ഒരു യുവാവിന്റെ രാഷ്ട്രീയ ആത്മഹത്യയെന്ന് കാലം തെളിയിക്കും; ഡോ.പി.സരിൻ എടുത്തു ചാടുന്നത് തിരിച്ചു കയറാനാവാത്ത മരണക്കിണറിലേക്കാണ് എന്ന് ചെറിയാൻ ഫിലിപ്പ്

ഡോ.പി.സരിൻ എടുത്തു ചാടുന്നത് തിരിച്ചു കയറാനാവാത്ത മരണക്കിണറിലേക്കാണ് എന്ന് ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;- ഒരു യുവാവിന്റെ രാഷ്ട്രീയ ആത്മഹത്യയെന്ന് കാലം തെളിയിക്കും.
വർഗ്ഗീയ ശക്തികളുടെ പിന്തുണയുള്ളവർക്കു മാത്രമേ സി.പി.എം ൽ നിലനിൽക്കാനാവൂ. രാഷ്ട്രീയത്തിലേയോ സിവിൾ സർവീസിലേയോ പാരമ്പര്യമോ ബാദ്ധികമായ മികവോ മറ്റു കഴിവുകളോ സി.പി.എം പരിഗണിക്കാറില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റാൽ വീണ്ടും ചിലപ്പോൾ ജയ സാധ്യതയില്ലാത്ത സീറ്റിൽ നേർച്ചകോഴിയാക്കും. സി.പി.എം ന് ശക്തിയില്ലാത്ത സീറ്റുകളിൽ ജാതി-മത പിൻബലമുള്ളവർക്ക് മാത്രമേ ജയിക്കാൻ കഴിയൂ. അല്ലാത്തവരെ ഉപയോഗം കഴിഞ്ഞാൽ സി.പി.എം ക്രമേണ നിഷ്ക്കരുണം വലിച്ചെറിയും.
ചെറുപ്പക്കാരനായ സരിന് കോൺഗ്രസിൽ ഭാവിയിൽ ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന പരിഗണനയാണ് അപക്വവും വൈകാരികവുമായ തീരുമാനത്തിലൂടെ തകർത്തത്. സി.പി.എം ഒരു മുങ്ങുന്ന കപ്പലാണെന്ന കാര്യം സരിൻ മറക്കരുത്.
https://www.facebook.com/Malayalivartha