റോഡുകളിൽ സ്ഥാപിച്ച അനധികൃത കൊടിമരങ്ങളും മറ്റും നീക്കം ചെയ്യുന്ന കാര്യത്തിൽ അധികൃതർ പരാജയമാണ് ; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. രണ്ടുനൂറ്റാണ്ടു മുൻപുള്ള സ്ഥിതിയിലാണ് കേരളമെന്നും ഇനി നവകേരളമെന്നു വിളിക്കാനാവില്ലെന്നും ഹൈക്കോടതി ആഞ്ഞടിച്ചു . അനധികൃത ബോർഡുകളും കൊടിമരങ്ങളും മറ്റും നീക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികൾ കോടതി പരിഗണിക്കവെയാണ് ഈ വിമർശനം ഉന്നയിച്ചത്.
റോഡുകളിൽ സ്ഥാപിച്ച അനധികൃത കൊടിമരങ്ങളും മറ്റും നീക്കം ചെയ്യുന്ന കാര്യത്തിൽ അധികൃതർ പരാജയമാണ് എന്നും ഹൈക്കോടതി വിമർശിച്ചു . രാഷ്ട്രീയക്കാരെയും യൂണിയനുകളെയും പേടിച്ച് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഹർജികൾ പരിഗണിച്ചത് ജസ്റ്റിസ് ദേവൻ രാമചന്ദ്രനായിരുന്നു.
കൊച്ചി കോർപ്പറേഷൻ പരിധിയിൽ രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകൾ വീണ്ടും സ്ഥാപിക്കുന്നതായി അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ കോടതി ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് അനധികൃത ബോർഡുകളുടെയും കമാനങ്ങളുടെയും പ്രളയമാണെന്ന് ഹൈക്കോടതി വിമർശിച്ചു. ബോർഡുകളിൽ രാഷ്ട്രീയപാർട്ടികളും നേതാക്കളുമാണ് മുൻ നിരയിൽ നിൽക്കുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.
https://www.facebook.com/Malayalivartha