Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നീണ്ട തിരച്ചിലിനൊടുവില്‍... നിരവധി കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കി അറസ്റ്റിലായി‌


'സ്‌നേഹസാന്ത്വനം' പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് 14.40 കോടി രൂപ സർക്കാർ ഭരണാനുമതി...


സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വടക്കൻ കേരളത്തിൽ ഇന്ന് മഴ സജീവമാകും, മത്സ്യത്തൊഴിലാളികൾക്ക് കർശന ജാഗ്രതാ നിർദേശം


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..

ഗോവിന്ദന്‍...നാറി നാണംകെട്ടു. സുധാകരന്‍ കൂമ്പിനിട്ട് പൊട്ടിച്ചു. പോയി.. പണിനോക്കെന്ന് കുഞ്ഞാപ്പയും കൂട്ടരും.

05 JULY 2023 09:35 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

ഏകസിവില്‍ കോഡിനെ മുസ്ലീം സമുദായത്തിന്റെ മാ്ത്രം പ്രശ്‌നമായി ചിത്രീകരിച്ച് സമുദായത്തിന്റെ മൊത്തം രക്ഷിതാവായി മാറാന്‍ എം.വി.ഗോവിന്ദനും സിപിഎമ്മും നടത്തിയ ശ്രമങ്ങളെല്ലാം പാഴായി പോയ ദുഖത്തിലാണ് ഇടതു കേന്ദ്രങ്ങള്‍. എം.വി.ഗോവിന്ദന്റെ അവതാരോദ്ദേശം തന്നെ മുസ്ലീംലീഗിനെ ഇടതുപക്ഷത്തേയ്ക്ക് എത്തിക്കുകയെന്നതാണെന്ന് തോന്നി പോകുന്ന തരത്തിലുള്ള വാക്കുകളാണ് അദ്ദേഹത്തില്‍ നിന്നും വരുന്നത്. ഒരു കമ്മ്യൂണിസ്റ്റുകാരനും ചേരാത്ത തരത്തിലുള്ള മതപ്രീണന നയങ്ങളാണ് എ.വി.ഗോവിന്ദന്‍ തുടരുന്നതെന്ന് വ്യക്തമാണ്. ഏകസിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് പിന്നോട്ടു പോയെന്നും സിപിഎം മാത്രമാണ് അതിനെതിരെ കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുന്നതെന്നും വരുത്തി തീര്‍ക്കാനാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശ്രമിച്ചു കൊണ്ടിരുന്നത്.

അത് വലിയ രാഷ്ട്രീയ ആയുധമാക്കി മാറ്റികൊണ്ട് ഏകസിവില്‍ കോഡ് വിഷയത്തിലെ സെമിനാറുകളില്‍ മുസ്ലീംലീഗ് ഉള്‍പ്പടെയുള്ള സംഘടനകളെ ക്ഷണിക്കുമെന്ന് പ്രഖ്യാപിച്ചും കഴിഞ്ഞു. എന്നാല്‍ മുസ്ലീംലീഗും , സമസ്തയും എടുത്ത നിലപാടുകള്‍ എം.വി.ഗോവിന്ദന് കടുത്ത അടിയായി മാറി . ഏക സിവില്‍ കോഡ് മുസ്ലീംങ്ങളെ മാത്രം ബാധിക്കുന്ന വിഷയമെന്ന സിപിഎം തന്ത്രത്തെ അവര്‍ തള്ളുക മാത്രമല്ല ,സ്വന്തം നിലയ്ക്ക് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയും ചെയ്തു. കോണ്‍ഗ്രസും അവരുടെ നയം പ്രഖ്യാപിച്ചതോടെ നാറി നാണം കെട്ട് വിളറിയ അവസ്ഥയിലായി എം.വി.ഗോവിന്ദന്‍. ഏകസിവില്‍ കോഡില്‍ മുസ്ലീംങ്ങളും രക്ഷാകര്‍ത്യത്ത്വം ഏറ്റെടുക്കാന്‍ അരയും തലയും മുറുക്കിയിറങ്ങിയ മന്ത്രി മുഹമ്മദ് റിയാസും ഇപ്പോള്‍ വേറേ വഴി തേടുന്നതായാണ് വിവരം.

ഏക വ്യക്തിനിയമത്തെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം എതിര്‍ത്ത് രംഗത്തുവന്നതു ഹൈക്കമാന്‍ഡ് അനുമതിയോടെയായിരുന്നെന്ന് കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതോടെ സിപിഎം പ്രചരണം അപ്രസക്തമായി. കോണ്‍ഗ്രസ്  ദേശീയ നേതൃത്വം അഴകൊഴമ്പന്‍ നിലപാട് സ്വീകരിക്കുന്നെന്ന രാഷ്ട്രീയ
പ്രചാരണം സിപിഎം ആരംഭിച്ചതോടെ ദേശീയ നേതൃത്വത്തോട് കെപിസിസി  അഭിപ്രായം തേടുകയായിരുന്നു. മണിപ്പുരിലായിരുന്ന രാഹുല്‍ ഗാന്ധിയും എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും തിരിച്ചെത്തിയ ശേഷം പ്രതിപക്ഷനേതാവ് വി.ഡി.സതീശനോടും കെപിസിസി പ്രസിഡന്റ് കെ.സുധാകരനോടും ആശങ്ക വേണ്ടെന്നു വ്യക്തമാക്കി. അതിന്റെ അടിസ്ഥാനത്തിലാണ് എഐസിസിയും കെപിസിസിയും ഏക വ്യക്തിനിയമത്തെ എതിര്‍ക്കുമെന്നു കെ.സുധാകരന്‍ കഴിഞ്ഞ ദിവസം വിശദീകരിച്ചത്.

കേന്ദ്രനേതൃത്വം നയം വ്യക്തമാക്കിയതോടെ  മുസ്ലിം ലീഗ്, സമസ്ത, എപി സുന്നി വിഭാഗങ്ങളെ ബന്ധപ്പെട്ട കെ.സി.വേണുഗോപാല്‍ കോണ്‍ഗ്രസിന്റെ പിന്തുണ അറിയിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍ എന്നിവരുമായാണ് വേണുഗോപാല്‍ സംസാരിച്ചത്. മുസ്ലിം സമൂഹത്തിന്റെ ആശങ്ക ഉള്‍ക്കൊള്ളുന്നുവെന്നും അവരെ മാത്രം ബാധിക്കുന്ന വിഷയമായിട്ടല്ല കോണ്‍ഗ്രസ് കാണുന്നതെന്നും വിശദീകരിച്ചു.രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ കേരളത്തിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കെപിസിസി ആസ്ഥാനത്തെത്തി നടത്തിയ ചര്‍ച്ചകളിലെ മുഖ്യ വിഷയവും ഏക വ്യക്തിനിയമം തന്നെയായിരുന്നു.അതോടെ കാടിളക്കി വന്ന സിപിഎമ്മും ഗോവിന്ദനും ആവിയായിപ്പോയി.

ബിജെപി സര്‍ക്കാര്‍ നിയോഗിച്ച നിയമ കമ്മിഷന്‍ തന്നെ ഏക വ്യക്തിനിയമം പ്രായോഗികമല്ലെന്നു നേരത്തേ വിലയിരുത്തിയതാണ് കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ ഓര്‍മിപ്പിക്കുന്നത്. ഇന്നു ചേരുന്ന കെപിസിസി നേതൃയോഗം കൈക്കൊള്ളുന്ന പ്രക്ഷോഭ - പ്രചാരണ തീരുമാനങ്ങളും ഈ നിഗമനങ്ങളെ  അടിസ്ഥാനപ്പെടുത്തിയാകും.

അതേസമയം, ഏക വ്യക്തിനിയമത്തെ രാഷ്ട്രീയനേട്ടമാക്കാന്‍ സിപിഎം ശ്രമിക്കുമ്പോള്‍ മുന്‍ രാഷ്ട്രീയ നിലപാടുകളും  തിരിഞ്ഞുകൊത്തിക്കൊണ്ടിരിക്കുകയാണ്. പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുന്നതിലെ മെല്ലെപ്പോക്കിനെക്കുറിച്ചും ചോദ്യങ്ങളുയരുന്നുണ്ട്. രണ്ടിനും കൃത്യമായി മറുപടി നല്‍കാതെ കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായങ്ങളില്‍ ഭിന്നതയുണ്ടോയെന്നു നിരീക്ഷിക്കുകയാണു സിപിഎം നേതാക്കള്‍.ഏക വ്യക്തിനിയമം വേണമെന്ന കടുത്ത നിലപാട് ഇഎംഎസും സുശീല ഗോപാലനുമൊക്കെ സ്വീകരിച്ചിരുന്നു. നിയമത്തിനുവേണ്ടി സിപിഎമ്മിന്റെ അന്നത്തെ വാദങ്ങളും ഇപ്പോഴത്തെ എതിര്‍പ്പും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന് വ്യക്തമാണ്.

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1985 ഏപ്രിലില്‍ ഷാബാനു കേസില്‍ വിധി വന്നതോടെയാണ് സിപിഎമ്മിന്റെ നയം ഇഎംഎസ് പ്രഖ്യാപിച്ചത്. ഏക വ്യക്തിനിയമത്തിനുവേണ്ടി പാര്‍ട്ടി നിലകൊള്ളുന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ചിന്ത വാരികയിലെ ചോദ്യോത്തരപംക്തിയിലും പാര്‍ട്ടിയുടെ മറ്റു പ്രസിദ്ധീകരണങ്ങളിലും ഏക വ്യക്തിനിയമത്തിന്റെ പ്രസക്തിയെക്കുറിച്ച് ഇഎംഎസ് എഴുതി. 1985ല്‍ ഏക വ്യക്തിനിയമത്തെക്കുറിച്ച് ഡല്‍ഹിയില്‍ നടന്ന സെമിനാറില്‍, വ്യക്തിനിയമത്തിനുവേണ്ടി ജനങ്ങളെ അണിനിരത്താന്‍ എഴുത്തുകാരും അഭിഭാഷകരും പത്രപ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. സതിയും ശൈശവ വിവാഹവും നിരോധിച്ചതു ജനങ്ങളുടെ പിന്തുണയോടെയല്ലെന്നും അദ്ദേഹം അന്ന് ഓര്‍മിപ്പിച്ചു.

'ചിന്ത'യിലെ മറുപടിയില്‍ ഏക വ്യക്തിനിയമത്തിലേക്കുള്ള നീക്കം ത്വരിതപ്പെടുത്താന്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അടക്കം നടത്തുന്ന സമരങ്ങള്‍ പ്രോത്സാഹനകരമാണെന്നും ഇഎംഎസ് അഭിപ്രായപ്പെട്ടിട്ടുണ്ട്. പിന്നാലെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സുശീല ഗോപാലന്‍ ഏക വ്യക്തിനിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതു വളരെ പ്രാധാന്യത്തോടെയാണു ദേശാഭിമാനി പ്രസിദ്ധീകരിച്ചത്. 1985ല്‍ ഏക വ്യക്തിനിയമം നടപ്പാക്കാത്തതിനു കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ സിപിഎം പ്രചാരണം നടത്തിയിരുന്നു. ഇതൊക്കെ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്.

പൗരത്വ നിയമത്തിനെതിരായ സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന് നിയമസഭയില്‍ ഉറപ്പുനല്‍കിയെങ്കിലും അതു നടപ്പാക്കാത്തതും ഈ ഘട്ടത്തില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. സമരം ചെയ്തവര്‍ക്കെതിരെ 835 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. ഇതുവരെ 59 കേസുകള്‍ മാത്രമാണു പിന്‍വലിച്ചത്. കേസുകളില്‍ ഏറെയും മുസ്ലീം സമൂഹത്തിനെതിരെയാണെന്നതാണ് മറ്റൊരു കാര്യം. എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളതെന്ന സിപിഎം നേതാക്കളുടെ വിശദീകരണവും സിപിഎമ്മിന് തന്നെ വിനയായിരിക്കുകയാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ സംസ്ഥാന സർക്കാർ ഔദ്യോഗിക അനുമതി നൽകി...  (5 minutes ago)

യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയയെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി...  (18 minutes ago)

സങ്കടക്കാഴ്ചയായി... പി​ടി​യാനയുടെ ആക്രമണത്തിൽ പാപ്പാന് ദാരുണാന്ത്യം...  (36 minutes ago)

നീണ്ട തിരച്ചിലിനൊടുവില്‍... നിരവധി കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കി അറസ്റ്റിലായി‌  (56 minutes ago)

നേതൃസ്ഥാനവും പുതിയ ഭുമിയോഗവും തേടിയെത്തുന്ന രാശികൾ!  (1 hour ago)

  അർജന്റീന ഇതിഹാസം ലയണൽ മെസിയുടെ പിതാവ് അന്തരിച്ചു....  (1 hour ago)

'സ്‌നേഹസാന്ത്വനം' പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് 14.40 കോടി രൂപ സർക്കാർ ഭരണാനുമതി...  (1 hour ago)

ചെറിയനാട്ട് ട്രെയിൻ തട്ടി പ്രമുഖ വ്യവസായി മരിച്ച നിലയിൽ... സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു  (1 hour ago)

അമ്മത്തൊട്ടിലിൽ വീണ്ടുമൊരു കുഞ്ഞ് കൂടി.... ആയിരത്തി ഒന്നാമത്തെ കുട്ടിയുടെ പേര് സഹസ്രിക  (1 hour ago)

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വടക്കൻ കേരളത്തിൽ ഇന്ന് മഴ സജീവമാകും, മത്സ്യത്തൊഴിലാളികൾക്ക് കർശന ജാഗ്രതാ നിർദേശം  (2 hours ago)

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി  (11 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ നടപടിയെടുത്തോട്ടെ; ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി  (12 hours ago)

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (12 hours ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (13 hours ago)

Malayali Vartha Recommends