ഷാജഹാന്റെ നാവ് പിഴുതെടുക്ക് ' വീട് വളഞ്ഞ് വഴി നീളെ ബാനർ; സി പി എം നേതാവ് കെ ജെ ഷൈനെതിരെ സൈബർ ആക്രമണം നടത്തിയെന്ന പരാതിയിൽ രണ്ടാം പ്രതി കെ എം ഷാജഹാന്റെ വീട്ടിൽ പൊലീസ് പരിശോധന

സി പി എം നേതാവ് കെ ജെ ഷൈനെതിരെ സൈബർ ആക്രമണം നടത്തിയെന്ന പരാതിയിൽ രണ്ടാം പ്രതി കെ എം ഷാജഹാന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഉള്ളൂർ ചെറുവയ്‌ക്കലിലെ വീട്ടിലാണ് പൊലീസ് പരിശോധന നടന്നത്. പിന്നാലെ അദ്ദേഹത്തിന്റെ വീടിനു ചുറ്റും അദ്ദേഹത്തിന് എതിരെയുള്ള പോസ്റ്ററുകൾ പതിപ്പിച്ചിരുക്കുകയാണ്. രാത്രി 9 മണിയോടെ പറവൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഷാജഹാന്റെ വീട്ടിൽ തുടങ്ങിയ പരിശോധന രണ്ട് മണിക്കൂർ നീണ്ടു നിന്നിരുന്നു.
ഷാജഹാന്റെ ഐഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവ ഉപയോഗിച്ചാണ് ഷാജഹാൻ വീഡിയോ അപ്ലോഡ് ചെയ്തിരുന്നത്. യൂട്യൂബ് വീഡിയോ ദൃശ്യങ്ങൾ വീട്ടിൽവെച്ചാണോ ചിത്രീകരിച്ചതെന്ന് ആരാഞ്ഞ പൊലീസ് ഇവ ചിത്രീകരിക്കാൻ ഉപയോഗിച്ച ക്യാമറ, ലാപ്‌ടോപ്പ് എന്നിവ പരിശോധിച്ചു. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് ശേഷം ആലുവ സൈബർ ക്രൈം ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകി.
https://www.facebook.com/Malayalivartha