ബജറംഗ്ദളിനെ തീവ്ര വാദ സംഘടനയുമായി താരതമ്യം ചെയ്തെന്ന് പരാതി; കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് പഞ്ചാബ് കോടതി നോട്ടീസ് നൽകി; നൂറ് കോടി രൂപ മാനനഷ്ടത്തിനാണ് പരാതി

കർണാടക തിരഞ്ഞെടുപ്പിൽ അതിശയകരമായ വിജയം നേടി കോൺഗ്രസ് വളരെ ആഹ്ലാദത്തിലാണ്. ഇപ്പോൾ ഇതാ സന്തോഷത്തിലിരിക്കുന്ന കോൺഗ്രസിന് ഒരു കനത്ത പ്രഹരം എന്നപോലെ ഒരു നോട്ടീസ് വന്നിരിക്കുകയാണ്. പഞ്ചാബ് കോടതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് പഞ്ചാബ് കോടതി നോട്ടീസ് നൽകി. കർണാടകയിലെ പ്രകടനപത്രികയിലെ പരാമർശത്തിനാണ് നോട്ടീസ് .
ബജറംഗ്ദളിനെ തീവ്ര വാദ സംഘടനയുമായി താരതമ്യം ചെയ്തെന്ന് പരാതിയിൽ പറയുന്നു. നൂറ് കോടി രൂപ മാനനഷ്ടത്തിനാണ് പരാതി . പ്രകടനപത്രികയിൽ 10ാം പേജിൽ ബജ്റംഗ്ൾ ദളിനെ പറ്റി പറയുന്നിടത്താണ് ബജറംഗ്ദളിനെ തീവ്രവാദ സംഘടനയുമായി താരതമ്യം ചെയ്തിരിക്കുന്നതെന്നാണ് പരാതി. ഹിദേശ് ഭരദ്വാജ് എന്ന ഹിന്ദു സംഘടനാ പ്രവർത്തകൻ ആണ് പരാതിക്കാരൻ . കോടതി ഇന്ന് കേസ് പരിഗണിക്കുകയും ജൂലൈ 10 ന് ഹാജരാകമണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കുകയും ചെയ്തു.
അതേസമയം കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഫലം വന്നതിന് പിന്നാലെ കോൺഗ്രസിന്റെ വിജയാഘോഷത്തിനിടെ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം മുഴക്കിയെന്ന് കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ബെലഗാവിയിലെ തിലതിലക്‌വാദി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
https://www.facebook.com/Malayalivartha