തൃശൂർ തരുമെന്നാണ് ഉറച്ച വിശ്വാസം; ഒരുക്കങ്ങൾ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുന്നു; നിർണായക പ്രതികരണം നടത്തി തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി

ആകാംക്ഷകൾക്ക് വിരാമമിട്ട് 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി നിർണായകമായ പ്രതികരണം നടത്തി രംഗത്ത് വന്നിരിക്കുകയാണ്.
തൃശൂർ തരുമെന്നാണ് ഉറച്ച വിശ്വാസമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഒരുക്കങ്ങൾ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുന്നുവെന്നും കുറച്ചധികം ദിവസങ്ങൾ ലഭിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു . കേരളത്തിൽ മാറ്റമുണ്ടാകുമെന്നും സുരേഷ് ഗോപി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേന്ദ്രത്തിന് കിട്ടുന്ന റിപ്പോർട്ട് പ്രകാരം രണ്ടും നാലും സീറ്റൊക്കെ കിട്ടുമെന്ന് പറയുന്നുണ്ട് എന്നും സുരേഷ് ഗോപി പറഞ്ഞു.
കൂടുതൽ ദിവസമുള്ളതു കൊണ്ട് എല്ലാവരിലേക്കും എത്താനാകും. യുവാക്കളുടെ പ്രതികരണം കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്. അഞ്ച് കൊല്ലം ഇവിടെ പണിയെടുത്തതിന്റെ ഗുണമുണ്ടാകും. ഉത്സവങ്ങൾ വരുന്നുണ്ട്. പരമാവധി സമ്പർക്കമാണ് ലക്ഷ്യമിടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
https://www.facebook.com/Malayalivartha