Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

സ്വന്തം സ്ഥാനമാനങ്ങള്‍ക്ക് ഇളക്കം തട്ടാതിരിക്കാനായി കഠിന പ്രയത്‌നം നടത്തുന്ന പിണറായി വിജയനാകട്ടെ ഇ.പിയെ വളര്‍ത്തി വളര്‍ത്തി തഴഞ്ഞ മട്ടാണ്.

17 JULY 2023 09:54 PM IST
മലയാളി വാര്‍ത്ത

More Stories...

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാർ തയ്യാറായത് കൊടുംവഞ്ചന; ആഞ്ഞടിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി

നഗരസഭയിലെ 101 BJP കൗൺസിലർമാരും മിടുക്കന്മാർ; ബിജെപി കൗൺസിലർ ആർ. സുഗതന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്

ഇ ഡിയ്ക്ക് മുന്നിൽ ഹാജരാകില്ല; പുതിയ സമൻസ് അയക്കുമെന്ന് ഇ ഡി

പിണറായി വിജയനു വേണ്ടി പാര്‍ട്ടിയെ പിടിച്ചെടുക്കാനായി രാപകല്‍ അധ്വാനിച്ച ഇ.പി യെ എക്കാലത്തും കൂടെ നിറുത്തി ഉയരങ്ങളിലെത്തുക്കുമെന്ന പ്രതീക്ഷകളെല്ലാം തകര്‍ന്ന് സ്വയം പടിയിറക്കത്തിന് തയ്യാറാവുകയാണ് ഇ.പി. സ്വന്തം സ്ഥാനമാനങ്ങള്‍ക്ക് ഇളക്കം തട്ടാതിരിക്കാനായി കഠിന പ്രയത്‌നം നടത്തുന്ന പിണറായി വിജയനാകട്ടെ ഇ.പിയെ വളര്‍ത്തി വളര്‍ത്തി തഴഞ്ഞ മട്ടാണ്. കോടിയേരിയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തേണ്ട പാര്‍ട്ടിയിലെ സീനിയറാണ് ഇ.പി.ജയരാജന്‍ എന്ന് എല്ലാവര്‍ക്കുമറിയാം. കേന്ദ്രകമ്മിറ്റി അംഗമായ ഇ.പിയുടെ യോഗ്യതയില്‍ പാര്‍ട്ടിയില്‍ ആര്‍ക്കും സംശയമില്ലായിരുന്നു.

എന്നാല്‍ ഇപി യെ തഴഞ്ഞു കൊണ്ട് എം.വി.ഗോവിന്ദന്‍ ആ സ്ഥാനത്തേയ്ക് എത്തുകയായിരുന്നു. പാര്‍ട്ടി സെക്രട്ടറിയാകാന്‍ യോഗ്യതയില്ലാത്തവനായി തരംതാഴ്ത്തിയത് ഇ.പി. എന്ന വ്യക്തിയെ അവഹേളിക്കുന്നതിന് തുല്യമായി വിലയിരുത്തപ്പെട്ടു. തെട്ടടുത്ത് പോളിറ്റ് ബ്യൂറോയില്‍ നിന്നും തഴയപ്പെട്ടിട്ടും ഇപി തളര്‍ന്നില്ല . പകരം പാര്‍ട്ടിയെ നെഞ്ചിലേറ്റി തന്നെ മുന്നോട്ടു പോയി. വൈദേഹം റിസോര്‍ട്ടിന്റെ പേരില്‍ തന്നെയും തന്റെ കുടുംബത്തേയും വേട്ടയാടാനിറങ്ങിയത് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ അനുഗ്രഹാശിസുകളോടെയെന്ന തിരിച്ചറിവില്‍ നിന്നാണ് പാര്‍ട്ടി വേദികളില്‍ നിന്നും ശക്തമായ പിന്‍മാറ്റം ആരംഭിച്ചത്. യാതൊരു അധികാരവുമില്ലാത്ത എന്‍ഡിഎഫ് കണ്‍വീനര്‍ എന്ന ആലങ്കാരിക പദവിയില്‍ തുടരാന്‍ താല്പര്യമില്ലാത്തതിനാല്‍ തലസ്ഥാനം തന്നെ വിട്ട് കണ്ണൂരിലേയ്ക്ക് ഇ പി മാറിയിരുന്നു. പിണറായി വിജയന്‍ പ്രതിസന്ധിയാലാകുന്ന അവസരത്തിലൊക്കെ ഇ പി രക്ഷകന്റെ റോളില്‍ എത്തി മാധ്യമങ്ങളേയും പ്രതിപക്ഷത്തേയും മലര്‍ത്തിയടിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ സ്ഥിരോത്സാഹിയും കഠിനാധ്വാനിയുമായ ഇപിയ്ക്ക് യാതൊരു ഉത്തരവാദിത്വവും നല്കാതെ മാറ്റി നിറുത്തുന്ന കാര്യത്തില്‍ എ.വി ഗോവിന്ദനും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന കാര്യം തര്‍ക്കമില്ലാത്തതാണ്.

പിണറായി,കോടിയേരി ,ഇപി എന്നീ മൂന്നു പേര്‍ ചേര്‍ന്ന് വാര്‍ത്തെടുത്ത സിപി എമ്മിലെ പിണറായി പക്ഷത്തു നിന്നും സംസ്ഥാന സെക്രട്ടറിയോ പോളിറ്റ് ബ്യൂറോയിലോ എത്താതെ എല്ലാവരും മാറ്റി നിറുത്തപ്പെടുന്ന അവസ്ഥയിലേയ്ക്ക് ഇപിയെ എത്തിച്ചത് പിണറായി വിജയന്‍ തന്നെയാണെന്ന് പറയാം. തനിക്ക് കിട്ടാവുന്നതൊക്കെ ഇപിയെ കൂടെ നിറുത്തി വെട്ടിപ്പിടിച്ചിട്ട് ഇപിയ്ക്കായി എന്തെങ്കിലും ചെയ്യാന്‍ തയ്യാറായിട്ടുണ്ടോയെന്ന കാര്യത്തില്‍ പിണറായി ആത്മപരിശോധന നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. പാര്‍ട്ടി പരിപാടികളിലേയ്ക്ക് എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന പരിഗണനയില്‍ പോലും ഇപിയെ എം.വി.ഗോവിന്ദന്‍ പങ്കെടുപ്പിക്കാറില്ല. എന്നാല്‍ നേതൃത്വത്തിനെ വെല്ലുവിളിക്കാനെന്നോണം പാര്‍ട്ടി സംസ്ഥാന പരിപാടിയില്‍ മാറി നില്ക്കുന്ന ഇപി ഏതെങ്കിലും പൊതുപരിപാടിയില്‍ പങ്കെടുത്ത് എന്തെങ്കിലുമൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുമെന്നതാണ് പതിവ്. ഇ പി ജയരാജനെ എന്തു ചെയ്യണമെന്ന് പാര്‍ട്ടി തീരുമാനിക്കുന്നതിന് മുന്‍പ് അദ്ദേഹം തന്നെ സ്വയം ഉള്‍വലിഞ്ഞു കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന അലങ്കാരം അദ്ദേഹം അഴിച്ചു വെയ്ക്കാന്‍ തയ്യാറാകുന്നതും.

 വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി ഇ.പി എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് വ്യക്തമായ സൂചന നല്‍കി കൊണ്ടാണ് ഇ.പി ജയരാജന്റെ മുന്‍പോട്ടുള്ള പോക്ക്. നേരത്തെ ഭരണത്തിലിരിക്കുന്ന മുന്നണിയുടെ കണ്‍വീനര്‍ സ്ഥാനം ആലങ്കാരിക പദവിയാണെന്ന തിരിച്ചറിവിനെ തുടര്‍ന്ന് ഇ.പി ജയരാജന്‍ തന്നെ ഒഴിവാക്കാണമെന്ന് പാര്‍ട്ടി നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരുന്നു. ശാരീരിക അവശതകള്‍ കാരണമാണ് അദ്ദേഹം തന്നെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ ഇടപെട്ടു ഇ.പിയോട് തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. കൂടെ നിന്നവരും വിഭാഗീയത നടത്തിയവരും പിണറായിയോടും ഗോവിന്ദനോടും അടുത്തപ്പോള്‍ ഇപി ഒറ്റപ്പെടുകയായിരുന്നു. എം.വി.ഗോവിന്ദന്‍ സെക്രട്ടറിയായപ്പോള്‍ ഇപിയെ അനുനയിപ്പിക്കാനായി മന്ത്രി സ്ഥാനം നല്കാന്‍ പിണറായി തയ്യാറായിരുന്നു. എന്നാല്‍ പി.ജയരാജന്‍ തൊടുത്തുവിട്ട റിസോര്‍ട്ട് വിവാദം ഇപിയെ നിഷപ്രഭമാക്കി കളഞ്ഞു.

ഇപ്പോള്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സജീവമാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ജയരാജന്‍ വഴങ്ങില്ലെന്നാണ് സൂചന. എല്‍.ഡി. എഫ് അടിയന്തര യോഗംവിളിച്ചു ചേര്‍ത്തതിനു ശേഷമുള്ള ദിവസങ്ങളില്‍ ഇ.പി ജയരാജന്‍ ഒഴിയാന്‍ വൈകില്ലെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നും ലഭിക്കുന്ന വിവരം.  എല്‍.ഡി. എഫ് കണ്‍വീനറായി മാസങ്ങള്‍ക്കു ശേഷം ഇ.പി കണ്ണൂരില്‍ തന്നെയാണ് കൂടുതല്‍ സമയമുണ്ടായിരുന്നത്. വലിയ യാത്രകള്‍ അദ്ദേഹം ബോധപൂര്‍വ്വം ഒഴിവാക്കുകയായിരുന്നു. ഇ.പിക്ക് പകരം എല്‍.ഡി. എഫ് കണ്‍വീനറായി മറ്റൊരു കേന്ദ്രകമ്മിറ്റിയംഗമായ എ.കെ ബാലനെ നിയോഗിക്കാനാണ് സി.പി. എം കണക്കുകൂട്ടുന്നത്.

ഏക സിവില്‍കോഡുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് സിപിഎം സംഘടിപ്പിച്ച സെമിനാറില്‍ നിന്ന്  ഇ.പി ജയരാജന്‍ വിട്ടുനിന്നതിനെതിരെ പാര്‍ട്ടിയില്‍ ഭൂരിഭാഗം നേതാക്കള്‍ക്കും അതൃപ്തിയുണ്ട്.പാര്‍ട്ടി നേതൃത്വവുമായി ഏറെക്കാലമായി അകന്ന് കഴിയുന്ന ഇ.പി. ജയരാജന്‍ പാര്‍ട്ടിക്കുള്ളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് പാര്‍ട്ടി സംസ്ഥാനതലത്തില്‍ നടത്തിയ പരിപാടിയില്‍ നിന്നും വിട്ടു നിന്നു കൊണ്ട് പ്രഖ്യാപിക്കുക കൂടിയാണെന്നാണ് എതിര്‍പക്ഷക്കാരുടെ വിലയിരുത്തല്‍.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (1 hour ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (1 hour ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (1 hour ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (2 hours ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (2 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (3 hours ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍  (3 hours ago)

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം  (3 hours ago)

തമിഴ്‌നാട്ടില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍  (3 hours ago)

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (4 hours ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (4 hours ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (5 hours ago)

Malayali Vartha Recommends