കേരളവും തമിഴ്നാടും കണ്ണുവെച്ച് പ്രധാനമന്ത്രി, ഇരു സംസ്ഥാനങ്ങളിലും താമര വിരിയിക്കാൻ നേരിട്ടിറങ്ങി മോദി, ബി.ജെ.പി.യുടെ കരുത്തുതെളിയിക്കാന്‍ തുടര്‍ച്ചയായ സന്ദര്‍ശനങ്ങള്‍...!!

കേരളവും തമിഴ്നാടും കണ്ണുവെച്ചിരിക്കുകാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. തുടർച്ചയായുള്ള അദ്ദേഹത്തിന്റെ സന്ദർശനങ്ങളിൽ നിന്ന് ഇത് വ്യക്തമാണ്. ലോക്സഭ തിരഞ്ഞെടുപ്പിലൂടെ തമിഴ്നാട്ടില്‍ ബി.ജെ.പി.യുടെ കരുത്തുതെളിയിക്കാന്‍ തുടര്‍ച്ചയായ സന്ദര്‍ശനങ്ങള്‍ നടത്തി ജനങ്ങളുടെ മനസിലിടം പിടിക്കുക തന്നെയാണ് ഇതിന് പിന്നിൽ. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വീണ്ടും കേരളത്തിലും സന്ദർശനം നടത്തും. കേരളത്തിലെ ബിജെപി നേതാക്കൾക്ക് വോട്ടുറപ്പിക്കാൻ തന്നെയാണ് അദ്ദേഹത്തിന്റെ ശ്രമം.
പ്രധാനമന്ത്രി ഈമാസം 15ന് പത്തനംതിട്ടയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പതിനായിരങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 19ന് പാലക്കാട് നടക്കുന്ന റോഡ്‌ഷോയിലും പ്രധാനമന്ത്രി പങ്കെടുക്കും. 19ന് രാവിലെ 10ന് പാലക്കാട് ഗവ.മോയന്‍ സ്‌കൂള്‍ പരിസരത്ത് നിന്ന് കോട്ടമൈതാനം അഞ്ചുവിളക്ക് വരെയാണ് റോഡ്‌ഷോ. ഗവ.മോയന്‍ സ്‌കൂള്‍ മുതല്‍ സ്റ്റേഡിയം സ്റ്റാന്‍ഡ് വരെയും പരിഗണനയിലുണ്ട്. സുരക്ഷാസേനയുടെ പരിശോധനയ്ക്കു ശേഷമേ അന്തിമ തീരുമാനമാകൂ. നേരത്തെ 15ന് പാലക്കാടും, 17ന് പത്തനംതിട്ടയിലും മോദിയെത്തുമെന്നാണ് അറിയിച്ചിരുന്നത്. എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം ആദ്യമായാണ് നരേന്ദ്ര മോദി കേരളത്തിൽ എത്തുന്നത്.
അതുപോലെ 15-ന് പ്രധാനമന്ത്രി വീണ്ടും പ്രചാരണത്തിനായി സേലത്തെത്തും. കഴിഞ്ഞ ഒരുമാസത്തിനിടെ മൂന്നാംതവണയാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലെത്തുന്നത്. ഈ വരവില്‍ സേലത്തെയും കന്യാകുമാരിയിലെയും കോയമ്പത്തൂരിലെയും പൊതുയോഗം അദ്ദേഹം പ്രചാരണപരിപാടിയാക്കും. കോയമ്പത്തൂര്‍, ഈറോഡ്, സേലം, നാമക്കല്‍, കരൂര്‍ മണ്ഡലങ്ങളിലെ വോട്ടര്‍മാരെ അഭിസംബോധനചെയ്യുന്നതിലൂടെ കൊങ്കുനാടുമേഖലയിലെ വോട്ടര്‍മാരെ ആകര്‍ഷിക്കാനാണ് തീരുമാനം. ഒരു ലക്ഷത്തിലധികം പ്രവര്‍ത്തകരെ യോഗത്തില്‍ അണിനിരത്താനുള്ള ശ്രമമാണ് നടക്കുന്നത്.
16-ന് കന്യാകുമാരിയില്‍ നടക്കുന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നതും വ്യക്തമായ ലക്ഷ്യത്തോടെയാണ്. കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, രാമനാഥപുരം, തെങ്കാശി എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെ യോഗത്തില്‍ പരിചയപ്പെടുത്തും. കഴിഞ്ഞ രണ്ട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ കന്യാകുമാരിയില്‍നിന്നാണ് പ്രധാനമന്ത്രി പ്രചാരണയോഗങ്ങള്‍ ആരംഭിച്ചിരുന്നത്. 18-ന് കോയമ്പത്തൂരില്‍ നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കും.
സംസ്ഥാനത്ത് ഇതുവരെ സഖ്യതീരുമാനം അന്തിമമായിട്ടില്ലെങ്കിലും പ്രധാനമന്ത്രിയുടെ വരവ് പാര്‍ട്ടിയെ ഉന്മേഷത്തിലാക്കുന്നുണ്ട്. കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസ് ഭരണം പിടിച്ചതോടെ ദക്ഷിണേന്ത്യയില്‍ കയറിപ്പറ്റാനുള്ള ബി.ജെ.പി.യുടെ വഴികള്‍ നിലച്ചിരുന്നു. ഇതുമനസ്സിലാക്കിയാണ് ലോക്സഭാതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയെത്തന്നെ പ്രചാരണത്തിനായി കളത്തിലിറക്കുന്നതെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha