Widgets Magazine
02
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യതലസ്ഥാനത്ത് കനത്തമഴ..യമുന നദിയിൽ ജലനിരപ്പ് ഉയർന്നതോടെ പ്രളയഭീഷണി.. തയ്യാറെടുപ്പുകൾ ഭരണകൂടം പൂർത്തിയാക്കി.. അതിർത്തിയിൽ വലിയ ഗതാഗതക്കുരുക്കിനും കാരണമായിട്ടുണ്ട്..


രണ്ട് യുവതികള്‍ ഗർഭച്ഛിദ്രത്തിന് വിധേയരായി..ബെംഗളൂരുവില്‍ നിന്നാണ് ഗർഭച്ഛിദ്രം നടന്നതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം..ഇതുമായി ബന്ധപ്പെട്ട് നേരിട്ട് ആരും പരാതി നല്‍കിയിട്ടില്ല...


രണ്ട് യുവതികള്‍ ഗർഭച്ഛിദ്രത്തിന് വിധേയരായി..ബെംഗളൂരുവില്‍ നിന്നാണ് ഗർഭച്ഛിദ്രം നടന്നതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം..ഇതുമായി ബന്ധപ്പെട്ട് നേരിട്ട് ആരും പരാതി നല്‍കിയിട്ടില്ല...


കേരളത്തിൽ ഓണം നാളുകളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി പുതിയ ന്യുനമർദ്ദം: കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത...


ചൈനയിൽ നടന്ന ഉച്ചകോടി ട്രംപിനുള്ള ഒരു മറുപടി..ഇപ്പോഴിതാ ചൈനയിലേക്ക് മറ്റൊരു വമ്പൻ കൂടി..ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ചൈനയിൽ..വലുത് എന്തോ വരാൻ പോകുന്നു..

കുത്തകകള്‍ കേരളജനതയെ കൊള്ളയടിക്കുന്നത് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ബഹളം കൊണ്ട് മറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്; കേരളത്തില്‍ ജനജീവിതം അതീവ ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്ന അമിത വിലക്കയറ്റ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല

15 JUNE 2025 06:05 PM IST
മലയാളി വാര്‍ത്ത

More Stories...

പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്ന പദ്ധതി അപ്രായോഗികമാണ്; വയനാട് തുരങ്കപാതയുടെ നിർമാണോദ്ഘാടനം ആഘോഷമാക്കുന്നവർ മുണ്ടക്കൈ ദുരന്തം മറന്നോ എന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

പിണറായി വിജയൻ സർക്കാരിന്റെ നിർദേശപ്രകാരംഅയ്യപ്പ ഭക്തരെ വഞ്ചിച്ച ദേവസ്വം ബോർഡിന്റെ പഴയ ചെയ്തികൾ വിശ്വാസിസൂഹം മറന്നെന്ന് കരുതരുത്; തിരുവിതാംകൂർ ദേവസ്വം ബോർഡ് ആഗോള അയ്യപ്പഭക്ത സംഗമം നടത്തും മുമ്പ് നിലപാട് തിരുത്തണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കല്യാണത്തിന് പൊളിറ്റിക്സ് ഇല്ലല്ലോ; കല്യാണത്തിന് പങ്കെടുക്കാൻ എത്തിയ ഷാഫി പറമ്പിൽ എംപിയെ വളഞ്ഞ് മാധ്യമങ്ങൾ

ലോക മാരിടൈം മേഖലയെത്തന്നെ വിസ്മയിപ്പിച്ച് വിഴിഞ്ഞം; നമുക്കെല്ലാവർക്കും അഭിമാനത്തോടെ ഓണം ആഘോഷിക്കാനുള്ള ഒരു ലോകോത്തര നേട്ടം കൈവരിച്ചിരിക്കുകയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖമെന്ന് മന്ത്രി വി എന്‍ വാസവന്‍

ഒരു പഴയ ആരോപണം കുത്തിപ്പൊക്കി കൊണ്ടുവന്ന് സ്വയം അപഹാസ്യനാവുകയാണ് വി. ഡി സതീശൻ; വിമർശിച്ച് എംടി രമേശ്

കേരളത്തില്‍ ജനജീവിതം അതീവ ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്ന അമിത വിലക്കയറ്റ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കുത്തകകള്‍ കേരളജനതയെ കൊള്ളയടിക്കുന്നത് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ബഹളം കൊണ്ട് മറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സാധാരണക്കാരന്റെ ജീവിതം അതീവ ദുസഹമായിക്കൊണ്ടിരിക്കുകയാണ്. ഇരുട്ടു കൊണ്ട് ഓട്ടയടയ്ക്കുന്ന പണി നിര്‍ത്തി സര്‍ക്കാര്‍ വിപണിയിയില്‍ അടയന്തിരമായി ഇടപെടണം.



കേരളത്തില്‍ വെളിച്ചെണ്ണ കിലോയ്ക്കു 70 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. തേങ്ങയുടെ വില പിടിച്ചാല്‍ കിട്ടുന്നില്ല. അരിവില 8 മുതല്‍ 15 രൂപ വരെ വര്‍ധിച്ചിരിക്കുന്നു. സകല നിത്യോപയോഗ സാധനങ്ങളുടെയും വില ആകാശം മുട്ടെയാണ്. ബഹുരാഷ്ട്ര കുത്തകകളുടെ ഓരോ പുതിയ ബാച്ച് സാധനം വരുമ്പോഴും അതിന്റെ വിലയില്‍ വര്‍ധനവുണ്ടാകുന്നു. സര്‍ക്കാര്‍ വിപണിയെ ശ്രദ്ധിക്കുന്നതേയില്ല. വെറുതെ സാമൂഹ്യ വിഷയങ്ങളുണ്ടാക്കി നീറുന്ന പ്രശ്‌നങ്ങളില്‍ നിന്നു ജനശ്രദ്ധ തിരിച്ചു വിടുകയാണ്.

ഇന്ത്യയില്‍ വിലക്കയറ്റം ഗണ്യമായി കുറഞ്ഞപ്പോള്‍ കേരളത്തില്‍ ഇരട്ടിയാവുകയാണുണ്ടായത്. 2025 ഏപ്രില്‍ മാസത്തിലെ കണക്കനുസരിച്ച് ഇന്ത്യയിലെ നാണയപ്പെരുപ്പം 3.16% മാത്രമാണ്. അതേസമയം ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഇതേ കാലയളവില്‍ ഏറ്റവും ഉയര്‍ന്ന നാണയപ്പെരുപ്പം രേഖപ്പെടുത്തിയ സംസ്ഥാനം കേരളമാണ്. 5.9% ആണ് കേരളത്തില്‍ ഇതേ കാലയളവില്‍ രേഖപ്പെടുത്തിയത്. കേരളത്തിലെ നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം ഇത് സൂചിപ്പിക്കുന്നു. കേരളത്തിന്റെ ധനവകുപ്പ് സമ്പൂര്‍ണ പരാജയമായി മാറിയിരിക്കുകയാണ്.  കടക്കെണി വര്‍ധിച്ചുവെന്നു മാത്രമല്ല, വിലവര്‍ധന പിടിച്ചു നിര്‍ത്തുന്നതിലും ധനവകുപ്പ് പരാജയപ്പെട്ടിരിക്കുന്നു.



കേരളത്തിലെ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ എല്ലാ കാലത്തും വിപണിയില്‍ സമര്‍ഥമായി ഇടപെട്ടിട്ടുണ്ട്. മാവേലി സ്‌റ്റോറുകളിലും സപ്‌ളൈകോ സ്ഥാപനങ്ങളിലും അവശ്യസാധനങ്ങള്‍ എത്തിച്ചാണ് ഇത് സാധിച്ചിരുന്നത്. എന്നാല്‍ അതിനുപോലും സാധിക്കാത്ത അവസ്ഥയില്‍ സമ്പൂര്‍ണപരാജയത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍. അടിസ്ഥാന പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കണം - രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളേജ് അദ്ധ്യാപികയുടെ അപകട മരണം അജ്ഞാത വാഹനം ഇടിച്ചല്ലെന്ന് പൊലീസ്  (14 minutes ago)

മകളെ ബിആര്‍എസില്‍ നിന്ന് പുറത്താക്കി ചന്ദ്രശേഖര റാവു  (46 minutes ago)

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ ഭര്‍ത്താവിനെ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ കണ്ട് ഭാര്യ ഞെട്ടി  (59 minutes ago)

ഇന്ത്യയെ റഷ്യയില്‍ നിന്ന് അകറ്റാന്‍ അമേരിക്ക ഇതുവരെ നടത്തിയ പ്ലാന്‍ പൊട്ടന്‍ ട്രംപ് തുലച്ചു ; ബോള്‍ട്ടന്റെ വെളിപ്പെടുത്തല്‍  (1 hour ago)

ശിശുക്ഷേമ സമിതിയില്‍ നിന്നും പുറത്താക്കിയ ആയമാര്‍ക്ക് വീണ്ടും നിയമനം  (1 hour ago)

സൈബര്‍ തട്ടിപ്പില്‍ വീട്ടമ്മയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍  (2 hours ago)

ആരോഗ്യത്തിലും പരിസ്ഥിതി, സുരക്ഷാ മാനേജ്മെൻ്റിലും ഐഎസ്ഒ സർട്ടിഫിക്കേഷൻ നിലനിർത്തി ടെക്നോപാർക്ക്  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ചിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍  (2 hours ago)

കെഎസ് യുഎം സ്റ്റാർട്ടപ്പിൻ്റെ ഇഐ മാവേലി വന് ഹിറ്റ്: ആർക്കും മാവേലിയോട് ചാറ്റ് ചെയ്യാം  (2 hours ago)

പ്ലസ് വൺ , പ്ലസ് ടുവിനോടൊപ്പം മെഡിക്കൽ - എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളിൽ മികച്ച വിജയം നേടുന്നതിന് പരിശീലനം; സൈലം നാഷണൽ എൻട്രൻസ് സ്കോളർഷിപ്പ് ടെസ്റ്റ്...  (2 hours ago)

2025-ലെ ഇന്ത്യയിലെ മികച്ച ഐടി തൊഴില്‍ദാതാക്കളില്‍ ഒന്നായി ഐബിഎസ് സോഫ്റ്റ്‌വെയർ...  (2 hours ago)

DELHI വെള്ളപ്പൊക്ക ഭീതിയിൽ ജനം  (2 hours ago)

ഓണം വാരാഘോഷം: കനകക്കുന്ന് കൊട്ടാരവളപ്പില്‍ ടൂറിസം വകുപ്പിന്‍റെ വ്യാപാരമേളയും, എക്സിബിഷനും...  (2 hours ago)

പാകിസ്ഥാന്‍ താരം ആസിഫ് അലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു  (2 hours ago)

Rahul-Mamkootathil- ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരം  (2 hours ago)

Malayali Vartha Recommends