റഷ്യൻ സൈന്യവും നാറ്റോ സഖ്യവും തമ്മിൽ നേരിട്ടുള്ള സംഘർഷം കാരണം ലോകം മൂന്നാം ലോകമഹായുദ്ധത്തിൽ നിന്ന് അൽപം മാത്രം അകലെയാണ് നാം; മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ലോകത്തിനു ഒരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് . റഷ്യൻ സൈന്യവും നാറ്റോ സഖ്യവും തമ്മിൽ നേരിട്ടുള്ള സംഘർഷം കാരണം ലോകം മൂന്നാം ലോകമഹായുദ്ധത്തിൽ നിന്ന് അൽപം മാത്രം അകലെയാണെന്നാണ് പുടിൻ പറഞ്ഞിരിക്കുന്നത്.
എന്നാൽ ആരും അത്തരമൊരു സാഹചര്യം ആഗ്രഹിക്കുന്നില്ലെന്നും റഷ്യൻ പ്രസിഡന്റ് വ്യക്തമാക്കി. അഞ്ചാം തവണയും പ്രസിഡന്റാകുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ വന്നതിന് പിന്നാലെയാണ് റഷ്യൻ പ്രസിഡന്റിന്റെ മുന്നറിയിപ്പ്.
ഈ ഇടയ്ക്ക് ആയിരുന്നു നിർണായകമായ ഒരു വിവരം പുറത്ത് വന്നത് . റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ ലോകത്തെ നടുക്കുന്ന ഒരു മുന്നറിയിപ്പു നൽകി . യുക്രെയ്‌നില്‍ ആണവയുദ്ധത്തിന് റഷ്യ തയാറാണെന്ന മുന്നറിയിപ്പ് ആയിരുന്നു വ്‌ളാഡിമിര്‍ പുട്ടിന്‍ നൽകിയത്.
അമേരിക്ക യുക്രെയ്‌നിലേക്ക് സൈന്യത്തെ അയച്ചാല്‍ യുദ്ധത്തിന്റെ രൂപം മാറുമെന്നാണ് പുട്ടിന്‍ പറഞ്ഞത് . നിലവില്‍ ആണവയുദ്ധത്തിന്റെ അവസ്ഥ ഇല്ല എന്നും എന്നാല്‍ സൈനിക, സാങ്കേതിക കാഴ്ചപ്പാടില്‍ ഞങ്ങള്‍ ആണവയുദ്ധത്തിന് തയാറാണ് എന്നും പുട്ടിന്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് .
https://www.facebook.com/Malayalivartha