ഈ ഇരിക്കുന്നതിൽ പലരെയും ചിലരുടെ അച്ഛൻമാരെയും ഇന്ദിര പീഡിപ്പിച്ചിട്ട് ഇന്നേക്ക് 48 വർഷം തികയുകയാണ്; അന്ന് ഇന്ദിരയെ പുറത്താക്കാൻ ഓടി നടന്നവർ ഇന്ന് കൊച്ചുമകനെ പ്രധാനമന്ത്രിയാക്കാൻ വട്ടം കൂടി ഇരിക്കുകയാണ്; തുറന്നടിച്ച് സന്ദീപ് വാചസ്പതി

ഈ ഇരിക്കുന്നതിൽ പലരെയും ചിലരുടെ അച്ഛൻമാരെയും ഇന്ദിര പീഡിപ്പിച്ചിട്ട് ഇന്നേക്ക് 48 വർഷം തികയുകയാണ്. അന്ന് ഇന്ദിരയെ പുറത്താക്കാൻ ഓടി നടന്നവർ ഇന്ന് കൊച്ചുമകനെ പ്രധാനമന്ത്രിയാക്കാൻ വട്ടം കൂടി ഇരിക്കുകയാണ്. നിർണായകമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കു വച്ച് സന്ദീപ് വാചസ്പതി. ഫേസ്‍ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;
ഈ ഇരിക്കുന്നതിൽ പലരെയും ചിലരുടെ അച്ഛൻമാരെയും ഇന്ദിര പീഡിപ്പിച്ചിട്ട് ഇന്നേക്ക് 48 വർഷം തികയുകയാണ്. അന്ന് ഇന്ദിരയെ പുറത്താക്കാൻ ഓടി നടന്നവർ ഇന്ന് കൊച്ചുമകനെ പ്രധാനമന്ത്രിയാക്കാൻ വട്ടം കൂടി ഇരിക്കുകയാണ്. അധികാരത്തിന് വേണ്ടി ഏത് ചെകുത്താനേയും കൂട്ട് പിടിക്കുന്ന അവസരവാദ രാഷ്ട്രീയത്തെ ഇന്ത്യൻ ജനത തള്ളിക്കളയും എന്ന കാര്യം ഉറപ്പാണ്.
മഹത്തായ ഇന്ത്യൻ ജനാധിപത്യത്തെ ആദ്യമായും അവസാനമായും അട്ടിമറിച്ച ഏക സംഭവമായ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരയെ പുകഴ്ത്താൻ ഉളുപ്പില്ലാത്തവരോട് ചരിത്രം പൊറുക്കില്ല. ഇന്ദിരയുടെ കരാളഹസ്‌തങ്ങളിൽ ഞെരിഞ്ഞമർന്ന് ജീവിതം പൊലിഞ്ഞ ആയിരക്കണക്കിന് ആത്മാക്കളുടെ ശാപം ഇവരെ വിടാതെ പിന്തുടരുമെന്ന കാര്യം ഉറപ്പാണ്.
https://www.facebook.com/Malayalivartha