ജനങ്ങളുടെ സമ്മര്‍ദ്ദവും ഉപതിരഞ്ഞെടുപ്പും വന്നതു കൊണ്ടു മാത്രമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ മാറ്റാന്‍ സി.പി.എം തയാറായത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ജനങ്ങളുടെ സമ്മര്‍ദ്ദവും ഉപതിരഞ്ഞെടുപ്പും വന്നതു കൊണ്ടു മാത്രമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ മാറ്റാന്‍ സി.പി.എം തയാറായത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ജനങ്ങളുടെ സമ്മര്‍ദ്ദവും ഉപതിരഞ്ഞെടുപ്പും വന്നതു കൊണ്ടു മാത്രമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ മാറ്റാന്‍ സി.പി.എം തയാറായത്. അവരെ സംരക്ഷിക്കാനാണ് തുടക്കം മുതല്‍ക്കെ പാര്‍ട്ടി ശ്രമിച്ചത്. അഴിമതിക്കെതിരെ ശബ്ദം ഉയര്‍ത്തിയ ആളെന്ന ഇമേജ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നല്‍കാനാണ് ആദ്യം ശ്രമിച്ചത്. അതിനേക്കാള്‍ വലിയ ക്രൂരതയാണ് രണ്ടാമത് ചെയതത്. നവീന്‍ ബാബുവിനെതിരെ ഒരു അഴിമതി ആരോപണം കെട്ടിച്ചമച്ചു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന് തെറ്റായി പ്രചരിപ്പിച്ചു എന്നും വി ഡി സതീശൻ പറഞ്ഞു ..
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഇടപെടല്‍ കൊണ്ട് ആത്മഹത്യ ചെയ്ത എ.ഡി.എമ്മിനെ മരണത്തിന് ശേഷവും വെറുതെ വിടാതെ അഴിമതിക്കാരനായി തേജോവധം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ രക്ഷിക്കാന്‍ പാര്‍ട്ടി ശ്രമിച്ചു. എന്തൊരു ക്രൂരതയാണ് സി.പി.എം നവീന്‍ ബാബുവിന്റെ കുടുംബത്തോട് ചെയ്തത്? ആദ്യം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ സംരക്ഷിക്കാന്‍ ശ്രമിച്ച സി.പി.എം അവരെ പൂര്‍ണമായും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് അഴിമതി ആരോപണം കെട്ടിച്ചമച്ചത്. ഫയല്‍ നീക്കം നോക്കിയാല്‍ തന്നെ മനസിലാകും ഒരു അഴിമതിയും നടത്തിയിട്ടില്ലെന്ന്.
ആരോപണം ഉന്നയിച്ച ആള്‍ മറ്റൊരു സംരംഭകനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ എ.ഡി.എം കൈക്കൂലി വാങ്ങാത്ത ആളാണെന്ന് പറയുന്നുണ്ട്. 98500 രൂപയുടെ കഥ ജീര്‍ണത ബാധിച്ചു കൊണ്ടിരിക്കുന്ന സി.പി.എം ഉണ്ടാക്കിയതാണ്. ഇത്രയും ക്രൂരത ചെയ്തിട്ടും ഒരു നീതിബോധവും ഇല്ലാതെ നവീന്‍ ബാബുവിനെ അഴിമതിക്കാരനാക്കി അദ്ദേഹത്തിന്റെ കുടുംബത്തെയും തലമുറകളെയും അധിക്ഷേപിച്ചതിന് സി.പി.എം ആ കുടുംബത്തോടും കേരളത്തോടും മാപ്പ് പറയണം എന്നും വി ഡി സതീശൻ പറഞ്ഞു ..
ജില്ലാ കളക്ടര്‍ക്കും പങ്കാളിത്തമുണ്ട്. അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ നടത്തിയ യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വന്നപ്പോള്‍ ഇത് ഒരു ഡൊമസ്റ്റിക് പരിപാടിയാണെന്നു പറയാനുള്ള ഉത്തരവാദിത്തം കളക്ടര്‍ക്കുണ്ടായിരുന്നു. എ.ഡി.എമ്മിന് എതിരെ മോശമായി സംസാരിച്ചപ്പോഴും അവരെ വിലക്കണമായിരുന്നു. രാവിലെ നിശ്ചയിച്ച യാത്രഅയപ്പ് യോഗം വൈകിട്ടത്തേക്ക് കളക്ടര്‍ മാറ്റിയത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് വേണ്ടിയായിരുന്നോയെന്നും വ്യക്തമാക്കണം. പാര്‍ട്ടിയുടെ ഏത് നേതാക്കളാണ് അതിന് വേണ്ടി ഇടപെട്ടത്? ഒരു നേതാവിനെ രക്ഷിക്കാന്‍ വേണ്ടി പാര്‍ട്ടി കുടുംബത്തില്‍പ്പെട്ട ആളോട് പോലും നീതി കാട്ടാത്ത പാര്‍ട്ടിയാണ് സി.പി.എം. വ്യാജരേഖ കെട്ടിച്ചമയ്ക്കാന്‍ കൂട്ടു നിന്നവരെ കുറിച്ചും അന്വേഷിക്കണം എന്നും വി ഡി സതീശൻ പറഞ്ഞു .
https://www.facebook.com/Malayalivartha