സഖാക്കൾക്ക് പരിചയമുള്ള, ഷേവ് ചെയ്യാതെ നടത്തുന്ന ഓപ്പൺ സർജറി വടിവാളുകൊണ്ടുള്ള സർജറിയാണ്; ഷേവ് ചെയ്യാതെ അങ്ങനെയൊരു സർജറി ചെയ്യാൻ കഴിയില്ലെന്ന് പാർട്ടി അനുഭാവികളായ ഏതെങ്കിലും മെഡിക്കൽ ഡോക്ടറെക്കൊണ്ട് പ്രസ്താവന നടത്തിക്കൂന്ന് വെല്ലുവിളിച്ച് നിഷാന്‍ പരപ്പനങ്ങാടി

താടിയും മീശയും ഷേവ് ചെയ്യാതെ എങ്ങിനെയാണ് ഷാഫി പറമ്പില്‍ എംപി സർജറി ചെയ്തത് എന്ന ചോദ്യം ശക്തമാകുന്നതിനിടയിൽ മറുപടിയുമായി നിഷാന്‍ പരപ്പനങ്ങാടി രംഗത്ത്. ഷാഫിയുടെ സർജറി വ്യാജമാണെന്ന തരത്തില്‍ ഇടത് സൈബര്‍ ഹാന്‍ഡിലുകളില്‍ നിന്ന് നിരവധി പോസ്റ്റുകളും ട്രോളുകളും സൈബറിടത്ത് നിറയുന്ന സാഹചര്യത്തിലാണ് പോസ്റ്റ് ശ്രദ്ധേയമാകുന്നത് . ഈ വിഷയത്തില്‍ നിഷാന്‍ പരപ്പനങ്ങാടി ഫെയ്സ്ബുക്കിലിട്ട പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;
ഈ സർജറി വ്യാജമാണ് എന്നാണ് ഡോക്ടറേറ്റുള്ള അന്തങ്ങൾ തൊട്ട്, സൂപ്പർമാർക്കറ്റിൽ ബുച്ചറി സെക്ഷനിൽ ഇറച്ചി വെട്ടുന്ന സാധാരണ അന്തങ്ങളുടെ വരെ വാദമെന്ന് നിഷാന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇനി വസ്തുത നോക്കാം..
കേരളത്തിലെ ഏറ്റവും പ്രമുഖ ആശുപത്രികളിൽ ഒന്നായ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ പ്രകാരം, ഷാഫിയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ കണ്ടെത്താൻ കഴിഞ്ഞത്, മൂക്കിൻ്റെ പാലത്തിന് (Nasal Bone) പൊട്ടുണ്ട് എന്നാണ്.
ഇത് സർജറി ചെയ്ത് സുഖപ്പെടുത്തുമ്പോൾ സർജിക്കൽ സ്പോട്ടിൻ്റെ പരിസരങ്ങൾ, അഥവാ താടിയും മീശയും ഷേവ് ചെയ്യണ്ടേ? എന്നാണ് സി.പി.എം സൈബർ കോമാളികൾ ചോദിക്കുന്നത്.
ബുള്ളറ്റിനിൽ വ്യക്തമായി പറയുന്നുണ്ട്, സാധാരണ ചെയ്യുന്നത് പോലെ പുറത്തേക്ക് മുറിവുണ്ടാക്കുന്ന Open Surgery അല്ല, മറിച്ച്, കവണ പോലെ ഒരു സർജിക്കൽ ഉപകരണം മൂക്കിൻ്റെ അകത്തേക്ക് കയറ്റി ബാഹ്യമായി ഒരു മുറിവും സൃഷ്ടിക്കാത്ത വിധമുള്ള Closed Reduction സർജറി, പിന്നെ Endoscopy സർജറി (കുഴലിറക്കി ചികിത്സ) എന്നിവ വഴിയാണ് Nasal Bone (മൂക്കിൻ്റെ പാലം) നേരെയാക്കിയത്.
സഖാക്കൾ കരുതിയത്, ഷാഫിയുടെ മൂക്ക് ഡോക്ടർമാർ നാല് പീസാക്കി നാല് ട്രേയിൽ വെച്ച് പൊട്ടിയ ഭാഗം സൂപ്പർ ഗ്ലൂ വെച്ച് ഒട്ടിച്ച് തിരികെ സ്ക്രൂ ഇട്ട് മുറുക്കിയെന്നാണ്.
മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന ആരോടെങ്കിലും ഒരാളോട് ചോദിച്ചാൽ നിമിഷങ്ങൾ കൊണ്ട് വ്യക്ത വരുത്താമെന്നിരിക്കെ, സർജറി വ്യാജമാണെന്ന് പറഞ്ഞ് ആശ്വസിച്ച് നടക്കുന്ന സൈബർ അന്തങ്ങളെ സമ്മതിച്ചേ മതിയാകൂ.
വളരെ ശ്രദ്ധിക്കപ്പെട്ട കാര്യം, താടിയും മീശയും ഷേവ് ചെയ്യാത്ത ഈ സർജറി വ്യാജ സർജറിയാണെന്നും പറഞ്ഞ് ഒരൊറ്റ താത്വിക മെഡിക്കൽ ബുദ്ധിജീവികളും ഇതുവരെ വന്നില്ലെന്നതാണ് ആശ്ചര്യം. കാരണം പലരീതിയിൽ വ്യാഖ്യാനം സാധ്യമായ ചരിത്രവും ആദർശവും പലപ്പോഴായി വളച്ചൊടിച്ച് ഇടത്തേക്ക് ചെരിക്കുന്ന പോലെ ചെരിക്കാവുന്നതല്ല മെഡിക്കൽ വസ്തുതകൾ. കാരണം അതിൽ സാങ്കേതിക യാഥാർഥ്യങ്ങൾക്കാണ് പ്രാധാന്യം. നുണ പറയാൻ പറ്റില്ല.
വട്ടത്തിലും നീളത്തിലും ആഴത്തിലും നാണംകെടും. ഗൈഡിനെ സ്വാധീനിച്ച് PhD നേടിയ സഖാക്കളെ പോലെ പഠിക്കാതെ MBBS നേടിയ അന്തങ്ങൾ ഇല്ലെന്ന് ഈ നിശബ്ദതകൊണ്ട് ബോധ്യമായി. ഇനി വരുമോ എന്നുമറിയില്ല.
സഖാക്കൾക്ക് പരിചയമുള്ള, ഷേവ് ചെയ്യാതെ നടത്തുന്ന ഓപ്പൺ സർജറി വടിവാളുകൊണ്ടുള്ള സർജറിയാണ്. അത് പലപ്പോഴായി ചെയ്തിട്ടുണ്ട്. മുഖത്ത് 51 വെട്ട് വെട്ടി ടിപിയെ കൊന്നപ്പോൾ, ഷുക്കൂറിൻ്റെ ഇടത്തെ നെഞ്ചിൽ നോക്കി കത്തിയിറക്കി ഒരൊറ്റ കുത്തിന് ജീവൻ തീർത്തപ്പോൾ, ഷുഹൈബിൻ്റെ കാലിന് വെട്ടി ഞെരമ്പ് വലിച്ചെടുത്ത് രക്തം ഒഴുക്കി കൊന്നപ്പോൾ എല്ലാം സഖാക്കൾ മെഡിക്കൽ എക്‌സ്‌പേർട്ടുകളെ പോലും അതിശയിപ്പിക്കും വിധം കൈകാര്യം ചെയ്തിട്ടുണ്ട്. നിങ്ങൾക്കിത്തരം അനുഭവ പരിചയങ്ങളേ കാണൂ.
അടി കൊണ്ടില്ലെന്ന് ആദ്യം പറഞ്ഞു.
ദൃശ്യങ്ങൾ പുറത്ത് വന്നപ്പോൾ ചോദിക്കുന്നത്,
തലക്ക് കൊണ്ടാൽ മൂക്കിൽ നിന്നെങ്ങിനെ ചോര?
മെഡിക്കൽ ബുള്ളറ്റിൻ വന്നപ്പോൾ പറഞ്ഞത്,
ഷേവ് ചെയ്യാത്ത സർജറി വ്യാജം.
പൊലീസിലെ ചിലർ ബോധപൂർവ്വം സംഘർഷത്തിന് ശ്രമിച്ചു എന്ന് അല്പം മുമ്പ് റൂറൽ എസ്പി പറഞ്ഞു. റൂറൽ എസ്പിക്ക് പിന്നിൽ ജമാഅത്തെന്ന് ഗോവിന്ദൻ മാസ്റ്റർ ഉടനെ പറയും. സഖാക്കളെ വെല്ലുവിളിക്കുന്നു, ഷേവ് ചെയ്യാതെ അങ്ങനെയൊരു സർജറി ചെയ്യാൻ കഴിയില്ലെന്ന് നിങ്ങളുടെ പാർട്ടി അനുഭാവികളായ ഏതെങ്കിലും മെഡിക്കൽ ഡോക്ടറെക്കൊണ്ട് ഒരു പ്രസ്താവന നടത്തിക്കൂ, എന്നിട്ട് ഷാഫിയെയും യു.ഡി.എഫുകാരെയും നാണം കെടുത്തൂ! – നിഷാന്‍ പരപ്പനങ്ങാടി ട്രോളുന്നു.
https://www.facebook.com/Malayalivartha
























