പെട്രോളിയം മന്ത്രാലയത്തിന്റെ പോളിസി മറികടന്ന് കാര്യങ്ങൾ നീങ്ങിയിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും; എഡിഎം നവീൻ ബാബുവിന്റെ വീട്ടിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

എഡിഎം നവീൻ ബാബുവിന്റെ വീട്ടിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലായിരുന്നു അദ്ദേഹം എത്തിയത്. നവീന്റെ കുടുംബാംഗങ്ങളെ കണ്ടു. നവീന്റെ കുടുംബം നിലവിൽ യാതൊന്നും ആവശ്യപ്പെട്ടിട്ടില്ല, തന്റെ വരവ് ആശ്വാസകരമാണെന്ന് കുടുംബം പ്രതികരിച്ചു എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
മാദ്ധ്യമങ്ങൾക്കുള്ളത് പോലെ തനിക്കും സംശയമുണ്ട്. കഴിഞ്ഞ 25 വർഷത്തിനകത്ത് കേരളത്തിലെ പമ്പുകൾക്ക് നൽകിയ എല്ലാ എതിർപ്പില്ലാരേഖകളും പരിശോധിക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. കേന്ദ്രതലത്തിൽ അന്വേഷണം നടത്തും.
ഒരാഴ്ചയ്‌ക്കകം നീക്കങ്ങൾ തുടങ്ങും. പെട്രോളിയം മന്ത്രാലയത്തിന്റെ പോളിസി മറികടന്ന് കാര്യങ്ങൾ നീങ്ങിയിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് തനിക്ക് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
https://www.facebook.com/Malayalivartha