എല്ലാമേഖലയിലും ആളുകളുടെ വരുമാനം വർധിപ്പിക്കുന്ന നടപടി ആണ് സർക്കാർ സ്വീകരിക്കുന്നത്; പറഞ്ഞതിനും മുകളിലാണ് സർക്കാരിന്റെ പ്രവർത്തനങ്ങളെന്ന് മന്ത്രി പി രാജീവ്

പറഞ്ഞ വാക്കിനും മുകളിലാണ് നിലവിൽ സർക്കാരിന്റെ പ്രവർത്തനങ്ങളെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. എല്ലാമേഖലയിലും ആളുകളുടെ വരുമാനം വർധിപ്പിക്കുന്ന നടപടി ആണ് സർക്കാർ സ്വീകരിക്കുന്നത്. വർക്കല നഗരസഭയുടെ അത്യാധുനിക രീതിയിലുള്ള പൊതു ശ്മശാനം വിമുക്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
നവംബർ ഒന്നാം തിയതി മുതൽ വർധിപ്പിച്ച പെൻഷനും മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. വർക്കല നഗരസഭയിലെ കണ്വാശ്രമം വാർഡിൽ നഗരസഭ 1.65 കോടിരൂപ ചിലവഴിച്ച് 455.89 ചതുരശ്ര വിസ്‌തൃതിയിൽ നിർമ്മാണം പൂർത്തീകരിച്ച വിമുക്തി ആധുനിക രീതിയിലുള്ള വാതക ശ്മശാനമാണ്.
വർക്കല നഗരസഭാ ടൗൺഹാളിൽ നടന്ന ചടങ്ങിൽ വി.ജോയ് എം.എൽ.എ അധ്യക്ഷനായി. വർക്കല നഗരസഭാ ചെയർപേഴ്സൺ കെ.എം.ലാജി, അസിസ്റ്റന്റ് എൻജിനീയർ സന്തോഷ്‌കുമാർ കെ.വി. ജനപ്രതിനിധികളായ കുമാരി സുദർശിനി, വിജി.ആർ.വി, സജിനി മൻസാർ, ബീവിജാൻ തുടങ്ങിയവർ സംബന്ധിച്ചു
https://www.facebook.com/Malayalivartha
























