Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...


മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...


കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...

ബംഗാളില്‍ സിപിഎം വട്ടപ്പൂജ്യം...! ഗോവിന്ദാ അറിഞ്ഞോ? പാര്‍ട്ടി ഓഫീസുകൾ പൊളിച്ചുമാറ്റുന്നു, മമതാ ബാനര്‍ജി ജീവിച്ചിരിക്കുന്നിടത്തോളം കാലം സിപിഎമ്മിന്റെ നിഴൽ പോലും ഇനി ബംഗാളിൽ ഒരിടത്തും വീഴുമെന്നും തോന്നുന്നില്ല....!

12 JULY 2023 10:36 AM IST
മലയാളി വാര്‍ത്ത

More Stories...

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ് ഹാജരാക്കാത്തതെന്തെന്ന് കോണ്‍ഗ്രസ്

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...

പിണറായി വിജയനു വേണ്ടി അദ്ദേഹത്തിന്റെ അറിവോടെയാണ് ഇടതുകണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറെ കണ്ടത്; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനത്തില്‍ നിന്നു അത് വ്യക്തമായി; തുറന്നടിച്ച് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍

പശ്ചിമ ബംഗാളില്‍ സിപിഎം എന്ന പ്രസ്ഥാനം ഏതാണ്ട് അസ്തമിച്ച് കഴിഞ്ഞു. ബ്രിട്ടനില്‍ ക്രിസ്തീയ പള്ളികള്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നുവെന്ന് വീമ്പുപറഞ്ഞ എംവി ഗോവിന്ദന്‍ അറിയുന്നുണ്ടോ കുറെക്കാലമായി ബംഗാളില്‍ സിപിഎം പാര്‍ട്ടി ഓഫീസുകളേറെയും പൊളിച്ച് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന്. ബംഗാള്‍ ജനത കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും നേതാക്കളെയും വലിച്ചെറിഞ്ഞിട്ട് ഒന്നര പതിറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഒരു കാര്യം കൂടി വ്യക്തമായിരിക്കുന്നു.

ബംഗാളില്‍ സിപിഎം എന്ന പാര്‍ട്ടിക്ക് വിലാസമേ നഷ്ടമായിരിക്കുന്നു. പാര്‍ട്ടി ഓഫീസുകളേറെയും മാറാല പിടിച്ചും കൊടികള്‍ നിറംമങ്ങിയും നേതാക്കള്‍ കാലഹരണപ്പെട്ടും പോയ ബംഗാളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്നേക്കും കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു. മമതാ ബാനര്‍ജി ജീവിച്ചിരിക്കുന്നിടത്തോളം കാലം സിപിഎമ്മിന്റെ നിയൽ പോലും ബംഗാളിൽ ഇനി ഒരിടത്തും വീഴുമെന്നും തോന്നുന്നില്ല. അവിടെ കോണ്‍ഗ്രസ് ഉണ്ടോയെന്ന് ചോദിക്കരുത്. കാരണം അങ്ങനെയൊരു പ്രസ്ഥാനത്തിന്റെ കൊടിയും കൊടിമരവും ബംഗാളില്‍ ഇനി അവശേഷിക്കുന്നേയില്ല.

അവിടെ കോണ്‍ഗ്രസിന് എടുത്തു പറയാവുന്ന നേതാക്കളുമില്ല. 3 പതിറ്റാണ്ട് ബംഗാള്‍ ഭരിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ് വംഗനാട്ടില്‍ തകര്‍ന്ന് തരിപ്പണമായിരിക്കുന്നത്. ജ്യോതി ബാസു ഉള്‍പ്പെടെ അനേകം നേതാക്കൾ ഈ പാര്‍ട്ടിയെ നയിച്ച കാലമുണ്ട്. ഇത്രയും കാലം കമ്യൂണിസ്റ്റ് പാര്‍ട്ടി അവിടെ ബൂത്തു പിടിച്ചും കള്ളവോട്ട് ചെയ്തുമാണോ അധികാരത്തില്‍ തുടര്‍ന്നതെന്നതാണ് ന്യായമായ സംശയം പലരും ഇക്കാലത്ത് ചോദിക്കുന്നുണ്ട്. അതോ 3 പതിറ്റാണ്ട് ഭരിച്ചിട്ടും ജനങ്ങളുടെ പട്ടിണി മാറാതെ വന്നതോടെ തൊഴിലാളികള്‍ അപ്പാടെ കേരളത്തിലേക്ക് ട്രെയിന്‍ കയറി ജോലി തേടി വന്നതാണോ എന്നതും സംശയം.

ആ സംശയത്തില്‍ കഴമ്പില്ല. കാരണം അവരൊക്കെ സഖാക്കള്‍ ആയിരുന്നെങ്കിലും കേരളത്തിലും ഈ ഭായിമാർ കൊടികുത്താനും സമരത്തിനും പൊള്ളനേതാക്കള്‍ക്ക് സിന്ദാബാദ് വിളിക്കാനും ഇറങ്ങിവന്നേനേ. തൃണമൂലിനെ വിരട്ടാന്‍ ശേഷിയില്ലെങ്കിലും ഞങ്ങള്‍ക്കും അല്‍പം ആളുണ്ടെന്ന് പറയാന്‍ അവിടെ ബിജെപിക്കു സാധിച്ചുവെന്നത് അപാരം തന്നെ. ഇത്തവണത്തെ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ അങ്ങിങ്ങ് ബിജെപിയുടെ കാവിപ്പാട് കാണാനുണ്ട്.

പശ്ചിമ ബംഗാളിലെ 23 ജില്ലകളില്‍ ആധിപത്യം മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെന്ന് വീണ്ടും ആവര്‍ത്തിക്കുന്നതാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം. മമതയുടെ കൈയല്ലാതെ മറ്റൊരു കൈയും ബംഗാളില്‍ ഉയരില്ലെന്ന് തീര്‍ച്ചയായിക്കഴിഞ്ഞു. ഈ പോക്കുപോയാല്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 42ല്‍ 42 സീറ്റുകളും നേടും. നിര്‍ണായകഘട്ടത്തില്‍ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥായി മമത കളത്തിലിറങ്ങുന്ന കാലവും വിദൂരമല്ല.

ബംഗാളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ തീപ്പൊരിയായി സിപിഎമ്മിനെ വെല്ലുവിളിച്ചു രാഷ്ട്രീയം തുടങ്ങിയ മമത പില്‍ക്കാലത്ത് കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലൂടെ സിപിഎമ്മിന്റെ അന്തകമായി മാറുകയായിരുന്നു. ഇന്ന് ബംഗാളിലെ അവശേഷിക്കുന്ന സിപിഎം അവശിഷ്ടങ്ങള്‍ക്ക് പേടിയുള്ള ഒരേയൊരു നേതാവ് മമത മാത്രമാണ്. പശ്ചിമ ബംഗാളിലെ ആറര കോടി ജനങ്ങളുടെ വിധിയെഴുത്തിലാണ് സംസ്ഥാനത്തെ 90 ശതമാനം തദ്ദേശസ്ഥാപനങ്ങളും മമതയുടെ പാര്‍ട്ടി തൂക്കുവാരിയെടുത്തിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ ഇന്നു വരെ 45 പേരാണ് ബംഗാളില്‍ രാഷ്ട്രീയ അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതിനിടെ മലയാളിയായ ഗവര്‍ണര്‍ സിവി ആനന്ദബോസ് പരമാവധി പയറ്റിയിട്ടും മമതയുടെ നിലപാടുകളെ തൊടാന്‍പോലും സാധിച്ചിട്ടില്ല. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ച അതേ വിജയം തന്നെ മമത പഞ്ചായത്ത് തദ്ദേശതെരഞ്ഞെടുപ്പുകളിലും സ്വന്തമാക്കി.

ഇനി മമതയ്ക്ക പോരാടാന്‍ ബിജെപി മാത്രം എന്ന നിലയിലേക്ക് സിപിഎമ്മും കോണ്‍ഗ്രസും വട്ടപ്പൂജ്യത്തിലേക്കെ് ചെറുതായി ചുരുങ്ങിയിരിക്കുന്നു. 2024 ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് രാഷ്ട്രീയ മാനങ്ങള്‍ ഏറെയാണ്. ഈ പോക്കു പോയാല്‍ എട്ടു മാസത്തിനുശേഷം നടക്കുന്ന ലോക സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളും തൃണമൂലിന് തന്നെ ലഭിക്കും. ലോക് സഭയില്‍ കോണ്‍ഗ്രസിനെക്കാള്‍ വലിയ പാര്‍ട്ടിയായി മാറുമോ തൃണമൂല്‍ എന്നതേ ഇനി അറിയാനുള്ളു.

ബംഗാളിലെ പരമദയനീയ തോല്‍വിയെക്കുറിച്ച് സിപിഎം ദേശീയ നേതാക്കളായ പ്രകാശ് കാരാട്ടും സീതാറാം യച്ചൂരിയും ഉള്‍പ്പെടെയുള്ള മഹാന്‍മാര്‍ കമാന്ന് ഒരക്ഷരം മിണ്ടിയിട്ടില്ല. കേരളത്തിന്റെ ആനുകൂല്യത്തില്‍ ഡല്‍ഹിയില്‍ കഴിയുന്ന കാരാട്ട്, യച്ചൂരിമാര്‍ക്ക് ജീവിച്ചുപോകണമെന്നല്ലാതെ കേരളവും ബംഗാളും തൃപുരയുമൊന്നും വലിയ പ്രശ്‌നമൊന്നുമല്ല.ആദ്യം ബംഗാളിലും പിന്നീട് തൃപുരയിലും വിലാസം നഷ്ടപ്പെട്ട സിപിഎം ഇന്ന് തലക്കനം കാണിക്കുന്ന ഏക സംസ്ഥാനം കേരളമാണ്. അടിമകളെപ്പോലെ ഒരു നിര അണികളുള്ളതിനാല്‍ പിണറായിയും ഗോവിന്ദനേയും പോലുള്ള നേതാക്കളെ ആരാധിക്കുകയും എന്തു പറഞ്ഞാലും വിശ്വസിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഒരു ശാപം പോലെ സിപിഎം കുറെക്കാലംകൂടി അവശേഷിക്കുമായിരിക്കും.

വിവരവും അറവുമുള്ള മലയാളികള്‍ മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്നു എന്നതാണ് സിപിഎം കേരളത്തില്‍ അവശേഷിക്കാനുള്ള ഏക കാരണം.എന്തായാലും പശ്ചിമ ബംഗാളില്‍ സിപിഎം എന്ന പ്രസ്ഥാനം അവേശിക്കുന്നുണ്ടോ എന്നതിലാണ് ഗോവിന്ദന്‍മാസ്റ്റര്‍ ഇനി അന്വേഷണം നടത്തേണ്ടത്. കഴിഞ്ഞ 15 വര്‍ഷമായി സിപിഎം പശ്ചിമ ബംഗാളില്‍ ഒരിടത്തും സിപിഎം ഒരു പാര്‍ട്ടി കോണ്‍ഫറന്‍സോ കേന്ദ്ര കമ്മിറ്റി യോഗമോ നടത്തിയിട്ടില്ലെന്ന് കേരളത്തിലെ സഖാക്കള്‍ തിരിച്ചറിയണം.

എന്തിനേറെ പശ്ചിമ ബംഗാളില്‍ സിപിഎം സംസ്ഥാന ജില്ലാ സമ്മേളനങ്ങള്‍പോലും ഇല്ലാതായിട്ട് വര്‍ഷങ്ങളായിരിക്കുന്നു. ബംഗാളിലെ 20 ജില്ലകളില്‍ സിപിഎമ്മിന് ഇപ്പോള്‍ പൂര്‍ണതോതില്‍ ജില്ലാ കമ്മിറ്റികള്‍ പോലും പ്രവര്‍ത്തിക്കുന്നില്ല. അതിന് താഴേ ഏരിയ കമ്മിറ്റികളും വാര്‍ഡ് കമ്മിറ്റികളും വിരലില്‍ എണ്ണാന്‍ മാത്രമായി സിപിഎം ബംഗാളില്‍ ചെറുതായി കഴിഞ്ഞിരിക്കുന്നു. അടിയും വെട്ടും കുത്തും ബോംബേറും തൊഴിലാക്കിയ സഖാക്കളെല്ലാം ഇതോടകം ബംഗാളില്‍ നിര്‍വീര്യമായിക്കഴിഞ്ഞു.

പോരാടാന്‍ ഉറച്ചിറങ്ങിയ സഖാക്കളെയെല്ലാം തൃണമൂല്‍ പ്രവര്‍ത്തകര്‍ നിരപ്പാക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ 15 വര്‍ഷം ബംഗാള്‍ ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. നിലവില്‍ കോണ്‍ഗ്രസ് എന്ന മഹത്തായ പ്രസ്ഥാനം ബംഗാളില്‍ ഒരിടത്തും തന്നെ ഇല്ലാതെയായി. ദുര്‍ബലരില്‍ ദുര്‍ബലരായിത്തീര്‍ന്ന കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ച് നിന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടും തൃണമൂലിനും ബിജെപിക്കും പിന്നില്‍ 3ാംമതാണ് ഇടം കിട്ടിയത്.

കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നേതാക്കള്‍ക്കുപോലും ബംഗാളില്‍ കാലുകുത്താന്‍ വയ്യാത്ത പവറിലാണ് മമത ഭരണം കൈയാളുന്നത്. നരേന്ദ്ര മോദിയും അമിത് ഷായും വന്നിട്ടും ബംഗാളില്‍ മമത വകവയ്ക്കുന്നില്ല. തുടക്കത്തില്‍ മലയാളിയായ ഗവര്‍ണര്‍ ആനന്ദ ബോസുമായി രമ്യതയിലായിരുന്ന മമത പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ നല്ല അകല്‍ച്ചയിലായി. ബിജെപി അതിന്റെ സര്‍വസന്നാഹങ്ങളും പ്രയോഗിച്ചിട്ടും ബംഗാളില്‍ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കിക്കൊടുക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു.

ഇക്കഴിഞ്ഞ് എട്ടിന് അക്രമസംഭവങ്ങള്‍ ഉണ്ടായ ജില്ലകളില്‍ ഗവര്‍ണര്‍ സന്ദര്‍ശിച്ച് വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദ്ദേഹം ചര്‍ച്ച ചെയ്തിരുന്നു. തുരങ്കത്തിന്റെ അറ്റത്ത് വെളിച്ചമുണ്ടാകുമെന്നും ഭാവിയില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്നും അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാനത്തെ അക്രമ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് അയയ്ക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഇന്നലെ നാലംഗ അന്വേഷണ സമിതിയെ രൂപീകരിച്ചിരുന്നു.

മുന്‍ കേന്ദ്രമന്ത്രിയും പാര്‍ട്ടി എംപിയുമായ രവിശങ്കര്‍ പ്രസാദ്, മുന്‍ മുംബൈ പൊലീസ് കമ്മിഷണര്‍ സത്യപാല്‍ സിങ്, രാജ്ദീപ് റോയ്, രേഖ വര്‍മ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. വിഷയത്തില്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞു. ഇതൊക്കെ പറയുകയും ചെയ്യുകയും ചെയ്യാമെന്നല്ലാതെ ബംഗാളില്‍ മമതയ്ക്ക് മുന്നില്‍ ബിജെപിയുടേതെന്നല്ല ഒരു പാർട്ടിയുടേയും നീക്കവും വിജയിക്കുന്നില്ലെന്നതാണ് വസ്തുത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി  (5 hours ago)

യദുവിനെ പൂട്ടികെട്ടാൻ പതിനെട്ടാമത്തെ അടവ്  (5 hours ago)

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (5 hours ago)

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍  (5 hours ago)

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്തു ; കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു  (6 hours ago)

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ  (6 hours ago)

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു....  (6 hours ago)

എസ്എന്‍സി ലാവ്‌ലിന്‍ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും....  (6 hours ago)

മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...  (6 hours ago)

തിങ്കളാഴ്ചയറിയാം സർക്കാരിന്റെ ഭാവി...രഹസ്യരേഖകളുമായി കുഴൽനാടൻ..ഞെട്ടി ക്ലിഫ് ഹൗസ് ....മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പ്രതിയായ മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്....  (6 hours ago)

റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...  (7 hours ago)

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു...  (7 hours ago)

കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...  (7 hours ago)

മേയർ ആര്യ രാജേന്ദ്രനും, എംഎൽഎ സച്ചിൻ ദേവിനുമെതിരെ വെളിപ്പെടുത്തലുമായി സെക്യൂരിറ്റി ജീവനക്കാരൻ: നോ പാർക്കിങ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിന് ജോലി നഷ്ടമാക്കി എന്ന് പരാതി...  (7 hours ago)

Malayali Vartha Recommends