Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ നേപ്പാളിനെതിരെ ഇന്ത്യ എ ടീമിന് 306 റൺസിന്റെ വമ്പൻ ജയം


ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്... വെർച്വൽ ക്യൂ, ​സ്‌പോട്ട് ബുക്കിംഗുകൾ ദേവസ്വം ബോർഡ് വർദ്ധിപ്പിച്ചു, 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി വെർച്വൽ ക്യൂ ബുക്ക് ചെയ്യാം


തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...


രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?


പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...

കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമായിരുന്നില്ലെന്നുമുള്ള വാദങ്ങൾ വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ല; യാതൊരു പ്രതിസന്ധിയുമില്ലാതിരുന്ന സമയത്താണ്, ​കാറ്റുണ്ടെങ്കിൽ മാത്രം ലഭിക്കുന്ന കാറ്റാടി വൈദ്യുതിക്കായി അമിതവിലയ്ക്ക് കൊള്ളക്കരാർ ഒപ്പുവെച്ചത്; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

21 NOVEMBER 2026 07:21 AM IST
മലയാളി വാര്‍ത്ത

More Stories...

കായിക കേരളത്തിന് വലിയ സംഭാവന ചെയ്യാന്‍ വിദ്യാര്‍ത്ഥികളായ കായികതാരങ്ങള്‍ക്ക് സാധിക്കണം; കായികമേളകൾ കായിക പ്രതിഭകള്‍ക്ക് മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

അടുത്ത സാമ്പത്തിക വർഷത്തോടെ സംസ്ഥാനത്ത് സമ്പൂർണ വെജിറ്റബിൾ മിഷൻ നടപ്പാക്കും; നടപടികൾ സർക്കാർ ആരംഭിച്ചതായി മന്ത്രി ടി. സിദ്ദിഖ്

അരിയില്‍ ഷുക്കൂറിന്റേ വധം; രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ സി.പി.എം ക്രിമിനലുകളെ ഉപയോഗിക്കുന്നുവെന്നതിന്റെ ഭീതിതമായ ഉദാഹരണം; നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

പത്മജ വേണുഗോപാലിന്റെ രാജി ഭൗർഭാഗ്യകരം; വ്യക്തിപരമായ ചില കാരണങ്ങളാലാണ് പാർട്ടിയിൽ തുടരാൻ കഴിയാത്തതെന്ന് സംസ്ഥാന അധ്യക്ഷന് നൽകിയ രാജിക്കത്തിൽ അവർ വ്യക്തമാക്കി; നിലപാട് വ്യക്തമാക്കി ബിജെപി

വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാറിനെ സഹായിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും നുഴഞ്ഞുകയറ്റങ്ങളും നിരന്തരം നടക്കുന്നു; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ സംഘപരിവാറിന്റെ ഉപസംഘടനകളുടെ ആശയപ്രചരണ കേന്ദ്രങ്ങളാക്കാൻ അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി മന്ത്രി വി. ശിവൻകുട്ടി

വി.ഇ.എച്ച്. ഗ്ലോബൽ കമ്പനിയുമായുള്ള അഴിമതിക്കരാറിനെ വെള്ളപൂശാൻ മുഖ്യമന്ത്രി ഡൽഹിയിൽ നടത്തിയ പത്രസമ്മേളനം ദുരൂഹത വർദ്ധിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ . ടെണ്ടറിൽ ആരും പങ്കെടുത്തില്ലെന്നും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമായിരുന്നില്ലെന്നുമുള്ള വാദങ്ങൾ വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ല.

​2026 സെപ്റ്റംബർ 10-ന് തുറന്ന ടെണ്ടർ ഒക്ടോബറിലെ പീക്ക് വൈദ്യുതിക്കായിരുന്നില്ല; ഒക്ടോബർ മുതൽ മെയ് വരെയുള്ള രാത്രികാല വൈദ്യുതിക്കും മാർച്ച്-മെയ് പീക്ക് സമയത്തേക്കുമുള്ളതായിരുന്നു. ആഗസ്റ്റ് 20-ന് ഡീപ്പ് പോർട്ടലിൽ പ്രസിദ്ധീകരിച്ച ഈ ടെണ്ടറിൽ 19 കമ്പനികൾ പങ്കെടുത്തതായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ 29-10-2026-ലെ ഉത്തരവിൽ (പെറ്റീഷൻ 42/2026) വ്യക്തമാക്കിയിട്ടുണ്ട്.
​
ഒക്ടോബറിലെ പീക്ക് വൈദ്യുതിക്കായുള്ള അടുത്ത ടെണ്ടർ തുറന്നത് സെപ്റ്റംബർ 25-നാണ്. എന്നാൽ അതിന് മുമ്പ്, സെപ്റ്റംബർ 23-ന് തന്നെ വി.ഇ.എച്ചുമായി കരാർ ഒപ്പിട്ടു. സെപ്റ്റംബർ 14-ന് പ്രസിദ്ധീകരിച്ച് 25-ന് തുറന്ന ടെണ്ടറിൽ ഒക്ടോബർ പീക്ക് ഉൾപ്പെടുത്തിയിട്ടും ആരും ഓഫർ നൽകിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ന്യായീകരണം. പക്ഷേ, 25-ന് തുറക്കുന്ന ടെണ്ടറിൽ ആരും ഓഫർ നൽകില്ലെന്ന് 23-ന് കരാർ ഒപ്പിടുമ്പോൾ എങ്ങനെ മനസ്സിലായി? വി.ഇ.എച്ച് കരാറിന് ന്യായീകരണം ഉണ്ടാക്കാനാണ് സെപ്റ്റംബർ 14-ലെ ടെണ്ടറിൽ ഒക്ടോബർ പീക്ക് ഉൾപ്പെടുത്തിയതെന്ന് സംശയിക്കാൻ ന്യായമായ കാരണങ്ങളുണ്ട്.

​ഒക്ടോബറിലെ പീക്ക് സമയത്തേക്ക് ആവശ്യമായ വൈദ്യുതി കെ.എസ്.ഇ.ബി നേരത്തെ ഉറപ്പാക്കിയിരുന്നു. മൂന്ന് കരാറുകളിലൂടെ 788 മെഗാവാട്ടും സ്വാപ്പ് കരാർ കാലാവധി കഴിഞ്ഞതിലൂടെ 300 മെഗാവാട്ടും ഉൾപ്പെടെ 1088 മെഗാവാട്ട് ലഭ്യമായിരുന്നു. യാതൊരു പ്രതിസന്ധിയുമില്ലാതിരുന്ന സമയത്താണ്, ​കാറ്റുണ്ടെങ്കിൽ മാത്രം ലഭിക്കുന്ന കാറ്റാടി വൈദ്യുതിക്കായി അമിതവിലയ്ക്ക് ഈ കൊള്ളക്കരാർ ഒപ്പുവെച്ചത്. വി.ഇ.എച്ച് ഗ്ലോബലിൽ നിന്ന് കരാർ പ്രകാരമുള്ള വൈദ്യുതി കിട്ടാതിരുന്നിട്ടുംഒക്ടോബറിൽ കേരളത്തിൽ വൈദ്യുതി പ്രതിസന്ധിയുണ്ടായില്ലെന്നത് കരാർ അനാവശ്യമായിരുന്നു എന്നതിന് തെളിവാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അങ്കണവാടി ടീച്ചർമാർക്കും ഐ.സി.ഡി.എസ് ജീവനക്കാർക്കുമായി 35,291 സ്മാർട്ട്‌ഫോണുകൾ വാങ്ങാൻ സർക്കാർ അനുമതി  (15 minutes ago)

  മൂന്നാറിൽ കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെൽഷ്യസിൽ... കോടമഞ്ഞും ശക്തം...  (20 minutes ago)

കായിക കേരളത്തിന് വലിയ സംഭാവന ചെയ്യാന്‍ വിദ്യാര്‍ത്ഥികളായ കായികതാരങ്ങള്‍ക്ക് സാധിക്കണം; കായികമേളകൾ കായിക പ്രതിഭകള്‍ക്ക് മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (22 minutes ago)

ആരോഗ്യ രംഗത്തെ മുന്നേറ്റത്തിനായി 'ടി.എം.സി വിഷൻ 2030'.... തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്ലാറ്റിനം ജൂബിലി കൺവെൻഷന് തുടക്കം  (25 minutes ago)

എസ് എഫ് ഐയുടെ പ്രതിഷേധം ഭയന്ന് കാലടി ശ്രീശങ്കര കോളേജിലെ പരിപാടിയിൽ നിന്ന് ഞാൻ പിന്മാറിയെന്ന പ്രചാരണം; മറുപടിയുമായി മന്ത്രി റോജി എം ജോൺ  (27 minutes ago)

കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമായിരുന്നില്ലെന്നുമുള്ള വാദങ്ങൾ വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ല; യാതൊരു പ്രതിസന്ധിയുമില്ലാതിരുന്ന സമയത്താണ്, ​കാറ്റുണ്ടെങ്കിൽ മാത്രം ലഭിക്കുന്ന കാറ്റാടി വൈദ്യുതിക്കായി  (34 minutes ago)

നടയടയ്ക്കാത്ത രാവില്‍ നടപ്പന്തലില്‍ നിറഞ്ഞ പതിനായിരങ്ങള്‍ ഇന്ന് ഗുരുവായൂര്‍ ഏകാദശി തൊഴും  (40 minutes ago)

തൊഴിൽ പുരോഗതിയും സാമ്പത്തിക ഭദ്രതയും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (54 minutes ago)

12-ാമത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാംപ്യൻസ് ബോട്ട് ലീഗ് ഫൈനലും ഇന്ന് അഷ്ടമുടിക്കായലിൽ... കൊല്ലം കോർപ്പറേഷൻ പരിധിയിൽ പ്രാദേശിക അവധി  (1 hour ago)

ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ നേപ്പാളിനെതിരെ ഇന്ത്യ എ ടീമിന് 306 റൺസിന്റെ വമ്പൻ ജയം  (1 hour ago)

ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്... വെർച്വൽ ക്യൂ, ​സ്‌പോട്ട് ബുക്കിംഗുകൾ ദേവസ്വം ബോർഡ് വർദ്ധിപ്പിച്ചു, 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി വെർച്വൽ ക്യൂ ബുക്ക് ചെയ്യാം  (1 hour ago)

കെ.എം.ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്;പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ട  (4 hours ago)

കൊളത്തൂര്‍ എംഎല്‍എയുടെ വിലാപയാത്രയില്‍ മൃതദേഹം ചുമന്ന് വിജയ്  (5 hours ago)

ആറ് മാസം മുന്‍പ് അച്ഛന്‍ ട്രെയിനിടിച്ച് മരിച്ചു;സങ്കടം താങ്ങാനാവാതെ എക മകള്‍ അതേ സ്ഥലത്ത് ജീവനൊടുക്കി  (5 hours ago)

കരാറുകളുടെ മുഴുവന്‍ രേഖകളും പുറത്തുവിടണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പിണറായി വിജയന്‍  (6 hours ago)

Malayali Vartha Recommends