക്ക് ആശങ്ക വേണ്ട; ഉറപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ആരോഗ്യപ്രവർത്തകർക്ക് നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊട്ടാരക്കര സംഭവം ആവർത്തിക്കാതിരിക്കാനുള്ള ഒട്ടേറെ നടപടികൾ സർക്കാർ എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു . എടുത്ത നടപടികൾ നിർത്തില്ല. പരിശോധകളും കൂടിയാലോചനകളും തുടരുമെന്നും അദ്ദേഹം പറഞ്ഞു . നടപടികൾ തുടരും. ആരോഗ്യ പ്രവർത്തകർക്ക് ആശങ്ക വേണ്ടെന്ന് ആവർത്തിച്ചു ഉറപ്പു പറഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി . കൊച്ചിയിൽ ഡി വൈ എഫ് ഐയുടെ യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ യുവാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
നടപടികൾ എടുക്കുമെന്ന് അദ്ദേഹം പറഞ്ഞിരിക്കുകയാണ് എന്തൊക്കെ നടപടികളാണ് എടുത്തിട്ടുള്ളത് പ്രവർത്തികമാക്കുന്ന സംഭവിക്കുമോ എന്തൊക്കെ വലിയ ചോദ്യങ്ങളായിട്ട് ഉയരുകയാണ്. 2021 ആരോഗ്യ പ്രവർത്തകർക്കെതിരെ ഇത്തരത്തിൽ ഒരു ആക്രമണം ഉണ്ടായപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ നമ്മൾ നേരത്തെ അറിഞ്ഞതാണ് ധൈര്യത്തിലുള്ള കുറെ ഉറപ്പുകൾ ആയിരുന്നു നൽകിയത്. പക്ഷേ ആ ഉറപ്പുകൾ പാലിക്കപ്പെടാതെ വീണ്ടും മരണം വരെ സംഭവിക്കുന്ന തരത്തിൽ അക്രമങ്ങൾ നീങ്ങിയിരിക്കുകയാണ്.
ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെയായിരുന്നു : ഡോക്ടര്‍മാര്‍ക്ക് ജോലി ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കും. ഇക്കാര്യം ഉറപ്പുവരുത്താന്‍ ആശുപത്രികള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രി യോഗത്തില്‍ അവതരിപ്പിചിരുന്നുസര്‍ക്കാര്‍, സ്വകാര്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ആശുപത്രികളിലേയും കാഷ്വാലിറ്റികളിലും ഒ.പികളിലും സി.സി.ടി.വി സ്ഥാപിക്കണം.
പോലീസ് എയ്ഡ് പോസ്റ്റ് ഉള്ള ആശുപത്രികളിലെ സി.സി.ടി.വി സംവിധാനം എയിഡ്‌പോസ്റ്റുമായി ബന്ധപ്പെടുത്തണം. ആശുപത്രികളില്‍ ആവശ്യത്തിന് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണം. ഒ.പികളിലും കാഷ്വാലിറ്റികളിലും സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ ഇനി മുതല്‍ വിമുക്തഭടന്മാരെ തെരഞ്ഞെടുക്കണം. എന്നാല്‍ നിലവിലുള്ളവരെ ഒഴിവാക്കേണ്ടതില്ല. അക്രമം നടന്നാല്‍ എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റു ചെയ്യണം.
https://www.facebook.com/Malayalivartha