മുൻ കോൺഗ്രസ് പ്രവർത്തകർ പത്മിനി തോമസും തമ്പാനൂർ സതീഷും ബിജെപിയില്‍ ചേർന്നു; കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു

പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്റെ ക്ഷീണം ഇതുവരെയും മാറിയിട്ടില്ല. അതിന് പിന്നാലെ തിരുവനന്തപുരത്ത് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി നേതൃത്വം അറിയിച്ചിരുന്നു.
പത്മിനി തോമസും തമ്പാനൂർ സതീഷമാണ് ബിജെപിയിൽ ചേർന്നത് സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷയാണ് പത്നി തോമസ്. തമ്പാനൂർ സതീഷ് മുൻ ഡിസിസി ജനറൽ സെക്രട്ടറിയാണ്. തലസ്ഥാന നഗരത്തിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായ തമ്പാനൂര്‍ സതീഷും പാര്‍ട്ടി വിട്ടു. ബിജെപിയിൽ ചേരാനായി ഇദ്ദേഹം ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി.
കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത് ഇന്നലെ തന്നെ ബിജെപി നേതൃത്വം ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പാര്‍ട്ടി വിട്ട് തങ്ങൾക്കൊപ്പം വരുമെന്ന് വ്യക്തമാക്കിയിരുന്നു. പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണിപ്പോള്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചത്.
https://www.facebook.com/Malayalivartha