Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

നിയമപരമായി തന്നെ കന്യാസ്ത്രീകളുടെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തി അവരെ പുറത്തിറക്കാനാണ് ബിജെപി ശ്രമിച്ചത്; വി.ഡി. സതീശൻ കേരളത്തിൽ വർഗീയ ലഹളയുണ്ടാക്കി മതസ്പർദ്ധ ഉണ്ടാക്കി മുതലെടുപ്പ് നടത്തുകയാണെന്ന് ബി ജെ പി

03 AUGUST 2025 05:19 PM IST
മലയാളി വാര്‍ത്ത

More Stories...

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ബിജെപി

കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു; തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം; മാധ്യമ വാർത്തകൾക്കെതിരെ മന്ത്രി ഒ ജെ ജെനീഷ്

നിഷ്പക്ഷത വെടിഞ്ഞാണ് കോടിക്കണക്കിന് വോട്ടര്‍മാരെ കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍

കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് ബിജെപി സ്വീകരിച്ച നിലപാട് ശരിയാണ് എന്നതിന് തെളിവാണെന്നും വി.ഡി.സതീശൻ ശവം തീനി കഴുകനെപ്പോലെയാണ് സമൂഹത്തിൽ ഭിന്നതയ്ക്ക് ശ്രമിക്കുന്നതെന്നും ബി . ജെ. പി. നിയമപരമായി തന്നെ കന്യാസ്ത്രീകളുടെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തി അവരെ പുറത്തിറക്കാനാണ് ബിജെപി ശ്രമിച്ചത്. വി.ഡി. സതീശൻ കേരളത്തിൽ വർഗീയ ലഹളയുണ്ടാക്കി മതസ്പർദ്ധ ഉണ്ടാക്കി അതിൽനിന്ന് മുതലെടുപ്പ് ചെയ്യുന്ന ശവംതീനി കഴുകനെ പോലെയാണ് പ്രതികരിക്കുന്നതെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് . സുരേഷ് പറഞ്ഞു.

കഴിഞ്ഞ 9 ദിവസമായി ഛത്തീസ്ഗഡിലെ ദുർഗ് ജയിലിൽ അടയ്ക്കപ്പെട്ടിരുന്ന മലയാളികളായ രണ്ട് കന്യാസ്ത്രീ അമ്മമാർ ജാമ്യം കിട്ടിയത് അങ്ങേയറ്റം സന്തോഷകരമായ കാര്യമാണ്. കന്യാസ്ത്രീകളെ മോചിപ്പിക്കാൻ കാര്യക്ഷമമായി ഇടപെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായി, ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രി, ബിജെപി കേരള അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർക്കും എല്ലാ പിന്തുണയും നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി കേരള ഘടകത്തിന്റെ നന്ദി അറിയിക്കുകയാണ്.

പല രീതിയിലുള്ള രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഉണ്ടായിട്ടും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയും ഉൾപ്പെടെയുള്ള നേതാക്കന്മാരുടെ പരിശ്രമത്തിന്, എല്ലാ പിന്തുണയും നൽകിയ കേരളത്തിലെ മതമേൽ അധ്യക്ഷന്മാരെ നന്ദിയോടെ സ്മരിക്കുന്നു.

കോൺഗ്രസ് സർക്കാർ ഛത്തീസ്ഗഡിൽ നടപ്പിലാക്കിയ നിയമപ്രകാരമാണ് രണ്ട് കന്യാസ്ത്രീകൾ അറസ്റ്റിലായത്. ആ നിയമം ജാമ്യമില്ലാ വകുപ്പാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായ കന്യാസ്ത്രീകളെ കേരളത്തിന്റെ പൊതു താൽപര്യവും ക്രൈസ്തവ സമൂഹത്തിന്റെ താൽപര്യവും കണക്കിലെടുത്ത് അവർ നിരപരാധികളാണെന്ന കാര്യം കോടതിയെ ധരിപ്പിക്കാൻ നിയമപരമായ നടപടികളിലൂടെ മുന്നോട്ടുപോകാനുളള ശ്രമങ്ങളാണ് പ്രശ്നം അറിഞ്ഞതുമുതൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ നടന്നത്.

ആ ശ്രമങ്ങളുടെ വിജയമാണ് ഇന്ന് ഉണ്ടായത്. കേരളത്തിലെ പൊതുസമൂഹവും ക്രിസ്ത്യൻ സമൂഹവും ഭാരതീയ ജനതാ പാർട്ടിയും എടുത്ത നിലപാടിന്റെ വിജയം കൂടിയാണിത്. എല്ലാവർക്കും ഒപ്പം ബിജെപി ഉണ്ടെന്നാണ് സന്ദേശം കേരള സമൂഹത്തിന് മുന്നിൽ അറിയിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. ആ സമയത്ത് കേരളത്തിലെ മാധ്യമങ്ങളും എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കളും ഞങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.

കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തോടൊപ്പം കൂടെയുണ്ട് ഞങ്ങൾ എന്ന നിലപാട് സ്വീകരിച്ച് ആ കന്യാസ്ത്രീകളുടെ മോചനത്തിനുവേണ്ടി ആദ്യമുതൽ ഈ നിമിഷം വരെ എല്ലാ ആരോപണങ്ങളെയും കല്ലേറുകളെയും അതിജീവിച്ച് സഭാ നേതൃത്വത്തിന് ക്രിസ്തുമത വിശ്വാസികൾക്ക് രാജ്യത്ത് നൽകിയ ഉറപ്പ് പാലിക്കാൻ സാധിച്ചു എന്നതാണ് ബിജെപിയുടെ അഭിമാനകരമായ നേട്ടം.

അതിന് പിന്തുണ നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായിക്കും ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും നന്ദി രേഖപ്പെടുത്തുന്നു. വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെടുകയാണ്. യു.ഡി.എഫ് എം.പിമാർ ഛത്തീസ്ഗഡിൽ പോയി കാണിച്ച പ്രകടനമാണ് കന്യാസ്ത്രീകൾ എട്ട് ദിവസം ജയിലിൽ കിടക്കാൻ കാരണമായത്.

അക്കൂട്ടത്തിൽ എൽ.ഡി.എഫ് നേതാക്കളും യാതൊരുവിധ ആവശ്യമില്ലാതെ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കി. ജയിലിനും കോടതിക്കും മാധ്യമങ്ങൾക്കും മുന്നിൽ കാണിച്ച പ്രകടനം ഒരർത്ഥത്തിൽ സമരആഭാസമാണ്. അതിന്റെ ഫലം കേസ് പരിഗണിച്ച ജഡ്ജിക്കും പ്രോസിക്യൂഷനും സമ്മർദ്ദം ഉണ്ടാക്കി.

ഛത്തീസ്ഗഡിലെ പൊതുസമൂഹത്തിനിടയിൽ കന്യാസ്ത്രീകൾക്കതിരായ വികാരം ഉണ്ടാക്കാൻ മാത്രമേ യു.ഡി.എഫ്, എൽ.ഡി.എഫ് എം.പിമാരുടെ പ്രകടനം കൊണ്ട് കഴിഞ്ഞുള്ളൂ. ഇത് കൊണ്ടാണ് 4-5 ദിവസം മുമ്പേ ജയിൽ മോചിതരാകേണ്ടിയിരുന്ന കന്യാസ്ത്രീമാരുടെ ജാമ്യം ഇത്രയും നീണ്ടത്. ഇത്രയും ദിവസം കന്യാസ്ത്രീകൾ ജയിലിൽ കിടക്കാൻ കാരണം എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും നാടകമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (1 hour ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (1 hour ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (1 hour ago)

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  (2 hours ago)

നിങ്ങളുടെ റിപ്പോർട്ടർ തന്ന സാധനമാ... അരുണിന്റെ നെഞ്ചത്തോട്ട് വെച്ചോ നടുറോഡിൽ ആടിപ്പൊടിച്ച് ടോം ജോസഫ്... ഞെട്ടി അരുൺ  (2 hours ago)

ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ തീ പിടിത്തം  (2 hours ago)

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്  (2 hours ago)

വേൽമുരുകൻ സാർ 'കിഴിച്ചിട്ടേ'... പോലീസ് ചേസിങ്... 200 KG പുകയില വളഞ്ഞിട്ട് പൂട്ടി..! വമ്പൻ നീക്കങ്ങൾ നടുറോഡിൽ"  (2 hours ago)

കെട്ടിടം തകര്‍ന്നുവീണ് പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

"അടിക്കണോ നിനക്ക്... ഞാൻ ആരെന്നറിയോ സാറേ..! അടിച്ച് പൂക്കുറ്റിയായി അശ്വന്ത്;ജാമ്യം സ്റ്റേഷന് മുന്നിൽ കാട്ടിക്കൂട്ടിയത്  (2 hours ago)

വൃത്തികേട് കാണിക്കരുത്, വിവരം അറിയും; മന്ത്രിക്കിട്ട്പൊ ട്ടിച്ച് V.D. സതീശൻ. ഒടുവിൽ ട്വിസ്റ്റ്: മന്ത്രി പറഞ്ഞത്..  (2 hours ago)

നടുറോഡില്‍ യുവതികളും ഓട്ടോ ഡ്രൈവറും തമ്മില്‍ കൂട്ടത്തല്ല്  (5 hours ago)

സുഹൃത്തായ യുവതിയെ കഴുത്തറുത്തുകൊന്ന് കനാലില്‍ തള്ളിയ ഇറച്ചിവെട്ടുകാരന്‍ അറസ്റ്റില്‍  (5 hours ago)

കോതമംഗലത്ത് ട്രാക്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു  (5 hours ago)

ടൂറിസ്റ്റ് ബസുകളുടെ കളര്‍കോട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് തീരുമാനിക്കാം  (5 hours ago)

Malayali Vartha Recommends