Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നീണ്ട തിരച്ചിലിനൊടുവില്‍... നിരവധി കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കി അറസ്റ്റിലായി‌


'സ്‌നേഹസാന്ത്വനം' പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് 14.40 കോടി രൂപ സർക്കാർ ഭരണാനുമതി...


സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വടക്കൻ കേരളത്തിൽ ഇന്ന് മഴ സജീവമാകും, മത്സ്യത്തൊഴിലാളികൾക്ക് കർശന ജാഗ്രതാ നിർദേശം


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..

വ്യാജ സര്‍ട്ടിഫിക്കറ്റും , അഴിമതി ക്യാമറയും കേരള പോലീസ് അന്വേഷിച്ച് കേസെടുക്കുന്നതു പോലെയായിരിക്കില്ല ഇഡിയുടെ അന്വേഷണം എന്നറിയുന്ന നേതാക്കളുടെയെല്ലാം ചങ്കിടിപ്പേറ്റിയിരിക്കുകയാണ്

23 JUNE 2023 05:56 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

ഹവാലയുടെ ഹബ്ബായി മാറിയ കേരളത്തിലേക്കെത്തുന്ന പണം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന സൂചന നല്‍കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം ആരംഭിച്ചതായാണ് പുറത്തു വരുന്ന വിവരം. വന്‍കിട ഹവാല ഇടപാടുകാരില്‍ പലരും രാഷ്ട്രീയപാര്‍ട്ടികളുമായി അടുത്തബന്ധം പുലര്‍ത്തുന്നവരാണ്. കേരളത്തിലെ മണി എക്‌സ്ചേഞ്ചുകളില്‍ പലതും ഹവാല ഇടപാടിന്റെ 'ഗ്രീന്‍ ചാനല്‍' ആണെന്ന് ഇ.ഡി.യുടെ രണ്ടുദിവസത്തെ റെയ്ഡില്‍ വ്യക്തമായിട്ടുണ്ട്. ഹവാല ഇടപാടുകാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുടെയും മെയിന്‍ സ്‌പോണ്‍സര്‍മാരാണ്.

പലമേഖലയിലും നേതാക്കള്‍ ഉയര്‍ന്നു വരുന്നതും തിരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നതും ഹവാല വമ്പന്‍മാരുടെ അനുഗ്രഹാശിസുകളോടെയാണെന്നാണ് ഇഡി നിഗമനം. സിപിഎമ്മിനാണ് ഹവാല പണക്കാര്‍ കൂടുതല്‍ സംഭാവനകള്‍ നല്കിയിട്ടുള്ളതെന്നാണ് അനുമാനിക്കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റും , അഴിമതി ക്യാമറയും കേരള പോലീസ് അന്വേഷിച്ച് കേസെടുക്കുന്നതു പോലെയായിരിക്കില്ല ഇഡിയുടെ അന്വേഷണം എന്നറിയുന്ന നേതാക്കളുടെയെല്ലാം ചങ്കിടിപ്പേറ്റിയിരിക്കുകയാണ്.

പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റുവരെയുള്ള സ്ഥാനാര്‍ത്ഥികളെ വാതുവെച്ചു ജയിപ്പിക്കുന്നതിനും തോല്പിക്കുന്നതിനും വരെ ഇക്കൂട്ടര്‍ക്ക് സ്വാധീനമുണ്ട്. തങ്ങളുടെ ചൊല്‍പടിക്ക് നില്ക്കുന്ന ആളാണെന്ന് തോന്നിയാല്‍ നേതൃത്വത്തോടു പോലും വിലപേശി സ്ഥാനമാനങ്ങള്‍ വാങ്ങി നല്കുന്നതും പതിവാണ്. ചെല്ലും ചെലവും നല്കി വളര്‍ത്തി കൊണ്ടു വരികയും പിന്നീട് നേതാവിന്റെ തണലില്‍ എന്തുമാകാമെന്ന രീതിയിലേയ്ക്ക് കാര്യങ്ങള്‍ എത്തിക്കുകയുമാണ് ഹവാല ഹാക്കര്‍മാര്‍ ചെയ്യുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അളവില്ലാത്ത തരത്തില്‍ സംഭാവനകള്‍ നല്കുകയും കുടുംബ പ്രശ്‌നങ്ങളില്‍ സഹായിക്കുകയും ചെയ്യു. കേരളത്തിലെ നിരവധി നേതാക്കള്‍ ഹവാല ഇടപാടുകാരുടെ സാമ്പത്തിക സഹായത്താല്‍ കഴിയുന്നുണ്ടെന്നാണ് കണ്ടെത്തല്‍. പാര്‍ട്ടി പരിപാടികള്‍ വിജയിപ്പിച്ചു കൊടുക്കുന്നതും ഇത്തരക്കാരാണെന്ന അഭ്യൂഹവുമുണ്ട്.

കൊച്ചിയും കോട്ടയവുമാണ് ഹവാലയുടെ പ്രധാന കേന്ദ്രങ്ങളെന്നും ഇവിടെനിന്നാണ് കൂടുതല്‍ തുക പിടിച്ചെടുത്തതെന്നും ഇ.ഡി. ഉന്നതോദ്യോഗസ്ഥര്‍ വ്യക്തമാക്കി. റെയ്ഡില്‍ 15 രാജ്യങ്ങളുടെ 1.50 കോടിരൂപ മൂല്യംവരുന്ന വിദേശകറന്‍സികള്‍മാത്രം പിടിച്ചെടുത്തിട്ടുണ്ട്. ഇതിനുപുറമേ, വിദേശകറന്‍സി കൈമാറ്റത്തിലൂടെ സമാഹരിച്ച 1.40 കോടി രൂപയും കണ്ടെടുത്തു. .കേരളത്തില്‍ മൂന്നുവര്‍ഷത്തിനിടെ പതിനായിരംകോടി രൂപയുടെ ഹവാല ഇടപാടുകള്‍ നടന്നെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ്.

ഹനാ ട്രേഡിങ്, ക്രസന്റ് ട്രേഡിങ്, ദുബായ് ഫോറെക്‌സ്, സുരേഷ് ഫോറെക്‌സ്, ഏറ്റുമാനൂര്‍ ഫോറെക്‌സ്, സംഗീത ഫോറിന്‍ എക്‌സ്ചേഞ്ച്, ഫോര്‍നസ് ഫോറെക്‌സ് എന്നിവയാണ് കേരളത്തിലെ പ്രധാന ഹവാല ഇടപാടുകള്‍ നടക്കുന്നിയിടങ്ങളെന്നാണ് ഇ.ഡി. കണ്ടെത്തല്‍.കേരളത്തില്‍ നല്‍കുന്ന പണം അതേ മൂല്യത്തില്‍ ദുബായ്, യു.എസ്.എ., കാനഡ എന്നീ രാജ്യങ്ങളില്‍ അനധികൃതമായി ലഭ്യമാക്കുന്ന സംവിധാനവും ഈ ഇടപാടുകാര്‍ ഒരുക്കിയിരുന്നു. അനധികൃതമായി വിദേശ്യനാണ്യ വിനിമയം നടത്തുന്നതായി ഈ ഇടപാടുകാര്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ സമ്മതിച്ചിട്ടുമുണ്ട്.

ഇവരുടെ മൊബൈല്‍ ഫോണുകളില്‍നിന്ന് കോടികളുടെ ഹവാല ഇടപാടിനെ സംബന്ധിച്ച വാട്സാപ്പ് സന്ദേശങ്ങള്‍, ശബ്ദശകലങ്ങള്‍ എന്നിവ കണ്ടെടുത്തതോടെ ഇടപാടുകളുടെ വിശദാംശങ്ങളും രീതിയും അന്വേഷണസംഘത്തിന് വ്യക്തമായി. റെയ്ഡിനിടെ പിടിച്ചെടുത്ത അമ്പതിലേറെ മൊബൈല്‍ ഫോണുകളുടെ ഡേറ്റ തരംതിരിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ഫൊറന്‍സിക് വിദഗ്ധര്‍ തുടരുകയാണ്. ഇങ്ങനെ ലഭിക്കുന്ന ഡേറ്റയിലൂടെ ഇടപാടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് ഇ.ഡി. അന്വേഷണസംഘം കരുതുന്നത്.

പതിനായിരം കോടി രൂപയുടെ ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കേരളത്തില്‍ നടത്തിയ റെയ്ഡില്‍ പതിനാല് കോടിയോളം രൂപ യ്ക്ക് പുറമേ, വിദേശ കറന്‍സികള്‍, സ്വര്‍ണം, ആഭരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു. കൊല്ലം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലാണ് റെയ്‌ഡെങ്കിലും കോട്ടയം, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ ഇടപാടുകളെന്നാണ് വിവരം.ദിവസവും കോടികളുടെ ഹവാല ഇടപാടുകള്‍ നടക്കുന്ന കേന്ദ്രമെന്ന് അന്വേഷണസംഘം പറയുന്ന എറണാകുളം പെന്റാ മേനക ഷോപ്പിംഗ് സെന്റര്‍, ബ്രോഡ്വേയിലെ ഏതാനും സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ നോട്ടുകെട്ടുകള്‍ പിടിച്ചെടുത്തു. പെന്റാ മേനകയിലെ ഒരു മൊബൈല്‍ കട, ശ്രീധര്‍ തിയേറ്ററിന് സമീപത്തെ ഇലക്ട്രോണിക് വസ്തുക്കള്‍ വില്‍ക്കുന്ന കട എന്നിവിടങ്ങളിലാണ് വിശദമായ റെയ്ഡ് നടത്തിയത്.

ഫോറിന്‍ എക്സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്  പ്രകാരമാണ് റെയ്ഡുകള്‍ നടന്നത്. കേരളത്തിന് പുറത്തുനിന്നുള്ള 150 ഓളം ഉദ്യോഗസ്ഥരാണ് കേന്ദ്ര സേനകളുടെ സംരക്ഷണത്തില്‍ റെയ്ഡ് നടത്തുന്നത്. ഗള്‍ഫില്‍ നിന്നുള്‍പ്പെടെ വന്‍തോതില്‍ ഹവാല ഇടപാടുകള്‍ വഴി കേരളത്തില്‍ പണം എത്തുന്നെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് ആരംഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ സംസ്ഥാന സർക്കാർ ഔദ്യോഗിക അനുമതി നൽകി...  (4 minutes ago)

യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയയെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി...  (17 minutes ago)

സങ്കടക്കാഴ്ചയായി... പി​ടി​യാനയുടെ ആക്രമണത്തിൽ പാപ്പാന് ദാരുണാന്ത്യം...  (35 minutes ago)

നീണ്ട തിരച്ചിലിനൊടുവില്‍... നിരവധി കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കി അറസ്റ്റിലായി‌  (55 minutes ago)

നേതൃസ്ഥാനവും പുതിയ ഭുമിയോഗവും തേടിയെത്തുന്ന രാശികൾ!  (1 hour ago)

  അർജന്റീന ഇതിഹാസം ലയണൽ മെസിയുടെ പിതാവ് അന്തരിച്ചു....  (1 hour ago)

'സ്‌നേഹസാന്ത്വനം' പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് 14.40 കോടി രൂപ സർക്കാർ ഭരണാനുമതി...  (1 hour ago)

ചെറിയനാട്ട് ട്രെയിൻ തട്ടി പ്രമുഖ വ്യവസായി മരിച്ച നിലയിൽ... സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു  (1 hour ago)

അമ്മത്തൊട്ടിലിൽ വീണ്ടുമൊരു കുഞ്ഞ് കൂടി.... ആയിരത്തി ഒന്നാമത്തെ കുട്ടിയുടെ പേര് സഹസ്രിക  (1 hour ago)

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വടക്കൻ കേരളത്തിൽ ഇന്ന് മഴ സജീവമാകും, മത്സ്യത്തൊഴിലാളികൾക്ക് കർശന ജാഗ്രതാ നിർദേശം  (2 hours ago)

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി  (11 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ നടപടിയെടുത്തോട്ടെ; ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി  (12 hours ago)

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (12 hours ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (13 hours ago)

Malayali Vartha Recommends