Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെന്നൈ ഇനി കേരളമാകും... മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍. കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ണം


തിരുവനന്തപുരത്ത് പ്രാദേശിക അവധി .... വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല


ജനവിധി ഇന്നറിയാം... രണ്ട് ഘട്ടമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും , 46 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ, ചെങ്കോട്ട സ്ഫോടനത്തിന്റെ കൂടി പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുക


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..

കരുവന്നൂര്‍ കേസില്‍ നേരത്തേ അറസ്റ്റിലായ പി. സതീഷ് കുമാറുമായുള്ള ബന്ധവും ഇടപാടുകളുമാണ് അരവിന്ദാക്ഷന്റെ അറസ്റ്റിലേക്ക് നയിച്ചത്. 50 ലക്ഷം രൂപ കരുവന്നൂര്‍ ബാങ്കില്‍ അരവിന്ദാക്ഷന്റെ പേരില്‍ സതീഷ്‌കുമാര്‍ നിക്ഷേപിച്ചതായാണ് ഇ.ഡി.കണ്ടെത്തിയത്

27 SEPTEMBER 2023 12:51 PM IST
മലയാളി വാര്‍ത്ത

More Stories...

ഭക്തരുടെ ഉത്കണ്ഠ കേന്ദ്ര സര്‍ക്കാരിനെ ധരിപ്പിക്കും; ഈ തീര്‍ത്ഥാടന കാലത്ത് ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന് ഒരുകോടി ഒപ്പു ശേഖരിച്ച് പ്രധാന മന്ത്രിക്ക് സമര്‍പ്പിക്കുമെന്ന് ബിജെപി

ദേശഭക്തി ഗാനത്തെ അവഹേളിക്കുകയും ഹമാസ് ഭക്തിഗാനത്തിന് കയ്യടിക്കുകയും ചെയ്യുന്ന സംസ്ഥാനമായി കേരളം മാറി; ദല്‍ഹിയില്‍ സംഭവിച്ച സ്‌ഫോടനം; കേരളത്തിന് ഒരു മുന്നറിയിപ്പാണെന്ന് ബിജെപി

പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ജൽജീവൻ മിഷൻ സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്നു; സംസ്ഥാന സർക്കാർ വിഹിതം നൽകുന്നില്ല; കേന്ദ്രപദ്ധതികളുടെ ഗുണം പൂർണമായും കേരളത്തിന് ലഭിക്കുന്നില്ലെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ

അധികാരം ലഭിച്ചാൽ ആദ്യ ഒരു വർഷം കൊണ്ട് തന്നെ ഇന്ന് നഗരം വീർപ്പുമുട്ടുന്ന നായ പ്രശ്നം, വെള്ളക്കെട്ട് പ്രശ്നം, മാലിന്യ പ്രശ്നം എന്നിവ പരിഹരിക്കും; അധികാരത്തിൽ വന്നാൽ 45 ദിവസത്തിൽ 5 കൊല്ലത്തെ വികസിത പ്ലാൻ അവതരിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കൊള്ളയിൽ നിലവിലുള്ള ബോർഡിന്റെയും മന്ത്രിയുടെയും പങ്ക് ഹൈക്കോടതി വിധിയിൽ വ്യക്തം; സുഭാഷ് കപൂർ ആരാണെന്ന് കണ്ടെത്തണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎൽഎ

കരുവന്നൂര്‍ കേസില്‍ നേരത്തേ അറസ്റ്റിലായ പി. സതീഷ് കുമാറുമായുള്ള ബന്ധവും ഇടപാടുകളുമാണ് അരവിന്ദാക്ഷന്റെ അറസ്റ്റിലേക്ക് നയിച്ചത്. 50 ലക്ഷം രൂപ കരുവന്നൂര്‍ ബാങ്കില്‍ അരവിന്ദാക്ഷന്റെ പേരില്‍ സതീഷ്‌കുമാര്‍ നിക്ഷേപിച്ചതായാണ് ഇ.ഡി.കണ്ടെത്തിയത്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തന്നെ കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്. അരവിന്ദാക്ഷനു പിന്നാലെ എ.സി. മൊയ്തീന്‍, എം.കെ.കണ്ണന്‍ തുടങ്ങിയ സിപിഎമ്മിന്റെ വലിയ നേതാക്കളും ഇ.ഡി വലയില്‍ കുരുങ്ങുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. സിഎംപിയില്‍ ആയിരുന്ന എം.കെ.കണ്ണനെ പാര്‍ട്ടി ലയനത്തെത്തുടര്‍ന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിനു പിന്നിലെ കാരണം സഹകാരി എന്ന നിലയിലെ കരുത്താണ്. നിലവില്‍ കേരള ബാങ്ക് വൈസ് പ്രസിഡണ്ടാണ് കണ്ണന്‍.

ഇ.ഡി അന്വേഷണത്തോട് സഹകരിച്ചുവന്ന അരവിന്ദാക്ഷന്‍ പെട്ടെന്ന് അവര്‍ക്കെതിരെ പരാതിപ്പെട്ടതും പൊലീസിനെ സമീപിച്ചതും പാര്‍ട്ടി അനുമതിയോടെയാണ്. എന്നാല്‍ ഈ വിഷയത്തില്‍ പൊലീസിന് കേസെടുക്കാന്‍ കഴിഞ്ഞില്ല. സാധാരണ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമാണ് ഇ.ഡി. അറസ്റ്റു രേഖപ്പെടുത്താറുള്ളത്. എന്നാല്‍, അരവിന്ദാക്ഷനെ ചൊവ്വാഴ്ച വടക്കാഞ്ചേരിയിലെ വീട്ടിലെത്തി വിളിച്ചു വരുത്തയാണ് അറസ്റ്റുചെയ്തത്. കരുവന്നൂര്‍ കേസില്‍ അറസ്റ്റിലാകുന്ന ആദ്യ സിപിഎം. നേതാവാണ് പി.ആര്‍. അരവിന്ദാക്ഷന്‍. സതീഷ്‌കുമാറിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചതില്‍നിന്നും അരവിന്ദാക്ഷനുമായുള്ള സംഭാഷണങ്ങളും ഇ.ഡി.ക്ക് ലഭിച്ചിരുന്നു. ഇതാണ് നിര്‍ണ്ണായകമായത്.

തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാനസമിതി അംഗവുമായ എം.കെ.കണ്ണനോടു മറ്റന്നാള്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മൊയ്തീനെ വീണ്ടും വിളിപ്പിക്കും. പല വായ്പകളും അനുവദിച്ചത് മൊയ്തീന്‍, കണ്ണന്‍, അരവിന്ദാക്ഷന്‍ തുടങ്ങിയവരുടെ ശുപാര്‍ശപ്രകാരമാണെന്നു കരുവന്നൂരിലെ ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഇ.ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ ഒന്നാം പിണറായി സര്‍ക്കാരിനെതിരെ നടത്തിയ നീക്കങ്ങളുടെ തുടര്‍ച്ചയെന്നാണ് കരുവന്നൂരിലെ അന്വേഷണത്തെയും സിപിഎം അവതരിപ്പിക്കുക. നിരോധനത്തെ എതിര്‍ത്തവരാണ് സിപിഎം. എന്നാല്‍ കരുവന്നൂര്‍ ബാങ്ക് കേന്ദ്രീകരിച്ചു നടന്ന കള്ളപ്പണം വെളുപ്പിക്കലില്‍ ഏറിയ പങ്കും നടന്നത് ആ സമയത്താണ്. നോട്ട് നിരോധനത്തിനെതിരെ പാര്‍ട്ടി സമരം ചെയ്യുമ്പോള്‍ പാര്‍ട്ടിക്കാര്‍ തന്നെ കള്ളപ്പണം വെളുപ്പിക്കാന്‍ ഒത്താശ ചെയ്തുകൊടുക്കുകയായിരുന്നുവെന്ന ചര്‍ച്ചയാണ് ഇഡി നടപടികള്‍ ഉയര്‍ത്തുന്നത്.

അരവിന്ദാക്ഷനും ജില്‍സിനുമെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ മൂന്നും നാലും വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നേരിട്ടോ അല്ലാതെയോ ബോധപൂര്‍വം കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിക്കുകയോ സഹായിക്കുകയോ ചെയ്യുന്നവര്‍ക്കെതിരേ ചുമത്തുന്നതാണ് ഈ വകുപ്പുകള്‍. ഏഴുവര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ഇഡി അന്വേഷണത്തില്‍ അരവിന്ദാക്ഷന് പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവടങ്ങളില്‍ അക്കൗണ്ടുകള്‍ ഉണ്ടെന്ന് കണ്ടെത്തി. എന്നാല്‍, ഇത് അരവിന്ദാക്ഷന്‍ വെളിപ്പെടുത്തിയിരുന്നില്ല. ഈ അക്കൗണ്ടിലൂടെ 2015, 2016, 2017 വര്‍ഷങ്ങളില്‍ വലിയ പണമിടപാടുകള്‍ നടന്നതായി കണ്ടെത്തി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലുള്‍പ്പെട്ട 50 ലക്ഷം രൂപയിലേറെ അരവിന്ദാക്ഷന്‍ അറിഞ്ഞുകൊണ്ട് മറച്ചുവെക്കുകയായിരുന്നെന്നാണ് ഇ.ഡി. ആരോപണം. അന്വേഷണവുമായി അരവിന്ദാക്ഷന്‍ സഹകരിച്ചില്ലെന്നും ആവശ്യപ്പെട്ടിട്ടും ആദായനികുതി അടച്ചതിന്റെ രേഖകള്‍ ഹാജരാക്കിയില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അറസ്റ്റിലായ അക്കൗണ്ടന്റ് ജില്‍സ് കരുവന്നൂര്‍ ബാങ്കിലെ മൂന്ന് സി ക്ലാസ് അംഗത്വം ഒരേസമയം എടുത്തിരുന്നു. ഇതുവഴി ഒന്നരക്കോടി രൂപ വായ്പയായി എടുത്തു. ഇതിനുപുറമേ ജില്‍സിന്റെ അച്ഛന്‍, ഭാര്യ, മറ്റു നാലുപേര്‍ എന്നിവരുടെ പേരില്‍ 2.75 കോടിരൂപയും വായ്പയെടുത്തു. പലിശയടക്കം ഇത്തരത്തില്‍ 5.06 കോടി രൂപ ജില്‍സ് ബാങ്കിലേക്ക് തിരിച്ചടയ്ക്കാനുണ്ട്. ഇതെല്ലാം ബിനാമി പണമാണെന്നാണ് ഇ.ഡി. ആരോപണം. അതേസമയം, കരുവന്നൂര്‍ കേസില്‍ അറസ്റ്റിലാകുന്നവരെ കേരളത്തിന് പുറത്തുള്ള ജയിലുകളില്‍ പാര്‍പ്പിക്കണമെന്ന് പരാതിക്കാനായ കെ.വി.സുരേഷ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാനും സര്‍ക്കാര്‍ പ്രതികള്‍ക്ക് സുഖവാസം ഉറപ്പാക്കാനും സാധ്യയുണ്ടെന്നാണ് പരാതിക്കാരന്‍ ചൂണ്ടികാണിച്ചിരിക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ ഉണ്ടാവുകയും സമ്മാനങ്ങളും പാരിതോഷികങ്ങളും ലഭിക്കുവാനും ഇന്ന് ഇടയുണ്ട്.  (10 minutes ago)

പണം തട്ടാനുള്ള ശ്രമത്തിനിടെ മോഷ്ടാവിനെ  (40 minutes ago)

പുതിയ പ്രസിഡന്റായി കെ. ജയകുമാറും അംഗമായി കെ. രാജുവും ശനിയാഴ്ച ചുമതലയേൽക്കും...  (52 minutes ago)

ഭീകര കോട്ട തകർത്ത് സേന ആർത്ത് വിളിച്ച് അമേരിക്ക..! 'റൂം 13' ന്റെ പാതാളം തോണ്ടും 'ഉകാസ'-യുടെ നട്ടെല്ലൂരി  (54 minutes ago)

ചെന്നൈ ഇനി കേരളമാകും... മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍. കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ണം  (1 hour ago)

എൻഡിഎയ്ക്ക് മികച്ച തുടക്കം  (1 hour ago)

ആദ്യ മത്സരം ഇന്ന് , കൊല്‍ക്കത്തയില്‍ ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനം  (1 hour ago)

മടുത്ത് വിവാഹമോചനം തേടി ഭർത്താവ്  (1 hour ago)

ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയുടെ ജാമ്യാപേക്ഷ തള്ളി  (1 hour ago)

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ... മയക്കുവെടി വച്ച് പുലിയെ പിടികൂടി  (1 hour ago)

ഉമർ നബിയുടെ അൽ ഫലാഹ് പെട്ടു  (1 hour ago)

ക്രിസ്‌മസ്‌ പരീക്ഷ ഒറ്റഘട്ടമായി നടത്താൻ ആലോചന...  (2 hours ago)

ഇന്നു മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം  (2 hours ago)

ഈ സിംഗങ്ങളുടെ കയ്യൊപ്പ്  (2 hours ago)

നിലവിളിച്ച് വീട്ടുകാർ... പിക്കപ്പ് വാനിലേക്ക് പടുകൂറ്റൻ ഗർഡർ തകർന്നുവീണ് ഗൃഹനാഥന് ദാരുണാന്ത്യം‌‌‌‌‌  (2 hours ago)

Malayali Vartha Recommends