Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ഒരു നിര്‍ണായക ചുവടുവെയ്പ്പാണ്... ഭീകരശൃംഖലകളെ നേരിടാന്‍ രാജ്യം സജ്ജമെന്ന് രാഷ്ട്രപതി ... ഭീകര ശൃംഖലകള്‍ക്കെതിരെ കൃത്യമായ ആക്രമണങ്ങള്‍ നടത്താനുള്ള ഇന്ത്യന്‍ സായുധ സേനയുടെ കഴിവ് ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിച്ചതായി പ്രസിഡന്റ് ദ്രൗപദി മുര്‍മു


രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കും...ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകള്‍ ആരംഭിക്കും.. ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് കനത്ത സുരക്ഷയും ഒരുക്കി


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..

വിജയ് കൂടുതൽ ജാഗ്രതയോടെ വളരേണ്ട നേതാവാണ്; രാഷ്ട്രീയ ചരിത്രത്തിലെ പല പാഠങ്ങളും അദ്ദേഹത്തിന് മുന്നിലുണ്ട്; ജനങ്ങൾ അതിവേഗം ഉയർത്തിയ നേതാക്കളെ, അതേ വേഗത്തിൽ മറന്നുകളഞ്ഞ കഥകളും ഇന്ത്യയുടെ രാഷ്ട്രീയത്തിൽ കുറവല്ല; തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയ്ക്ക് രാഹുൽ മാങ്കൂട്ടത്തിന്റെ മുന്നറിയിപ്പ്

10 MAY 2026 06:12 PM IST
മലയാളി വാര്‍ത്ത

More Stories...

ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ആളെന്ന് സമ്മതിച്ച് CM പിണറായി പോലീസിന്റെ അടികൊണ്ട് ചതഞ്ഞപ്പോൾ കൂടെ കൂട്ടിയതത്രേ!!!!

യാഥാസ്ഥിതികവും കാലഹരണപ്പെട്ടതുമായ സിദ്ധാന്തത്തിൽ കാലോചിത പരിഷ്ക്കരണം നടത്തുന്നില്ലെങ്കിൽ കമ്മ്യൂണിസം നിലനിൽക്കുകയില്ലെന്ന വാദം; കേരളത്തിലെ മികച്ച മാർക്സിസ്റ്റു സൈദ്ധാന്തികനായിരുന്ന ഡോ. എം.പി.പരമേശ്വരനെ സി.പി.എം ക്രൂരമായി ബലയാടാക്കി; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയ്ക്ക് രാഹുൽ മാങ്കൂട്ടത്തിന്റെ മുന്നറിയിപ്പ്..!!!! ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-

അണ്ണാദുരൈയിലൂടെയും, പിന്നീട് എം.ജി.ആറിലൂടെയും, കലൈഞ്ജറിലൂടെയും, ജയലളിതയിലൂടെയും പല പതിറ്റാണ്ടുകളായി ദ്രാവിഡ രാഷ്ട്രീയം മാത്രം സംസാരിച്ചിരുന്ന തമിഴ്നാട് ഇന്ന് പുതിയൊരു രാഷ്ട്രീയ സമവാക്യത്തിന് തുടക്കം കുറിക്കുകയാണ്.“ബ്രാൻഡ് അന്ത ബ്രാൻഡ് അഴിക്കല താനട നാൻ സ്പെഷ്യലിസ്റ്റ് ” എന്ന അഭ്രപാളിയിൽ പറഞ്ഞവൻ, തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ് , സംഘപരിവാറുകാരുടെ കണ്ണിൽ “ജോസഫ് വിജയ്” ഉയർന്ന് നിൽക്കുമ്പോൾ, അത് കാലം എഴുതിയ ഒരു കവിതയാണ്.ആ സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാൻ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാന അതിഥിയായി എത്തുന്നത് കേവലം ഒരു രാഷ്ട്രീയ ഔപചാരികതയല്ല; കാലം പൂർണ്ണവൃത്തം വരയ്ക്കുന്ന അപൂർവ നിമിഷമാണ്.

2009-ലായിരിക്കണം, രാഹുൽ ഗാന്ധിയും വിജയും തമ്മിൽ നിർണായക കൂടിക്കാഴ്ച നടന്നത്. അന്ന് തമിഴ്നാട് കോൺഗ്രസിന്റെ യുവജന നേതൃത്വത്തിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവരാനായിരുന്നു വിജയിയുടെ ശ്രമം. പക്ഷേ, രാഷ്ട്രീയത്തിന്റെ സ്ഥിരം രോഗമായ “ക്രാബ് മെന്റാലിറ്റി” അന്നും വഴിമുടക്കി. “വിജയ് ഉയർന്നാൽ അത് എനിക്കും എന്റെ കുടുംബ രാഷ്ട്രീയത്തിനും വെല്ലുവിളിയാകും” എന്ന ഭയത്തിൽ, തമിഴ്നാട്ടിലെ ഒരു പ്രമുഖ നേതാവ് ആ വഴികൾ നിശ്ശബ്ദമായി അടച്ചുവെന്നാണ് രാഷ്ട്രീയ ഇടനാഴികളുടെ കഥ. പക്ഷേ കാലം കണക്കുകൾ സൂക്ഷിക്കും.

ഇന്ന്, അതേ ജോസഫ് വിജയ്, രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പതിനാറ് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം തടഞ്ഞ ആ നേതാവ്, രാഷ്ട്രീയത്തിന്റെ വിസ്മൃതിയിൽ ഒരു അപ്രധാന സാന്നിധ്യമായി ചടങ്ങിന്റെ ഏതോ കോണിൽ ഇരിക്കുന്ന കാഴ്ച… അതൊരു രാഷ്ട്രീയ ദൃശ്യം മാത്രമല്ല. കാലം അതിന്റെ കൃത്യമായ കണക്ക് പറയുന്നതാണ്. എം.ജി.ആറും ജയലളിതയും, വിജയകാന്തും ശരത്‌കുമാറും കമൽഹാസനും, ഉദയനിധി സ്റ്റാലിൻ വരെ നിറഞ്ഞുനിന്ന തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയ് ഒരു രാഷ്ട്രീയ നേതാവായി കടന്നുവരുന്നത് അത്ര അത്ഭുതകരമായ കാര്യമല്ല. കാരണം, താരാരാധനയ്ക്ക് ഏറ്റവും വലിയ ഇടം നൽകിയ മണ്ണാണ് തമിഴ്നാട്. തങ്ങളുടെ ഇഷ്ടതാരങ്ങൾക്ക് അമ്പലങ്ങൾ പണിത ജനങ്ങൾക്ക്, ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്കും അവരെ പ്രതിഷ്ഠിക്കാൻ ഒരിക്കലും മടിയുണ്ടായിരുന്നില്ല.

പക്ഷേ വിജയ് കൂടുതൽ ജാഗ്രതയോടെ വളരേണ്ട നേതാവാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അധികാരം കൈവന്ന ആം ആദ്മി പാർട്ടി പിന്നീട് സ്വന്തം പ്രതീക്ഷകളുടെ ഭാരത്തിൽ തകർന്നുവീണത് പോലെ, രാഷ്ട്രീയ ചരിത്രത്തിലെ പല പാഠങ്ങളും അദ്ദേഹത്തിന് മുന്നിലുണ്ട്. ജനങ്ങൾ അതിവേഗം ഉയർത്തിയ നേതാക്കളെ, അതേ വേഗത്തിൽ മറന്നുകളഞ്ഞ കഥകളും ഇന്ത്യയുടെ രാഷ്ട്രീയത്തിൽ കുറവല്ല.
ഒരു പാർട്ടി രൂപീകരിച്ച് ഒരു വർഷം പിന്നിടും മുമ്പ് തന്നെ തമിഴ്നാട് പോലൊരു വലിയ സംസ്ഥാനത്തിന്റെ ഭരണചുമതല വിജയിയുടെ കൈകളിലെത്തുന്നത്, സ്റ്റാലിൻ എന്ന ഭരണാധികാരിയുടെ അഴിമതിയോടും സ്വജനപക്ഷപാതത്തോടുമുള്ള പ്രതിഷേധം മാത്രം കൊണ്ടല്ല. അതിലേറെ, വർഷങ്ങളായി അഴിമതിയിലും കുടുംബാധിപത്യത്തിലും മുങ്ങിക്കുളിച്ച രാഷ്ട്രീയ സങ്കൽപ്പങ്ങൾക്ക് എതിരായുള്ള ഒരു ജനവികാരത്തിന്റെ പൊട്ടിത്തെറിയാണ് അത്.

വിജയ് സിനിമകളിൽ പലവട്ടം ഒരു നാടിന്റെ രക്ഷകനായി വന്നിട്ടുണ്ട്. അവിശ്വസനീയമായ പല വിജയങ്ങളും തിരശ്ശീലയിൽ നേടിയിട്ടുണ്ട്. പക്ഷേ, സിനിമയിലെ വിജയങ്ങളേക്കാൾ അവിശ്വസനീയമാണ് ഈ ഒരു വർഷത്തിനിടെ അദ്ദേഹം ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുത്ത ജനകീയ സ്വാധീനം.
തമിഴ് ജനത ഇന്ന് വിജയിയിൽ കാണുന്നത് ഒരു നടനെ മാത്രമല്ല പ്രാദേശികവാദത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുകയും, മാറിമാറി അധികാരത്തിലെത്തി അതേ ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്ത രാഷ്ട്രീയ സംസ്കാരത്തിന് എതിരായ ഒരു പ്രതീക്ഷയുടെ കിരണമാണ്.

ആ അധികാരം വിജയിക്ക് ലഭിച്ചു കഴിഞ്ഞു. ഇനി അതിനെ നിലനിർത്തുക എന്നതാണ് യഥാർത്ഥ പരീക്ഷ. തിരശ്ശീലയിൽ രക്ഷകനാകുന്നത് എളുപ്പമാണ്. പക്ഷേ ജനങ്ങളുടെ ജീവിതത്തിൽ പ്രതീക്ഷയായി തുടരുക അതാണൊരു നേതാവിന്റെ ഏറ്റവും വലിയ വിജയം. ആ വിജയത്തെ നിലനിർത്താൻ വിജയിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല... ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്, ജാർഖണ്ഡിനും ഗംഗാതീര പശ്ചിമ ബംഗാളിനും മുകളിൽ തീവ്ര ന്യൂനമർദം തുടരുന്നു  (26 minutes ago)

ഭരണഘടനാ ബാഹ്യ ഇടപെടലുകളിൽ നിന്ന് ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുക എന്നത് ഈ കാലഘട്ടം നമ്മളോട് ആവശ്യപ്പെടുന്ന ഏറ്റവും വലിയ കടമ; ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും ബഹുസ്വരതയും വലിയ വെല്ലുവിളിക  (27 minutes ago)

മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പട്ടിക പുറത്തിറക്കി... വിവിധ സേനകളിലായി സ്‌തുത്യർഹ സേവനം കാഴ്‌ചവച്ച 282 പേർക്കാണ് മെഡൽ  (32 minutes ago)

ഖനന അവകാശങ്ങളിലും ധാതുവിഭവങ്ങളടങ്ങിയ ഭൂമിയിലും അധിക നികുതിയോ സെസ്സോ ഈടാക്കാനുള്ള സംസ്ഥാന സർക്കാരുകളുടെ ഭരണഘടനാപരമായ അവകാശത്തെ തടയുന്നത് സംസ്ഥാനങ്ങളുടെ താല്പര്യത്തിനെതിരെയുള്ള കടന്നുകയറ്റം; ആഞ്ഞടിച്ച്  (41 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 78 കേസുകളിലായി 84 പേര്‍ കൂടി അറസ്റ്റിൽ; 9696 അറസ്റ്റുകൾ രേഖപ്പെടുത്തി; 43 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി  (44 minutes ago)

ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ധനകാര്യത്തിലും വൻ മുന്നേറ്റം തേടിയെത്തുന്ന രാശികൾ!  (57 minutes ago)

കിടപ്പുരോഗികളെയും ഭിന്നശേഷിക്കാരെയും പരിചരിക്കുന്നവർക്കായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കിവരുന്ന ആശ്വാസകിരണം പദ്ധതിയുടെ പ്രതിമാസ ധനസഹായം വർദ്ധിപ്പിച്ചു  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ് ന്യൂറോളജി മേധാവിയടക്കം4 ഔദ്യോഗിക സാക്ഷികൾ ഹാജരായി സാക്ഷി വിസ്താരത്തിന് കൂടുതൽ സമയം തേടിയുള്ള പ്രോസിക്യൂഷൻ അപേക്ഷ പ്രകാരം 17ന് ഹാജരാകാൻ കോടതി ഉത്തര  (1 hour ago)

ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ഒരു നിര്‍ണായക ചുവടുവെയ്പ്പാണ്... ഭീകരശൃംഖലകളെ നേരിടാന്‍ രാജ്യം സജ്ജമെന്ന് രാഷ്ട്രപതി ... ഭീകര ശൃംഖലകള്‍ക്കെ  (1 hour ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും പിന്നിൽ രണ്ടുപേർ... ആജന്മ വിരോധികൾ ചുരുട്ടി കെട്ടും  (1 hour ago)

രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കും...ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകള്‍ ആരംഭിക്കും.. ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ  (2 hours ago)

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി  (8 hours ago)

ഹോട്ടലില്‍നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പാറ്റ  (8 hours ago)

കോഴിക്കോട്ടെ ഹോട്ടലില്‍ വിദേശ യുവതി മരിച്ച നിലയില്‍  (8 hours ago)

കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ് നാളെ മുതല്‍  (8 hours ago)

Malayali Vartha Recommends