Widgets Magazine
06
May / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകി കൊണ്ട് ഇരിക്കുമായാണ് സ്വന്തം ഭൂപ്രകൃതി പോലും..വീണ്ടും കുലുങ്ങി വിറച്ച് പാക്കിസ്ഥാൻ..ക്ടർ സ്കെയിൽ 4.2 തീവ്രത രേഖപ്പെടുത്തി...ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല..


സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍....വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കാനാണ് ചില സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശം


ഉത്സവലഹരിയില്‍ നാട്... പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്... രാവിലെ എട്ടിന് ഘടകക്ഷേത്രങ്ങളില്‍ നിന്ന് ചെറുപൂരങ്ങളുടെ വരവ്.. വെടിക്കെട്ട് ബുധനാഴ്ച പുലര്‍ച്ചെ...


പ്രതിരോധ സെക്രട്ടറിയുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.. കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് വിവരം.. വെടിവയ്പ് തുടരുന്നതിനിടെയാണ് നിർണായക കൂടിക്കാഴ്ച..


ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..

പി.വി. അൻവറിനെതിരെ കേന്ദ്ര അന്വേഷണത്തിന് നീക്കം : പിന്നിൽ പിണറായി ? പകവീട്ടൽ രാഷ്ട്രീയം വീണ്ടും..

22 SEPTEMBER 2024 02:21 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളാ സയൻസിറ്റി ഉദ്ഘാടനം അനി ശ്ചിതത്വം തുടരുന്നു : സ്ഥലം സന്ദർശിക്കാനെത്തിയ എംപി, എം എൽ എ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവരെ സയൻസിറ്റിക്കുള്ളിൽ പ്രവേശിപ്പിക്കാതെ ഓഫീസുകൾ പൂട്ടി ഉദ്യോഗസ്ഥർ കൂട്ടത്തോടെ മുങ്ങി; 'അവകാശലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകുമെന്ന് മോൻസ് ജേസഫ് എം എൽ എ

മതേതരത്വവും ജനാധിപത്യവും നഷ്ടപ്പെട്ടാല്‍ ഇന്ത്യയെ നമുക്ക് നഷ്ടപ്പെടും; മതേതതര ജനാധിപത്യ ഇന്ത്യയെ മതരാഷ്ട്രമാക്കുക എന്ന അജണ്ടയോടുകൂടിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

ഭരണഘടനാ തത്വങ്ങളും പൗരാവകാശങ്ങളും മോദി ഭരണകൂടം ലംഘിക്കുന്നു; ജാതി സെന്‍സസ് സമയബന്ധിതമായി നടപ്പിലാക്കണമെന്നും വനിതാ സംവരണ ബില്ലിന്റെ ഗതി ഇതിനുണ്ടാകരുതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം; ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ആശുപത്രി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് പോലും സുരക്ഷാ മുന്‍കരുതലുകൾ എടുക്കാത്ത ഈ സർക്കാരും ആരോഗ്യവകുപ്പും കേരളത്തിന്റെ ബാധ്യതയായി മാറി; മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളുടെ മരണം സർക്കാർ അനാസ്ഥ കൊണ്ടുണ്ടായ കൊലപാതകങ്ങളാണെന്ന് രമേശ് ചെന്നിത്തല

പി.വി. .അന്‍വറിനെതിരെ വിശദമായ കേന്ദ്രാന്വേഷണം കൊണ്ടുവരാൻ എം.ആർ. അജിത് കുമാറും പിണറായിയും ശ്രമം തുടങ്ങി. ഗവർണർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതേസമയം പി.വി. അൻവറിൻറെ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും പരാതി ലഭിച്ചു. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിയാണ് പരാതി നല്‍കിയത്.

അൻവര്‍ ഉന്നയിച്ച ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ, പ്രത്യേകിച്ച് ആഭ്യന്തര സുരക്ഷ, സൈബര്‍, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, ഇന്റലിജന്‍സ് ബ്യൂറോ, സിബിഐ എന്നിവയുടെ നേതൃത്വത്തില്‍ ദേശീയ ഏജന്‍സികളെ ഉള്‍പ്പെടുത്തി സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യം. ഇക്കാര്യത്തില്‍ ശാസ്ത്രീയവും സാങ്കേതികവുമായ ഉന്നത അന്വേഷണം അനിവാര്യമാണ്.

 

 

പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ പി. വി. അന്‍വറിനെ ദേശീയ ഏജന്‍സികള്‍ എത്രയും വേഗം ചോദ്യം ചെയ്യണമെന്നും, അല്ലാത്തപക്ഷം ഇത് അട്ടിമറിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഗോവിന്ദന്‍ നമ്പൂതിരിയുടെ പരാതിയില്‍ പറയുന്നു. ആരോപണങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയാല്‍ അന്‍വറിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കണം. പരാതിയില്‍ പറയുന്നു. പരാതികൾ കൃത്യമായി അന്വേഷിച്ചാൽ കാര്യങ്ങൾ കൈവിടുമെന്നാണ് കരുതുന്നത്. കാരണം മുഖ്യമന്ത്രി അത്രമേൽ ക്ഷോഭിച്ചിരിക്കുകയാണ്.

സിപിഎം എംഎല്‍എ പി.വി അന്‍വറിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയത് അന്വേഷണം നടക്കുമെന്ന് ഉറപ്പായതോടെയാണ്.


ഒരു ഇടതുപക്ഷ എംഎൽഎ എന്ന നിലയിലുള്ള പ്രവർത്തനമല്ല പി. വി അൻവറിൻ്റേത്. പരാതിയുണ്ടെങ്കിൽ പാർട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയിൽ പെടുത്തുകയായിരുന്നു ഇടതുപക്ഷ എംഎൽഎ എന്ന നിലയിൽ പിവി അൻവർ ചെയ്യേണ്ടിയിരുന്നത്. അൻവറിന് ഇടതുപക്ഷ പശ്ചാത്തലമല്ലെന്നും കോൺഗ്രസിൽ നിന്ന് വന്നയാളാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 

അൻവർ തന്നെ പറയുന്നു ഞങ്ങളെയെല്ലാം പാർട്ടി നിയോഗിച്ചതാണെന്ന്. അങ്ങനെയെല്ലാമുള്ള ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍ പാർട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്താമായിരുന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ എന്റെ ശ്രദ്ധയിലുംപെടുത്താമായിരുന്നു. പിന്നീട് ആകാമായിരുന്നു പരസ്യനടപടി. അങ്ങനെയാണ് സാധാരണനിലയില്‍ പോകേണ്ടത്. അതല്ല സംഭവിച്ചത്, ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാള്‍ സ്വീകരിക്കുന്ന നടപടിയല്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.


അൻവർ, ഐ പി എസ് ഉദ്യോഗസ്ഥൻ സുജിത് ദാസിന്റെ കോൾ റെക്കോർഡിങ് പുറത്തുവിട്ടത് മോശമായ പ്രവണതയെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ദിവസം വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെ തന്നെ അൻവറിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചെങ്കിലും മറുപടി നൽകിയില്ല. ഫോണിൽ ബന്ധപ്പെടാനും തയ്യാറായില്ല. രണ്ടാം ദിവസവും മൂന്നാം ദിവസവും ബന്ധപ്പെടാൻ ശ്രമിച്ചു. മൂന്നാം ദിവസവും അദ്ദേഹം മാധ്യമങ്ങളെയാണ് കണ്ടത്. അതിന് ശേഷമാണ് എന്നെ വന്ന് കണ്ടത്. 5 മിനിറ്റ് സംസാരിച്ചു. അത്രയേ ഉണ്ടായിട്ടുളളു. അൻവർ പരസ്യ പ്രതികരണം തുടർന്നാൽ ഞാനും തുടരുമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.


എന്നാല്‍, പി ശശി മാതൃകാപരമായി പ്രവർത്തിക്കുന്ന വ്യക്തിയാണ്. അദ്ദേഹം സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ്. പാർട്ടി നിയോഗിച്ച് എന്റെ ഓഫീസില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവർത്തിക്കുന്ന വ്യക്തിയാണ്. മാതൃകാപരമായ പ്രവർത്തനമാണ് അദ്ദേഹം നടത്തുന്നത്. ഒരുതരത്തിലുള്ള തെറ്റായ കാര്യവും അദ്ദേഹത്തിന്റെ പക്കലില്ല. ആരുപറഞ്ഞാലും അവജ്ഞയോടെ തള്ളിക്കളയുകയാണ്. ഒരു തരത്തിലുള്ള പരിശോധനയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കൊടുക്കുന്ന പരാതി അതേപടി സ്വീകരിച്ച് നടപടിയെടുക്കാനല്ല ശശി. ഈ സർക്കാരിനെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാൻ മാത്രമാണ് അദ്ദേഹം അവിടെ ഇരിക്കുന്നത്. അല്ലാത്ത തരത്തില്‍ നടപടി സ്വീകരിച്ചാല്‍ ശശിയല്ല ആർക്കാണേലും അവിടെ ഇരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമപ്രകാരമല്ലാത്ത എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ചെയ്തിട്ടുണ്ടാകില്ല, അതിന്റെ വിരോധം വെച്ച് വിളിച്ചു പറഞ്ഞാല്‍ മാറ്റാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറിനെ വീണ്ടും സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണങ്ങളുടെ പേരിൽ എം.ആര്‍ അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് നിലവില്‍ മാറ്റില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അജിത്തിനെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണ റിപ്പോർട്ട് വരട്ടെ. അതിന് ശേഷം നടപടി ആലോചിക്കുമെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.


അജിത് കുമാറിൻറെ കേസിന് ഒരു വിലയും ഇല്ലെന്താണ് മുഖ്യമന്ത്രി പറഞ്ഞു വച്ചത്. ഇനിയാരും അജിത്തിനെതിരെ തുള്ളിയിട്ട് കാര്യമില്ല. മുഖ്യമന്ത്രിയുടെ തീരുമാനം അദ്ദേഹം രക്ഷിക്കാനാണ്.പിണറായി ഒരു തീരുമാനമെടുത്താൽ അതിൽ ഒരു മാറ്റവും ഉണ്ടാവുകയില്ല

 

അജിത്തിനെതിരായ ആരോപണങ്ങളെ പോലീസ് സേനയിലേക്ക് തിരിച്ചുവിടുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇത് കരുതി കൂട്ടിയുള്ള നീക്കമാണ്. അജിത്തിനെയും ശശിയെയും അദ്ദേഹം പ്രതിരോധിക്കുന്നത് തനിക്കൊപ്പം നിൽക്കുന്നു എന്ന കാരണത്താലാണ്.


പോലീസ് സേനയുടെ മനോവീര്യം തകർക്കുന്ന നിലപാടുകൾ അംഗീകരിക്കാനാകില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആരോപണങ്ങള്‍ ഔദ്യോഗിക കൃത്യനിർ വഹണത്തിന് തടസമായിട്ടുണ്ടെങ്കിലോ ബാധിച്ചിട്ടുണ്ടെങ്കിലോ നടപടി വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സാധാരണഗതിയിൽ പരാതി ലഭിച്ചാൽ പരിശോധിച്ച് നടപടിയെടുക്കുതയെന്നതാണ് പതിവ് രീതി. ഇവിടെ അൻവർ പരാതി നൽകുന്നതിന് മുൻപ് തന്നെ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ഓരോ ദിവസവും ഇത്തരത്തിൽ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ സംസ്ഥാന പോലീസ് മേധാവിയെ നിയോഗിച്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.


എസ്പിയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിട്ടുണ്ട്. ബാക്കി കാര്യങ്ങൾ അന്വേഷിച്ച് വരികയാണ്. ആരോപണ വിധേയർ ആര് എന്നല്ല, എന്താണ് വിഷയം എന്നാണ് പരിശോധിക്കുന്നത്. ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച തന്റെ ഇടനിലക്കാരമായി കണ്ടു എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. രാഷ്‌ട്രീയ ദൗത്യങ്ങൾക്കായി പോലീസിനെ അയക്കുന്നത് ഞങ്ങളുടെ രീതിയല്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. കെ. കരുണാകരന്റെ കാലത്ത് ജയറാം പടിക്കലിനെ ബിജെപി നേതാക്കളുടെ അടുത്തേക്ക് അയച്ചത് കോൺഗ്രസ് നേതാക്കളാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഏതെങ്കിലും ഉദ്യോഗസ്ഥൻ രാഷ്‌ട്രീയ ലക്ഷ്യത്തോടെ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിൽ നിയമത്തിനും ചട്ടത്തിനും അനുസരിച്ചുള്ള നടപടിയുണ്ടാകും – അദ്ദേഹം പറഞ്ഞു.


പൂരം വിവാദത്തില്‍ പരിശോധന നടക്കുന്നു. നിലവില്‍ പുറത്തുവന്ന വിവരാവകാശ മറുപടി വസ്തുത അനുസരിച്ചല്ല. തെറ്റായ വിവരം നല്‍കിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തിന് കൂടുതല്‍ സമയം നീട്ടി ചോദിച്ചിരുന്നു. ഈ മാസം 24 നകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കും എന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ല, അദ്ദേഹം തന്നെ അന്വേഷിക്കട്ടെയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന് പിന്നാലെ പൂരംറിപ്പോർട്ട് അദ്ദേഹം വാങ്ങുകയും ചെയ്തു.


അന്വേഷണത്തിൻറെ വാൾ അൻവറിനെതിരെ പ്രയോഗിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. അജിത്ത്കുമാർ അനുഭവിച്ച അതേ മാനസിക സമ്മർദ്ദം അൻവറും അനുഭവിക്കട്ടെ എന്നാണ് മുഖ്യമന്ത്രി കരുതുന്നത്. കേന്ദ്രത്തിൻറെ അന്വേഷണമാകുമ്പോൾ അൻവർ കുറച്ചു ബുദ്ധിമുട്ടും എന്ന് പിണറായി കരുതുന്നു. അജിത്കുമാർ ആർ എസ് എസ് നേതാക്കളെ കണ്ടത് വിവാദമാക്കിയ സാഹചര്യത്തിൽ അൻവറിനെതിരെ ശക്തമായ നീക്കമായിരിക്കും കേന്ദ്രം നടത്തുക.


ഗവർണർ ഇതെല്ലാം പ്രത്യേകം പരിശോധിക്കുന്ന സാഹചര്യം നിലവിലുണ്ട്. ഭരണമുന്നണിയിലെ എം.എൽ.എ പി.വി അൻവർ ഉന്നയിച്ച ആരോപണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെട്ടത് അങ്ങനെയാണ്. . അൻവർ ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണത്തിൽ ഗവർണർ മുഖ്യമന്ത്രി പിണറായി വിജയനോട് റിപ്പോർട്ട് തേടിക്കഴിഞ്ഞു . വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്തി സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാൻ രാജ്ഭവൻ മുഖ്യമന്ത്രിയോട് നിർദേശിച്ചു. മന്ത്രിമാരുൾപ്പെടെ നിരവധി പേരുടെ ഫോൺ എഡിജിപി ചോർത്തിയെന്ന് അൻവർ നേരത്തെ ആരോപിച്ചിരുന്നു.എം.എൽ.എയുടെ ഫോൺ ചോർത്തൽ ആരോപണം ഗുരുതരമാണെന്ന് ഗവർണർ വ്യക്തമാക്കി. കൂടാതെ, പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തുന്നതായി അൻവർ തന്നെ തുറന്ന് സമ്മതിച്ചിട്ടുണ്ടെന്നും ഇത് ഗൗരവമായി കാണേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അതിനിടെ എഡിജിപി എംആർ അജിത് കുമാറിനെതിരെ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളും തുടർന്നുണ്ടായ വിവാദങ്ങളും വേഗത്തിൽ പരിഹരിക്കാനുള്ള ശ്രമത്തിലാണ് സിപിഐഎം. വിവാദങ്ങൾ സർക്കാരിൻ്റെ പ്രതിച്ഛായയ്ക്ക് കനത്ത മങ്ങലേൽപ്പിച്ചുവെന്ന് കരുതി പ്രശ്‌നങ്ങൾ അവസാനിപ്പിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.


വിഷയത്തിൽ കരുതലോടെയുള്ള സമീപനം സ്വീകരിക്കുന്ന സി.പി.ഐ.എം പ്രാഥമികമായി ഊന്നൽ നൽകുന്നത് അൻവർ കൂടുതൽ ആരോപണങ്ങൾ ഉന്നയിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിലാണ്. എന്തായാലും ഇത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം എന്നതു പോലെ ഒരു ഫലവുമുണ്ടായില്ല. അൻവറിനെ ശാന്തനാകാനുള്ള നടപടികളും വിജയിച്ചില്ല .


എന്നാൽ അൻവറിനെ തിരെ അന്വേഷണം വന്നാൽ അദ്ദേഹം എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാവില്ല.എല്ലാ സത്യങ്ങളും തുറന്നു പറഞ്ഞാൽ സി പി എമ്മിൻ്റെ പതിനാറാം അടിയന്തിരം ആഘോഷിക്കേണ്ടി വരും. ഇക്കാര്യം മുഖ്യമന്ത്രിക്ക് നന്നായി അറിയാം അതിനാലാണ് അദ്ദേഹം ഏറെനാൾ മിണ്ടാതിരുന്നത്. എന്നാൽ സി പി ഐ നേതാക്കൾ സർക്കാരിനെയും മുന്നണി ചെയ്യും ശിഥിലമാക്കുന്ന നീക്കങ്ങൾ നടത്തുമെന്ന് മനസിലാക്കിയ പ്പോഴാണ് മുഖ്യമന്ത്രി അൻവറിനെതിരെ സംസാരിച്ചത്. ഇന്നലെ മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തിയില്ലായിരുന്നെങ്കിൽ സി പി ഐ മുന്നണി വിടു മായിരുന്നു.


അജിത് കുമാറിനെതിരെ അൻവർ നടത്തിയ നീക്കങ്ങൾ അദ്ദേഹത്തിന് തന്നെ വിനയായി മാറിയിരിക്കുകയാണ്. കാരണം അദ്ദേഹം കണ്ടത് ആർ.എസ്. എസ് നേതാക്കളെയാണ്. അത് ഒരു വലിയ പാതകമാണെന്ന് കേന്ദ്രസർക്കാർ എങ്ങനെയാണ് കരുതുക. അൻവറിനെതിരെയുള്ള നീക്കങ്ങൾ നടക്കുന്നത് സി. പി എമ്മിൽ നിന്നു തന്നെയാണ്.ഇത് കേന്ദ്രത്തെ സന്തുഷ്ടരാക്കുന്നു. എന്നാൽ അൻവർ ആരെയും വിടാൻ തയ്യാറല്ല.

 

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരായുള്ള രൂക്ഷവിമർശനങ്ങൾ അൻവർ ആവർത്തിച്ചു. . മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഉന്നയിച്ച കാര്യങ്ങളിൽ ഓരോന്നിനും എം.എൽ.എ കൃത്യമായ മറുപടി പറഞ്ഞു. പി.ശശിയെ മുഖ്യമന്ത്രിക്ക് വിശ്വാസം കാണുമെന്നും തനിക്കങ്ങനെയൊരു വിശ്വാസമില്ലെന്നും അൻവർ തുറന്നടിച്ചു.

പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരായി അൻവർ ഉയർത്തിയ ആരോപണങ്ങളെ പുച്ഛിച്ചുതള്ളുന്നതായിരുന്നുവാർത്താസമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ പ്രതികരണങ്ങൾ. മാതൃകാപരമായ പ്രവർത്തനമാണ് ശശി നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞുവെച്ചു. എന്നാൽ, അങ്ങിനെയൊരു അഭിപ്രായം തനിക്കില്ലെന്ന് അൻവർ കാര്യകാരണസഹിതം മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു.


പി.ശശിയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറയുന്നത് അദ്ദേഹത്തിന്റെ വിശ്വാസമാണെന്ന് അൻവർ ചൂണ്ടിക്കാട്ടി. തനിക്ക് ആ വിശ്വാസം തീരെയില്ല. അങ്ങനെ വിശ്വസിക്കാൻ പറ്റുന്ന വ്യക്തിയാണെന്ന അഭിപ്രായവുമില്ല. നായനാർ മന്ത്രിസഭയിൽനിന്നും എങ്ങിനെയാണ് അദ്ദേഹം പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്തായത്. ആ സ്വഭാവത്തിൽ നിന്നും പി. ശശി താഴേയ്ക്ക് പോയിട്ടില്ലെന്ന് മാത്രമല്ല, ഒരിഞ്ച് മുകളിലുമാണ്. തനിക്ക് മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താനാകില്ല. അദ്ദേഹമാണ് അത് പഠിക്കേണ്ടതെന്നും എം.എൽ.എ. പറഞ്ഞു.

അൻവറോ മറ്റുള്ളവരോ കൊടുക്കുന്ന പരാതി അതേപടി സ്വീകരിച്ച് നടപടിയെടുക്കാനല്ല ശശി അവിടെ ഇരിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തോട് പൂർണമായി യോജിക്കുന്നുവെന്നായിരുന്നു അൻവറിന്റെ മറുപടി. എന്നാൽ, തന്റെ വീട്ടുകാര്യങ്ങളുമായല്ല ശശിയുടെ അടുത്തേക്ക് പോയതെന്നും എം.എൽ.എ പറയുന്നു.


മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയുടെ കേസുമായി ബന്ധപ്പെട്ടാണ് പി. ശശിയുമായി തെറ്റുന്നത്. അദ്ദേഹത്തിന് ജാമ്യം കിട്ടുന്നതിനുള്ള സാഹചര്യം ഒരുക്കിയത് എ.ഡി.ജി.പി.യും പി. ശശിയുമാണ്. അന്ന് ജാമ്യം നൽകിയപ്പോൾ സുപ്രീംകോടതി പറഞ്ഞത് സമാനമായ കേസിൽ ഉൾപ്പെടരുതെന്നായിരുന്നു. എത്ര കേസിൽ ഉൾപ്പെട്ടു. കോടതിക്ക് റിപ്പോർട്ട് കൊടുത്തോ ഈ പോലീസ്. എന്തായിരുന്നു പി. ശശിക്ക് പണി. ഇതൊക്കെ ആർക്കുവേണ്ടിയാണ് പിടിച്ചുവെച്ചിരിക്കുന്നത്. അവിടെയാണ് ഞാൻ ശശിയുമായി ഉടക്കുന്നത്.

അൻവറിന്റെ പശ്ചാത്തലം ഇടതുപക്ഷമല്ലെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം തള്ളാൻ അൻവർ തയ്യാറായില്ല. സി.പി.എമ്മിന്റെ രാഷ്ട്രീയരീതിക്ക് അനുസരിച്ചല്ല കാര്യങ്ങളൊന്നും ചെയ്തതെന്ന് അദ്ദേഹം സമ്മതിക്കുന്നു. നാട്ടിലെ പൊതുവായ കാര്യങ്ങളിൽ എ.കെ.ജി. സെന്ററിൽ കത്ത് നൽകിയിട്ടുണ്ട്. നാലോ അഞ്ചോ തവണ ഞാൻ പാർട്ടി സെക്രട്ടറിക്കും പൊളിറ്റിക്കൽ സെക്രട്ടറിയേയും കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്. താൻ പഴയ കോൺ​ഗ്രസുകാരനാണെന്നത് സത്യമാണ്. ഇ.എം.എസ് ആരായിരുന്നു. കെ.പി.സി.സി സെക്രട്ടറി ആയിരുന്നു. ഇ.എം.എസ് എങ്ങിനെയാണ് സഖാവായത്, അൻവർ ആരാഞ്ഞു.


കേരള രാഷ്ട്രീയത്തേയും സർക്കാർ സംവിധാനത്തേയും പിടിച്ചുകുലുക്കുന്ന ആരോപണങ്ങളുമായി രം​ഗത്തെത്തുമ്പോഴും മുഖ്യമന്ത്രി തള്ളിപ്പറയാൻ താനുണ്ടാവില്ലെന്ന് ഉറപ്പിച്ചുപറയുന്നുണ്ട് അൻവർ. തന്നെ പുറത്താക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിയാൽപ്പോലും പാർട്ടിയേയോ മുഖ്യമന്ത്രിയോ തള്ളിക്കളഞ്ഞ് ആളാകാൻ താനില്ലെന്നും നിലമ്പൂർ എം.എൽ.എ ഉറപ്പിച്ചുപറയുന്നു.


അതിനാൽ അൻവറിനെ ഇനി ഇല്ലാതാക്കാനായിരിക്കും സി. പി എം നീക്കം. അതിന് പിണറായിയുടെ പൂർണ സമ്മതം ഉണ്ട് എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Pakistan earthquake പാകിസ്താനിൽ വീണ്ടും ഭൂചലനം,  (15 minutes ago)

സൂരജിന്റെ അവസാന ആഗ്രഹം നടക്കില്ല ബിൻസിയുടെ അപ്പൻ നടത്തിക്കില്ല..! ഇന്ന് ഓസ്‌ട്രേലിയയിലേക്ക്.....  (22 minutes ago)

പവന് വര്‍ദ്ധിച്ചത് 2000 രൂപ  (1 hour ago)

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പൊലീസും സുരക്ഷാ സേനയുമൊക്കെ  (1 hour ago)

പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജന് ജീവപര്യന്തവും പത്ത് ലക്ഷം രൂപ പിഴയും.  (1 hour ago)

കേരളത്തിലെ എല്ലാ സഹോദരി സഹോദരന്മാര്‍ക്കും എന്റെ പൂരം ആശംസകള്‍...  (1 hour ago)

പ്ലസ് ടു പരീക്ഷാ ഫലം ഈ മാസം 21ന്...  (1 hour ago)

ടീമിനെ ഷായ് ഹോപ് നയിക്കും  (2 hours ago)

സംഘർഷങ്ങൾക്കിടെ അതിർത്തിയിൽ സൈന്യം കണ്ട കാഴ്ച .! പാക്കിസ്ഥാൻ സ്വദേശിയെ വളഞ്ഞിട്ട് പൂട്ടി; പരിശോധനയിൽ കണ്ടത് നടുക്കുന്നത്  (2 hours ago)

മെയ് എട്ടിലേക്കാണ് കേസ് വിധി പറയാനായി മാറ്റി..  (2 hours ago)

ഇന്ത്യന്‍ നാവികസേനയുടെ ജലാന്തര്‍ഭാഗ യുദ്ധമുറകളുടെ ശേഷി എംഐജിഎം വര്‍ധിപ്പിക്കുമെന്ന് പ്രതിരോധമന്ത്രി  (2 hours ago)

ദമ്പതിമാരുടെ സംസ്‌കാരം ഇന്ന്  (2 hours ago)

ശിക്ഷാവിധി നാളെ.... തിരുവനന്തപുരം കാട്ടാക്കടയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി  (3 hours ago)

എ രാജയ്ക്ക് എംഎല്‍എയായി തുടരാം...  (3 hours ago)

തൃശൂര്‍ പൂരം തന്റെ ചങ്കിലാണെന്ന് കേന്ദ്രമന്ത്രി  (3 hours ago)

Malayali Vartha Recommends