Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?

എസ്.എഫ്.ഐ യുടെ ഗ്ലാമർ താരങ്ങളായിരുന്ന സുരേഷ് കുറുപ്പിനെയും സിന്ധു ജോയിയേയും സി.പി.എം നേതൃത്വം ക്രൂരമായി വഞ്ചിക്കുകയാണുണ്ടായത്; തുറന്നടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

08 JANUARY 2025 08:46 AM IST
മലയാളി വാര്‍ത്ത

More Stories...

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയും എൽ ഡി എഫും വിനയപൂർവ്വം അംഗീകരിക്കുന്നുവെന്ന് സി പി ഐ പ്രസ്താവന

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ

എസ്.എഫ്.ഐ യുടെ ഗ്ലാമർ താരങ്ങളായിരുന്ന സുരേഷ് കുറുപ്പിനെയും സിന്ധു ജോയിയേയും സി.പി.എം നേതൃത്വം ക്രൂരമായി വഞ്ചിക്കുകയാണുണ്ടായതെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ്  ചെറിയാൻ ഫിലിപ്പ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ;-  എസ്.എഫ്.ഐ യുടെ ഗ്ലാമർ താരങ്ങളായിരുന്ന സുരേഷ് കുറുപ്പിനെയും സിന്ധു ജോയിയേയും സി.പി.എം നേതൃത്വം ക്രൂരമായി വഞ്ചിക്കുകയാണുണ്ടായത്. സംഘടനാ രംഗത്തെ തുടർച്ചയായ അവഗണനയിൽ പ്രതിഷേധിച്ചാണ് സുരേഷ് കുറുപ്പ് സി.പി.എം കോട്ടയം ജില്ലാ കമ്മറ്റിയിൽ നിന്നും ഇപ്പോൾ സ്വയം ഒഴിവായത്.

1984 - ൽ ഇന്ദിരാ ഗാന്ധിയുടെ വധത്തിനു ശേഷം കോൺഗ്രസ് തരംഗത്തിൽ കേരളത്തിലെ 20 ലോക്സഭാ സീറ്റിൽ 18-ഉം യു.ഡി.എഫ് നേടിയപ്പോൾ കോട്ടയത്ത് എസ്.എഫ്.ഐ പ്രസിഡണ്ടായ സുരേഷ് കുറുപ്പ് അട്ടിമറി വിജയം നേടിയത് താര പൊലിമ കൊണ്ടാണ്. യു.ഡി.എഫ് കോട്ടയായ കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ നാലുതവണയും ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ രണ്ടു തവണയും കുറുപ്പ് വിജയിച്ചത് അദ്ദേഹത്തിന്റെ ജനപിന്തുണ കൊണ്ടു മാത്രമാണ്.

2016-ൽ തന്നേക്കാൾ ജൂനിയറായ സ്വസമുദായക്കാരായ പി.ശ്രീരാമകൃഷ്ണൻ സ്പീക്കറായപ്പോഴും , സി.രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായപ്പോഴും കുറുപ്പിന് നിയമസഭയിലെ പിൻനിരയിൽ ദുഃഖം കടിച്ചമർത്തി ഇരിക്കേണ്ടി വന്നു. താൻ സി.പി.എം ജില്ലാ കമ്മറ്റിയിൽ അംഗമായപ്പോൾ പാർട്ടിയിൽ അംഗമല്ലാതിരുന്ന പലരും ഇപ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലും മന്ത്രിസഭയിലും ഇരിക്കുമ്പോൾ ഒരു സംസ്ഥാന കമ്മറ്റി അംഗത്വം പോലും സുരേഷ് കുറുപ്പിന് നൽകിയില്ല.

സ്വാശ്രയ വിദ്യാഭാസസമര വേളയിൽ എസ്.എഫ്.ഐ പ്രസിഡണ്ടായിരുന്ന സിന്ധു ജോയിക്ക് പോലീസ് ഗ്രനേഡ് ആക്രമണത്തിൽ കാലൊടിഞ്ഞ് മാസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നിട്ടുണ്ട്. സമര പോരാളിയെന്ന നിലയിൽ ഏറ്റവുമധികം ജയിൽവാസം അനുഭവിച്ച വനിതയും സിന്ധു ജോയിയാണ്. എറണാകുളം ലോക്സഭാ മണ്ഡലത്തിലും പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലും ചാവേറാക്കിയ സിന്ധുവിന് ജയസാദ്ധ്യതയുള്ള ഒരു സീറ്റും പിന്നീട് നൽകിയില്ല.

അതേസമയം, കോളജ് അദ്ധ്യാപികയായിരുന്ന ടി.എൻ. സീമയ്ക്ക് മഹിളാ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട്, സി.പി.എം സംസ്ഥാന കമ്മറ്റിയംഗം, രാജ്യസഭാംഗം എന്നീ സ്ഥാനങ്ങൾ ത്രിബിൾ പ്രമോഷനായി ഒറ്റയടിക്ക് നൽകിയപ്പോൾ സിന്ധുവിന് ഡി.വൈ.എഫ്.ഐ ഭാരവാഹിത്വം പോലും നൽകിയില്ല.  മാതാപിതാക്കളോ കുടുംബമോ ഇല്ലാതിരുന്ന തീർത്തും അനാഥയായ സിന്ധു മനം നൊന്താണ് സി.പി.എം വിട്ടതും പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ച് വിവാഹിതയായി യു.കെ.യിലേക്ക് പോയതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.... ജാഗ്രതയുടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (24 minutes ago)

  സഞ്ജു സാംസണ് അർധ സെഞ്ച്വറി... ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് എട്ടു വിക്കറ്റിന്റെ ജയം    (35 minutes ago)

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത് മടങ്ങിയെത്തി.... ഔദ്യോഗികവസതി ഒഴിഞ്ഞ് എ.കെ.ജി. സെന്ററിന് സമീപമുള്ള 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും  (45 minutes ago)

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന  (57 minutes ago)

കുടുംബ സ്വത്തും മനഃസമാധാനവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു  (1 hour ago)

ചർച്ചകൾ ഊർജ്ജിതത്തിൽ... രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ.... കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും    (1 hour ago)

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (7 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (7 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (7 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (8 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (8 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (9 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (10 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (10 hours ago)

Malayali Vartha Recommends