കല്യാണത്തിന് പൊളിറ്റിക്സ് ഇല്ലല്ലോ; കല്യാണത്തിന് പങ്കെടുക്കാൻ എത്തിയ ഷാഫി പറമ്പിൽ എംപിയെ വളഞ്ഞ് മാധ്യമങ്ങൾ

കല്യാണത്തിന് പങ്കെടുക്കാൻ എത്തിയ ഷാഫി പറമ്പിൽ എംപിയെ വളഞ്ഞ് മാധ്യമങ്ങൾ . രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു ചോദിക്കാൻ ഉണ്ടായിരുന്നത്. എന്നാൽ കല്യാണത്തിന് പൊളിറ്റിക്സ് ഇല്ലല്ലോ...എല്ലാം ഇന്നലെ പറഞ്ഞുകഴിഞ്ഞു എന്ന് പറഞ്ഞ് ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി ഷാഫി പറമ്പിൽ എംപി. കല്യാണം കൂടാൻ വേണ്ടി മാത്രം വന്നതാണ്. വ്യക്തിപരമായ കാര്യമാണ്. ഒരു കല്യാണ വീടല്ലേ ഇത് , ഇവിടെ അത്തരത്തിൽ ഉള്ള ചോദ്യങ്ങൾ വേണ്ട എന്ന് വളരെ സൗമ്യമായിട്ടായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. താൻ താമസിച്ച തൊട്ടപ്പുറത്ത വീട്ടിലെ കല്യാണത്തിന് പങ്കെടുക്കാൻ എത്തിയതാണ് എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
https://www.facebook.com/Malayalivartha


























