സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാനനഷ്ട കേസ് നൽകി; എംവി ഗോവിന്ദനെതിരെ മാനനഷ്ട കേസുമായി കെ പി സി സി പ്രസിഡന്റു കെസുധാകരൻ

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ മാനനഷ്ട കേസുകളിനിടയിൽ പെട്ടിരിക്കുകയാണ് സ്വപ്ന സുരേഷിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തു അദ്ദേഹം . ഇപ്പോൾ ഇതാ കെസുധാകരൻ അദ്ദേഹത്തിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കെ സുധാകരൻ ഗോവിന്ദനെതിരെ ഫയൽ ചെയ്യുമെന്ന് പറഞ്ഞത്. മോൺസൺ മാവുങ്കൽ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലുള്ള നീക്കം നടത്തിയത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാനനഷ്ട കേസ് നൽകിയിരുന്നു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് എതിരായ പരാതി പിന്‍വലിക്കാന്‍ വിജേഷ് പിള്ള വഴി എംവി ഗോവിന്ദന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്ന വെളിപ്പെടുത്തല്‍. ഇതാണ് മാനനഷ്ടക്കേസിന് ആധാരമായത്. ആരോപണത്തിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നും തൻറെ വ്യക്തി ജീവിതത്തിൽ കരിനിഴലിൽ വീഴ്ത്തിയെന്നുമാണ് മാനഷ്ട പരാതിയിൽ എംവി ഗോവിന്ദൻ ചൂണ്ടികാട്ടിയത്.
ചില്ലിക്കാശു പോലും നഷ്ടപരിഹാരം നല്‍കില്ലെന്നും മാപ്പു പറയില്ലെന്നും സ്വപ്‌ന സുരേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതു നിയമ നടപടികളും നേരിടാന്‍ തയാറാണ്. എന്താണ് പറഞ്ഞതെന്ന് വ്യക്തമായി മനസ്സിലാക്കാതെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും സ്വപ്‌ന പറഞ്ഞിരുന്നു.
ഐപിസി 120 ബി, ഐ പി സി 500 വകുപ്പുകൾ പ്രകാരം കേസ് എടുക്കണമെന്നാണ് ആവശ്യം. .
എന്താണ് പറഞ്ഞതെന്ന് വ്യക്തമായി മനസ്സിലാക്കാതെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും സ്വപ്‌ന പറഞ്ഞിരുന്നു. സ്വപ്നയുടെ നിലപാട് ശരിയല്ല. വിട്ടുകൊടുക്കില്ലെന്നും എം.വി ഗോവിന്ദന്‍ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മാപ്പ് പറയില്ലെന്ന് ചൂണ്ടിക്കാട്ടി സ്വപ്‌ന സുരേഷ് എം.വി.ഗോവിന്ദന് അയച്ച മറുപടി പുറത്ത് വന്നിരുന്നു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു എം വി ഗോവിന്ദന്‍ സ്വപ്നയ്ക്ക് വക്കീല്‍ നോട്ടീസയച്ചത്.
എം.വി. ഗോവിന്ദനോട് മാപ്പുപറയില്ലെന്നും ഒരുകോടിരൂപയുടെ പത്ത് ശതമാനം കോടതി ഫീസ് കെട്ടി എം.വി. ഗോവിന്ദന്‍ കേസിനുപോകുമോ എന്നറിയാന്‍ കാത്തിരിക്കുകയാണെന്നും സ്വപ്ന അഭിഭാഷകന്‍ മുഖേന മറുപടി നൽകുകയായിരുന്നു. എം.വി. ഗോവിന്ദനെക്കുറിച്ച് വിജേഷ് പിള്ള പറഞ്ഞാണ് അറിയുന്നത്. അതിനാല്‍ത്തന്നെ സമൂഹത്തിലെ നല്ല പേരിന് കോട്ടംതട്ടിക്കാനുദ്ദേശിച്ചുള്ള പ്രസ്താവനയെന്ന വാദം നിലനില്‍ക്കില്ല. വിജേഷ് പിള്ളയെ എം.വി. ഗോവിന്ദന്‍ അയച്ചു എന്ന് ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞിട്ടില്ല. തന്നെ എം.വി. ഗോവിന്ദന്‍ അയച്ചെന്ന് വിജേഷ് പിള്ള അറിയിച്ചുവെന്നാണ് പറഞ്ഞത്. അതിനാല്‍ എം.വി. ഗോവിന്ദനയച്ച മാനനഷ്ട നോട്ടീസ് അടിസ്ഥാനരഹിതമാണ്.
കെ സുധാകരനാകട്ടെ പിടിച്ച പിടിയിൽ തന്നെ നിൽക്കുകയാണ്. പുരാവസ്തു തട്ടിപ്പുകേസ് റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനും കെ. സുധാകരന്‍ തീരുമാനിച്ചു. പോക്‌സോ കേസുമായി ബന്ധപ്പെടുത്തിയുള്ള പരാമര്‍ശത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിക്കും എതിരായി രണ്ടുദിവസത്തിനകം മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും കെ സുധാകരന്‍ അറിയിച്ചത്. എന്തായാലും മാനനഷ്ട കേസ് കൊടുത്തും കിട്ടിയും നിൽക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
https://www.facebook.com/Malayalivartha