വന്ദനയ്ക്ക നീതി ലഭിക്കരുതെന്ന ഉദ്ദേശ്യത്തോടെ സര്‍ക്കാര്‍ നിയമിച്ച ക്രൈംബ്രാഞ്ച് അന്വേഷണവും, ബോട്ടപകടത്തില്‍ മരിച്ച 22 പേരേക്കാള്‍ മറ്റാരെയോ രക്ഷിച്ചെടുക്കാനുള്ള ജുഡീഷ്യല്‍ കമ്മിഷനും നല്കിയിരിക്കുന്ന ക്വട്ടേഷന്‍ പണിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നതെന്ന വ്യാഖ്യാനങ്ങളാണ് ഉയരുന്നത്

കേരളത്തിന്റെ മാത്രമല്ല രാജ്യത്തിന്റെയാകമാനം മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകവും, അറിഞ്ഞു കൊണ്ടുണ്ടാക്കിയ താനൂര്‍ ബോട്ടപകടവും കേരളത്തെ കരയിച്ചു കൊണ്ടിരിക്കുകയാണ്. വന്ദനദാസിന്റെ വീട്ടിലേയ്ക്ക് ഇപ്പോഴും കെട്ടടങ്ങാത്ത ദുഖത്താല്‍ കഴിയുന്ന മാതാപിതാക്കളെ കാണാനും ആശ്വസിപ്പിക്കാനും ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഏകമകളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ ദുഖം കേരളത്തിന്റെ ദുഖമായി ഏറ്റെടുത്തു കൊണ്ട ്‌തെരുവില്‍ ആയിരങ്ങള്‍ സര്‍ക്കാര്‍ പരാജയത്തിനെതിരെ പേരാടുകയാണ്. ഞങ്ങള്‍ക്ക് ജോലി ചെയ്യാന്‍ സുരക്ഷയൊരുക്കു സര്‍ക്കാരേ എന്നു ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ഡോക്ടര്‍മാര്‍ തെരുവില്‍ അലമുറിയിട്ടു കരയുന്നു. സര്‍ക്കാരിന്റെ വാക്കില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് ഉറക്കെ ഉറക്കെ വിളിച്ചു പറയുന്ന ആതുര സേവന രംഗത്തെ യുവതലമുറ തങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരന്തങ്ങള്‍ ഓരോന്നായി എണ്ണി പറയുംമ്പോഴും മുഖ്യമന്ത്രയും അനുചരന്‍മാരും പറയുന്നു കേരളം നമ്പര്‍ വണ്‍ ആണെന്ന് .
ഏതു കാര്യത്തില്‍ നമ്പര്‍ വണ്‍ എന്ന് തീരുമാനിക്കേണ്ട കേരളത്തിലെ ജനങ്ങളാണ് തെരുവില്‍ സുരക്ഷയ്ക്കും ജീവിക്കാനും തൊഴിലെടുക്കാനുമുള്ള അവകാശത്തിനായി പോരാടുന്നതെന്നറിയാത്ത സൈബര്‍ സഖാക്കള്‍ മുഖ്യനെയും സര്‍ക്കാരിനെയും പുകഴ്ത്തി പാടി ക്കൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവില്‍ ഡോ.വന്ദനദാസാണ് അക്രമിയെ കുത്തിയതെന്ന തരത്തില്‍ വരെയുള്ള സൈബര്‍ ലീലാവിലാസങ്ങള്‍ പുറത്തു വന്നിരുന്നു. എല്ലാം തണുപ്പിക്കുമെന്ന വിശ്വാസത്തില്‍ സര്‍ക്കാര്‍ താനൂര്‍ ബോ്ട്ടപകടം അന്വേഷിക്കാന്‍ ജുഡീഷ്യന്‍ കമ്മിഷനെയും, ഡോ.വന്ദനദാസിന്റെ കൊലപാതകം അന്വേഷിക്കാന്‍ ജില്ല ക്രൈംബ്രാഞ്ചിനെയും ചുമതലപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കി. ഇതോടെ സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയല്ല ,മുളകുപൊടി വിതറി പ്രതിഷേധങ്ങള്‍ക്ക അറുതി വരുത്താനാണ് ശ്രമിക്കുന്നത്. കൊലപാതകത്തേക്കാള്‍ ഭീകരമായ അന്വേഷണ കമ്മിഷനുകളെയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നത് വ്യ്കതം.
വന്ദനയ്ക്ക നീതി ലഭിക്കരുതെന്ന ഉദ്ദേശ്യത്തോടെ സര്‍ക്കാര്‍ നിയമിച്ച ക്രൈംബ്രാഞ്ച് അന്വേഷണവും, ബോട്ടപകടത്തില്‍ മരിച്ച 22 പേരേക്കാള്‍ മറ്റാരെയോ രക്ഷിച്ചെടുക്കാനുള്ള ജുഡീഷ്യല്‍ കമ്മിഷനും നല്കിയിരിക്കുന്ന ക്വട്ടേഷന്‍ പണിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നതെന്ന വ്യാഖ്യാനങ്ങളാണ് ഉയരുന്നത്. ദേശാഭിമാനി മുന്‍ റസിഡന്റ് എഡിറ്റര്‍ ജി.ശ്ക്തിധരന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത് അന്വേഷണ സംഘങ്ങളുടെ പൊള്ളത്തരങ്ങളും സര്‍ക്കാരിന്റെ ഒളിച്ചു കളിയുമാണ്. തട്ടിക്കൂട്ട് അന്വേഷണത്തില്‍ യൂദാസിന്റെ പണിയാണ് പ്രിതപക്ഷം ചെയ്യുന്നതെന്ന് പറയാതെ വയ്യ. നിയമിച്ചിരിക്കുന്ന അന്വേഷണവും അതിന് നേതൃത്വം നല്കുന്നവരുടെ വിശ്വാസ്യതയും സിപിഎം കൂറും പ്രതിപക്ഷം മനപൂര്‍വ്വം മറന്നിരിക്കുന്നു എന്ന് വ്യ്കതമായിരിക്കുകയാണ്.
ജി ശ്ക്തിധരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെയാണ്.
കണ്ണില്‍പൊടിയിടാന്‍
അല്ലേ അന്വേഷണം?
ഡോ വന്ദന യുടെ കൊലപാതകം സൃഷ്ടിച്ച രോഷാഗ്‌നിയിലും തിരൂര്‍ ബോട്ടപകടം 22 നിഷ്‌കളങ്കരായ മനുഷ്യ ജീവന്‍ അപഹരിച്ച ദൈന്യതയിലും നിന്നു തലയൂരാന്‍ സര്‍ക്കാരിന് ഇന്നലെ
വൈകിട്ടോടെ കളമൊരുങ്ങികിട്ടിയതോടെ ഈ അതിദാരുണ സംഭവവും പൈശാചിക കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്ന് തേഞ്ഞുമാഞ്ഞു പോകുകയാണ്. ഡോ വന്ദനയുടെ കൊലപാതകം സംബന്ധിച്ച് കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയും ആരോഗ്യ വകുപ്പിലെ ഡെപ്യുട്ടി ഡിഎംഒ യും അന്വേഷിക്കുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ബോട്ടപകടം അന്വേഷിക്കാന്‍ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി കെ മോഹനനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത് .
കേരളം ഇതേവരെ കണ്ടിട്ടില്ലാത്ത ഒരു പൈശാചിക കുറ്റകൃത്യത്തെ കുറിച്ച്, ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ ഒരു വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് മാതൃകാപരമായി അന്വേഷിക്കാന്‍ സിപിഎം ഏരിയാകമ്മിറ്റി ഓഫീസിലെ ചീട്ടും വാങ്ങി പ്രാദേശിക രാഷ്ട്രീയ താല്പ്പര്യം മുന്‍നിര്‍ത്തി നിയമിക്കപ്പെടുന്ന ഡിവൈഎസ് പി യെയാണോ നിയോഗിക്കേണ്ടത്? രാഷ്ട്രീയത്തിനതീതമായി ഡിവൈഎസ്പി മാര്‍ അന്വേഷണം നടത്തി തെളിയിക്കപ്പെട്ട എത്ര കേസുകള്‍ സമീപകാലത്തു നമുക്ക് നിരത്തിവെക്കാനുണ്ട്. ക്രൈം ബ്രാഞ്ച് ഡി ഐ ജിമാര്‍ അന്വേഷണം നടത്തുന്ന കേസുകളില്‍ പോലും കുറ്റവാളികള്‍ ജയിലിലടക്കപെടുന്നില്ല. അതിനിടെയാണ് ഇതുപോലെ കേരളത്തെ ഞെട്ടിച്ച കേസില്‍ പാര്‍ട്ടി ഓഫീസുകളില്‍ നിന്ന് ഏരിയ സെക്രട്ടറി തുണ്ടു കൊടുത്തുവിടുന്നവരെ അന്വേഷണ ചുമതല നല്‍കുന്നത്. മാത്രമോ അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ആരോഗ്യവകുപ്പിലെ ഡെപ്യൂട്ടി ഡി എം ഓ യെ ആണ് മറ്റൊരു അന്വേഷണത്തിന് ഏല്‍പ്പിച്ചിരിക്കുന്നത്! എത്ര വിചിത്രമാണ് ഈ അന്വേഷണ പ്രഹസനം?
ഒരു സീനിയര്‍ ഐ പി എസ് ഉദ്യോഗസ്ഥനെയും സീനിയര്‍ ഐ എ എസ് ഉദ്യോ ഗസ്ഥനെയും കിട്ടാത്തതു കൊണ്ടാണോ ഇങ്ങിനെ കണ്ണില്‍ പൊടിയിടുന്നത്? എന്ത് വഞ്ചനയാണിത്? പ്രതിപക്ഷത്തിന് എന്തുപറ്റി? നാവിറങ്ങിപ്പോയോ ? ബോട്ടപകടം അന്വേഷിക്കാന്‍ നിയോഗിച്ച മുന്‍ ജഡ്ജി ക്കെതിരെ മുസ്ലിം ലീഗിന്റെ യുവ നേതാവ് പൊട്ടിത്തെറിച്ചു സംസാരിച്ചത് കണ്ടു. 22 മനുഷ്യ ജീവന്‍ അപഹരിച്ച ഒരു ദുരന്തത്തെ കുറിച്ച് ആ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ എന്താ ഇതുവരെ വായ് തുറക്കാത്തത് . 22 അല്ല 222 പേരുടെ ജീവന്‍ നഷ്ടപ്പെട്ടാലും അവര്‍ക്കെന്തു നഷ്ടം? പോയത് പാവങ്ങള്‍ക്കല്ലേ? ഈ അന്വേഷണവും വെറും പ്രഹസനമാണെന്നത് എനിക്ക് പറയാതിരിക്കാനാകില്ല. സാമൂഹ്യ പ്രതിബദ്ധതയുള്ള നേര്‍വഴിക്ക് മാത്രം സഞ്ചരിച്ചിട്ടുള്ള പട്ടിണിയുടെയും കൊടും ദാരിദ്ര്യത്തിന്റെയും കയ്പ്പ് നീര് ഏറെ കുടിച്ചിറക്കിയിട്ടുള്ള ഒരു ന്യായാധിപന്‍ ആണ് ജസ്റ്റിസ് വി കെ മോഹന്‍ . പക്ഷെ അദ്ദേഹത്തിന് പാര്‍ട്ടി നിര്‌ദേശിക്കുന്നതിനപ്പുറം ഒരു കടലാസിലും വിധി എഴുതാനാകില്ല. അത് അദ്ദേഹത്തിന്റെ പരിമിതിയാണ്. 22 ഹതഭാഗ്യരുടെ മുഖം ഓര്‍ക്കുമ്പോള്‍ അദ്ദേഹത്തിന് കരണീയമായിട്ടുള്ളത് ഈ പാപ ഭാരത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്. അതാണ് പഴയ വികെ മോഹനന് അഭികാമ്യം.
ഈ സംഭവങ്ങളില്‍ ഈ നിമിഷം വരെ കേരളത്തിലെ പൊതുസമൂഹത്തോട് ഒരക്ഷരം പ്രതികരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്ക് ഇത് ചീള് കേസാണ്.എന്താ അദ്ദേഹം മൂന്നരക്കോടി ജനങ്ങളെ പുല്ലായ് കരുതുകയാണോ?
ഒരു വനിതാ നിയമസഭാ സാമാജികയെ ജനാധിപത്യത്തിന്റെ ശ്രീകോവിലിനുള്ളില്‍ തടഞ്ഞു വെച്ച് വളഞ്ഞിട്ട് തല്ലി കൈയില് എല്ല് പൊട്ടിച്ചിട്ട് ഫോണിലൂടെ എങ്കിലും ഒരു സഹതാപ വാക്ക് പോലും പറയാതെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് വ്യാജ എക്‌സ്‌റേ സംഘടിപ്പിച്ചു ആ വനിതാ എം എല്‍ എ യോട് കൊടും ക്രൂരത കാട്ടുന്നവന്‍ മനുഷ്യനാണോ. ഇതുപോലൊരു മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ടോ കേരളം?.
വനിതാ ഡോക്ടറെ ആശുപത്രിയില്‍ കയറി ഒരുത്തന്‍ കുത്തോട് കുത്തി കുത്തി കൊന്നിട്ട് ഫോട്ടോഗ്രാഫറെ മുന്‍പില്‍ സഹതപിച്ചുകാണിക്കാന്‍ ഈ മുഖ്യമന്ത്രി എത്ര സാഹസപ്പെട്ടിട്ടുണ്ടാകും. മനുഷ്യസ്‌നേഹിയായ ഒരുവനാണ് മുഖ്യമന്ത്രിയുടെ കസേരയിലുണ്ടായിരുന്നെങ്കില്‍ മൂന്നാറിലെ കയ്യേറ്റ മാഫിയയെ കീഴ്‌പ്പെടുത്തിയ ഊര്‍ജ്ജസ്വലതയോടെ നിയമം നിയമത്തിന്റെ വഴിക്ക് സഞ്ചരിക്കുമായിരുന്നു. ന്യായാധിപന്മാര്‍ ഇവിടെ ഒറ്റയ്ക്കാകില്ലായിരുന്നു. ഞങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് ന്യായാധിപന്മാര്‍ ഭരണനേതൃത്വത്തോട് അഭ്യര്‍ത്ഥിക്കുന്ന സ്ഥിതി മുമ്പ് എപ്പോഴെങ്കിലും നമ്മള്‍ കണ്ടിട്ടുണ്ടോ?
മാനവികത എന്നത് ഒരു ജനുസിന്റെ ലെഗസിയാണ്. അതുകൊണ്ടാണ് കമ്മ്യുണിസ്റ്റുകാര്‍
മാനവികതയെക്കുറിച്ചു സംസാരിച്ചു കൊണ്ടേയിരിക്കുന്നത് . അത് കെട്ടുപോകുമ്പോഴാണ് ഈ പ്രസ്ഥാനം സ്ഥാപിച്ചവന്‍ നൂറാം വയസിലേക്ക് കടന്നു എന്ന് അറിയുമ്പോള്‍ പോലും അദ്ദേഹത്തെ ഒരു നോക്ക് പോയി കാണണം എന്ന് തോന്നാത്തത്. അത്ര വലിയ കരിങ്കല്ലാണ് ഹൃദയത്തില്‍ ചുമക്കുന്നത്.
എന്റെ ഈ പോസ്റ്റ് എല്ലാ രാഷ്ട്രീയ അണികളും രാഷ്ട്രീയമില്ലാത്തവരും ചിന്തിക്കാനാണ്. ഇതിലെ വഞ്ചന രാഷ്ട്രീയം മറന്ന് ചിന്തിച്ചു നോക്കൂ.
സ്വാഭാവിക നീതി പോലും മരിച്ചവര്‍ക്ക് നിഷേധിക്കുന്ന അന്വേഷണങ്ങളെ കുറിച്ച് കൂടുതലായി പറയാന്‍ കഴിയില്ല. കൊല്ലരുതേ ജീവിക്കണം എന്ന് നിലവിളിക്കുന്ന യുവഡോക്ടര്‍മാര്‍ സുരക്ഷയ്ക്കാണ് സര്‍ക്കാരിനോട് യാചിക്കുന്നത്. സര്‍ക്കാരാകട്ടെ ഞങ്ങള്‍ക്ക മുകളില്‍ ആരുമില്ലെന്ന ധാര്‍ഷ്ട്യത്തിന്റെ മുഖംമൂടിയണിഞ്ഞ് എല്ലാവരേയും പുച്ഛിച്ചു തള്ളുന്നു. ആരോഗ്യ മന്ത്രിക്കെതിരെ തെരുവുകളില്‍ നടക്കുന്ന അധിക്ഷേപങ്ങള്‍ക്കാണ് സര്‍ക്കാരും ഇടതുപക്ഷവും പ്രാധാന്യം കൊടുത്തു കൊണ്ടിരിക്കുന്നതെന്ന് കാണുമ്പോള്‍ സിപിഎമ്മിന്റെ അപചയം വ്യക്തമാവുകയാണ്. കൊല്ലും കൊലയും നിര്‍ബാധം നടക്കുന്ന നാട്ടിലിരുന്നിട്ട് അപ്പുറത്തെ കുറ്റങ്ങള്‍ കണ്ടെത്തി പ്രചരിപ്പിക്കുന്ന ഒരുതരം സാഡിസ്റ്റ് രീതിയിലേയ്ക്കാണ് സര്‍ക്കാര്‍ സംവിധാനം അധപതിച്ചിരിക്കുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടെ പോലീസ് എന്തു ചെയ്യുകയായിരുന്നെന്ന ചോദ്യത്തിനുള്ള ഉത്തരവും പുറത്തായിരിക്കുകയാണ്. കേസില്‍ നിര്‍ണായക തെളിവായ ക്യാമറ ദൃശ്യങ്ങള്‍ ആശുപത്രി അധികൃതര്‍ കോടതിക്കു കൈമാറി.
പ്രതി ജി. സന്ദീപിന്റെ കുത്തേറ്റ ഡോ.വന്ദനയെ രക്ഷിച്ച് ആശുപത്രിയുടെ പുറത്തേക്കു കൊണ്ടുപോകാനുള്ള സഹപ്രവര്‍ത്തകന്‍ ഡോ. മുഹമ്മദ് ഷിബിന്റെ ശ്രമത്തിനിടെ വന്ദന കുഴഞ്ഞു വീഴുന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഷിബിനും മറ്റുള്ളവരും ഏറെ പ്രയാസപ്പെട്ടാണു വന്ദനയെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ പൊലീസ് ജീപ്പിലേക്കു കയറ്റിയത്. മെയ് 10നു പുലര്‍ച്ചെ 4.30 മുതല്‍ അര മണിക്കൂറോളം താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സന്ദീപിന്റെ അക്രമമായിരുന്നു. കാഷ്വല്‍റ്റിയുടെ വരാന്തയിലും അതിനു പുറത്തുള്ളതുമായ രണ്ടു സിസിടിവിയിലെ ദൃശ്യങ്ങളിലാണു സന്ദീപിന്റെയും പൊലീസിന്റെയും സാന്നിധ്യമുള്ളത്. പുലര്‍ച്ചെ 4.30നു വൈദ്യപരിശോധനയ്ക്കായി സന്ദീപ് കാഷ്വല്‍റ്റിയിലേക്കു നടന്നു കയറി.
4.40: ആക്രമണങ്ങളുടെ തുടക്കം. കുത്തേറ്റ് ആശുപത്രിക്കു പുറത്തേക്കോടുന്ന ഹോം ഗാര്‍ഡ് അലക്‌സ്‌കുട്ടി. പിന്നാലെ കുത്തേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ മണിലാല്‍. അകത്തു നടന്നതൊന്നും വ്യക്തമല്ല. ഗുരുതരമായി പരുക്കേറ്റ ഡോ.വന്ദനയുടെ കയ്യില്‍ പിടിച്ചു ഡോ. ഷിബിന്‍ പുറത്തേക്കോടുന്നതാണ് അടുത്ത ദൃശ്യം. ആശുപത്രി പടിക്കല്‍ ഡോ.വന്ദന കുഴഞ്ഞു വീഴുന്നു. ക്ഷണനേരത്തിനുള്ളില്‍ പൊലീസ് ജീപ്പില്‍ കയറ്റി ഡോ.വന്ദനയെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നു.
തുടര്‍ന്ന്, ചോരപുരണ്ട കത്രികയുമായി അടഞ്ഞു കിടക്കുന്ന ആശുപത്രി കവാടത്തിലൂടെ സന്ദീപ് നിരീക്ഷിക്കുന്നു. കത്രികയിലെ ചോര പൈപ്പ് വെള്ളത്തില്‍ കഴുകിക്കളയുന്നു. പിന്നീടു കത്രിക ഉപേക്ഷിക്കുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് ഡ്രൈവര്‍ രാജേഷ് സന്ദീപിനെ പിറകില്‍ നിന്നു കീഴ്‌പ്പെടുത്തുന്നു. പിന്നീടു പൊലീസും അവിടെയുണ്ടായിരുന്നവരും ചേര്‍ന്നു തറയിലിട്ടു കൈകള്‍ പിന്നിലേക്കാക്കി ബന്ധിക്കുന്നു.
5.00 മണി: സന്ദീപിനെ ഭയന്നു മുറിയിലൊളിച്ച ജീവനക്കാരി ഫോണില്‍ ആരെയോ വിളിച്ചു സംസാരിക്കുന്നുണ്ട്. ആശുപത്രി സൂപ്രണ്ട് ഡോ.കെ.ആര്‍.സുനില്‍കുമാറിനെയാണു വിളിച്ചതെന്നാണ് വിവരം. തൊട്ടുപിന്നാലെ രണ്ടു ജീപ്പുകളില്‍ കൂടുതല്‍ പൊലീസ് എത്തുന്നു. സന്ദീപിനെ ഭയന്നു പുറത്തേക്കോടിയ പൊലീസുകാര്‍ പിന്നീടു ദൃശ്യത്തില്‍ എത്തുന്നതു ഡോ.വന്ദനയ്ക്കു കുത്തേറ്റതിനു ശേഷമാണ്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്‍ എന്തു ചെയ്യണമെന്നറിയാതെ നടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത്രയും വിശദമായി ദൃശ്യങ്ങള്‍ സംസാരിച്ചിട്ടും പിണറായി സര്‍ക്കാര്‍ പോലീസ് വീഴ്ചയോ സുരക്ഷാ വീഴ്ചയോ ഉണ്ടായതായി സമ്മതിക്കാത്തത് വന്ദനയോട് മാത്രമല്ല കേരള മനസാക്ഷിയോട് ചെയ്യുന്ന നീചപ്രവൃത്തിയാണെന്ന് പറയാതെ വയ്യ. പിണറായി ഇതിനെല്ലാം കണക്ക് പറയേണ്ടി വരും.
https://www.facebook.com/Malayalivartha