പിണറായി വിജയന് അധികാരത്തിൽ തുടരാൻ ധാർമികമായ അവകാശമില്ലാതായിരിക്കുന്നു; യുഡിഎഫിന് ഉജ്ജ്വലമായ വിജയം നൽകിയ നിലമ്പൂരിലെ ജനങ്ങളെ ഞങ്ങൾ അഭിനന്ദിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

യുഡിഎഫിന് ഉജ്ജ്വലമായ വിജയം നൽകിയ നിലമ്പൂരിലെ ജനങ്ങളെ ഞങ്ങൾ അഭിനന്ദിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതോടെ പിണറായി വിജയന് അധികാരത്തിൽ തുടരാൻ ധാർമികമായ അവകാശമില്ലാതായിരിക്കുന്നു.കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകൾ ഒക്കെ ഞങ്ങളുടെ സീറ്റ് ഞങ്ങൾ നിലനിർത്തുമായിരുന്നെങ്കിൽ, നിലമ്പൂരിലെ സീറ്റ് ഞങ്ങൾ തിരിച്ചുപിടിക്കുകയാണ് ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ടുതവണയും എൽഡിഎഫ് വിജയിച്ച സീറ്റ് ആയിരുന്നു നിലമ്പൂർ.ആ നിലമ്പൂർ സീറ്റാണ് ആര്യാടൻ ഷൗക്കത്ത് യുഡിഎഫിന് വേണ്ടി തിരിച്ചുപിടിച്ചിട്ടുള്ളത്.ഇത് ശക്തമായ ഭരണവിരുദ്ധ വികാരമാണ്. നിലമ്പൂരിൽ തുടക്കം മുതൽ തന്നെ ഞങ്ങൾക്ക് ബോധ്യമായ ഒരു കാര്യമാണ് ഇത്. കേരളത്തിലെ ഇടതുമുന്നണി ഗവൺമെന്റിനെതിരായുള്ള അതിശക്തമായ ജനവികാരത്തിൻ്റെ കുത്തൊഴുക്കാണ് അവിടെ നമുക്ക് കാണാൻ സാധിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണി ഗവൺമെൻ്റ് കേവലം ഒരു കാവൽ മന്ത്രിസഭയായി മാറിയിരിക്കുന്നു എന്നുള്ളതാണ് സത്യം.ജനങ്ങൾ ഈ ഗവൺമെൻ്റിനെ പരിപൂർണ്ണമായി തിരസ്കരിച്ചിരിക്കുകയാണ്.ഇത് 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തെരഞ്ഞെടുപ്പാണ്.ഇത് സെമി ഫൈനൽ ആയിരുന്നു. ഈ സെമി ഫൈനലിൽ യുഡിഎഫ് വിജയിച്ചു.ഫൈനലിൽ ഞങ്ങൾ വിജയത്തിലേക്ക് കുതിക്കും എന്ന കാര്യത്തിൽ സംശയമില്ല എന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha